അടുത്തിടെയുള്ള ബുധൻ-വ്യാഴ പാറ്റേണിനെക്കുറിച്ച് എന്റെ പ്രിയപ്പെട്ട പഴയ ജ്യോതിഷ പുസ്തകങ്ങളിലൊന്ന് പറയുന്നത് ഇങ്ങനെയാണ്: ‘സംഭാഷണത്തിനിടയിൽ ചിലപ്പോഴൊക്കെ പേരുകളും വാക്കുകളും മറക്കാൻ ഒരു പ്രവണത ഉണ്ടായിരിക്കാം, ഒപ്പം മനസ്സ് അവിടെയല്ലാതിരിക്കുന്നതും പതിവാണ്’. അതിനാൽ, നിങ്ങൾ ആരാണെന്നും എന്താണ് ചെയ്യുന്നതെന്നും നിങ്ങൾ പെട്ടെന്ന് മറന്നാൽ, കുഴപ്പമില്ല!

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

വീട്ടിലോ ജോലിസ്ഥലത്തോ അടുത്തിടെയുണ്ടായ ഏറ്റുമുട്ടലുകളിൽ നിങ്ങൾക്ക് ഇപ്പോഴും അൽപ്പം അസ്വസ്ഥതയുണ്ടാവാം. പിന്നീടൊരിക്കൽ നല്ല മാനസികാവസ്ഥ പുനഃസ്ഥാപിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി നിങ്ങൾ വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടി വരും. നിങ്ങളുടെ ക്ഷമയ്ക്കും പരിഗണനയ്ക്കും പങ്കാളികൾ നന്ദി പറയും. അടുത്ത വർഷം നിങ്ങൾക്കായുള്ള നേട്ടങ്ങൾക്ക് നിങ്ങൾ തുടക്കമിടും.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

സൂര്യനും നിങ്ങളുടെ അധിപനായ ശുക്രനും തമ്മിലുള്ള സഹായകരമായ ബന്ധത്തിൽ നിന്ന് ഇപ്പോഴും ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് തോന്നുന്നു. നിങ്ങൾ ഇപ്പോൾ മനസിലാക്കേണ്ടത്, വ്യക്തമായി ഇഷ്ടപ്പെടാത്ത സംഭവങ്ങൾ ഉൾപ്പെടെ എല്ലാത്തിനും ഒരു ലക്ഷ്യമുണ്ട് എന്നതാണ്. നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ അമിത തുക ഈടാക്കാനോ സാധ്യതയുള്ളതിനാൽ നിങ്ങളുടെ പണത്തിന്റെ കാര്യം ശ്രദ്ധിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

സഹപ്രവർത്തകരും സഹായികളും പ്രലോഭിപ്പിക്കുന്ന ഒരു ഓഫർ സ്വീകരിക്കുന്നതിൽ നിന്ന് നിങ്ങളെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ അതിന് കാരണം അവർ നിങ്ങളെ തടഞ്ഞുനിർത്താൻ ആഗ്രഹിക്കുന്നു എന്നതല്ല, മറിച്ച് ആ സംഭവങ്ങൾ അവരെ പിൻതള്ളിയെന്നതാണ്. നിങ്ങളുടെ ചാർട്ടിലെ ചന്ദ്രന്റെ കർമമണ്ഡലം നിങ്ങളെ മികച്ച ജോലിക്ക് സജ്ജമാക്കുന്നു. നിങ്ങൾക്ക് അത് കൈകാര്യം ചെയ്യാൻ കഴിയുമോ?

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലും പങ്കാളിത്തവുമായി ബന്ധപ്പെട്ടും നടക്കുന്ന ആഴമേറിയതും വർണ്ണാഭമായതും രൂപാന്തരപ്പെടുത്തുന്നതുമായ അനുഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. എന്നിരുന്നാലും, നിങ്ങൾക്കുള്ളിലെ ചില വ്യക്തിത്വങ്ങൾക്ക് ഒതുങ്ങിക്കൂടാൻ തോന്നാം, മറ്റുള്ളവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് സംശയങ്ങളും തോന്നാം. മറ്റാരെങ്കിലും നിങ്ങളെ തുരങ്കംവെച്ചിട്ടുണ്ടെങ്കിൽ, അവർ അറിയാതെ അങ്ങനെ ചെയ്‌തതായിരിക്കാം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിലവിലെ പ്രവണതകളെക്കുറിച്ച് ഒരു ഹ്രസ്വകാല വീക്ഷണം എടുക്കുകയാണെങ്കിൽ ചില പ്രധാന കാര്യങ്ങൾ നിങ്ങളെ സംബന്ധിച്ചുള്ളതായി കാണാം. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിനോ അല്ലെങ്കിൽ നിങ്ങളുടെ തീവ്രമായ വികാരങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനോ ഉള്ള നിങ്ങളുടെ പരാജയത്തിൽ നിന്നാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നിങ്ങൾ‌ക്കറിയാതെ തന്നെ ഒരു അടുത്ത പങ്കാളി നിങ്ങളെ എത്രമാത്രം സഹായിക്കുന്നുവെന്ന് നിങ്ങൾ‌ ഉടൻ‌ തന്നെ കണ്ടെത്തും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങൾ അഭിലാഷങ്ങളും ഉത്കണ്ഠകളും നിറഞ്ഞ മാനസികാവസ്ഥയിലാണ്, നിങ്ങൾക്കാവുന്നത് പരമാവധി ചെയ്ത് ഒന്നാമതാവാൻ നിങ്ങൾ താൽപര്യപ്പെടുന്നു. പങ്കാളിത്തത്തോടുള്ള നിങ്ങളുടെ പൊതു സമീപനത്തെ ആശ്രയിച്ചാണ് പല കാര്യങ്ങളും. നിങ്ങളുടെ കാര്യങ്ങളിൽ അടുത്ത സുഹൃത്തുക്കൾ മാത്രമല്ല, മറ്റ് ആളുകൾ വഹിക്കേണ്ട ശക്തമായ പങ്കിനെക്കുറിച്ചുള്ള തിരിച്ചറിവുകൾക്കായും നിങ്ങൾ ഇപ്പോൾ തയ്യാറായിരിക്കണം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

