ബഹിരാകാശത്തിലെ അത്ഭുതങ്ങൾ എന്നെ എപ്പോഴും അതിശയപ്പെടുത്തിക്കൊണ്ടിരിക്കും. അത്തരത്തിലുള്ള അതിശയങ്ങൾ നിറഞ്ഞവരാണ് ഓരോ മനുഷ്യരും. ഒരു സ്വാഭാവിക നാടോടിയായി നിങ്ങളെ കണക്കാക്കുന്നില്ല, പക്ഷേ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, നിങ്ങളുടെ ഗ്രഹങ്ങൾ ചാഞ്ചല്യം കാണിക്കുന്നു.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഗ്രഹങ്ങളിലെ ഒരു ദ്രുതമാറ്റം, കൂടുതൽ ആശ്വാസകരവും സഹായകരവുമായ ഒരു രാശിക്രമത്തിലേയ്ക്കുള്ള നീക്കം, നിങ്ങൾ ജീവിതം പുതുതായി തുടങ്ങുന്ന അവസരത്തിൽ തന്നെ സംഭവിക്കണം. ജ്യോതിശാസ്ത്രപരമായി, നിങ്ങളുടെ ശിഷ്‌ടജീവിതം ഇവിടെ തുടങ്ങുന്നു. എനിക്കിത് ഇതിലും ഉചിതമായി പറയാനാകില്ല.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

ചൊവ്വ നിങ്ങളുടെ വികാരങ്ങളെ ഉണര്‍ത്തി വിടുന്നിടത്തോളം കാലം നിങ്ങള്‍ നിയന്ത്രണം വിട്ട് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. ആളുകള്‍ നിങ്ങളുടെ പദ്ധതികളെ കുറിച്ച് അറിയുന്നത് തീര്‍ത്തും ലജ്ജാകരമാണ്. അടുത്ത കാലത്ത് ഞാന്‍ തന്നിട്ടുള്ള ഉപദേശം തന്നെയാണ് ഇപ്പോളും പറയാനുള്ളത്. പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് മുൻപ് എപ്പോളും പങ്കാളിയുമായി ചര്‍ച്ച ചെയ്യുക,

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ദിവസം പ്രതി നിങ്ങളുടെ കാല്പനികാവസ്ഥകളില്‍ ചെറിയ മാറ്റങ്ങള്‍ സംഭവിക്കും. അതു കൊണ്ട് ഒരു തരത്തില്‍ ഒരേ ഉപദേശം തന്നെ ഈയൊരാഴ്ച മുഴുവന്‍ പിന്തുടരാം. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ സൂക്ഷമമായി നിരീക്ഷിക്കുക. ചോദ്യം ചെയ്യപ്പെടാത്ത അവസ്ഥയിലേക്ക് സ്വയം കൊണ്ടു ചെന്നെത്തിക്കാന്‍ ശ്രദ്ധിക്കുക. കുട്ടികളെ കൈകാര്യം ചെയ്യുന്നുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. അവര്‍ ചെയ്യുന്നത് ശരിയല്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഒരിക്കലും സാധിക്കില്ല.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

അപകടത്തിലായ ഒരു ബന്ധത്തെ നേരെയാക്കുവാൻ വേണ്ടത്ര സമയമെടുത്ത് വേണ്ടത്ര പ്രയത്നിക്കുക. ഒരു വ്യക്തിപര സ്നേഹഭംഗം നല്ലതായി തോന്നിയാലും, അതു കഴിഞ്ഞുവെന്ന് കരുതാതിരിക്കുക. ഇപ്പോൾ സംഭവിക്കുന്നതെന്തായാലും അടുത്ത മൂന്നുമാസക്കാലത്തിൽ അതിനു മാറ്റങ്ങൾ വരാവുന്നതാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലും പങ്കാളിത്തവുമായി ബന്ധപ്പെട്ടും നടക്കുന്ന ആഴമേറിയതും വർണ്ണാഭമായതും രൂപാന്തരപ്പെടുത്തുന്നതുമായ അനുഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. എന്നിരുന്നാലും, നിങ്ങൾക്കുള്ളിലെ ചില വ്യക്തിത്വങ്ങൾക്ക് ഒതുങ്ങിക്കൂടാൻ തോന്നാം, മറ്റുള്ളവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് സംശയങ്ങളും തോന്നാം. മറ്റാരെങ്കിലും നിങ്ങളെ തുരങ്കംവെച്ചിട്ടുണ്ടെങ്കിൽ, അവർ അറിയാതെ അങ്ങനെ ചെയ്‌തതായിരിക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ഒരു മായാജാലം പോലെ ചന്ദ്രൻ നിങ്ങളുടെ രക്ഷയ്ക്കെത്തുനു, തീരുമാനമെടുക്കുവാൻ സഹായിക്കുന്നു. ഇത് മാസത്തിലൊരിക്കൽ സംഭവിക്കുന്നതാണ്, പക്ഷേ ഇത്തവണ നിങ്ങളുടെ മാനസിക നിലയിലെ മാറ്റം തികച്ചും നാടകീയമായിരിക്കും. അടുത്ത ഏതാനും ദിവസങ്ങളിൽ, നിങ്ങൾക്ക് ആത്മവിശ്വാസത്തിലും ശുഭാപ്തി വിശ്വാസത്തിലും ഒരു കുതിപ്പനുഭവപ്പെടാം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ജ്യോതിഷത്തിന്റെ പുതിയ മനശ്ശാസ്ത്ര ബോധമനുസരിച്ച്, നമ്മുടെ സന്തോഷം ബാഹ്യസംഭവങ്ങളെക്കാള്‍ ഉപരിയായി ആന്തരിക അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍, നിങ്ങളുടെ ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ കഴിഞ്ഞ കാലത്തെ ഗൃഹാതുരത്വത്തെ സ്‌നേഹത്തോടെ വീക്ഷിക്കുയാണെങ്കില്‍ ഇത് ഏറ്റവും ആസ്വാദ്യകരവും ലാഭകരവുമായ കാലഘട്ടമാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

