Horoscope Today September 18, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope and Astrology Today Septermber 18, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope may 22, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം

Horoscope Today September 18, 2019

നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഓരോ ദിവസത്തിനും ഓരോ പ്രത്യേകതകളാണുളളത്. ഇന്നത്തെ ഗ്രഹനിലയനുസരിച്ച് ഇടവരാശിക്കാര്‍ക്കാണ് പ്രാമുഖ്യം. പൊതുവെ ഈ രാശിക്കാരെ നന്മ ചെയ്യുന്നതിനും കാര്യക്ഷമതവര്‍ധിപ്പിക്കുന്നതിനും ഗ്രഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കുമെന്നാണ് കാണുന്നത്. തമാശയായ് തോന്നുമെങ്കിലും സാഹസീകതയ്ക്കും കൌതുകങ്ങള്‍ക്കും യോജിച്ച സമയമാണെന്നാണ് മനസ്സിലാകുന്നത്.

Read Here: Horoscope Today September 20, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ചന്ദ്രന്‍ വളരെ സൌഹൃദഭാവത്തില്‍ നിങ്ങളുടെ ഗ്രഹനിലയില്‍ കാണപ്പെടുന്നതിനാല്‍ ദൂരെയുള്ള ബന്ധങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സഹായം ലഭിക്കാനിടയുണ്ട്. ഈ രാശിക്കാരിലെ സമര്‍ത്ഥരായവര്‍ ഇന്നൊരു യാത്രയ്ക്ക് പദ്ധതിയിട്ടുണ്ടാകണം. അതുപോലെ കലാരംഗത്തുള്ള വാസനകള്‍ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സന്തോഷകരമായ സമയമാണ്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

അവ്യക്തമായ ചില വികാരങ്ങള്‍ തല പൊക്കുമ്പോള്‍ ദീര്‍ഘകാലമായ് മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങള്‍ കൂടുതല്‍ തീവ്രമാകാം. അടുത്തിടെ പുതുക്കിയ ഒരു ഉത്തരവാദിത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ തുടങ്ങാനിടയുണ്ട്. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് മടുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് മാറ്റിയെടുക്കുന്നതിന് വേണ്ട കാര്യങ്ങള്‍ക്കായ് ശ്രമിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങള്‍ ചെയ്യുന്ന ജോലിക്കനുസരിച്ചുളള സാമ്പത്തീകപ്രതിഫലം നിങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ഗ്രഹനിലയില്‍. കിട്ടിയ പ്രതിഫലത്തില്‍ നിങ്ങള്‍ക്കിപ്പോഴും തൃപ്തിപ്പെടാനാകുന്നില്ലെങ്കില്‍, സൂര്യരാശി അനുകൂലമല്ലെന്നാണ് മനസ്സിലാക്കേണ്ടത്. ഒരുപക്ഷേ, നിങ്ങളുടെ സ്വന്തം തീരുമാനമനുസരിച്ച് ചെയ്ത കാര്യങ്ങളില്‍ വേണ്ടത്ര ഉത്തരവാദിത്തം കാണിക്കാത്തതാവാം കാരണം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

അഭിപ്രായങ്ങളില്‍ വിരുദ്ധതയ്ക്കപ്പുറം പങ്കാളികള്‍ നിങ്ങളുടെ കൂടെ തന്നെയാണെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. വളരെ അടുത്ത ബന്ധങ്ങളില്‍ ചില പൊട്ടിത്തെറികള്‍ അനുഭവപ്പെടാനിടയുണ്ടെങ്കിലും മുന്നോട്ടുള്ള നാളുകളില്‍ ആ ബന്ധങ്ങള്‍ തന്നെയാവും നിങ്ങളുടെ ശക്തി. ജോലി സ്ഥലത്ത് അടുത്തതായ് ചെയ്യേണ്ട കാര്യത്തെക്കുറിച്ച് ഉത്തമബോധ്യത്തോടെ, തെളിഞ്ഞ ചിന്തയോടെ പ്രവര്‍ത്തിക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഗ്രഹനിലയിലെ സൂര്യരാശിയില്‍ ചില ഗ്രഹങ്ങളുടെ പ്രഭാവം അനുഭവപ്പെടുന്നത് കൊണ്ട് വൈകാരികമായ ചില അസ്വസ്ഥതകളും സുരക്ഷിതത്വമില്ലായ്മയും നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. തെറ്റായ സമയത്ത് കയറി വന്ന ഇത്തരം അസ്വസ്ഥതകളെ അതിജീവിക്കുന്നതിനുള്ള പിന്തുണയും നിങ്ങള്‍ക്ക് വഴിയെ ലഭിക്കുമെന്നാണ് ഗ്രഹനിലയില്‍ കാണുന്നത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകുമ്പോള്‍ നിങ്ങളെപ്പോഴും ഏറ്റവും ക്രൂരമായ് പെരുമാറുന്നത് നിങ്ങളോട് തന്നെയാണ്. ഇപ്പോഴെന്നതുപോലെ പണ്ടും ഭീതിയിലേക്കും തകര്‍ന്ന മാനസീകാവസ്ഥയിലേക്കും പെട്ടെന്ന് എത്തിപ്പെടുന്ന പ്രകൃതമാണ് നിങ്ങളുടേത്. ഒരു കാര്യമോര്‍ക്കുക, നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങളെ എല്ലാ രീതിയിലും പിന്തുണയ്ക്കുന്ന സ്ഥാനങ്ങളിലാണുള്ളത്. അതുകൊണ്ട് ലോകം മുഴുവനും നിങ്ങളെ അംഗീകരിക്കുന്ന ഒരു സാഹചര്യമുണ്ടെന്നും തിരിച്ചറിയുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

യാത്രയ്ക്കും ചര്‍ച്ചകള്‍ക്കും ആശയസംവാദങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന അവസ്ഥയിലാണ് ചന്ദ്രന്‍. നിങ്ങളുടെ ഉള്ളിലുള്ളത് തുറന്ന് പറയാനും അതുപോലെ തന്നെ മറ്റ് കാര്യപരിപാടികളില്‍ ഊര്‍ജ്ജസ്വലതയോടെ ഇടപെടാനും പറ്റിയ ദിവസമായാണ് കാണുന്നത്. ലോകം അതിവേഗത്തില്‍ മുന്നോട്ട് പോകുമ്പോള്‍ നിങ്ങള്‍ മാത്രം സ്വയം ഉള്‍വലിഞ്ഞ് ഇരിക്കരുത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഇതാദ്യമായല്ല, ദൂരെയെവിടെയോ ഉള്ള പ്രണയത്തെക്കുറിച്ച് നിങ്ങളുടെ സൂര്യരാശി സൂചന നല്‍കുന്നത്. വീട്ടിലിരിക്കുന്ന ഈ രാശിക്കാരേക്കാള്‍ യാത്ര ചെയ്യുന്നവരായിരിക്കും ഈ സമയം കൂടുതല്‍ ആസ്വദിക്കുക. അതുപോലെ തന്നെ തികച്ചും അപരിചിതനായ ഒരു വ്യക്തി നിങ്ങളെ തേടിയെത്താനും ഗ്രഹനിലയില്‍ സാധ്യത കാണുന്നുണ്ട്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

സ്വന്തം താല്‍പര്യങ്ങളേക്കാള്‍ മറ്റുള്ളവര്‍ക്ക് പിന്തുണയും വേണ്ട സഹായവും നല്‍കുന്ന പ്രകൃതമാണ് നിങ്ങളുടേത്. മറ്റ് വഴിയില്ലാത്തപ്പോള്‍ മാത്രം അത്തരത്തിലുള്ള നിസ്വാര്‍ത്ഥസേവനങ്ങളിലേര്‍പ്പെടാമെന്നാണ് എനിക്ക് നല്‍കാനുള്ള ഉപദേശം. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് രണ്ട് ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഒരുപക്ഷേ, കൂടുതല്‍ വ്യക്തമായേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പല കാര്യങ്ങളിലും രണ്ട് അഭിപ്രായമായിരിക്കാം ഇപ്പോള്‍ നിങ്ങള്‍ക്കുള്ളത്. അതുകൊണ്ട് തന്നെ വ്യക്തിപരമായതും പൊതുപരിപാടികളിലേക്കുമുള്ള ക്ഷണങ്ങള്‍ പൂര്‍ണമായും നിരസിക്കാന്‍ നില്‍ക്കരുത്. ബിസിനസ് സംബന്ധിച്ചതോ സാമ്പത്തീക ഇടപാടുമായ് ബന്ധപ്പെട്ടതോ ആയ ചില കാര്യങ്ങള്‍ക്ക് തുടക്കമിടാന്‍ സാധ്യത കാണുന്നുണ്ട്. അതിന് മുന്‍പ് ഇപ്പോഴുളള പ്രശ്നങ്ങള്‍ പിന്നേക്ക് മാറ്റി വയ്ക്കാതെ ഇപ്പോള്‍ തന്നെ പരിഹരിക്കുക എന്നതാണ് ഈ സമയത്ത് തരാനുള്ള പ്രധാന ഉപദേശം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

സഹപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കുമ്പോള്‍ അത്ര ഉറപ്പുള്ള കാര്യങ്ങളില്‍ മാത്രം ചെയ്യുക. അങ്ങനെയുള്ള എല്ലാ പ്രശ്നങ്ങളും രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കപ്പെട്ടേക്കാം. വിവാദമുണ്ടാക്കിനിടയുള്ള പലതും സംഭവിച്ചേക്കാമെന്നാണ് ഗ്രഹനിലയില്‍ കാണുന്നത്. അതുകൊണ്ട് തന്നെ എന്ത് ചെയ്യുമ്പോഴും നന്നായ് ആലോചിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ആഴ്ചയുടെ പകുതിയിലേക്കെത്തുമ്പോഴും നക്ഷത്രങ്ങള്‍ ഈ രാശിക്കാരെ മാനസീകമായ് പിന്തുണയ്ക്കുന്നുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തെയും സര്‍ഗാത്മകതയെയും ലോകം മുഴുവന്‍ പിന്തുണയ്ക്കുന്ന സമയമാണ്. പലരും ആവശ്യമില്ലാത്ത ആശങ്കയും അനിശ്ചിതത്വവും ഉണ്ടാക്കാനിടയുള്ളതിനാല്‍ കാര്യങ്ങളെല്ലാം സുഹൃത്തുക്കളെയും പങ്കാളിയെയും പറഞ്ഞ് മനസ്സിലാക്കിയിരിക്കണം.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today september 18 2019 aries capricorn taurus scorpio sagittarius gemini cancer check astrology

Next Story
Horoscope Today September 17, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com