Latest News

Horoscope Today September 08, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today September 08, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today September 08, 2021: മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിവസമാണിന്ന്. കാപ്രിക്കോൺ എല്ലായ്പ്പോഴും വളരെ പ്രായോഗികമാണ്, മറ്റുള്ളവരോട് നീതിയും ദയയും മര്യാദയും പുലർത്തുന്നതിനേക്കാൾ മികച്ചത് എന്താണ് നമ്മുടെ ജീവിതത്തിലുള്ളത്. ഇപ്പോള്‍ ചെയ്യുന്ന നല്ല പ്രവൃത്തികളുടെ ഫലം ഭാവിയില്‍ ലഭിക്കും.

Read More: Horoscope of the Week (September 05 – September 11, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

തിരിച്ചു വരാനാകാത്ത വിധം ഒന്നും നഷ്ടമായിട്ടില്ല. ഒരു സുപ്രധാന തീരുമാനം എടുക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട്. പ്രത്യേകിച്ച ആഭ്യന്തര കാര്യങ്ങളില്‍. എന്നിരുന്നാലും ചില സംഭവവികാസങ്ങള്‍ നിങ്ങളെ നിര്‍ബന്ധിതനാക്കിയേക്കും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ ഹൃദയം ഒരു കാര്യം പറയുന്നു, നിങ്ങളുടെ വാലറ്റ് മറ്റൊന്ന്. ഒരു ബിസിനസ് യാത്ര പ്രണയത്തില്‍ പതറിച്ച ഉണ്ടാക്കിയേക്കാം. പലപ്പോഴും സുപ്രധാന ബിസിനസ്സ് കാര്യങ്ങള്‍ നിങ്ങൾ ഉപേക്ഷിക്കാറില്ല, പക്ഷേ ഇപ്പോൾ നിങ്ങൾക്ക് ഒരു ഇടവേള എടുക്കാനുള്ള അവസരം ഉണ്ടായിരിക്കണം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംരംഭങ്ങളിൽ നിന്ന് നേടാനുള്ളതെല്ലാം ഉണ്ട്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിസ്വാർത്ഥത വിശുദ്ധിയുടെ അടുത്തു നില്‍ക്കുന്നു. നിലവിലെ ഗ്രഹ ക്രമീകരണങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതാണ്. തീർച്ചയായും, മറ്റുള്ളവരെ പ്രഥമസ്ഥാനത്ത് നിർത്തുന്നതിൽ നിന്നും നിങ്ങളുടെ സ്വഭാവത്തിന്റെ കരുതലും ദയയും അനുകമ്പയും പ്രകടമാക്കുന്നതിലൂടെ ഒരുപാട് നേടാന്‍ സാധിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ക്കായിരിക്കും പ്രാധാന്യം. തോഴില്‍, ബിസിനസ് പരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണെങ്കില്‍ കുടുംബ ജീവിതം മികച്ചതാകും. കുട്ടികള്‍ക്കും ഇളയവര്‍ക്കും വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുക. അവര്‍ക്ക് നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഗുരുതരമായ വാര്‍ത്തകള്‍ക്ക് പെട്ടെന്നൊരു യാത്ര ആവശ്യമായി വന്നേക്കാം. ദീര്‍ഘനാളായി കാത്തിരുന്ന ഒരു തീരുമാനത്തിലേക്ക് എത്തും. നിങ്ങളുടെ ചിന്തകള്‍ക്ക് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കും. എന്നിരുന്നാലും, വ്യക്തിപരമായ കാര്യങ്ങള്‍ക്കാണോ ജോലിക്കാണോ മുൻഗണന നൽകേണ്ടതെന്നതില്‍ നിങ്ങള്‍ക്ക് ഉറപ്പില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ചന്ദ്രൻ ഇന്ന് തീവ്രമായി കാണപ്പെടുന്നു, നിങ്ങളുടെ മനസ്സിന്റെ ആഴത്തിൽ ഭാവനയെ ഉത്തേജിപ്പിക്കുന്നു. തൊഴില്‍പരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, ഭാവിയിൽ കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. വര്‍ണാഭമായ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ കൂടുതല്‍ ഗവേഷണം ആവശ്യമുണ്ട്. നിങ്ങളുടെ ആശയങ്ങൾ ലാഭകരമാണ്. മതിയായ അടിത്തറ നല്‍കുന്നതിന് മുന്‍പ് തന്നെ ഉയര്‍ന്ന് വരാനുള്ള അവസരം നല്‍കുക. ദൃഢമായ അടിത്തറ നിങ്ങളുടെ സാഹസികമായ ചിന്തകൾക്ക് കൂടുതല്‍ ശക്തി നല്‍കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളില്‍ ആരും കാണാത്ത ചില പ്രേരണകൾ പുറത്തുവരാൻ തുടങ്ങുന്നു, പക്ഷേ അത്തരം അസ്വസ്ഥമായ വികാരങ്ങളെ തൽക്കാലം നിയന്ത്രിക്കാൻ നിങ്ങൾ ബാധ്യസ്ഥരാകണം. പതിവ് ജോലികൾ നിങ്ങൾ ഭയപ്പെടുന്നതിനേക്കാൾ മടുപ്പിക്കുന്നതായിരിക്കും. കുടുംബാംഗങ്ങൾ സഹായവുമായി എത്തുമ്പോള്‍ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ചൊരും തുടക്കം ലഭിക്കും. എന്നിരുന്നാലും നിങ്ങളുടെ ജീവിതത്തിന് തന്നെയാണ് പ്രാധാന്യം. പ്രണയത്തിനും, യുവാക്കളുമായുള്ള സൗഹൃദത്തിന്, യാത്രകള്‍ക്കും ഉചിതമായ സമയമാണിത്. വഴക്കുകളിലേക്കും തർക്കങ്ങളിലേക്കും ഉള്‍പ്പെടാതെ ശ്രദ്ധിക്കണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കുറച്ച് നാളത്തേക്ക് തലവേദന നല്‍കുന്ന കാര്യങ്ങള്‍ സംഭവിച്ചേക്കാം. പങ്കാളികളുമായുല്ല തര്‍ക്കങ്ങള്‍ മൂലം ലോകം തന്നെ എതിരായി വരുന്നതായി തോന്നാം. നിങ്ങൾ ഉപയോഗപ്രദവും ക്രിയാത്മകവുമായ മാർഗ്ഗനിർദ്ദേശങ്ങള്‍ സ്വീകരിക്കണം. സുഹൃത്തുക്കള്‍ക്കും നിങ്ങൾ അടുത്തിടെ കണ്ടുമുട്ടിയ ആളുകൾക്കും മികച്ച ഉപദേശം നൽകാൻ കഴിയും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ പ്രയോജനത്തിന് വേണ്ടി മറ്റുള്ളവർ നടത്തുന്ന ജോലികളാല്‍ നിങ്ങളുടെ നിരവധി പ്രവർത്തനങ്ങൾ വിജയകരമായ അവസാനത്തിലേക്ക് എത്താന്‍ പോവുകയാണ്. നിങ്ങളെ സഹായിക്കാൻ സഹപ്രവർത്തകർ തീരുമാനിച്ചിട്ടുണ്ടെന്ന് അറിയുന്നത് സന്തോഷകരമാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ മാറിയേക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സാമൂഹികമായ ഒത്തുചേരലിന് നിങ്ങളുടെ വീട് വേദിയാകാം. ഇത് തൊഴില്‍പരമായി സഹായിച്ചേക്കും. ഒരുപക്ഷെ അപ്രതീക്ഷിത അതിഥിയെ കണ്ടുമുട്ടുകയോ അല്ലെങ്കിൽ ഉപയോഗപ്രദമായ ഒരു ബന്ധം ഉണ്ടാവുകയോ ചെയ്തേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today september 08 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today September 07, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express