Daily Horoscope September 16, 2022: ഇന്നത്തെ എന്റെ രാശി കന്നിയാണ്. ലളിതമായ ഈ പ്രസ്താവനയിലൂടെ, ഞാൻ പറയാന്‍ ആഗ്രഹിക്കുന്നത്, വിശദാംശങ്ങളും നിര്‍ദേശങ്ങളും ശ്രദ്ധിക്കുന്നവരും ചെയ്യാൻ തീരുമാനിച്ച കാര്യങ്ങൾ ചെയ്യുന്നവര്‍ക്കും അനുകൂലമായ സമയമായിരിക്കും. അരാജകത്വത്തെയും അനുകൂലിക്കുന്ന വ്യക്തികൾ മാറി നിൽക്കുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്ഥിതിഗതികൾ മാറുന്നത് വരെ കാത്തിരിക്കുകയും വേണം.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾക്ക് വലിയ വ്യക്തിഗത അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെങ്കിൽ ഈ ആഴ്ച ബാലൻസ് ആവശ്യമാണ്. എന്നിരുന്നാലും, നിങ്ങളുടെ ദൈനംദിന നക്ഷത്രങ്ങൾ വ്യത്യസ്തമായ ഒരു കാര്യമാണ് പറയുന്നത്. എന്തുതന്നെയായാലും നിങ്ങളുടെ ഇഷ്ടമെന്താണോ അത് പിന്തുടരുക. മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഒരു ബന്ധു അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാൾക്ക് നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. എന്നിട്ടും, യഥാർത്ഥ സാഹചര്യം നേരെ വിപരീതമാണെന്നും, ഒരു സഹായ ഹസ്തത്താൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു. നിങ്ങളെ ലാളിക്കാൻ ബന്ധുക്കള്‍ തയാറാകണം. എന്നിരുന്നാലും നിങ്ങൾ കുറച്ച് അനുനയിപ്പിക്കേണ്ടതായി വന്നേക്കാം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ചിത്രം കുറച്ചുകൂടി വ്യക്തമാകുന്നത് വരെ നിങ്ങളുടെ വൈകാരിക നിലയെക്കുറിച്ച് നീക്കങ്ങളൊന്നും നടത്തരുത്. നിലവിലെ നക്ഷത്രങ്ങളുടെ സ്ഥിതി പരിശോധിക്കുമ്പോള്‍ നിങ്ങള്‍ കുഴപ്പത്തിലാണെന്നാണ്. എന്നാൽ നിങ്ങൾ ഏറ്റവും മികച്ച ചോയ്സുകൾ ഏതാണെന്ന് അറിയാതെയാണ് എല്ലാം ചെയ്യുന്നത്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ മാനസികാവസ്ഥയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിച്ചേക്കാം, അതില്‍ പരാതിപ്പെടേണ്ടതില്ല. എന്നാൽ നിങ്ങളുടെ അത്ഭുതകരമായ കഴിവുകളേയോര്ത്ത് അഭിമാനം കൊള്ളുക. എല്ലാ കാര്യങ്ങളും വസ്തുതകള്‍ പരിശോധിച്ച് മാത്രം ചെയ്യുക.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ ഭാഗ്യം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നിങ്ങളുടെ ഏക പോരായ്മ അക്ഷമയാണ്. തീർച്ചയായും, ഏത് ബുദ്ധിമുട്ടുകളും അനിയന്ത്രിതമായ കാര്യങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്. വൈകാരിക വിഷയങ്ങളില്‍ നിങ്ങള്‍ക്ക് സ്വന്തമായി തീരുമാനം ഉണ്ടായിരിക്കണം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
പങ്കാളികൾ തീർച്ചയായും നിങ്ങള്‍ക്ക് ആശ്ചര്യങ്ങള്‍ സമ്മാനിക്കും. ഈ നിമിഷം നിങ്ങളുടെ ജീവിതത്തിലെ പല സന്തോഷകരമായ കാര്യങ്ങളും നിങ്ങൾ മനസിലാക്കുമോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം നിങ്ങള്‍ മറ്റുള്ളവരുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങൾ വളരെയധികം കഷ്ടപ്പെടുന്നതായി തോന്നുന്നു, പരിശീലനം അത്ര എളുപ്പമുള്ള ഒന്നല്ലെന്ന് മനസിലാക്കുക. ഉയർന്ന ശക്തികൾ നിങ്ങളുടെ ആശ്വാസത്തിനായി വന്നേക്കാം എന്ന കാര്യം നിങ്ങളെ ഭാഗികമായി രക്ഷിക്കുന്നു, എന്നാൽ പകരം നിങ്ങൾ മികച്ച നിലവാരം പുലർത്തണം. അതിൽ കുറവൊന്നും വരുത്തരുത്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളുടെ ജീവിതം വ്യക്തതയില്ലാതെ മുന്നോട്ട് പോകുന്നതായി തോന്നിയേക്കാം. നിങ്ങൾ ജോലിയിൽ മികച്ച മുന്നേറ്റം നിലനിർത്തേണ്ടതുണ്ടെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ അടിത്തറ മാറുകയാണ്, വിചാരിക്കുന്ന എല്ലാ കാര്യങ്ങളും സംഭവിക്കുന്നു. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിച്ച് സമയം കളയേണ്ടതില്ല. സംഭവിക്കുന്ന കാര്യങ്ങള്‍ അസാധാരണമായിരിക്കാം, പക്ഷേ മികച്ചതാണ്. വിദേശത്തുള്ള ഒരു പഴയ സുഹൃത്തിനെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടായേക്കാം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ജീവിതത്തില്‍ എല്ലാ മേഖലകളിലും നിങ്ങൾ ആകൃഷ്ടരാണ്. കൂടാതെ ആത്മീയത അല്ലെങ്കിൽ നിഗൂഢത എന്നിവയിലുള്ള നിങ്ങളുടെ താൽപ്പര്യം നെപ്റ്റ്യൂൺ, യുറാനസ് എന്നിവയുടെ മാനസിക സ്വാധീനങ്ങളുമായുള്ള ബുധന്റെ നിലവിലെ ബന്ധത്താൽ ഉത്തേജിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾക്ക് ആവശ്യമുള്ള എന്തും സ്വന്തമാക്കാം, എന്നാൽ അതിന്റെ ഉപയോഗമോ മൂല്യമോ കാലക്രമേണ മങ്ങിപ്പോകുമെന്ന് നിങ്ങൾ അംഗീകരിച്ചാൽ മാത്രം മതി. മറുവശത്ത്, നിങ്ങൾ ആവശ്യപ്പെടാത്ത എന്തെങ്കിലും ആരെങ്കിലും നിങ്ങൾക്ക് നൽകിയാൽ, മാന്യമായി പ്രതികരിക്കുക. അല്ലെങ്കിൽ അടുത്ത തവണ നിങ്ങളെ സഹായിക്കേണ്ടെന്ന് അവർ തീരുമാനിച്ചേക്കാം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ആളുകൾ നിങ്ങളെ ഇഷ്ടപ്പെടുന്നതിനാൽ, നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർ ചെയ്യണമെന്ന് അർത്ഥമില്ല. കുറച്ച് ബുദ്ധിമുട്ടുന്നവർ പോലും നിങ്ങൾക്ക് പിന്തുണ നൽകും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിങ്ങൾക്ക് അനുവദിക്കപ്പെടുമോ എന്നത് മറ്റൊരു കാര്യമാണ്, നിങ്ങൾ എത്രത്തോളം വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.