Horoscope Today September 10, 2021: പുതിയൊരും തുടക്കം ലഭിക്കാന്‍ പോകുന്നു. ഇത് ശുഭാപ്തി വിശ്വാസം ആവശ്യമായ സമയമാണ്. നിങ്ങൾ പുതിയ സംരംഭങ്ങൾ ആരംഭിക്കുകയാണെങ്കിൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഏറ്റവും അനുയോജ്യമായ ഘട്ടത്തിലേക്ക് കടക്കും. പ്രാഥമിക ക്രമീകരണങ്ങളുമായി മുന്നോട്ട് പോകുന്നതില്‍ തെറ്റില്ല. ഞാന്‍ പറയുന്നത് വർത്തമാനകാലം പോലൊരു സമയം പിന്നീട് ഉണ്ടാകില്ല എന്നാണ്.
Read More: Horoscope of the Week (September 05 – September 11, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഒരു പുതിയ സംരംഭം ആരംഭിക്കുന്നതിന് നിങ്ങൾ മടിച്ചേക്കാം. പക്ഷേ ഇന്നത്തെ സംഭവവികാസങ്ങള്‍ നിങ്ങള്‍ക്ക് പ്രചോദനം നല്‍കും. ദീർഘകാല പദ്ധതികൾ തിരഞ്ഞെടുക്കാന്‍ സമയമെടുത്തേക്കും. എന്നാൽ നിലവിലെ ബുദ്ധിമുട്ടുകൾ മാറുമ്പോൾ ദീര്‍ഘകാലമായുള്ള അഭിലാഷത്തിന്റെ പൂർത്തീകരണത്തിലേക്ക് വഴി തുറക്കപ്പെടും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഒരു സുപ്രധാനമായ മുന്നേറ്റം നടത്താൻ നിങ്ങൾക്ക് കൂടുതൽ സമയം ആവശ്യമായി വരില്ല. സമീപകാലത്ത് നടന്ന അഭിമുഖങ്ങള്‍ അല്ലെങ്കില്‍ ചര്‍ച്ചകള്‍ എന്നിവയുടെ വിവരങ്ങള്‍ തേടുക. അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ചക്ക് തയാറാവുക. ചില കാര്യങ്ങള്‍ നിങ്ങളെ അസ്വസ്ഥപ്പെടുത്തിയേക്കാം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
സഹകരണം ലഭിക്കുന്നത് പരമാവധി പ്രയോജനപ്പെടുത്തുക. ചില മടുപ്പിക്കുന്ന ജോലികൾ ഒഴിവാക്കാന്‍ നിങ്ങള്‍ തയാറായേക്കും. നിങ്ങളുടെ ഊര്‍ജം ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇന്നത്തെ പ്രവർത്തനങ്ങൾ ലാഭകരമായിരിക്കും. എല്ലാത്തിലും നിയന്ത്രണം ഉണ്ടായിരിക്കണം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ചെറിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനുള്ള അവസരം നിങ്ങള്‍ക്കുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാന്‍ കുറച്ച് സമയമെടുത്തേക്കും. പക്ഷെ നിങ്ങളുടെ മാനസികാവസ്ഥ പ്രയോജനകരമാകും. നിങ്ങള്‍ ബിസിനസാണ് ഉദ്ദേശിക്കുന്നതെന്ന് മറ്റുള്ളവര്‍ മനസിലാക്കുമ്പോള്‍ അവരുടെ സമീപനത്തിലും മാറ്റമുണ്ടാകും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
വൈകാരികമായ അടിത്തട്ട് അതിലോലമായതും സൂക്ഷ്മവുമാണ്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ഇരിക്കുന്നതിലൂടെ നിങ്ങൾക്ക് അനുകൂലമായി സംഭവങ്ങള്‍ കൈകാര്യം ചെയ്യാൻ ഇനിയും അവസരമുണ്ട്. ഔദ്യോഗിക വശത്ത് നിന്ന് ഒരു നല്ല വാര്‍ത്ത ലഭിക്കാനിടയുണ്ട്. പക്ഷെ നിങ്ങളില്‍ ചിലരെ സന്തോഷിപ്പിക്കാന്‍ ഇതിലും വലിയ കാര്യങ്ങള്‍ ആവശ്യമായേക്കാം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾ പോസിറ്റീവായിരിക്കുന്നിടത്തോളം കാലം പ്രശ്നങ്ങള്‍ ലഘൂകരിക്കാൻ എളുപ്പമാണ്. സാമ്പത്തികമായ കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാനോ പങ്കാളികളുമായുള്ള പ്രശ്നം പരിഹരിക്കാനോ കഴിയും. ഒന്നോ രണ്ടോ അപകടസാധ്യതകൾ ഉണ്ടെങ്കിലും, അനുകൂലമായ ദിവസമായിരിക്കും.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങൾ കൂടുതൽ പുറത്തു പോകുന്തോറും നിങ്ങളുടെ ദിവസം കൂടുതൽ മികച്ചതാകും. അഭിമുഖങ്ങളും കൂടിച്ചേരലുകളും ജോലിസ്ഥലത്തെ പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കും, കൂടാതെ നിയമപരമായ സങ്കീർണതകളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാനും സഹായിക്കും. നിങ്ങൾ ഇപ്പോൾ ചെയ്യാൻ ആഗ്രഹിക്കുന്ന അവസാന കാര്യം കൂടുതൽ വൈകാരികമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനിടയുണ്ട്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഇന്നത്തെ ചര്‍ച്ചകള്‍ സാമ്പത്തികമായി നോക്കുമ്പോള്‍ സഹായകരമാകും. ഓർക്കേണ്ട ഒരു കാര്യം. പങ്കാളികളുമായും അടുത്ത സുഹൃത്തുക്കളുമായും ചെലവുകളുടെ എല്ലാ ഇനങ്ങളും ചർച്ച ചെയ്യണം. ഒരു വാഗ്ദാനം നല്‍കിയതിന് ശേഷം പിന്നോട്ട് പോകുന്നത് തിരിച്ചടിയാകും, ഇത് നിങ്ങൾക്കറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
വൈകാരിക ബന്ധങ്ങൾ ഏകീകരിക്കാനും സമൂഹത്തിലെ സ്ഥാനം ഉയര്‍ത്താനും ഇത് ഒരു നല്ല സമയമാണെന്ന് തോന്നുന്നു. സാമ്പത്തികപരമായതോ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ അധിക സമ്മര്‍ദം ചെലുത്തുന്നത് നിങ്ങളുടെ രാശിയുടെ പ്രത്യേകതയാണ്. നിങ്ങള്‍ ബോധപൂര്‍വം തന്നെയാണ് സംസാരിക്കുന്നതെന്ന് പങ്കാളികള്‍ക്ക് കാണിച്ചു കൊടുക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങള്‍ക്കറിയാവുന്ന പോലെ കൂട്ടായ പരിശ്രമം നിര്‍ണായകമാണ്. സഹകരണം ലഭിക്കുന്നതില്‍ നിങ്ങള്‍ ബുദ്ധിമുട്ട് നേരിടുമെന്നതില്‍ സംശയമില്ല. നിങ്ങള്‍ ശ്രദ്ധാപൂര്‍വം മുന്നോട്ട് പോകേണ്ടതാണ്. മറ്റുള്ളവര്‍ക്ക് കൃത്യമായ പരിഗണനയും നല്‍കണം. ഇതാണ് വിജയത്തിലേക്കുള്ള വഴി.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ ചുറ്റുപാടുകള്‍ മാറുന്നത് സംബന്ധിച്ച് ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്. നിങ്ങളെ ശ്വാസം മുട്ടിക്കുന്ന ചുമതലകളിൽ നിന്നും ഭാരങ്ങളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും രക്ഷപ്പെടണം. നിങ്ങള്‍ക്ക് ആകര്‍ഷകമായ ഒരു ക്ഷണം ദൂരെ നിന്ന് വരാം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഒരു പുതിയ സംരംഭം തുടങ്ങുന്നത് സംബന്ധിച്ച് നിങ്ങള്‍ ആശയക്കുഴപ്പതിലാണ്. മീനം രാശിയില്‍ ജനിച്ചവരുടെ പ്രത്യേകതയാണിത്. അതിനിടയില്‍ നിങ്ങള്‍ സ്വന്തം കാര്യങ്ങളും ഗാർഹിക ഉത്തരവാദിത്തങ്ങളും ക്രമീകരിക്കാനും ശ്രമിക്കും.
