മീനമാണ് ഇന്ന് ഊന്നല്‍ കൊടുക്കുന്ന രാശി. നേരത്തെയെന്ന പോലെ മീന രാശി ശക്തമാകുമ്പോള്‍ നല്ല രീതിയിലുള്ള പ്രചോദനങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം, പക്ഷേ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളുമുണ്ടാകേണ്ടതാണ്. നമ്മുടെ പദ്ധതികള്‍ തകിടം മറിയുമ്പോള്‍ നമുക്ക് നക്ഷത്രങ്ങളെ പഴി പറയാം. വേണ്ട കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്ത് ഉചിതമായ ശ്രദ്ധ കൊടുത്ത് കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിക്കണം.
Read Here: Horoscope Today September 14, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍20 )
സമയത്തിനനുസരിച്ച് വേഗത്തില്‍ പ്രവര്‍ത്തിക്കാനുളള നിങ്ങളുടെ കഴിവ് നല്ലതാണ്. വ്യാപാരസംബന്ധമായ ഇടപാടുകള്‍ സമയം പാഴാക്കാതെ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അത് കുഴപ്പങ്ങളുണ്ടാക്കാനിടയുണ്ട്. അടുത്തയാഴ്ചയിലേക്ക് ഇടപാടുകള്‍ മാറ്റിവച്ചാല്‍ വളരെ വൈകുമെന്ന് മാത്രമല്ല, ആളുകളുടെ മനസും മാറാനിടയുണ്ട്.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
മാറ്റിവച്ചിരുന്ന ചില വിവരങ്ങള്‍, രഹസ്യമായ് സൂക്ഷിച്ചിരുന്ന ചില വാര്‍ത്തകള്‍, ദീര്‍ഘകാലമായ് മറന്നുപോയ ചില സ്വപ്നങ്ങള്‍ ഇതെല്ലാം മുന്നോട്ട് വരുന്ന സമയമാണ്. വ്യക്തിപരമായ കാര്യങ്ങളുടെ അവസാനമിനുക്കു പണികള്‍ അടുത്ത ആഴ്ചയിലേക്ക് മാറ്റി വയ്ക്കുന്നതാണ് ഉചിതമെന്ന് ഗ്രഹനില സൂചിപ്പിക്കുന്നു. നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് അല്‍പം സ്വസ്ഥതയോടും സമാധാനത്തോടും കാര്യങ്ങള്‍ ക്രമീകരിക്കുന്നതിന് വേണ്ടിയാണിത്.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
ധൈര്യത്തോടൊപ്പം അല്‍പം യാഥാസ്ഥിതികതയും കൂടിച്ചേര്‍ന്നുള്ള മനോഭാവമാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടത്. പ്രതീക്ഷിക്കാതെയുള്ള കടല്‍ യാത്ര നിങ്ങളെ തേടിയെത്തിയേക്കാം. സുഹൃത്തുക്കളുമായ് ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ മാറ്റി വയ്ക്കാതെ ഇപ്പോള്‍ തന്നെ ചെയ്യുക. അതുപോലെ തന്നെ നിങ്ങള്‍ക്ക് സ്വസ്ഥതയോടെ ഇരിക്കുവാനും സമയം കണ്ടെത്തുക.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
കാര്യങ്ങളെ വിലയിരുത്തുന്നതിനും പുനഃക്രമീകരിക്കുന്നതിനും അധികമൊന്നുമില്ലെങ്കിലും വേണ്ട ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുക. വീടും അതുപോലെ തന്നെ ബന്ധുക്കളുമായ് ബന്ധപ്പെട്ടിരിക്കുന്ന ചില ഉത്തരവാദിത്തങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ നിങ്ങള്‍ വിചാരിക്കുന്നതിലും അധികം സമയം വേണ്ടി വന്നേക്കാം. ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തല്‍ക്കാലം അത് ചെയ്യരുത്. നിര്‍ബന്ധമാണെങ്കില്‍ നിങ്ങളുടെ തന്നെ നക്ഷത്രങ്ങളെ കുറ്റപ്പെടുത്താം.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങളുടെ വൈകാരിക ബന്ധങ്ങള്‍ പലതും പരീക്ഷിക്കപ്പെടുന്ന സമയമാണ്. അതുപോലെ തന്നെ വളരെ കാര്യക്ഷമതയോടെ നിങ്ങള്‍ ചെയ്ത് പൂര്‍ത്തിയാക്കിയ ഒരു ഉത്തരവാദിത്തം അല്‍പം വിഷമം ഉണ്ടാക്കാനിടയുണ്ടെന്നും ഗ്രഹനില സൂചിപ്പിക്കുന്നു. നിങ്ങളോടുള്ള ഉപദേശമെന്താണെന്ന് വച്ചാല്‍, സത്യമുള്ള ബന്ധങ്ങളെ കണ്ടെത്തുകയും എന്ത് വില കൊടുത്തും അവ സംരക്ഷിക്കുകയും ചെയ്യുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )
ഉറച്ചതും നിശ്ചയദാര്‍ഢ്യമുള്ളതും ശക്തവുമായ ഒരു മനസാണ് ഇപ്പോള്‍ നിങ്ങള്‍ക്കുള്ളത്, അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് ഏറ്റവും മികച്ച കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നതിനും വളരെ ഉല്‍സാഹം കാണിച്ചേക്കാം. കുടുംബാംഗങ്ങള്‍ നിങ്ങള്‍ക്ക് ചെയ്ത് തന്ന നല്ല കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പറ്റിയ അവസരമാണ്. ദിവസം മുഴുവന്‍ പല തരത്തിലുള്ള മാനസികാവസ്ഥയിലൂടെ നിങ്ങള്‍ക്ക് കടന്നുപോകേണ്ടി വന്നേക്കാം. അധികവും ഉദാരവും ശാന്തവുമായ അവസ്ഥയായിരിക്കുമെന്നാണ് ഗ്രഹനില കാണിക്കുന്നത്.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
നിങ്ങളുടെ വികാരങ്ങളേയും സര്‍ഗാത്മകതയെയും വല്ലാതെ നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രമിക്കരുത്. ചില അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടാകുമെങ്കിലും അനുകൂലമായ ചാന്ദ്രനീക്കങ്ങള്‍ കാര്യങ്ങളെല്ലാം ശുഭമായി പര്യവസാനിപ്പിക്കുന്നതായാണ് കാണുന്നത്. അങ്ങനെ ശത്രുക്കളെ നേരിടാനും സ്വസ്ഥതയോടെ ഇരിക്കാനുമുളള സാഹചര്യം വന്നുചേരേണ്ടതാണ്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ജോലിസ്ഥലത്തോ, അല്ലെങ്കില്‍ വീട്ടിലോ നിങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് തിരിച്ചടി നേരിടുന്നുണ്ടെങ്കില്‍ ഒരു കാര്യം ഓര്‍മിക്കുക, ഇതൊന്നും അന്തിമമല്ല. എല്ലാം താല്‍ക്കാലികമായതിനാല്‍ അനുകൂലസാഹചര്യവും ഉടന്‍ വന്ന് ചേരും. നിങ്ങളുടെ കഴിവിന്‍റെ പരമാവധിയെടുത്ത് കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുകയാണെങ്കില്‍ നാല് ആഴ്ചയ്ക്കുള്ളില്‍ മുന്‍നിരയിലെത്തുമെന്നാണ് ഗ്രഹനില ചൂണ്ടിക്കാണിക്കുന്നത്.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
പ്രതികൂലമായതോ വെല്ലുവിളി നിറഞ്ഞതോ ആയ ഒരു സാഹചര്യത്തിലൂടെ നിങ്ങള്‍ കടന്നുപോയിട്ടുണ്ടെന്നാണ് ഗ്രഹനില കാണിക്കുന്നത്. പൂര്‍ണമായും നീതി നിഷേധിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല എന്നത് സത്യം തന്നെയാണ്. പക്ഷേ, ഹൃദയത്തെ മുറിപ്പെടുത്തിയ ആ അവസ്ഥ പൂര്‍ണമായും മറക്കാനുള്ള സാഹചര്യം രണ്ടാഴ്ചയ്ക്കുള്ളില്‍ വരേണ്ടതാണ്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഗ്രഹനിലയിലുണ്ടായ പ്രതികൂലമായ ചലനങ്ങളുണ്ടാക്കിയ ആശയക്കുഴപ്പത്താല്‍ വന്നുചേര്‍ന്ന സാമ്പത്തിക പ്രശ്നങ്ങളില്‍ നിങ്ങള്‍ കാണിച്ച ക്ഷമയും സഹിഷ്ണുതയും അഭിനന്ദനാര്‍ഹമാണ്. ഇപ്പോഴുണ്ടായ അധികച്ചെലവുകളെയെല്ലാം, യഥാർഥത്തില്‍ നിങ്ങള്‍ നേരിടാനിരിക്കുന്നതിന്‍റെ ഒരു പരിശീലനം മാത്രമായ് കണ്ടാല്‍ മതി.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
പറ്റാവുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്ന വ്യക്തിയാണ് നിങ്ങള്‍. അസാധ്യമെന്ന് തോന്നിച്ച കാര്യങ്ങള്‍ പോലും ചെയ്തതോര്‍ത്ത് നിങ്ങള്‍ തന്നെ അദ്ഭുതപ്പെട്ടേക്കാം. നിങ്ങള്‍ക്കാവശ്യമുള്ളത് ലഭിക്കുന്നതിനും നിങ്ങളായിരിക്കേണ്ട സ്ഥലത്ത് തുടരുന്നതിനും വേണ്ടതിന് ആവശ്യമായ കാര്യങ്ങള്‍ മാത്രം ചെയ്യുക. അങ്ങനെയുള്ള ഒഴിവാക്കാനാകാത്ത സന്ദര്‍ഭങ്ങളില്‍ മാത്രം നിങ്ങളെക്കൊണ്ട് കഴിയുന്നതിലും വലിയ കാര്യങ്ങള്‍ ഏറ്റെടുക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
കുടുംബപരമായ ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഗാര്‍ഹിക ചെലവുകളെക്കുറിച്ചുമുള്ള അന്തിമ തീരുമാനത്തില്‍ ഇന്നോ അല്ലെങ്കില്‍ മൂന്ന് ദിവസത്തിനുള്ളിലോ എത്തിച്ചേരാനിടയുണ്ട്. ചൊവ്വയും ബുധനും നിങ്ങളുടെ ആഗ്രഹങ്ങള്‍ സാധിച്ച് തരാന്‍ തക്കവണ്ണം കാര്യങ്ങള്‍ ക്രമീകരിക്കുന്നതായാണ് ഗ്രഹനിലയനുസരിച്ച് കാണുന്നത്. യഥാർഥ പ്രശ്നങ്ങള്‍ വ്യക്തിപരമാണെന്നുള്ള കാര്യം നിങ്ങള്‍ മനസിലാക്കാതെ പോകരുത്. പങ്കാളികളുടെയോ സുഹൃത്തുക്കളുടെയോ അക്ഷമയും അസ്വസ്ഥതയും നിങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നുള്ളത് മനസിലാക്കുക.