മേടം രാശിക്കാണ് ഇന്നത്തെ ദിവസം പ്രാധാന്യം. പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയാതെ കാര്യങ്ങള്‍ ചെയ്ത് തുടങ്ങുകയാണ് വേണ്ടതെന്നാണ് സൂചന. നാളേയ്ക്ക് എന്ന് പറഞ്ഞ് മാറ്റിവയ്ക്കുന്ന കാര്യങ്ങള്‍ പിന്നെയും മാറ്റിവയ്ക്കും. അങ്ങനെ അത് നീണ്ടുപോകും. തടസങ്ങളൊക്കെ മാറ്റി ചെയ്യേണ്ട കാര്യങ്ങള്‍ ക്രമത്തില്‍ ചെയ്ത് തീര്‍ക്കാന്‍ അനുയോജ്യമായ ദിവസമാണ്.
Read Here: Horoscope of the week (Sept 15-Sept 21, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍20 )
വ്യക്തിജീവിതവുമായ് ബന്ധപ്പെട്ട് ഏതാണ്ട് ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്കാവശ്യമുളളവ ചെയ്ത് തീര്‍ക്കുന്നതിന്‍റെ തിരക്കിലാണ് കുറച്ചധികം ഗ്രഹങ്ങള്‍. അതിന്‍റെ ഗുണഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകും. പറഞ്ഞുവരുന്നത്, ബന്ധങ്ങളെല്ലാം നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന സമയമാണ്. ഒന്നിനും എളുപ്പവഴികളില്ലെന്ന കാര്യം മറക്കരുത്.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
ഒരു പത്തുദിവസത്തേക്ക് ജോലിയിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിനോദത്തിലോ മാത്രം ശ്രദ്ധ കൊടുത്ത് ഏതെങ്കിലും ഒന്ന് പൂര്‍ത്തിയാക്കാനുള്ള സമയമാണ്. അങ്ങനെയൊരു ദിവസമാണിന്ന്, പക്ഷേ ആദ്യ തടസത്തില്‍ പെട്ട് പോകാതെ മുന്നോട്ട് പോകാന്‍ നിങ്ങളെത്തന്നെ തയ്യാറാക്കണം. നിങ്ങള്‍ ക്ഷീണിതനാണെങ്കില്‍ ഒന്നും പൂര്‍ത്തിയാക്കാനാകില്ല എന്നത് ഓര്‍മിക്കുക.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
മനുഷ്യരുമായുള്ള ബന്ധങ്ങളിലും അതിനെത്തുടര്‍ന്നുള്ള ഊഷ്മളതയിലുമാണ് നിങ്ങള്‍ വളരേണ്ടത്. നിങ്ങളുടെ ഗ്രഹനിലയുടെ മൂന്നില്‍ രണ്ട് ഭാഗങ്ങളില്‍ ഒന്ന് നിങ്ങളുടെ ജീവിതപങ്കാളിയുമായും മറ്റേത് നിങ്ങള്‍ക്ക് പരിചയമുള്ളവരുമായും ബന്ധപ്പെട്ടിരിക്കുന്നു. ജോലി സ്ഥലത്തെ സുഹൃത്തുക്കളും ദിവസവും നിങ്ങള്‍ കണ്ട് മുട്ടുന്നവരും അവരവരുടെ ഊഴമനുസരിച്ച് നിങ്ങളുടെ ജീവതത്തില്‍ ഇടപെടാൻ സാധ്യതയുണ്ട്.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
വൈകാരികതയ്ക്ക് പ്രാധാന്യമുള്ള ദിവസമാണിന്ന്, അതുകൊണ്ട് തന്നെ പല തരത്തിലുള്ള ചിന്തകളും മനസില്‍ വരാം. വിവേകത്തോടെ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ പോലും ചുറ്റുമുള്ളവര്‍ കേള്‍ക്കാതിരുന്നേക്കാം. പണമിടപാട് സംബന്ധിച്ച കാര്യങ്ങളിലാകട്ടെ കുറച്ച് കാത്തിരിക്കേണ്ടി വന്നേക്കാം. ഒരു പക്ഷേ, അടുത്ത മൂന്ന് മാസങ്ങള്‍ കൊണ്ട് ഭാഗ്യം കൈവരാനും ഇടയുണ്ടെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
അധികനാളൊന്നും നിങ്ങള്‍ക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ല. നിങ്ങളുടെ ഭാഗത്തുള്ള ന്യായം പറയുകയല്ലാതെ മറ്റ് വഴിയില്ല. പക്ഷേ, ഒരു മാറ്റത്തിനെന്നവണ്ണം ആളുകള്‍ അത് കേള്‍ക്കാന്‍ തയ്യാറാകുന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. സ്വയം നിയന്ത്രിച്ച് കൊണ്ട് സാഹസികപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല. നിങ്ങളില്‍ മറഞ്ഞിരിക്കുന്ന കഴിവുകളെ തിരിച്ചറിയുന്നതിന് ഒരുപക്ഷേ, അത് സഹായിച്ചേക്കാം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )
പ്രപഞ്ചത്തിന്‍റെ വിദ്യകള്‍ പലതാണ്. വളരെ സുരക്ഷിതമായ് ഇരിക്കുകയാണെന്ന് തോന്നുന്ന തൊട്ടടുത്ത നിമിഷത്തില്‍ ചിലപ്പോള്‍ ബാധ്യതകള്‍ വന്നേക്കാം. ഗ്രഹനില അല്‍പം കടുപ്പമുള്ളതാണെങ്കിലും വിചാരിച്ചതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകേണ്ടതാണ്. ദീര്‍ഘകാലത്തേക്ക് നിങ്ങളെ സുരക്ഷിതരാക്കുന്ന സംരംഭങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിലേക്കുള്ള ചുവടുകള്‍ക്ക് തുടക്കമിടാമെന്നാണ് ഗ്രഹനില കാണിക്കുന്നത്.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
വര്‍ഷങ്ങളായുള്ള അധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയും നേടിയെടുത്തവയില്‍ ശ്രദ്ധ കൊടുക്കേണ്ട സമയമാണ്. വീട്ടിലോ ജോലി സ്ഥലത്തോ ഉണ്ടാകുന്ന കാര്യങ്ങളെക്കുറിച്ചോര്‍ത്ത് കൂടുതല്‍ സംഘര്‍ഷമോ പിരിമുറുക്കമോ അനുഭവിക്കേണ്ട കാര്യമില്ല. പുതുവര്‍ഷത്തിലൊക്കെ എടുക്കുന്ന പോലെ ഏതെങ്കിലും ഒരു ലക്ഷ്യം, അടുത്ത 12 മാസത്തിനുള്ളില്‍ നേടിയെടുക്കന്നതിനെക്കുറിച്ച് ഒരു പ്രതിജ്ഞ എടുത്ത്, അത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
സ്ഥിരമായ് ചെയ്തുകൊണ്ടിരിക്കുന്ന പല കാര്യങ്ങളുടെയും യഥാർഥ ഉദ്ദേശ്യത്തെപ്പറ്റി ആലോചിക്കേണ്ട സമയമാണ്. മറ്റുള്ളവരെ അവരുടെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും അതിന് നിങ്ങളെക്കൊണ്ടാകുന്ന സഹായങ്ങള്‍ ചെയ്യുകയും വേണം. എത്ര ചെറിയ സഹായമാണെങ്കിലും അത് ലഭിക്കുന്നവര്‍ മനസില്‍ സൂക്ഷിക്കുകയും വേണ്ടപ്പോള്‍ പ്രത്യുപകരമായ് ലഭിക്കുകയും ചെയ്യുമെന്ന് ഓര്‍ക്കുക.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ഹൃദയത്തില്‍ നിന്നെടുത്ത് കാര്യങ്ങള്‍ മറ്റുളളവര്‍ക്കായ് ചെയ്യുന്ന വ്യക്തിയാകാം നിങ്ങള്‍. പക്ഷേ, ഒരാള്‍ക്ക് മാത്രം പതിവില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത് മറ്റ് സുഹൃത്തുക്കളെ നിങ്ങള്‍ മറക്കാനിടവരരുത്. അതുപോലെ തന്നെ കുട്ടികളുമായും നിങ്ങളേക്കാള്‍ പ്രായക്കുറവുള്ളവരുമായുള്ള ബന്ധങ്ങള്‍ കുറച്ചു കൂടി മെച്ചപ്പെടുത്താന്‍ ശ്രമിക്കണം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ചെറിയ രീതിയില്‍ ആശ്വസിക്കാവുന്ന സമയമാണ്. പിരിമുറുക്കങ്ങളെ അതിജീവിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നത് നിങ്ങളുടെ നർമബോധം പരമാവധി വളര്‍ത്തിയെടുക്കുക എന്നതാണ്. അതുപോലെ തന്നെ എല്ലാം അവസാനിച്ചു എന്ന് നമ്മള്‍ കരുതുന്ന പല കാര്യങ്ങളും നാളെ ഓര്‍ത്ത് ചിരിക്കാനുള്ള വക തരുന്നവയായിരിക്കുമെന്നും മറ്റുള്ളവരെ ഓര്‍മിപ്പിക്കുക.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിവര്‍ന്ന് നിന്ന് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ട ദിവസമാണിന്ന്. അതുകൊണ്ട് തന്നെ അല്‍പം ആദര്‍ശവാദിയാകുന്നതില്‍ തെറ്റില്ല. പ്രായോഗികമായ് കാര്യങ്ങള്‍ ചെയ്യാത്തതില്‍ നിങ്ങളെ പതിവായ് കുറ്റപ്പെടുത്താത്തവരുണ്ടാകും. അവര്‍ അത്ര സമര്‍ത്ഥരാണെങ്കില്‍, അതൊക്കെ അവരെ ഏല്‍പ്പിക്കുക. വെറുതെ നിങ്ങളുടെ ഊർജം പാഴാക്കേണ്ടതില്ല. നിങ്ങള്‍ക്ക് ചെയ്യാനുള്ള വലിയ ഉത്തരവാദിത്തങ്ങള്‍ വേറെയുണ്ട്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
സംഭവിക്കുന്ന പലതും തമാശയായിട്ടെടുക്കേണ്ട, വളരെ വിചിത്രമായ വിരളമായ ദിവസമാണിന്ന്. മറ്റുള്ളവര്‍ പറയുന്നതും ചെയ്യുന്നതുമൊക്കെ നിങ്ങളെ സന്തോഷിപ്പിക്കുന്നതായിരിക്കില്ല. പക്ഷേ, അതൊക്കെ ഗൗരവത്തിലെടുക്കാതിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. കാരണം നാളെ ഈ ആളുകളുടെയൊക്കെ മനസ് മാറിയേക്കാം. നിങ്ങളുടെ കുഴപ്പം കൊണ്ടല്ലാതെ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് അനാവശ്യമായ് പഴി കേള്‍ക്കേണ്ടതില്ല.