സോളാര്‍ ചാര്‍ട്ടിലെ മോക്ഷം എന്ന അവസ്ഥയിലാണ് ഇപ്പോളും ശ്രദ്ധ. കാര്യങ്ങള്‍ എളുപ്പത്തിലാക്കാന്‍ അടഞ്ഞ വാതിലുകള്‍ക്കു പിന്നില്‍ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. മറുവശത്ത്, നിങ്ങള്‍ സ്വയം നോക്കാന്‍ പ്രാപ്തരായിരിക്കും. ഹ്രസ്വകാല സമ്മര്‍ദ്ദങ്ങള്‍ കണക്കിലെടുക്കാതെ പ്രധാന ജോലികള്‍ ചെയ്യേണ്ട ദിവസമാണിന്ന്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഒരിക്കല്‍ കൂടി നിങ്ങളുടെ പുതിയ ചാന്ദ്ര നിലകള്‍ക്ക് നന്ദി. നിങ്ങളുടെ നക്ഷത്രങ്ങള്‍ ഊര്‍ജ്ജസ്വലവും സജീവവുമാണ്. നിങ്ങളുടെ നിലവിലുള്ള സൂര്യ നിലകളുടെ ദീര്‍ഘകാല ഫലങ്ങള്‍ കുറച്ചു നാള്‍ വ്യക്തമാകാന്‍ സാധ്യതയില്ല. എന്നാല്‍ പതിയെ നിങ്ങള്‍ ജീവിത ലക്ഷ്യത്തില്‍ എത്തിച്ചേരും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പരിഹരിക്കപ്പെടാത്ത ചില ആഭ്യന്തര വ്യവഹാരങ്ങളില്‍ നിന്നും ചന്ദ്രന്‍ ഇപ്പോള്‍ നിങ്ങളെ മോചിപ്പിക്കുന്നു. ഇവ നിങ്ങളുടെ ലൗകിക താത്പര്യങ്ങള്‍ക്ക് സങ്കീര്‍ണതകള്‍ സൃഷ്ടിച്ചിട്ടുണ്ട്. എല്ലാത്തിനും അപ്പുറത്തേക്ക്, നിങ്ങള്‍ക്ക് അഭിമാനത്തോടെ പുറകോട്ട് നോക്കാവുന്ന ഒരു സമയമാണിപ്പോള്‍. കന്നി രാശിയില്‍ നിങ്ങളുടെ ഇന്നത്തെ ഫാഷന്‍ ഏറ്റവും മികച്ചതായിരിക്കും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ പ്രശസ്തി കാരണം നിങ്ങള്‍ ഒരു ആക്രമണത്തിന് മുതിരുമെന്നോ ആജ്ഞാപിക്കുമെന്നോ അല്ലെങ്കില്‍ ഒരു തരത്തിലുമുള്ള വിട്ടു വീഴ്ചയ്ക്കും തയ്യാറാകാതിരിക്കുമെന്നോ ആരും പ്രതീക്ഷിക്കുന്നില്ല. ഗ്രഹങ്ങളിലെ പോരാളിയായ ചൊവ്വ നിങ്ങളുടെ ലൗകിക ആഗ്രഹങ്ങളേയും ജോലിസംബന്ധമായ അഭിലാഷങ്ങളേയും ഉദ്ദീപിപ്പിക്കുന്നു. സുഹൃത്തുക്കള്‍ ആശ്ചരിപ്പെടുകയും അമ്പരക്കുകയും ചെയ്യും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ദൃഢനിശ്ചയവും സത്യസന്ധതയും തെളിയിക്കാന്‍ എല്ലാത്തിനും അപ്പുറം പോകാനുള്ള സമയമാണ് ഇതെന്നാണ് നിലവിലെ ഗ്രഹനില സൂചിപ്പിച്ചുന്നത്. നിങ്ങള്‍ നിങ്ങള്‍ക്കു നല്‍കുന്ന മൂല്യമാണ് പ്രധാനം, അല്ലാതെ മറ്റ് ഭൗതിക നേട്ടങ്ങളല്ല. അടുത്ത രണ്ട് ആഴ്ചകളിലായി ഒരു ജോലി അവസരവും വരുമാനത്തിലെ വര്‍ദ്ധനവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook