Latest News

Horoscope Today September 15, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today September 15, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today September 15, 2021: എന്റെ ശ്രദ്ധാകേന്ദ്രം ടോറസും ടോറസ് ജനതയുമാണ്. ഈ രാശിയില്‍ ജനിച്ചവര്‍ പറയുന്നത് എല്ലാവരും ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്. അതാണ് സിദ്ധാന്തം. പ്രായോഗികമായി ഒരു വലിയ ബോധ്യപ്പെടുത്തൽ ആവശ്യമാണ്. മറ്റ് പതിനൊന്ന് രാശിയിലും ജനിച്ചവര്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന് മനസിലാക്കണം.

Read More: Horoscope of the Week (September 12 – September 18, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

അടുത്ത കുറച്ച് ദിവസങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങള്‍ നിങ്ങളെ ഒറ്റപ്പെടുത്തുകയില്ല. നിങ്ങള്‍ വലിയൊരു സമൂഹത്തിന്റെ ഭാഗമാകും. എങ്കിലും നിങ്ങൾക്ക് ഇപ്പോഴും വിചിത്രമായ ഒറ്റപ്പെടൽ അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ മുഴുവൻ മാനസികാവസ്ഥയും ആന്തരിക വൈരുദ്ധ്യങ്ങളാൽ മൂടപ്പെടും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ചാന്ദ്ര ചിത്രത്തിന്റെ ഫലമനുസരിച്ച് തൊഴില്‍ പരമായ മുന്നേറ്റമോ സമൂഹത്തില്‍ നിന്ന് പ്രശംസയോ ലഭിച്ചേക്കാം. ഭാവിയില്‍ പുരോഗതി ഉണ്ടാക്കാൻ കഴിയുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാനും നിങ്ങൾ പഠിക്കേണ്ടതുണ്ട്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ധാർമ്മികമായ മുന്നേറുക മാത്രമല്ലാതെ നിങ്ങൾക്ക് മറ്റ് മാർഗങ്ങളില്ല. പല കാരണങ്ങളാൽ, സമ്പൂർണ്ണ വിശുദ്ധിയിൽ കുറഞ്ഞതൊന്നും മതിയാകില്ല. ഉദാഹരണത്തിന്, നിങ്ങൾ എല്ലാവരിലും മികച്ചത് ചെയ്തിട്ടില്ലെന്ന് നിങ്ങൾക്കറിയാമെങ്കിൽ നിങ്ങളുടെ ആത്മാഭിമാനം നഷ്ടപ്പെട്ടേക്കാം. അത് ഒരു നാണക്കേടായി തോന്നും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

എന്നാൽ ചിലപ്പോൾ നിങ്ങൾക്ക് ഭാവി നൽകുന്നത് എന്താണെന്ന് തീരുമാനിക്കാൻ നിങ്ങൾ ബുദ്ധിമുട്ടും. നിങ്ങൾക്ക് ആവശ്യം പണമാണെങ്കിൽ, നിങ്ങൾക്ക് കഴിയുന്നത്ര വേഗത്തിൽ ബിസിനസ് കാര്യങ്ങള്‍ ക്രമീകരിക്കുക. ആരെങ്കിലും നിങ്ങൾക്ക് അമിതമായ വാഗ്ദാനങ്ങൾ നൽകുന്നെങ്കില്‍, രണ്ടാമത് ഒരു അഭിപ്രായം തേടുന്നത് ഉത്തമമായിരിക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മേഘങ്ങള്‍ക്കിടയിലൂടെ പറന്ന് നടക്കാന്‍ എളുപ്പമാണ്. പക്ഷെ, നിങ്ങളുടെ കാലുകള്‍ എപ്പോഴും നിലത്ത് ഉറച്ചിരിക്കണം. നേട്ടത്തിനുള്ള സാധ്യതകൾ വളരെ വലുതാണ്. തെറ്റിദ്ധാരണയുണ്ടാകാനുള്ള സാധ്യത ഇതിലും വലുതാണ്. പെട്ടെന്ന് തന്നെ ഒരു നിഗമനത്തില്‍ എത്താന്‍ പാടില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ശാരീരിക ക്ഷമതയ്ക്കും ആരോഗ്യത്തിനുമാണ് നിങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. അതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. നിങ്ങള്‍ക്ക് തിരക്കുകള്‍ ഉണ്ടായിരിക്കുമെന്നതില്‍ സംശയമില്ല. എങ്കിലും സമയം കണ്ടെത്തണം. നിങ്ങള്‍ വീണ്ടു പഴയ രീതിയിലേക്ക് പോവുകയാണെങ്കില്‍, അതുകൊണ്ട് ആര്‍ക്കും ഉപകാരമുണ്ടാകില്ല.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ ക്രിയാത്മകത ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന സമയമാണ്. അതുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. എന്തൊക്കെ സംഭവിച്ചാലും നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക. ഒരുപാട് തമസം ഉണ്ടാകില്ല മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തകള്‍ മടങ്ങി വരാന്‍

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വീട് അല്ലെങ്കില്‍ മറ്റ് ഗാർഹികമായ മാറ്റമുണ്ടാകാനുള്ള സൂചനകൾ കാണുന്നു. പ്രായോഗിക കാര്യങ്ങള്‍ക്കാണ് മുന്‍ഗണന. അതിനാല്‍ വൈകാരികമായ കാര്യങ്ങളില്‍ വശീകരിക്കപ്പെടാതെ ഇരിക്കുക. യാതൊരു പ്രയോജനവും ഉണ്ടാകില്ല. നിങ്ങള്‍ക്ക് നല്ലപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതില്‍ ഉറച്ചു നില്‍ക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിയമപരവും ധാർമ്മികവുമായ എല്ലാ പ്രശ്നങ്ങളും നിങ്ങളുടെ മനസ്സിൽ വ്യക്തമായിരിക്കുന്ന പശ്ചാത്തലത്തില്‍, ഉന്നതി ലക്ഷ്യമിടാനുള്ള അനുയോജ്യമായ നിമിഷമാണിത്. അവസരങ്ങള്‍ നിങ്ങളെ തേടിയെത്തുമ്പോള്‍ അതിനെ എല്ലാ ആദരവും നല്‍കി പരിഗണിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചതുകൊണ്ട് നിങ്ങളുടെ പ്രശ്നങ്ങള്‍ അവസാനിച്ചതായി കരുതരുത്. എന്നിരുന്നാലും, വിജയകരമായ നിക്ഷേപം വിവേകപൂർണ്ണമായ പദ്ധതകിള്‍ നിങ്ങളുടെ മനോവീര്യം ഉയർത്തിയേക്കും. നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ കാര്യമാണിത്. ഒരു പുതിയ സൗഹൃദത്തിന്റെ രൂപത്തിൽ മുന്നേറാനുള്ള വഴി തെളിയും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു നിമിഷമാണിത്. വ്യക്തിപരമായ രീതിയില്‍ നിങ്ങള്‍ എവിടെയാണെന്ന് ആശ്രയിച്ചിരിക്കും എല്ലാം. ചെറിയ താമസം നേരിട്ടാലും ഭൂതകാലത്തിലെ നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് ഫലം ലഭിക്കും. എന്തെങ്കിലും തടസം നേരിട്ടാല്‍ ഒന്നുകൂടി മികച്ചതാകാനുള്ള അവസരം ഒരുങ്ങും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വൈകാരികമായി നിങ്ങള്‍ രണ്ട് തലങ്ങളിലാകും. എന്നാൽ യഥാർത്ഥ ആഗ്രഹങ്ങൾ നിങ്ങൾ ഇതുവരെ പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ഇത് കണ്ടെത്തുകയാണെങ്കില്‍ നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കും. ചര്‍ച്ചകള്‍ നടത്താതെ സമയം പാഴാക്കരുത്, ഏതൊരു ആശയവും പ്രസക്തമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today september 15 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today September 14, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express