സംഖ്യാശാസ്ത്രമനുസരിച്ച് ഇന്നത്തെ സംഖ്യ മൂന്നാണ്. അതായത് ഐക്യത്തെയും സമാധാനപരമായ രീതിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍റെയും പ്രതീകമാണ് ഇതെന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സമാധാനം സ്ഥാപിക്കാന്‍ പറ്റിയ ദിവസമാണിന്ന്. നിങ്ങളുമായുള്ള ബന്ധം പഴയതുപോലെ അല്ലാത്ത സുഹൃത്തുക്കളുമായ് സൌഹാര്‍ദ്ദം പുതുക്കാന്‍ പറ്റിയ സമയമാണ്. അതുപോലെ തന്നെ നിങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ പ്രശ്നങ്ങളില്‍ പെട്ട് വലയുന്നുണ്ടുവെങ്കില്‍ അവരെ സഹായിക്കേണ്ട സമയം കൂടിയാണിത്.
Read Here: Horoscope Today September 13, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍20 )
പൊതുവെ നോക്കിയാല്‍ ഈ ദിവസം അല്‍പം തിരക്കുള്ളതും ചെലവ് കൂടിയതുമാണെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. എന്നിരുന്നാലും കാര്യങ്ങളെ മറ്റുള്ളവരെക്കൂടി ഏല്‍പ്പിക്കുന്നതില്‍ വലിയ എതിര്‍പ്പുണ്ടാകില്ലെന്നാണ് കാണുന്നത്. തിരക്കിനിടയില്‍ വിശ്രമിക്കുന്നതിനും അതുപോലെ വ്യക്തിപരമായ കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനും ഇത് സഹായിച്ചേക്കും.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള സമീപനം ശരിയായ രീതിയിലേക്ക് വന്ന് തുടങ്ങുന്നതായ് കാണുന്നുണ്ട്. പൊതുവെ നിങ്ങള്‍ക്കുള്ള സഹിഷ്ണുതയും അതുപോലെ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങളെ അംഗീകരിക്കാനുമുള്ള മനസ്സും തന്നെയാണ് ഗുണം ചെയ്യുക. നിങ്ങള്‍ക്കതിന് കഴിയുന്നത് തന്നെ വൈകാരികമായ് നിങ്ങള്‍ കൂടുതല്‍ സുരക്ഷിതരാണെന്നതിനാലാണെന്ന് ഓര്‍ക്കുക.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
ചുറ്റും നില്‍ക്കുന്നവരൊക്കെ പല തരത്തില്‍ അഭിപ്രായങ്ങള്‍ പറഞ്ഞ് നിങ്ങളെ പരിഭ്രാന്തരാക്കുന്ന സമയമാണ്. മറ്റുളളവര്‍ ചെയ്യുന്നത അതേ തെറ്റുകള്‍ ആവര്‍ത്തിക്കേണ്ടതുണ്ടോയെന്ന് നിങ്ങള്‍ ചിന്തിക്കുക. കുറെയധികം ലക്ഷ്യസ്ഥാനങ്ങള്‍ മുന്നില്‍ക്കണ്ട് വെടിയുതിര്‍ക്കുമ്പോള്‍, അതില്‍ അശ്രദ്ധ പറ്റാനിടയുണ്ടെന്നത് തള്ളിക്കളയാനാവില്ല.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
എപ്പോഴും ശരിയായ തീരുമാനങ്ങള്‍ മാത്രമെടുക്കുന്ന വ്യക്തിത്വമായിരിക്കില്ല നിങ്ങളുടേത്. നല്ലതാണെന്ന് തെറ്റിദ്ധരിക്കുന്നത് കൊണ്ടും ചാടിക്കയറി തീരുമാനങ്ങളെടുക്കുന്നതുമാവാം ഇതിനുള്ള കാരണങ്ങള്‍. മറ്റുള്ളവരെ അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നിങ്ങളുടെ നല്ല ഗുണങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ല.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
വലിയ ഒരു വൈകാരികപ്രതിസന്ധിയെ നിങ്ങള്‍ അതിജീവിച്ചെങ്കിലും അതിന്‍റെ ചില അലയൊലികള്‍ കുറച്ചുസമയം കൂടി ബാക്കി നില്‍ക്കും. വ്യക്തിപരമായ കാര്യങ്ങളില്‍ നിങ്ങളുടെ നിലപാടുകളില്‍ തന്നെ ഉറച്ചുനില്‍ക്കുകയും കൂടെയുള്ളവരെ സംരക്ഷിക്കുകയും വേണം. അശ്രദ്ധയുണ്ടാകിനിടയുള്ളതിനാല്‍ അപകടകരമായ സാഹചര്യങ്ങളില്‍ പങ്കുചേരാന്‍ മറ്റുള്ളവരെക്കൂടി അനുവദിക്കുന്നത് സഹായകരമായേക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )
എല്ലാ കണ്ണുകളും നിങ്ങളിലേക്ക് തിരിയുന്ന സമയമാണ്. പൊതുകാര്യങ്ങളിലും അതുപോലെ തന്നെ ഔദ്യോഗിക കാര്യങ്ങളിലും ഗ്രഹനിലയനുസരിച്ച് നിങ്ങള്‍ക്ക് വളരെ അനുകൂലമായ സമയമാണെങ്കിലും ചാന്ദ്രപ്രഭാവത്താല്‍ വൈകാരികതലത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകിനിടയുണ്ട്. അതുകൊണ്ട് തന്നെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചില തര്‍ക്കങ്ങളുണ്ടാക്കാനുള്ള സാഹചര്യവും കാണുന്നുണ്ട്.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
പങ്കാളികളുമായുള്ള ഇടപാടുകള്‍ക്ക് പ്രാധാന്യം കൊടുക്കുകയും പൊതുകാര്യങ്ങളില്‍ താല്‍പര്യം തോന്നുകയും ചെയ്യുന്ന സമയാണെങ്കിലും ഗ്രഹനില ഊന്നല്‍ കൊടുക്കുന്നത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ്. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്കെത്തണമെങ്കില്‍ തിരക്കുകളില്‍ നിന്ന് മാറി നിന്ന് സ്വസ്ഥമായ് ചിന്തിക്കുന്നത് ഗുണം ചെയ്തേക്കാം.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
പലതരത്തിലുള്ള പെരുമാറ്റങ്ങളായിരിക്കും നിങ്ങള്‍ കാണിക്കുക. ഉല്‍സാഹത്തോടെ കണ്ടതിന് തൊട്ടുപിന്നാലെ ആരോടും മിണ്ടാതെ മാറി നില്‍ക്കുന്നതാവാം നിങ്ങളുടെ പ്രകൃതം. ഈ സ്വഭാവം തുടര്‍ന്നാല്‍ മറ്റാരെങ്കിലും നിങ്ങള്‍ക്ക് ഇതിനുള്ള മരുന്ന് വാങ്ങിത്തരാനിടയുണ്ട്. ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഏറ്റെടുക്കുവാനും നിങ്ങള്‍ക്ക് കഴിയുമെന്ന് മനസ്സിലാക്കുക.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
എത്ര വലിയ പ്രതിസന്ധിയെയും ഏറ്റെടുക്കുവാന്‍ തക്കവണ്ണമുള്ള മാനസീകാവസ്ഥയിലായിരിക്കാം നിങ്ങള്‍. പക്ഷേ, ഒരു തിരിച്ചടി നിങ്ങള്‍ അംഗീകരിക്കാന്‍ വഴിയില്ല. ഔദ്യോഗികകാര്യങ്ങളിലുള്‍പ്പെടെ നിങ്ങളുടെ ആഗ്രഹങ്ങള്‍ വളരെ ഉയരത്തിലെത്തുന്ന സമയമാണ്. നിങ്ങളുടേതെന്ന് ഉറപ്പില്ലാത്ത സമ്പാദ്യം ചെലവഴിക്കുമ്പോള്‍ അത് ബോധപൂര്‍വ്വം കൈകാര്യം ചെയ്യുക. നിങ്ങള്‍ സംരക്ഷിക്കേണ്ടവരെ വേണ്ട രീതിയില്‍ കരുതുന്നുണ്ടെന്ന് അവരെക്കൂടി ബോധ്യപ്പെടുത്തുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഒരുപാട് തടസ്സങ്ങളും കാലതാമസങ്ങളും നിങ്ങളെ മടുപ്പിച്ചേക്കാം. പക്ഷേ, ഒരു കാര്യം ഓര്‍ക്കുക, നിങ്ങളുടെ പ്രതീക്ഷകളും അല്‍പം കൂടുതലായിരുന്നിരിക്കാം. ജോലിയിലെ തിരക്കുകള്‍ മാറ്റിവച്ച് വിശ്രമത്തിനും ആനന്ദത്തിനുമായ് അല്‍പം സമയം കണ്ടെത്തണം. അതുപോലെ തന്നെ അടുത്ത ബന്ധങ്ങള്‍ പ്രത്യേകിച്ച് കുട്ടികളുമായുള്ള ബന്ധങ്ങള്‍ ദൃഢമാക്കാന്‍ ശ്രമിക്കുക.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
വ്യക്തിപരമായ സാമ്പത്തീക കാര്യങ്ങളും പങ്കുചേര്‍ന്നുള്ള സാമ്പത്തീക ക്രമീകരണങ്ങള്‍ക്കും തന്നെയായിരിക്കും മുന്‍ഗണന. നിങ്ങളെ പരിഗണിക്കാത്ത ആളുകളുടെ സാന്നിധ്യം അസ്വസ്ഥതയുണ്ടാക്കാനിടയുണ്ട്, അതുപോലെ തന്നെ ചെറിയ ചില വൈകാരിക പ്രശ്നങ്ങളും അനുഭവപ്പെട്ടേക്കാം. പരിഗണന ലഭിക്കാന്‍ വേണ്ടി നിങ്ങളുടെ സ്വന്തം പണം പാഴാക്കുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കില്ല.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഒരു പ്രത്യേകസംരംഭത്തില്‍ നിങ്ങള്‍ പങ്കാളിയാകുന്നതിനുള്ള സാഹചര്യമുണ്ടെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. അതിന് അല്‍പം പരിശ്രമം നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്. ചെറിയ ചെറിയ ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ മനസ്സിലാക്കാനാകും. സത്യമറിയണമെന്ന് മറ്റുളളവര്‍ നിര്‍ബന്ധം പിടിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കേണ്ട സാഹചര്യവുമുണ്ടാകാനിടയുണ്ട്.