Horoscope of the Week (Sept 15-Sept 21, 2019)

ആഴ്ച ഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

കാര്യങ്ങളൊക്കെ രഹസ്യമായ് സൂക്ഷിക്കാനാണ് ഗ്രഹങ്ങള്‍ ഇപ്പോഴും നിര്‍ദേശിക്കുന്നത്. അതുപോലെ തന്നെ കിംവദന്തികളും പരദൂഷണങ്ങളും പരത്തുമെന്ന് ഉറപ്പിച്ചിരിക്കുന്നവരെ അകറ്റി നിര്‍ത്തുന്നതാണ് നല്ലത്. ആഴ്ചയുടെ തുടക്കത്തിലുണ്ടാകുന്ന ചില അസ്വസ്ഥതകള്‍ അല്‍പം മടുപ്പിക്കുമെങ്കിലും വളരെ വേഗത്തില്‍ തന്നെ നിങ്ങളതിനെ അതിജീവിക്കും.

Read Here: Horoscope Today September 16, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഈ രാശിക്കാരെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമേഖലയില്‍ നേട്ടങ്ങളുണ്ടാകുന്ന ആഴ്ചയാണെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. ചൊവ്വയുടെയും ശുക്രന്‍റെയും സ്ഥാനം കാണിക്കുന്നത് പുതിയ ജോലി ലഭിക്കാനുള്ള അനുകൂല സമയാണെന്നാണ്. അതുപോലെ ജോലിയില്‍ തുടരുന്നവര്‍ക്ക് പ്രവര്‍ത്തനമികവുണ്ടാവുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്യുമെന്നാണ് ഗ്രഹനില കാണിക്കുന്നത്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

വ്യക്തിപരമായ ചില കാര്യങ്ങളേക്കാള്‍ പൊതുരംഗത്ത് ഏറെ പ്രാധാന്യം ലഭിക്കുന്ന രീതിയിലാണ് ഗ്രഹങ്ങളുടെ നില കാണുന്നത്. എന്നിരുന്നാലും നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതെന്ന് തോന്നിക്കുന്ന വ്യക്തിപരമായ കാര്യങ്ങളെ അവഗണിക്കുകയുമരുത്. നിങ്ങളുടെ ഗ്രഹനിലയെ ഭരിക്കുന്ന ബുധന്‍ കാവ്യാത്മകമായ ഒരു അവസ്ഥയിലായതിനാല്‍ അതിന്‍റെ ഗുണങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കേണ്ടതാണ്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങള്‍ക്കുളള പരിമിതികള്‍ക്കപ്പുറത്തേക്ക് കാര്യങ്ങള്‍ ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുന്ന വര്‍ഷത്തിലെ തന്നെ ഏറ്റവും അനുയോജ്യമായ സമയമാണ്. ഈ നല്ല സമയം പരമാവധി പ്രയോജനപ്പെടുത്തി നേട്ടങ്ങള്‍ കൈവരിക്കാനുളള ശ്രമങ്ങള്‍ ബോധപൂര്‍വ്വം നടത്തണം. നിങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പരിശ്രമിക്കേണ്ട ദിവസങ്ങളാണിത്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

സാമ്പത്തീക ഇടപാടുകള്‍ സംബന്ധിച്ച് അനുകൂലമായ ചിലത് നടക്കുമെന്നാണ് ഗ്രഹനിലയില് കാണുന്നത്. അല്‍പം ആശങ്കയുണ്ടാകാനിടയുണ്ടെങ്കിലും നിക്ഷേപങ്ങളില്‍ നിന്നും സമ്പാദ്യങ്ങളില്‍ നിന്നും നേട്ടങ്ങള്‍ക്കുള്ള അവസരം കാണുന്നുണ്ട്. പണം ഒരു പ്രധാനഘടകമാണെന്നത് കൊണ്ടുതന്നെ പലപ്പോഴും വില പേശലുകള്‍ നടത്തേണ്ടതായ് വരും. കണ്ണുകള്‍ തുറന്ന് ശ്രദ്ധയോടെ ഇടപാടുകള്‍ നടത്തുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ആരും പറഞ്ഞില്ലെങ്കില്‍ പോലും ജീവിതമെന്നത് ഒരേ രീതിയില്‍ ഒഴുകുന്ന ഒന്നല്ല ഇപ്പോള്‍. പ്രേമസംബന്ധമായ കാര്യങ്ങളില്‍ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവഗണനയുണ്ടാകാന്‍ ഇടയുള്ളതായ് ഗ്രഹനില കാണിക്കുന്നുണ്ട്. അടുത്തുണ്ടാകാന്‍ പോകുന്ന ചാന്ദ്രനീക്കങ്ങള്‍ നിങ്ങളുടെ ഗ്രഹനിലയില്‍ വളരെ കാര്യക്ഷമമായ് ഇടപെടുന്നതോടെ നിങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായ് മാറാനിടയുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

പ്രിയപ്പെട്ടവരും കുട്ടികളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്ന രീതിയിലുള്ള നല്ല ഇടപെടലുകള്‍ ചൊവ്വയും ശുക്രനും നടത്തുമെന്നാണ് ഗ്രഹനിലയില്‍. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെ ഏറ്റവും നല്ല രീതിയില്‍ ക്രമീകരിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. ആഴ്ചയുടെ തുടക്കത്തില്‍ ചില നിഗൂഢസംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ മനസ്സിനെ അതനുസരിച്ച് പാകപ്പെടുത്തുക. പുതിയ ആശയങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും നിങ്ങളെ വഴി തിരിച്ചുവിടാനും ഒരുപക്ഷേ, അത് കാരണമായേക്കാം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

അനുകൂലവും സന്തോഷപ്രദായകവുമായ രീതിയിലാണ് ഈ ആഴ്ചയില്‍ ഗ്രഹങ്ങളുടെ ഇടപെടലുണ്ടാവുക. സാധാരണയുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും മാറി സ്വയം സന്തോഷിപ്പിക്കാനുളള സമയങ്ങള്‍ കണ്ടെത്തുക. അതിനുള്ള ഒരവസരവും പാഴാക്കരുത്. വൈകാരികമായ ചില കെട്ടുപാടുകള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ അതേക്കുറിച്ച് മനസ്സിലെപ്പോഴും ഒരു ധാരണവേണം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

വീട്ടിലുളള അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന് എല്ലാവരുമൊന്നിച്ച് ചെറിയ യാത്രയ്ക്കുള്ള പദ്ധതി തയ്യാറാക്കുക. നിങ്ങള്‍ക്ക് സഹോദരനോ സഹോദരിയോ ഉണ്ടെങ്കില്‍ വരുന്ന രണ്ടാഴ്ച അവര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് അത്ര വിശ്വാസമുള്ള നിങ്ങളെ നന്നായറിയുന്ന സുഹൃത്തുക്കളെ കൂടെ നിര്‍ത്തുക. ഔദ്യോഗികമായുണ്ടാകുന്ന ഏത് അസ്വസ്ഥതയും ഉറച്ചമനസ്സോടെ നേരിട്ടാല്‍ മറി കടക്കാനാകുമെന്ന് ഓര്‍മിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വൈകാരികമായ ചില കുരുക്കള്‍ എപ്പോഴും കാണുന്നത് പോലെയായിരിക്കില്ല. പങ്കുചേര്‍ന്നുള്ള ഇടപാടുകളില്‍ നിന്ന് ലാഭമുണ്ടാക്കാനാകുമെന്നാണ് സൂചന. ഒരുപക്ഷേ, നിങ്ങള്‍ക്ക് നേട്ടം കൊണ്ടുവരുന്ന ഒരു പദ്ധതിയുമായ് സുഹൃത്തുക്കള്‍ എത്താനുമിടയുണ്ട്. ഒരു ചൂതാട്ടത്തിലേര്‍പ്പെടാന്‍ തക്കവണ്ണം അനുകൂല സമയമാണെന്നാണ് ഗ്രഹനിലയില്‍ പറയുന്നത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ ഗ്രഹനിലയെ ഭരിക്കുന്ന ശുക്രനും ചൊവ്വയും പൊതുരംഗത്തുള്ള നിങ്ങളുടെ സാന്നിധ്യം കൂടുതല്‍ സജീവമാക്കാനിടയുണ്ട്. പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും ഈ രണ്ട് ഗ്രഹങ്ങളും നിങ്ങളെ സഹായിച്ചേക്കും. ആഴ്ച കടന്നുപോകുമ്പോള്‍ സാമ്പത്തീകസ്ഥിതി മെച്ചപ്പെടാനും നേട്ടങ്ങളുണ്ടാകാനുമുള്ള സാധ്യതകള്‍ കാണുന്നുണ്ട്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഈ രാശിക്കാരെ സംബന്ധിച്ചിടത്തോളം പ്രേമജീവിതത്തില്‍ ചില അസ്വസ്ഥതകളുണ്ടാകാനിടയുണ്ട്. പ്രിയപ്പെട്ടവരോടൊന്നിച്ച് പിന്നീട് ഓര്‍മിക്കാന്‍ തക്കവണ്ണമുള്ള നല്ല നിമിഷങ്ങളുണ്ടാകാനിടയുണ്ടെങ്കിലും ഇടയ്ക്ക് ചില ഗൂഢാലോചനകളും ഉയരുന്നതായ് ഗ്രഹനില കാണിക്കുന്നു. നിങ്ങള്‍ക്ക് ലഭിക്കുന്ന ഉപദേശങ്ങളില്‍ നിന്നുള്ള നല്ല വശങ്ങള്‍ ശ്രദ്ധയോടെ മനസ്സിലാക്കണം. ആഴ്ചയുടെ അവസാനത്തോടെ നിങ്ങളുടെ പല നിലപാടുകള്‍ക്കും മാറ്റമുണ്ടാകാനിടയുണ്ടെന്നും ഗ്രഹനില സൂചിപ്പിക്കുന്നു.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook