ചന്ദ്രൻ ഉടൻ തന്നെ അതിന്റെ കൂടുതൽ പരമ്പരാഗതമായ ക്രമങ്ങളിലൊന്ന് രൂപീകരിക്കും. ഈ സ്ഥാനത്ത് ജനിച്ച ആളുകൾ ധാർഷ്ട്യമുള്ളവരും എന്നാൽ തന്നെ പലപ്പോഴും ആകർഷകമായും സൗഹാർദ്ദപരമായും സഹായകരമായ തരത്തിലും ഇടപെടുന്നവരായിരിക്കും, ലോകത്തെ മെച്ചപ്പെട്ട ഇടമാക്കി മാറ്റുന്നവരായിരിക്കും. നല്ല പെരുമാറ്റം, മര്യാദയുള്ള പെരുമാറ്റം, അപരിചിതരോടുള്ള പരിഗണന എന്നിവയ്ക്കുള്ള ദിവസമാണ് ഇന്ന് എന്ന് ഇത് അർത്ഥമാക്കുന്നു.
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങൾക്ക് ഉത്സാഹത്തോടെ ഉണരാനാവും എന്ന് പ്രതീക്ഷിക്കാം. ഇതൊരു വൈകാരികമായ ദിനമായിരിക്കാം, പക്ഷേ ഇത് ഒരു നല്ല ദിവസമായിരിക്കാം. വിശുദ്ധമായ സഹാനുഭൂതിയും കഷ്ടപ്പെടുന്നവരോടുള്ള അനുകമ്പയുമാണ് ഈ ദിനത്തിൽ ഊന്നിപ്പറയേണ്ട വികാരങ്ങൾ.
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
നിങ്ങൾ ഇന്ന് അൽപ്പം രഹസ്യാത്മകത പുലർത്തിയേക്കാം. നിങ്ങൾക്ക് പറയാനുള്ളത് മറ്റുള്ളവർ കേൾക്കാൻ തയാറാകാതിരിക്കാം, അല്ലെങ്കിൽ നിങ്ങളുടെ ആഴത്തിലുള്ള വികാരങ്ങൾ നിങ്ങൾ തന്നെ ഇതുവരെ പൂർണ്ണമായി മനസ്സിലാക്കിയില്ലെന്നിരിക്കാം. അത്തരം സാഹചര്യത്തിൽ, കാലതാമസം വരുത്താൻ നിങ്ങൾക്ക് കൂടുതൽ കാരണങ്ങളുണ്ട്.
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
ടീം വർക്ക് നിങ്ങൾക്ക് മികച്ച രീതിയിൽ സഹായം നൽകും. നിങ്ങൾ ഒറ്റയ്ക്ക് സമ്മർദ്ദങ്ങളെ കൈകാര്യംചെയ്യുകയാണെങ്കിൽ സാമ്പത്തിക സമ്മർദ്ദങ്ങളായിരിക്കും ഇതൽ പരമപ്രധാന ഘടകങ്ങളായിരിക്കുക, അല്ലെങ്കിൽ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൊതുവെ നിങ്ങളുടെ മനസ്സിൽ ഉണ്ടാവാം. നിങ്ങളുടെ മനോഭാവം ചില തരത്തിൽ യാഥാസ്ഥിതികവും ഭൂതകാലവുമായി ബന്ധപ്പെട്ട തരത്തിലുമായിരിക്കാം, പക്ഷേ അതിൽ തെറ്റൊന്നുമില്ല!
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ഇത് വർഷത്തിലെ ഒരു പ്രത്യേക സമയമാണ് – വീണ്ടും! എല്ലാം എളുപ്പമാകുമെന്ന് ഇതിനർത്ഥമില്ല, പക്ഷേ ഇത് പോസിറ്റീവ് ആയിരിക്കും, ഇത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. പ്രാധാന്യമുള്ള സംഭവങ്ങൾ മുന്നിലേക്ക് വരുന്നു. അവയിൽ നിന്ന് പരമാവധി പ്രയോജനപ്പെടുത്താനുള്ള കഴിവും പരിചയവുമുണ്ടെന്ന് ഉറപ്പു വരുത്തുക എന്നത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
വളരെ വേഗം തന്നെ നിങ്ങൾ കളങ്കങ്ങൾ ഇല്ലാതാക്കുന്നതിനായുള്ള ശക്തമായ സമ്മർദ്ദത്തിൻ കീഴിലാവുമെന്ന് ഓർമ്മിക്കുക. നിങ്ങൾക്ക് ഒളിക്കാൻ ഒന്നുമില്ലായിരിക്കാം, പക്ഷേ, ഏത് സാഹചര്യത്തിലും, നിങ്ങൾ കഴിയുന്നത്ര സത്യസന്ധതയോടെയായിരിക്കണം. അതിനർത്ഥം നിങ്ങൾ നിങ്ങളുമായും മറ്റുള്ളവരുമായും നേരേ ചൊവ്വേ എന്ന രീതിയിലാവുക എന്നതാണ്. നിങ്ങളുടെ വാക്കുകൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
പല കാര്യങ്ങളിലും നിങ്ങൾ ജാഗ്രത പുലർത്തുന്നയാളാണെന്ന് അറിയപ്പെടുന്നു, എന്നാൽ സംയുക്തമായ സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ ഉറച്ച തീരുമാനങ്ങളിൽ പിടിച്ച് നിൽക്കുന്നു എന്നത് അത്ഭുതകരമാണ്. നിങ്ങളുടെ ആഗ്രഹങ്ങൾ മാനിക്കപ്പെടണമെന്ന കാര്യം നിങ്ങൾ വ്യക്തമാക്കണം, ഇത് അത്തരമൊരു കാര്യത്തിനുള്ള സമയമാണ്. നിങ്ങൾ ശരിയായ രീതിയിൽ ചോദിച്ചാൽ മറ്റുള്ളവർ നിങ്ങളുടെ കാര്യങ്ങൾക്കായി പൂർണ മനസ്സോടെ എങ്ങിനെ സഹായിക്കുന്നുവെന്ന് നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം!
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
പങ്കാളിയുടെ വികാരങ്ങളിൽ വളരെയധികം ശ്രദ്ധ നൽകുകയും അത് കേൾക്കാൻ തയ്യാറാവുകയും ചെയ്യുക. ഇന്ന് എന്തെങ്കിലും വൈകാരിക സംഘർഷമുണ്ടാവുകയാണെങ്കിൽ, അതിരാവിലെയോ ഉച്ചതിരിഞ്ഞോ ആവാം അതിന് സാധ്യതയുള്ള സമയങ്ങൾ, അതായത് ഈ സമയങ്ങളിൽ നിങ്ങൾ പ്രത്യേകിച്ചും നയത്തോടെ ഇടപെടണം. അല്പം സൗഹാർദ്ദത്തോടെ ഇടപെടുക, നിങ്ങൾ ബഹുമാനം നേടും.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ഇത് തിരക്കുള്ള ദിവസമായിരിക്കണമെന്ന് ചില സൂചനകളുണ്ട്, പക്ഷേ അത് അമിതമായിരിക്കരുത്. നിങ്ങളുടെ ജോലിയുടെ ന്യായമായ പങ്ക് നിങ്ങൾക്ക് ഉണ്ടായിരിക്കുമെങ്കിലും, നിങ്ങളുടെ സാമർത്ഥ്യം പ്രകടിപ്പിക്കാനും അവസരമുണ്ടാവാം. നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അനാവശ്യ പ്രതിബദ്ധതകളിൽ നിന്ന് ഒഴിവാകുക! നിങ്ങൾ ആരെയും നിരാശരാക്കുന്നില്ലെന്ന് ഉറപ്പാക്കുക.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
സമയം പോസിറ്റീവ് ആയി കാണുന്നുവെങ്കിലും നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടുന്ന ഒരു മേഖലയാണ് സാമ്പത്തിക രംഗം. കൃത്യമായി പറഞ്ഞാൽ, അത് സംയുക്ത സാമ്പത്തിക കാര്യങ്ങളാണ്, അത് അസ്വസ്ഥമാക്കിയേക്കാാം. മാത്രമല്ല നിങ്ങൾക്ക് വീടുമായി ബന്ധപ്പെട്ട ചെലവുകളിൽ പ്രശ്നം തോന്നിയേക്കാം. ആത്യന്തികമായി, നിങ്ങളുടെ ബാങ്ക് ബാലൻസിനേക്കാൾ പ്രധാനം നിങ്ങളുടെ സ്ഥാനമാണ്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ മുൻഗണനകളെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, കുടുംബകാര്യങ്ങൾ ആദ്യം വരണം. ജോലിസ്ഥലത്ത് പോലും, ഏതെങ്കിലും തരത്തിൽ വീട്, കുടുംബ ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് നിങ്ങളുടെ തൊഴിൽ എങ്കിൽ നിങ്ങൾ മികച്ചത് ചെയ്യും. സ്നേഹത്തിൽ, ഒന്ന് പിന്നോട്ട് നിൽക്കുക, അതിന്റെ വേഗം നിർണ്ണയിക്കാൻ മറ്റുള്ളവരെ അനുവദിക്കുക.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങളുടെ ലക്ഷ്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് അതിരുകളോ നിയന്ത്രണങ്ങളോ ആവശ്യമാണെന്ന കാര്യം നിങ്ങൾ അംഗീകരിക്കണം, മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള ശല്യങ്ങൾ സൃഷ്ടിക്കരുത്, പ്രത്യേകിച്ചും സംയുക്ത കരാറുകളെ സംബന്ധിച്ചിടത്തോളം. നിങ്ങളുടെ പ്രധാന ലക്ഷ്യം നിങ്ങളുടെ ദീർഘകാല സുരക്ഷ കെട്ടിപ്പടുക്കുക എന്നതായിരിക്കണം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ നിലവിലെ അഭിലാഷങ്ങളുടെ താക്കോൽ പണത്തെ അടിസ്ഥാനമാക്കിയാണെന്നത് കഠിനമായ കാര്യമാണ്. എല്ലാ കാര്യങ്ങളിലും, പ്രത്യേകിച്ച് സാമ്പത്തികമായ കാര്യങ്ങളിൽ, ഉറച്ചുനിൽക്കേണ്ട ഒരു നിമിഷമാണിത്. ഇത് ആക്രമണോത്സുകമോ സ്വാർത്ഥമോ ആകണമെന്ന് അർത്ഥമാക്കുന്നില്ല, എന്നാൽ ഇതിനർത്ഥം നിങ്ങൾക്കായി നിലകൊള്ളുക – നിങ്ങളുടെ താൽപ്പര്യങ്ങൾ മാനിക്കപ്പെടുന്നുവെന്ന് ഉറപ്പിക്കുക എന്നതാണ്.