പ്രപഞ്ചം പ്രതികരിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?. ജ്യോതിശാസ്ത്രത്തിന്‍റെ പുതിയ ഒരു മേഖലയാണിത്. പ്രപഞ്ചത്തിന്‍റെ പ്രവര്‍ത്തനത്തിനനുസരിച്ച് നമ്മള്‍ സിദ്ധാന്തങ്ങള്‍ തയ്യാറാക്കുന്നു. പിന്നീട് പ്രപഞ്ചം പ്രതികരിക്കുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, നമ്മുടെ ജീവിതത്തെ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് നമ്മള്‍ ജ്യോതിഷം തയ്യാറാക്കുന്നത്, പിന്നീട് പ്രപഞ്ചം അതിനോട് പ്രതികരിക്കുന്നു. കേള്‍ക്കുമ്പോള്‍ വിചിത്രമായ് തോന്നാമെങ്കിലും ഇതിനേക്കാള്‍ വിചിത്രമായ കാര്യങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്.

Read Here: Horoscope Today September 10, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങള്‍ കൂടുതല്‍ വൈകാരികമായ ഒരു അവസ്ഥയിലൂടെ കടന്നുപോയേക്കാമെങ്കിലും പതിവിലും കൂടുതല്‍ ആത്മവിശ്വാസവും ഉണ്ടാകും. ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ അനുഭവപ്പെടാനിടയുണ്ട്. മറ്റുള്ളവരുടെ ആഗ്രഹങ്ങളെ മനപ്പൂര്‍വ്വമല്ലെങ്കില്‍ കൂടി നിങ്ങളെതിര്‍ക്കുന്നത് അവരെ വിഷമിപ്പിച്ചേക്കാം. അതേസമയം വിജയിക്കാനുളള നിങ്ങളുടെ ദൃഢനിശ്ചയം മറ്റൊരാളെ സന്തോഷിപ്പിക്കാനുള്ള സാഹചര്യവും കാണുന്നു.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളോട് താല്‍പര്യമുളള ശുക്രന്‍ ഒരു കവചം പോലെ നിന്ന് എല്ലാ തരത്തിലുമുളള സംരക്ഷണവും നല്‍കുമെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. വിഷമകരമായ ഘട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാകുമെന്നല്ല അതിനര്‍ത്ഥം, പകരം പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള ശുഭപ്രതീക്ഷയും ആത്മവിശ്വാസവും നല്‍കാനിടയുണ്ട്. അത് വിഷമഘട്ടങ്ങളെ അതിജീവിക്കാന്‍ കരുത്തേകും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21))

മോശം സമയമാണെന്നതില്‍ സംശയമില്ല. വ്യക്തമല്ലാത്ത ചില കാരണങ്ങള്‍ കൊണ്ട് ഗ്രഹങ്ങള്‍ കാര്യമായ് പ്രതികരിക്കാതിരിക്കുന്ന സമയമാണ്. എന്താണ് നടക്കുന്നതെന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനുളള ശ്രമങ്ങളും കാര്യമായ മാറ്റങ്ങള്‍ വരുത്താനിടയില്ല. കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ധാരണയുണ്ടെങ്കിലും ചുറ്റമുള്ളവരുടെ പെരുമാറ്റരീതി നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനായെന്ന് വരില്ല.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

സത്യമാണെന്ന് നിങ്ങള്‍ക്ക് പലതും ബോധ്യപ്പെട്ടിട്ടുണ്ടാകുമെങ്കിലും നിങ്ങളുടെ ജീവിതം നിങ്ങള്‍ തന്നെയാണ് പടുത്തുയര്‍ത്തേണ്ടതെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ്. സമയം കളയാതെ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഏതൊരു ജ്യോതിഷിയും ഇപ്പോള്‍ നിങ്ങളെ ഉപദേശിക്കുക. ഒറ്റ രാത്രി കൊണ്ട് കാര്യങ്ങള്‍‌ കീഴ്മേല്‍ മറിയാനിടയുളളത് കൊണ്ട്, നിങ്ങളുടെ പല ക്രമീകരണങ്ങളും പദ്ധതികളും പാളിപ്പോകാനിടയുണ്ട്. അതുകൊണ്ട് കരുതിയിരിക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ശ്രദ്ധ നേടുന്നതിനായ് നിങ്ങള്‍ക്ക് വലിയ പരിശ്രമം വേണ്ടി വരാത്ത ദിവസമാണ്. ചന്ദ്രനും വ്യാഴവും നിങ്ങള്‍‌ക്ക് അനുകൂലമായ് പ്രവര്‍ത്തിക്കുന്നതിനാല്‍ കാര്യങ്ങളൊക്കെ വളരെ എളുപ്പത്തില്‍ വരുതിയിലാകും. നിങ്ങളുടെ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനായുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സമയമാണ്. നിങ്ങളുടെ സ്വകാര്യമായ ചില ആഗ്രഹങ്ങള്‍ പോലും പൊതുശ്രദ്ധയില്‍ പെടാനിടയുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പല സംരഭങ്ങള്‍ക്കും തുടക്കമിടാനുളള ധാരാളം അവസരങ്ങള്‍ കാണുന്നുണ്ട്.
പക്ഷേ, സഹപ്രവര്‍ത്തകരും മറ്റ് സാഹചര്യങ്ങളും അതുപോലെ തന്നെ തുടരും. കരയിലകപ്പെട്ട മീനിനെ പോലെ പ്രതിസന്ധി നേരിടേണ്ടി വരുമ്പോള്‍ നിങ്ങള്‍ പിടയാനിടയുണ്ട്. ഇതൊഴിവാക്കാനുളള ഏറ്റവും നല്ല മാര്‍‌ഗ്ഗമെന്നത്, സംശയമുളളതും ഉറപ്പില്ലാത്തതുമായ കാര്യങ്ങള്‍ ചെയ്യാതിരിക്കുകയോ കുറച്ച് ദിവസത്തേക്ക് മാറ്റി വയ്ക്കുകയോ ചെയ്യുക എന്നതാണ്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ചില സമയങ്ങളില്‍ വൈകാരികതയ്ക്ക് അടിപ്പെടാന്‍ ഇഷ്ടമുളളയാളാണ് നിങ്ങള്‍. പക്ഷേ, ഇപ്പോള്‍ അത്തരം അവസ്ഥകളെ ചില നേട്ടങ്ങള്‍ക്കായ് ഉപയോഗിക്കാനായിരിക്കും നിങ്ങള്‍ ചിലപ്പോള്‍ ശ്രമിക്കുക. പൊതുവായ നേട്ടങ്ങള്‍ക്കായ് പ്രവര്‍ത്തിക്കുന്നതിനിടയില്‍ നിങ്ങളുടെ പല പ്രധാനപ്പെട്ട പരിപാടികളും തടസ്സപ്പെടാനിടയുണ്ട്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഇപ്പോഴനുഭവിച്ചു കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളും നാടകീയതകളുമൊക്കെ ദുരന്തമാണെന്ന് പറയാന്‍ പറ്റില്ല. ഔദ്യോഗിക കാര്യങ്ങളെ സംബന്ധിച്ച് ഒരു പ്രത്യേകസമയമാണെന്ന് പറയേണ്ടി വരും. ജോലി സംബന്ധമായുള്ള ആശങ്കകളെ മറി കടക്കാന്‍ നിങ്ങളെത്തന്നെ മുന്നോട്ട് നയിക്കുന്ന തരത്തില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുക. എത്ര ദുര്‍ഘടമായ അവസ്ഥയില്‍ നിന്നും ശ്രമിച്ചാല്‍ നിങ്ങളുടെ വഴി നിങ്ങള്‍ക്ക് കണ്ടെത്താനാകും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

സംസാരിക്കാന്‍ ഒരവസരം ലഭിക്കുമ്പോള്‍ പഴയ കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് സമയം കളയരുത്. പ്രായോഗികമായ് കാര്യങ്ങള്‍ ചെയ്യാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. പണ്ട് ചെയ്ത ചില നല്ല കാര്യങ്ങളുടെ ഓര്‍മ ഉണ്ടാകുന്നത് നല്ലതാണ്. പൂര്‍വ്വികരുടെ എല്ലാ പ്രവര്‍ത്തികളും അങ്ങനെ എളുപ്പത്തില്‍ തള്ളിക്കളയാനാകില്ലെന്നും മനസ്സിലാക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചന്ദ്രന്‍ നിങ്ങളുടെ ഗ്രഹനിലയിലെ പല മേഖലകളിലും പ്രധാനപ്പെട്ട ഇടപെടല്‍ നടത്തുന്നത് കൊണ്ട് ജോലി സംബന്ധമായ തിരക്കുകള്‍ കുറച്ചുദിവസം കൂടി തുടരാനിടയുണ്ട്. സാമ്പത്തീകമായ് നേട്ടങ്ങള്‍ കൈവരുന്ന സമയമാണെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. അടുത്തപങ്കാളികളുമായ് ചേര്‍ന്നുള്ള സാമ്പത്തീക ഇടപാടുകളില്‍ നേട്ടങ്ങളുണ്ടാകാനുള്ള സാധ്യതയും കാണുന്നു.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

വ്യക്തി ജീവിതത്തില്‍ പ്രധാനപ്പെട്ട പല തീരുമാനങ്ങളുമെടുക്കേണ്ട സമയമാണെന്ന് ഓര്‍മിക്കാതെ അതൊക്കെ തമാശയായ് എടുക്കാന്‍ നില്‍ക്കരുത്. വ്യാപാരസംബന്ധമായ ഇടപാടുകള്‍ പോലും വളരെ ലളിതമായ് കൈകാര്യം ചെയ്യാവുന്ന സമയമാണ്. പുതിയതായ് ഉടലെടുത്ത ഒരു ബന്ധം ഭാവിയില്‍ നിങ്ങള്‍ക്കുണ്ടാകാനിരിക്കുന്ന വലിയ വിജയത്തിലേക്ക് നിങ്ങളെ നയിക്കാനിടയുണ്ട്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജോലികളും ബാക്കി കാര്യങ്ങളും ചെയ്ത ശേഷം നിങ്ങള്‍ക്ക് അധികസമയമൊന്നും ഇന്ന് ലഭിക്കാനിടയില്ല. സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും ആവശ്യങ്ങളേക്കാള്‍ നിങ്ങളുടെ ചില ആഗ്രഹങ്ങള്‍ നേടാനായ് എന്നതോര്‍ത്ത് ഈ ദിവസം സന്തോഷിക്കാനാവും. പക്ഷേ, ഒരു പ്രത്യേക പ്രശ്നം തല്‍ക്കാലത്തേക്കെങ്കിലും അവഗണിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്,

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook