ഇന്നത്തെ ദിവസം ചന്ദ്രനുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. പലരും പൂർണ ചന്ദ്രനെ നോക്കുകയും ഒരു മുഖം അവരെ തിരിഞ്ഞു നോക്കുന്നതായി സങ്കൽപ്പിക്കുകയും ചെയ്യുന്നു. വടക്കേ അമേരിക്കൻ തദ്ദേശീയർ ചന്ദ്രനിൽ മുയലിനെ അല്ലെങ്കിൽ ചിലപ്പോൾ തവളയെ കാണാറുണ്ടായിരുന്നു. എനിക്ക് ആ ആശയം ഇഷ്ടമാണ്: അത് ആകാശത്തിന് നർമ്മത്തിന്റേതായ ഭാവം നൽകുന്നു.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങൾ ദിവസത്തെ കറുപ്പിലാണോ അതോ കടുത്ത ചുവപ്പ് നിറത്തിലാണോ അവസാനിപ്പിക്കുക എന്ന് പറയുന്നത് ഏതാണ്ട് അസാധ്യമാണ്, കാരണം ഒരു നിമിഷത്തെ ശരിയായ തിരഞ്ഞെടുപ്പ് അടുത്ത നിമിഷത്തിൽ തെറ്റായി മാറിയേക്കാം. ഇതെല്ലാം സമയം കൃത്യമായി ഉപയോഗിക്കുന്നതിലാണ്, പക്ഷേ, നിങ്ങൾക്ക് ഒരു പങ്കാളിയിൽ നിന്നുള്ള വൈകാരികമായ വിശ്വാസമുണ്ടെന്നതാണ് നിങ്ങളെ സംബന്ധിച്ച് ശരിക്കും പ്രധാനം.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

നിസ്സാരവും പ്രത്യക്ഷത്തിൽ അപ്രധാനവുമായ സംഭവങ്ങൾ പോലും നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യത്തിന്റെ യഥാർത്ഥ ബലം വെളിപ്പെടുത്തും. ജീവിതം സങ്കീർണ്ണമാണെങ്കിലും, ഏതെങ്കിലും തരത്തിൽ വഴി കാണിക്കുന്നതിനുള്ള രീതി ഉണ്ടെന്ന് കാണാൻ നിങ്ങൾ പരമാവധി ശ്രമിക്കണം. ലളിതമായ പരിഹാരങ്ങളായിരിക്കാം അവ, അതിനായി അത്ര ദൂരേക്ക് പോകേണ്ടി വരികയില്ല.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

നിങ്ങൾ ആശയക്കുഴപ്പത്തിലായേക്കാം. വാസ്തവത്തിൽ, ഒരു വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, നിങ്ങൾ കൂടുതൽ പരിഭ്രാന്തിയിലും കുഴപ്പത്തിൽ പെട്ട അവസ്ഥയിലുമാണ്. എന്നാൽ നിങ്ങളുടെ നിലവിലെ പ്രതിബദ്ധതകളെയും ബന്ധങ്ങളെയും സംബന്ധിച്ച് ചോദ്യങ്ങളുന്നയിക്കാൻ നിങ്ങൾക്ക് അവസരമുണ്ടെന്നത് നല്ല വശമാണ്. നിങ്ങൾ ഒരു വിമർശനാത്മക കാഴ്ചപ്പാട് സ്വീകരിച്ചുകഴിഞ്ഞാൽ, മെച്ചപ്പെടുത്തലിനായുള്ള പാകമായ ഇടങ്ങൾ നിങ്ങൾ ഉടൻ തിരിച്ചറിയും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

കിടമത്സരങ്ങൾ മറക്കുക. ഒരുമിച്ചുള്ള പരിശ്രമം അത്യാവശ്യമാണ്, പക്ഷേ, ഒരുപക്ഷേ ഇന്ന് സംഭവിക്കാനിടയുള്ളതിനേക്കാൾ നാളെയോ അതിനുശേഷമുള്ള ദിവസമോ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾക്കായിട്ടാവും അത്. അതിനായി, നിങ്ങളുടെ പക്ഷത്ത് നിൽക്കാൻ കുറേ പേർ ഉണ്ടെന്ന് ഉറപ്പാക്കണം, പ്രത്യേകിച്ചും സാമ്പത്തികമായി ബന്ധമുള്ള ഒരു കാര്യത്തെക്കുറിച്ചാണെങ്കിൽ.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

മറ്റുള്ളവർ നിങ്ങളെ പിന്നോട്ട് മാറ്റി നിർത്തുന്നുവെന്ന് തോന്നുകയാണെങ്കിൽപ്പോലും നിങ്ങൾക്ക് തൊഴിൽപരമായ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാം. നിങ്ങൾക്കുള്ളിലെ ജോലിചെയ്യാത്ത വ്യക്തിത്വത്തെ സമൂഹത്തിൽ മെച്ചപ്പെട്ട പദവിയും അന്തസ്സും നൽകുന്ന പ്രവർത്തനങ്ങളിലേക്ക് മാറ്റുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങൾക്ക് ശരിക്കും നേടേണ്ടി വരുന്നത് ബഹുമാനമാണ്. നിങ്ങൾക്കത് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ജോലിസ്ഥലത്ത് വൈകാരിക സമ്മർദ്ദങ്ങളുണ്ട്, പക്ഷേ നിങ്ങളുടെ ജാതകത്തിന്റെ ഒരു ഭാഗം രക്ഷപ്പെടാനുള്ള പ്രവണതകളെ സൂചിപ്പിക്കുന്നു. സ്വയം ഒരു സഹായം ചെയ്തുകൊണ്ട് ഒരു ദീർഘദൂര യാത്ര ആസൂത്രണം ചെയ്യുക, അല്ലെങ്കിൽ കുറഞ്ഞത് മാന്യമായ ഒരു സ്വപ്നത്തിനായി കുറച്ച് സമയം ചെലവഴിക്കുക! അതായത്, നിങ്ങൾ നിങ്ങൾക്കായി കൂടുതൽ ഊർജ്ജം ചെലവഴിക്കണം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ബിസിനസ്സും സാമ്പത്തിക കാര്യങ്ങളും സങ്കീർണ്ണമായേക്കാം, പക്ഷേ ഏതെങ്കിലും തരം ലാഭത്തിന് കൂടുതൽ അവസരമുണ്ടെന്നതിന്റെ സൂചനയാണിത്. അതിനാൽ വിലപേശലുകൾക്കും വസ്തു വിപണിയിലുള്ള മികച്ച നീക്കങ്ങൾക്കും ഇത് അനുയോജ്യമായ ദിവസമാണ്. പങ്കാളികളുടെ മോശം വിധിപറച്ചിലുകൾ കേട്ട് പുറത്തുപോവരുത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ കുടുംബാംഗങ്ങളോ നിങ്ങളുടെ ഒപ്പം താമസിക്കുന്ന ആളുകളോ അവരുടെ സ്വന്തം വഴിക്ക് പോകാൻ ഉറച്ച തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ, അവർ കാര്യങ്ങൾ കേൾക്കാൻ സജ്ജരായിട്ടുമുണ്ടാവും. അതിനാൽ നിങ്ങൾ വാസ്തവത്തിൽ ശരിയാണെന്ന് പങ്കാളികളെ ബോധ്യപ്പെടുത്താനുള്ള ഏറ്റവും അനുയോജ്യമായ നിമിഷമാണിത്. എന്നാൽ അവർ നിങ്ങൾക്ക് പറയാനുള്ളത് കേൾക്കുമോ? കേൾക്കും, നിങ്ങളുടെ വാക്കുകൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കുകയാണെങ്കിൽ!

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഇപ്പോൾ ഒരു പരിധിവരെ സമ്മർദ്ദമുണ്ട്. ജ്യോതിഷികൾ ആ പഴയ ഗ്രഹമായ പ്ലൂട്ടോയെ കുറ്റപ്പെടുത്തുന്നു. നിങ്ങൾ വീടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ ആഗ്രഹിച്ചേക്കാം, ഒപ്പം നിങ്ങളുടെ ഒപ്പം താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ആളുകൾക്കിടയിലെ അസംതൃപ്തിയുടെ കാരണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക. അവ ഒഴിവാക്കാൻ നടപടിയെടുക്കുക, പിന്നീട് നിങ്ങൾ സ്വയം നന്ദി പറയും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നക്ഷത്രങ്ങൾ നിങ്ങളെ ഈ വഴിയിലേക്ക് തള്ളിവിടുകയാണെങ്കിലും, നിങ്ങളെ തിരക്കിലാക്കിയിരിക്കുകയാണെങ്കിലും, ചന്ദ്രന്റെ സ്ഥാനം നിങ്ങൾക്ക് കുറച്ച് സമയം നൽകുന്നു. നിങ്ങൾ പ്രത്യേകിച്ചും ദൃഢനിശ്ചയമുള്ള ആളാണെങ്കിൽ, നിങ്ങൾക്ക് ഇത് ഒരു ഒഴിവുദിവസമാക്കി മാറ്റാം. നിങ്ങൾ‌ കാത്തിരിക്കുകയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ‌, നിങ്ങൾ‌ അവരെ നേരെയാക്കേണ്ടതുണ്ട്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ലോകം നിങ്ങളുടെ വഴിയിലേക്ക് നീങ്ങുന്നു, അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങൾക്ക് ഒരു ചെറിയ നിമിഷം ലഭിക്കും. നിങ്ങളുടെ സ്വന്തം അധികാരം പ്രയോഗിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് വീട്ടിൽ. ഒരുപക്ഷേ അതിശയകരമെന്നു പറയട്ടെ, നിങ്ങൾ തീരുമാനമെടുക്കുന്നതിൽ കുടുംബാംഗങ്ങൾക്ക് സന്തോഷമുണ്ടാകാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ചെറിയ യാത്രകൾക്ക് ഇത് ഒരു മോശം ദിവസമല്ല, എന്നാൽ അതിലും പ്രധാനം കാഴ്ചപ്പാടുകളുടെ കൈമാറ്റമാണ്. നിങ്ങൾ എവിടെ പോയാലും പ്രശ്‌നമില്ല. നിങ്ങൾ എത്തുമ്പോൾ നിങ്ങൾക്കായുള്ള ഒരു ആശയം കണ്ടെത്താൻ ഇപ്പോഴും പരാജയപ്പെട്ടാൽ, ആ ഒരു യാത്ര പാഴാകും. നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ അനുവാദമില്ലെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ, അവരുടെ വാദം തെറ്റായിരിക്കാം, പക്ഷേ നിങ്ങൾ ശ്രദ്ധിക്കേണ്ടതില്ലെന്ന് ഇതിനർത്ഥമില്ല.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook