Horoscope Today September 18, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today September 18, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope, Astrology, iemalayalam

ഏറ്റവും വിദൂര ഗ്രഹങ്ങളിലൊന്നായ നെപ്റ്റ്യൂൺ ഇപ്പോൾ മീനരാശി വഴി കടന്നുപോകുന്നു. ഇത് 2025 വരെ അവിടെ തുടരും, അതിനാൽ ഞങ്ങളിൽ ആരും തൽക്ഷണ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും, ഇത്തരത്തിലുള്ള വിന്യാസം എല്ലാ ആദർശവാദികൾക്കും ദാർശനികർക്കും കവികൾക്കും മികച്ചതാണെന്ന് പറയപ്പെടുന്നു, അതിനാൽ നിങ്ങൾ ആ വിഭാഗത്തിൽ പെടുന്നയാളാണെങ്കിൽ നിങ്ങൾക്ക് നല്ലതാണ്!

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ആഴ്ച അവസാനിക്കുന്തോറും, പങ്കാളികളുടെ വിസമ്മതം വർധിച്ചിരിക്കുകയാണ്. ഒരു വികാരാധീനനായ ചന്ദ്രൻ നിങ്ങളുടെ അഭിമാനബോധവും ആത്മാഭിമാനവും പുനസ്ഥാപിക്കുന്നു, അതിനാൽ മറ്റ് ആളുകൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, അത് അവരുടെ പ്രശ്നമാണ്!

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

സമീപകാലത്തെ ഉപദ്രവങ്ങൾക്ക് ക്ഷമ ചോദിക്കുന്നതിനോ ഗുരുതരമായ ആരോപണങ്ങൾ പിൻവലിക്കുന്നതിനോ ആരെങ്കിലും താൽപ്പര്യപ്പെടാൻ സാധ്യതയില്ല. എന്നിട്ടും നിങ്ങളുടെ പ്രതികരണ രീതി നിങ്ങൾക്ക് മാത്രം തീരുമാനിക്കാനുള്ള കാര്യമാണ്. നിങ്ങൾ താമസിയാതെ വീടുമായി ബന്ധപ്പെട്ട് ഒരു പുതിയ പാതയിലേക്ക് പോകും, അത് നിങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിയേക്കാം – ഒന്നിലധികം വഴികളിൽ!

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ ഗ്രഹ ഭരണാധികാരിയായ ബുധൻ ജ്ഞാനം നൽകുന്നയാളാകാം. എന്നിട്ടും ഈ ആകാശഗോളത്തിന് നിരുത്തരവാദപരമായ ഒരു വശമുണ്ട്, ഇതാണ് ഇന്ന് ആധിപത്യം പുലർത്തുന്നത്. വിട്ടുവീഴ്ച ചെയ്യാനുള്ള ചെറിയ ചായ്‌വുണ്ടാകും, അതിനാൽ നിങ്ങൾ വിവാദപരമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാത്തതെന്താണ്?

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളിലെ വൈകാരികമായ സ്വഭാവങ്ങൾക്കായുള്ള സമയമല്ല ഇത്. നിങ്ങളുടെ ചിഹ്നത്തിലെ വിവേകമുള്ള അംഗങ്ങൾ അവരുടെ സംരക്ഷണ കവചങ്ങളുടെ സുരക്ഷയിലേക്ക്‌ പിന്മാറുകയും അവരുടെ വ്യക്തിപരമായ വൈകാരികതകളുടെ ഒളിത്താവളങ്ങളിലേക്ക് മാറുകയും ചെയ്യും. ജീവിതത്തിന്റെ ഏത് മേഖലയിലും, ദൈനംദിന ദിനചര്യയിൽ നിന്ന്, നിങ്ങളുടെ വന്യമായ സ്വപ്നങ്ങളിലേക്കെത്താൻ നിങ്ങൾ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇപ്പോൾ അത് ചെയ്യുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

പങ്കാളികൾ‌ തികച്ചും നല്ല ഉദ്ദേശ്യമുള്ളവരായിരിക്കാം, പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് അവരെ ഒഴിവാക്കാനാവില്ല. ആഗ്രഹങ്ങൾ അംഗീകരിക്കാനോ കാണാനോ കഴിയാത്ത ഒരു കാലത്തെ ഓർമ്മിക്കുന്നത് പ്രയാസമാണ്. എന്നിരുന്നാലും, ലളിതമായ ഒരു പരിഹാരമുണ്ട്: പുഞ്ചിരിക്കുന്നത് തുടരുക, നർമ്മബോധം അത്യാവശ്യമാണെന്ന് ഓർമ്മിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ഇന്ന് നിറപ്പകിട്ടില്ലാത്ത അവസ്ഥകളിൽ നിന്ന് വളരെ അകലെയാണ്. സുഹൃത്തുക്കൾ, പങ്കാളികൾ, സഹപ്രവർത്തകർ എന്നിവർക്കിടയിലെ, പ്രകോപനകരമാവുമെന്ന് തോന്നുന്ന തർക്കങ്ങളിൽ നിന്നും വാദങ്ങളിൽ നിന്നും അസാധാരണവും രസകരവും ഉത്തേജകവുമായ ചില ചെറിയ വിശദാംശങ്ങൾ എടുക്കുന്നത് നിങ്ങൾക്ക് ഗുണകരമാവും. എന്നിരുന്നാലും, ഇടവ രാശിയുടെ സൗമ്യമായ സ്വാധീനം നിങ്ങളുടെ കന്നിരാശിയുമായി ബന്ധപ്പെട്ട സ്വഭാവത്തിന് അനുയോജ്യമാണ്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങൾക്ക് വളരെയധികം വ്യക്തിപരമായ സമ്മർദ്ദം അനുഭവപ്പെടും, പക്ഷേ നിങ്ങളുടെ ശക്തമായ ഗുണങ്ങൾ പുറത്തുവരേണ്ട സാഹചര്യങ്ങൾ അവിടെയാണ്. ഒരു നയതന്ത്രശാലിയും പരിഹാരം കണ്ടെത്താൻ കഴിവുള്ളയാളും എന്ന എന്ന നിലയിൽ നിങ്ങളുടെ ഗണ്യമായ അനുഭവങ്ങളെല്ലാം സമാധാനത്തിന്റെയും വിവേകത്തിന്റെയും നിലവാരം പുനസ്ഥാപിക്കാൻ നിങ്ങൾ ശരിക്കും ഉപയോഗിക്കണം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഒരു തരത്തിലും നേട്ടമുണ്ടാക്കുന്നതായി കാണപ്പെടുന്നില്ലെങ്കിലും, കുറച്ച് കാലമായി നിങ്ങളുടെ മനസ്സിലുള്ളത് പറയാൻ നിങ്ങൾക്ക് ഇപ്പോൾ കഴിയും. എന്നിരുന്നാലും, ആരും ശ്രദ്ധിക്കുകയോ നിങ്ങളുടെ സന്ദേശം മനസ്സിലാക്കുകയോ ചെയ്യില്ല. അങ്ങനെയാണെങ്കിൽ, എന്തുകൊണ്ടാണ് നിങ്ങൾ സമയം ചെലവഴിച്ച് രഹസ്യങ്ങൾ സൂക്ഷിക്കാത്തത്?

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

അടുത്ത കുറച്ച് ദിവസങ്ങളിൽ പങ്കാളികളുമായും സഹപ്രവർത്തകരുമായും നിങ്ങൾ നടത്തുന്ന ഇടപാടുകളിലെ വ്യക്തതയും സത്യസന്ധതയും ഉറപ്പുവരുത്തുന്നത് നിങ്ങൾ സാമ്പത്തികമായി അത്ര പ്രശ്നത്തിലല്ല എന്നുകൂടിയാണ്. എന്നിരുന്നാലും, നിങ്ങൾ ഇപ്പോൾ നിങ്ങളുടെ സാമ്പത്തിക പദ്ധതികളെക്കുറിച്ച് പുനർവിചിന്തനം നടത്തണം. സ്നേഹത്തിൽ, പങ്കാളികൾ അമിതമായി വികാരാധീനരാകാം, എന്നിരുന്നാലും ചിലപ്പോൾ നിങ്ങൾക്ക് തോന്നും ഭാവിയിൽ സഹിക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമായി അവരിൽ നിന്നുള്ള അകൽച്ചയുണ്ടാവുമെന്ന്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ മനസ്സ് തുറന്ന് നിങ്ങളുടെ നെഞ്ചിനകത്ത് നിന്ന് നിരാശകൾ ഒഴിവാക്കണം. അതേ സമയം, നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ മറ്റുള്ളവർ പറയുകയാണെങ്കിൽ ആ സാഹചര്യം അഭിമുഖീകരിക്കാൻ നിങ്ങൾ തയ്യാറായിരിക്കണം. സത്യസന്ധതയ്ക്കായി നിങ്ങൾ നൽകേണ്ട വിലയാണിത്. നിർഭാഗ്യവശാൽ, പങ്കാളികൾ കാണുന്ന സത്യമല്ല നിങ്ങൾ കാണുന്ന സത്യമെന്ന് നിങ്ങൾ ഇനിയും കണ്ടെത്തേണ്ടതുണ്ട്!

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ആഴത്തിലുള്ള വെല്ലുവിളി നിറഞ്ഞ ഒരു ഗ്രഹ സജ്ജീകരണം സൂചിപ്പിക്കുന്നത് ഒരു വൈകാരിക ബന്ധം ഉത്കണ്ഠയുടെ ഉറവിടമായി തുടരുന്നു എന്നാണ്. അത്തരം ഭയങ്ങളും ഉത്കണ്ഠകളും തുടരാൻ നിങ്ങൾ അനുവദിക്കുകയാണെങ്കിൽ നിങ്ങളുടെ ജോലി നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. നിങ്ങളുടെ ആത്മീയ ക്ഷേമം ഉൾപ്പെടെയുള്ള ആരോഗ്യകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ നിമിഷമാണിത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിലവിലെ പ്രവണതകൾ എങ്ങനെ തുടരണമെന്ന് കൃത്യമായി അറിയില്ല. എന്നാലും,മറ്റുള്ളവർ‌ക്ക് പ്രകടമായി ലഭിക്കാത്ത നീതി, സമഗ്രത, ന്യായം എന്നിവ ലഭ്യമാക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. നാളെ മുതൽ, നിങ്ങൾ ഒരു പുതിയ, തെളിമയാർന്നതും, തീരുമാനങ്ങൾക്കൊരുങ്ങിയതുമായ മാനസികാവസ്ഥയിലായിരിക്കും, അതിനാൽ നല്ലതായി തയ്യാറാകൂ. പങ്കാളികൾ മികച്ചത് പ്രതീക്ഷിക്കും!

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today september 18 2020 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today September 17, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലംhoroscope today, daily horoscope, horoscope 2020 today, today rashifal, february horoscope, astrology, horoscope 2020, new year horoscope, today horoscope, horoscope virgo, astrology, daily horoscope virgo, astrology today, horoscope today scorpio, horoscope taurus, horoscope gemini, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today
The moderation of comments is automated and not cleared manually by malayalam.indianexpress.com