scorecardresearch

Horoscope Today September 14, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today September 14, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today,

Horoscope Today September 14, 2021: ചന്ദ്രൻ ഇപ്പോൾ സാങ്കല്പികവും ദർശനാത്മകവുമായ ഒരു സ്ഥാനത്തേക്ക് നീങ്ങുകയാണ്. സാധാരണയായി അതുകൊണ്ട് ഉദ്ദേശിക്കുന്നത് പഴയ അടയാളങ്ങൾ ഒഴിവാക്കി, പുതിയവ നിർമ്മിച്ച് ഭൂതകാലത്തിനോട് വിടപറയാം എന്നാണ്. എന്നാൽ ഈ തവണ എനിക്ക് ഉറപ്പില്ല. കുറച്ചുകാലം നമ്മൾ പ്രായോഗിക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എനിക്ക് തോന്നുന്നു.

Read More: Horoscope of the Week (September 12 – September 18, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

യാത്ര ചെയ്യുന്നവർ, അവധി ആഘോഷിക്കുന്നവർ, താത്കാലികമായി വിശ്രമിക്കുന്നവർ എന്നിവരേക്കാൾ ജോലിയിൽ ആയിരിക്കുന്ന മേടരാശിക്കാർക്ക് കൂടുതൽ മുന്നോട്ട് പോക്ക് കാണുന്നു. നിങ്ങൾ ഒഴിവാക്കപ്പെട്ടതായി തോന്നിയാൽ, നേതൃത്വം ഏറ്റെടുത്ത് ഒരു സാമൂഹിക ഉദ്യമത്തിലെ ഉത്തരവാദിത്തം സ്വീകരിക്കുക. ഇനി നിങ്ങൾക്ക് നല്ല വാഗ്ദാനങ്ങൾ ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വയം നിങ്ങൾക്കുള്ള അവസരം സൃഷ്ടിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

അടുത്തുള്ളവയെക്കാൾ ദൂരെയുള്ള സ്ഥലങ്ങൾ കൂടുതൽ ആകർഷകമാണെന്ന് തോന്നുന്നു. വിദേശത്ത് ഒരു ജീവിതം പോലും നിങ്ങൾ സ്വപ്നം കാണുന്നുണ്ട്. എന്തായാലും, വ്യക്തിപരമായ ഒരുപാട് കാര്യങ്ങൾ കൈകാര്യം ചെയ്യാനുണ്ടെന്ന് തോന്നുന്നു, അവയെല്ലാം ശരിയായ ക്രമത്തിൽ പൂർത്തിയാക്കാൻ നിങ്ങളുടെ പരമാവധി ശ്രമിക്കണം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

സമീപകാലത്തുണ്ടായ പലമാറ്റങ്ങളും പ്രതിഫലിക്കാനുള്ള സമയമാണിത്, അവ ചിലപ്പോൾ നിങ്ങളെ ഒരുപാട് പ്രായമുള്ള ആളായും കൂടുതൽ ബുദ്ധിമാനായ ആളായും തോന്നിച്ചേക്കാം. തികച്ചും സാങ്കൽപ്പികമായ പേടിയിൽ മുഴുകുന്നതിനുപകരം പ്രായോഗിക ചോദ്യങ്ങളുമായി പൊരുത്തപ്പെടാൻ നിങ്ങൾക്ക് കഴിയുമെന്ന് ഉറപ്പുവരുത്താനുള്ള സമയമാണിത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വൈകാരിക ബന്ധങ്ങളിൽ നിങ്ങൾ ഇപ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തുകയും മറ്റുള്ളവരെ സാഹചര്യം മനസിലാക്കാൻ പ്രേരിപ്പിക്കുകയും വേണം, എന്നാൽ ചെയ്യുന്ന അതേ രീതിയിൽ അവർ കാര്യങ്ങളെ കാണുമെന്ന് പ്രതീക്ഷിക്കരുത്. മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നതിൽ നിങ്ങൾ ലജ്ജിക്കേണ്ട ആവശ്യമില്ല, വൈവിധ്യങ്ങൾ ആവശ്യമാണെന്ന് തോന്നുന്നത് മാനുഷികമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഒരിക്കലും മാറാത്ത പരാതികൾക്ക് ആവശ്യമായ എല്ലാ ശ്രദ്ധയും നൽകുക, വൈകാരികമായും ബുദ്ധിപരമായും ശാരീരികമായും സ്വയം രൂപപ്പെടാൻ പരിശ്രമിക്കുക.കാരണം ഈ ആഴ്ചയുടെ അവസാനം നിങ്ങൾക്ക് കൂടുതൽ പ്രേരണയും ഏകാഗ്രതയും ആവശ്യമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇപ്പോൾ നിങ്ങളുടെ ചാർട്ടിൽ ശുക്രൻ ഊർജം നൽകുന്നു, പ്രണയസംബന്ധമായ കാര്യങ്ങളിൽ നിങ്ങൾക്ക് കൂടുതൽ പ്രതീക്ഷ അനുഭവപ്പെടാൻ തുടങ്ങിയേക്കും. എന്നാലും, നിങ്ങളുടെ പ്രതീക്ഷകൾ തൃപ്തിപ്പെടുത്താൻ കഴിക്കുന്നതിനേക്കാൾ ഉയർന്നതല്ലന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുക. ഇപ്പോഴത്തെ ചെറിയ യാഥാർഥ്യങ്ങൾ പിന്നീടുള്ള വിജയത്തിനു വിത്ത് പാകും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾ ഇപ്പോഴും തയ്യാറെടുപ്പിന്റെ ഘട്ടത്തിലാണ്, പ്രവർത്തിക്കാൻ ആയിട്ടില്ല, അതിനർത്ഥം നിങ്ങൾക്ക് വേണമെങ്കിൽ, കുറച്ച് ദിവസം കൂടി ആ വലിയ ദിവസത്തിനായി മാറ്റിവയ്ക്കാം. സാമ്പത്തികമായ അലംഭാവം ഒഴിവാക്കുക, നിങ്ങൾ ജാഗ്രത കൈവിടുന്ന സമയം ആരെങ്കിലും നിങ്ങൾക്ക് അമിത ഭാരം നൽകാൻ ശ്രമിച്ചേക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഏതാനും ദിവസങ്ങൾക്കുള്ളിൽ ശ്രദ്ധേയമായ ചില ഗ്രഹവശങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായേക്കാം, അതിന്റെ അനന്തരഫലങ്ങൾ ദൂരവ്യാപകമായേക്കാം. നിങ്ങൾ അതിൽ നിന്നും ഒഴിവാകാൻ ആഗ്രഹിക്കുന്നെങ്കിൽ നിശബ്‌ദരായി നിൽക്കുക, നിങ്ങളുടെ സ്ഥാനം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ വഴക്കമുള്ളവരായിരിക്കണം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഭൗതിക കാര്യങ്ങൾ ക്രമമായി നിലനിർത്തുക, നിങ്ങളുടെ ദൈനംദിന നിലനിൽപ്പിന് ഉറപ്പുനൽകുന്ന എല്ലാത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ആഴ്ചയുടെ അവസാനത്തിൽ ധാരാളം ചോദ്യങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് കൂടുതൽ സമയം ലഭിക്കുന്നതുവരെ നിസ്സാരകാര്യങ്ങൾ മാറ്റിവയ്ക്കേണ്ടി വന്നേക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ ഇപ്പോഴും ഡ്രൈവിങ് സീറ്റിൽ തന്നെയാണ്, എന്നാൽ നിങ്ങൾ രമ്യമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണം എന്ന് മറ്റുള്ളവർ കരുതുകയാണെങ്കിൽ, നിങ്ങൾ അതിനു ബാധ്യസ്ഥരാകണം. എന്തായാലും നിങ്ങൾ സ്വാധീനമില്ലാത്തവരല്ല, പങ്കാളികളുടെ ആഗ്രഹങ്ങൾ രൂപപ്പെടുത്താൻ അവരറിയാതെ തന്നെ നിങ്ങൾക്ക് പലതും ചെയ്യാൻ കഴിയും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇന്നത്തെ നക്ഷത്രങ്ങളിൽ നിന്ന് വരുന്ന പ്രധാന സന്ദേശം നിങ്ങളുടെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തുന്നത് നിങ്ങളുടെ ആന്തരിക ധാരണകളും മുൻധാരണകളുമാണ് എന്നതാണ്. ഭൗതിക സമ്മർദ്ദങ്ങൾ നിങ്ങൾ വിചാരിക്കുന്നതിലും കുറവാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മറ്റുള്ളവർ എന്തുചെയ്യുമെന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്നതിനുപകരം നിങ്ങൾ എന്താണ് സംഭവിക്കാൻ ആഗ്രഹിക്കുന്നത് എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പങ്കാളികൾ ഉൾപ്പടെ മറ്റുള്ളവർ ആഗ്രഹിക്കുന്നതിനേക്കാൾ നിങ്ങളുടെ സ്വന്തം ആഗ്രഹങ്ങൾക്കനുസൃതമായി നിങ്ങൾ എത്രമാത്രം പ്രവർത്തിക്കുന്നു എന്നതാണ് ഇപ്പോൾ നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള നിരവധി ആകർഷണീയമായ കാര്യങ്ങളിൽ ഒന്ന്. നിങ്ങൾ കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കണം, പക്ഷേ അത് എളുപ്പമായിരിക്കണം!

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today september 14 2021 aries gemini cancer virgo capricorn zodiac signs check astrological prediction