scorecardresearch
Latest News

Horoscope Today September 11, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope and Astrology Today Septermber 11, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope, Astrology, iemalayalam

കുംഭരാശിക്കാരെക്കുറിച്ചാണ് കൂടുതല്‍ സംസാരിക്കാനാഗ്രഹിക്കുന്നത്. ഈ രാശിയിലാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍, ഇപ്പോള്‍ പല കാര്യങ്ങളിലും സ്ഥിരതയുണ്ടാവുകയും പഴയതിനേക്കാള്‍ നല്ലത് സംഭവിക്കുകയും ചെയ്യുന്ന സമയമാണ്. കുംഭരാശിക്കാരുടെ ഈ നേട്ടങ്ങള്‍ പലപ്പോഴും ആരും തിരിച്ചറിയില്ലെങ്കിലും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം ഇവരിലൂടെ നേട്ടങ്ങളുണ്ടാകുമെന്നാണ് ഗ്രഹനില കാണിക്കുന്നത്.

Read Here: Horoscope Today September 10, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍20 )

ജീവിതമെന്നത് കാണുന്നതുപോലെ അത്ര എളുപ്പമല്ല. അങ്ങനെയായിരുന്നെങ്കിലെന്ന് നമ്മളാഗ്രഹിച്ചാലും അത് സാധ്യവുമല്ല. നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം എത്രമാത്രം സങ്കീര്‍ണ്ണമാണെന്ന് അധികം വൈകാതെ നിങ്ങള്‍ക്ക് മനസിലാകും. ഈ ഒരാഴ്ച നിങ്ങള്‍ നേരിടുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റ വാചകത്തില്‍ ഉത്തരം കണ്ടെത്താനാകും. കൃത്യമായ വാക്കുകള്‍ കണ്ടെത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടത്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

സാമ്പത്തികമായി അമിതബാധ്യകള്‍ ഒന്ന് കഴിയുമ്പോള്‍ ഒന്നെന്ന രീതിയില്‍ നിങ്ങള്‍ക്കുണ്ടായ് കൊണ്ടിരിക്കുകയാണെങ്കിലും വരും ആഴ്ചകളില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. പ്രേമസംബന്ധമായ കാര്യങ്ങള്‍ നിങ്ങളുടെ വരുതിയിലാണെന്നതിനാല്‍ തന്നെ വലിയ രീതിയില്‍ ശ്രദ്ധകൊടുത്ത് കുഴപ്പങ്ങളില്‍ ചാടാതിരിക്കാന്‍ ശ്രദ്ധിക്കണം.

Also Read: Horoscope Today September 12, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഇരുമ്പിനെ മൃദുവായ തുണിയില്‍ പൊതിഞ്ഞ് പിടിക്കുന്നത് പോലെ നിങ്ങളില്‍ പലരും പ്രതിസന്ധി ഘട്ടങ്ങളെ മറച്ചു പിടിക്കുന്ന സമയമാണ്. നിങ്ങളെ സഹായിക്കാനെത്തുന്നവരും പ്രതിസന്ധിയില്‍പ്പെടാന്‍ സാധ്യതയുണ്ട്. നിശ്ചയദാര്‍ഢ്യമുള്ളവരാകുന്നതില്‍ മറ്റൊന്നും വിചാരിക്കേണ്ടതില്ല, അതില്‍ നിന്ന് പിന്തിരിയുകയും വേണ്ട. അതുപോലെ തന്നെ ചില സമയങ്ങളില്‍ ദയയും പ്രകടിപ്പിക്കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഔദ്യോഗികപരമായ് നിങ്ങളുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തിയാക്കപ്പെടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്ന സമയമാണ്. നിങ്ങളുടെ ഗ്രഹനിലയെക്കുറിച്ച് അന്തിമമായ് പറയണമെങ്കില്‍ ഈ ആഴ്ച കഴിയണം. അതുകൊണ്ട് ഇതുമാത്രമാണ് ലക്ഷ്യപൂര്‍ത്തീകരണത്തിനായുള്ള ഒരേ ഒരു സമയമെന്ന് പറയാനാകില്ല. അതുപോലെ തന്നെ വൈകാരിക അവസ്ഥകളെ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നത് ഗുണം ചെയ്യും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഈ രാശിയില്‍പ്പെട്ടവര്‍ അല്‍പം നിരാശയിലേക്ക് പോകാനിടയുള്ള സാഹചര്യമാണ്. എന്തോ വലിയ കാര്യം സംഭവിക്കുന്നതായ് നിങ്ങള്‍ക്ക് തോന്നുമെങ്കിലും അതിനെക്കുറിച്ച് ആശങ്ക വേണ്ട. വരാനിരിക്കുന്ന നല്ല ദിവസങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് ഇപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടതെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കനുകൂലമായ് നീങ്ങുന്നതിനാല്‍, പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു കുടുംബപ്രശ്നം ഉടന്‍ തന്നെ തീര്‍പ്പിലാക്കുന്നതിനുള്ള സാധ്യത ഉണ്ട്. മാറിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ വികാരങ്ങള്‍ അല്‍പം കുഴപ്പങ്ങള്‍‌ സൃഷ്ടിക്കുമെങ്കിലും അതത്ര ഗൗരവമായ് എടുക്കേണ്ടതില്ല. നിങ്ങളുടെ ഉത്തരവാദിത്തത്തില്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പൂര്‍‌ണബോധ്യമുണ്ടാകുന്നത് നല്ലതാണ്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

തിരക്കുള്ള ഓട്ടത്തിന് താല്‍ക്കാലികമായ് വിരാമമിടുക. ഒന്നുകില്‍ ഇപ്പോഴുള്ള തിരക്കുകളെ ക്രമീകരിക്കുക. അല്ലെങ്കില്‍ ഒരു ദിവസം അവധിയെടുക്കുക. ഈ തിരക്കുകളൊന്നും അത്ര പ്രാധാന്യമുള്ളതല്ല. പ്രധാനപ്പെട്ട കാര്യമെന്താണെന്ന് വച്ചാല്‍ നിങ്ങളെ എവിടെയായിരുന്നാലും എന്ത് ചെയ്യുകയാണെങ്കിലും ആത്മീയ-മാനസിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതില്‍ ശ്രദ്ധ കൊടുക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഒരു തവണ മുന്നിട്ടിറങ്ങിയാല്‍ പിന്നെ മറ്റുള്ളവരെ സംഘടിപ്പിച്ച് കാര്യങ്ങള്‍ ക്രമീകരിക്കുന്നതിന്‍റെ സംതൃപ്തി നിങ്ങള്‍ മറക്കില്ല. നിങ്ങള്‍ക്കറിയുന്നത് പോലെ മറ്റുള്ളവര്‍ക്ക് കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തതാകാം ഒരുപക്ഷേ, അതിന് കാരണം. നിങ്ങളുടെ ലക്ഷ്യങ്ങളെയൊക്കെ മാറ്റി വച്ച് ഇന്ന് പൊതുകാര്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക. ജോലി സ്ഥലത്താണെങ്കില്‍ മറ്റുള്ളവരോടൊപ്പം ആഘോഷങ്ങളില്‍ പങ്കുചേരുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

വളഞ്ഞ വഴിയിലല്ലാതെ സാധാരണ വ്യക്തി ചിന്തിക്കുന്ന രീതിയില്‍ ചിന്തിക്കുക. ജോലിസ്ഥലത്താണെങ്കില്‍ സഹകരണമനോഭാവം വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി, നിങ്ങളുടെ മാത്രം ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കാതിരിക്കുക. പൊതുകാര്യങ്ങളില്‍ നേതൃത്വം ഏറ്റെടുക്കുന്നത് തുടരാവുന്നതാണ്. ഒരു കാര്യം തിരിച്ചറിയേണ്ടതാണ്, ബന്ധങ്ങള്‍ നീണ്ട് നില്‍ക്കണമെങ്കില്‍, കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായിരിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങള്‍ നിയമങ്ങള്‍ വളച്ചൊടിക്കുകയാണെങ്കില്‍ അതു നിങ്ങള്‍ക്ക് വരുത്തിവയ്ക്കാന്‍ പോകുന്ന ബാധ്യത വളരെ വലുതായിരിക്കും. നിങ്ങള്‍ക്കനുകൂലമായുള്ള ഗ്രഹങ്ങളുടെ ഊർജം പ്രയോജനപ്പെടുത്തണമെങ്കില്‍ ദൂരെക്കൂട്ടി കാര്യങ്ങള്‍ തയ്യാറാക്കുക. അവധിക്കാല യാത്രകള്‍ക്കുള്ള പ്ലാന്‍ തയ്യാറാക്കുക, വിദേശത്തും ദൂരെയുമുള്ള ബന്ധുക്കളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുക, വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നവരെ തിരികെ കൊണ്ടുവരുക. ഇതിനെല്ലാം ശ്രമിക്കാവുന്നതാണ്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

എല്ലാം കച്ചവടക്കണ്ണോടെ കാണുന്നവരായിരിക്കാം നിങ്ങള്‍. നിങ്ങളിലുള്ള അരാജകചിന്തകളുടെ നേരെ എതിരായുള്ള രീതിയാണ് ഇതെന്നതിനാലാണ് ഉപദേശിക്കുന്നത്. നിങ്ങളുടെ കഴിവുകളെ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ ഭാവിയില്‍ നിങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ട നിലയിലെത്താനിടയുണ്ട്. സംഘടനാപാടവവും ഉത്തരവാദിത്തവുമാണ് അപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി വരുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

കാര്യങ്ങളെ നേരിടുന്നതിനുളള സാമ്പത്തിക മേല്‍ക്കൈ ഇപ്പോഴും നിങ്ങള്‍ക്കുണ്ട്. മറ്റുള്ളവര്‍ നിങ്ങളെ അംഗീകരിക്കണമെങ്കില്‍, വൈകാരികതയോടെ വളരെ സൂക്ഷ്മമായ് ഇടപെടുക. നിങ്ങള്‍ക്ക് മികച്ച നേട്ടം കൈവരിക്കണമെങ്കില്‍, ബോധ്യമുള്ള വസ്തുതകളെയും കൃത്യമായ കണക്കുകളെയും മുന്‍ നിര്‍ത്തി കാര്യങ്ങള്‍ ചെയ്യുക

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today september 11 2019 aries capricorn taurus scorpio sagittarius gemini cancer check astrology