കുറച്ച് കാലമായി നിങ്ങളുടെ സോളാർ ചാർട്ടിന്റെ സജീവമേഖലയിൽ വ്യാഴം ഒരു പ്രയോജനകരമായ പങ്ക് വഹിക്കുന്നു. ഈ ഗ്രഹത്തിന്റെ സാന്നിധ്യം ശുക്രൻ ശക്തിപ്പെടുത്തുന്നത് കൊണ്ട്, സന്തോഷകരമായ ഒരു അവധിക്കാലത്തിനോ ദീർഘദൂര സാഹസികതയ്‌ക്കോ ഉള്ള സാധ്യതകൾ ഒരിക്കലും ഇത്രക്കും തിളക്കമാർന്നതായിരുന്നതല്ലെന്ന് വ്യക്തമാണ്. ഇപ്പോൾ പദ്ധതികൾ തയ്യാറാക്കുക!

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ചില ആളുകൾ നിസ്സംശയമായും നിങ്ങളോട് നന്നായി പെരുമാറുന്നു. മറ്റുള്ളവർ അങ്ങനെയല്ല. രണ്ടായാലും നിങ്ങളുടെ പ്രധാന ദൗത്യം തന്ത്രപരമായും വിവേകത്തോടെയും വ്യക്തിഗത ബന്ധങ്ങൾ കൈകാര്യം ചെയ്യുക, അതിൽ നൽകേണ്ടയിടത്ത് അംഗീകാരം നൽകുക എന്നിവയാണ്. ഒരു തന്ത്രപരമായ തിരഞ്ഞെടുപ്പ് വരുമ്പോൾ നിങ്ങൾക്ക് രണ്ടുപേർക്കും നിങ്ങൾക്കായുള്ള മധുരം ഒരുമിച്ച് കഴിക്കാം, ലഭ്യമായ എല്ലാ സാധ്യതകളിലേക്കും ഒരേ സമയം പോകാം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ വിവാഹ കാര്യങ്ങളെ സംബന്ധിച്ച ചന്ദ്രന്റെ ബന്ധം കാരണം പങ്കാളിത്തം ഉയർന്ന തലത്തിലേക്ക് നീങ്ങുമെന്നത് സ്വാഗതാർഹമാണ്. ലളിതമായ മാർഗങ്ങൾ ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ട നിരവധി പ്രശ്നങ്ങളുണ്ട്. പ്രത്യേകിച്ചും വൈകാരിക അടിയൊഴുക്കുകൾ വളരെക്കാലം മുമ്പുതന്നെ നിർബന്ധിത മാറ്റങ്ങളിലേക്ക് നയിച്ചെന്നിരിക്കാം. എല്ലാവരുടേയും വികാരങ്ങൾ ശ്രദ്ധാപൂർവ്വം കാണുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സംവേദനാത്മകമായ ഗ്രഹ വശങ്ങൾ നിങ്ങളുടെ ഭാവനയെ സ്വാധീനീക്കുകയും വളരെയധികം മുന്നേറ്റങ്ങൾ നടത്താൻ നിങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുന്നതിനുള്ള ഒരു അവസരം ഇപ്പോഴും ഉണ്ട്. നഷ്ടപ്പെട്ട കാര്യം നേടണമെങ്കിൽ നിങ്ങൾക്ക് ഇപ്പോഴും ചില വഴികളുണ്ട്. പങ്കാളികൾ ഇപ്പോഴും സമ്മർദ്ദത്തിലാണെങ്കിലും ആശങ്കപ്പെടേണ്ട. ജീവിതം ഉടൻ കൂടുതൽ ശാന്തമാകും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ചൊവ്വയും ശുക്രനും നിങ്ങളുടെ ചിഹ്നത്തിലേക്ക് വെല്ലുവിളി നിറഞ്ഞതും സഹായകരവുമായ വശങ്ങളുടെ ഒരു മിശ്രിതമാണ് അയയ്‌ക്കുന്നത് എന്നതിനാൽ, പങ്കാളികൾ നിങ്ങളെ നേരെ നിൽക്കാൻ സഹായിക്കുമെന്ന് കരുതാം. ആനന്ദകരമായ അനുഭവങ്ങൾ തേടുന്ന നിങ്ങളുടെ വ്ക്തിത്വത്തിനായി പരിധികളില്ല. നിങ്ങൾ പ്രണയത്തിലാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കാത്തിരിക്കുക, അടുത്തതായി നിങ്ങളുടെ ഊഴമായിരിക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

തൊഴിൽപരമായ ലക്ഷ്യങ്ങൾ പണവുമായി ബന്ധപ്പെട്ട പ്രതീക്ഷകളെയും അഭിലാഷങ്ങളെയും കേന്ദ്രീകരിച്ചാണെന്നതാണ് എല്ലാ അടയാളങ്ങളും. വിവരിക്കാൻ കഴിയുന്ന കാര്യങ്ങൾ പ്രകാരം ഇത് ആശ്ചര്യകരമല്ല! മുന്നോട്ട് പോവുന്നത് മുന്നോട്ട് പോവാൻ സജ്ജമായിട്ടാവും എന്നും ഓർക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook