Horoscope Today September 07, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today September 07, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today September 07, 2021: ചില ആളുകൾ കരുതുന്നത് ജ്യോതിഷമാണ് നമ്മുടെ ജീവിതത്തിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നാണ്. ആകാശത്തിലെ വിധിയുടെ വലിയ വിരൽ നമ്മെ ചൂണ്ടിക്കാണിക്കുന്നതുപോലെ നമ്മുടെ ജീവിതം മാറുന്നുവെന്ന് അവർ പറയുന്നു. ശരി, ഞാൻ നിങ്ങളോട് പറയട്ടെ, അത് അങ്ങനെയല്ല എന്ന്. നമ്മുടെ പദ്ധതികൾ പ്രാവർത്തികമാക്കാനുള്ള ധൈര്യവും അതിനോട് ചേർന്നുള്ള പോസിറ്റീവ് ചിന്തയുടെ ശക്തിയുമാണ് ശരിക്കും പ്രധാനം. പ്രവർത്തിക്കാൻ നല്ല സമയം ഏതെന്നും അത് എങ്ങനെ പ്രാവർത്തികമാക്കാമെന്നും സൂചിപ്പിക്കുകയാാണ് ജ്യോതിഷം ചെയ്യുന്നത്.

Read More: Horoscope of the Week (September 05 – September 11, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

മറ്റുള്ളവർക്കുവേണ്ടി നിങ്ങൾ പണം കൈകാര്യം ചെയ്യുകയാണെങ്കിൽ, നിങ്ങൾ നല്ല പുരോഗതി കൈവരിക്കും. എന്നിരുന്നാലും, ജീവിതത്തിന്റെ എല്ലാ മേഖലകളിലും, സംഭവങ്ങൾ നിങ്ങൾ ഉദ്ദേശിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായി പ്രവർത്തിച്ചേക്കാം. എല്ലാ കാര്യങ്ങളിലും ക്ഷമാശീലം വളർത്തണം. അതിലുപരി, ഓരോ വിശദാംശങ്ങളിലും നിങ്ങൾ കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ശുഭഗ്രഹമായ ശുക്രന്റെ ഗുണകരമായ സ്വാധീനമുള്ളതിനാൽ ജീവിതം ഇപ്പോഴും ഉയർന്നുവരുന്നു. ഒരു സുപ്രധാന സൗഹൃദത്തിന് സംഭവിച്ച കേടുപാടുകൾ കാരണമുള്ള വൈകാരിക സംഘർഷത്തിൽ നിന്ന് കരകയറാനുള്ള ശക്തി നിങ്ങൾക്ക് ഉണ്ടായേക്കാം. നിങ്ങൾ മനസ്സ് മാറ്റുകയാണ്, നിങ്ങൾ തയ്യാറാകുന്നതുവരെ പങ്കാളികൾ കാത്തിരിക്കേണ്ടതുണ്ട്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

തിരശ്ശീലയ്ക്ക് പിന്നിൽ ഒരു വലിയ സംഭവ വികാസങ്ങൾ നടക്കുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ വികാരങ്ങൾ നിങ്ങൾക്കുള്ളിൽ തന്നെ സൂക്ഷിക്കുന്നുണ്ടാകാം. എന്നിരുന്നാലും, ഉപരിപ്ലവമായ സംഭവവികാസങ്ങളെക്കുറിച്ചും സാധാരണ സാഹചര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നതിൽ നിങ്ങൾ കൂടുതൽ സന്തോഷിക്കും. പങ്കാളികളുടെ ഉദാരമായ ചിന്താഗതിയിൽ നിന്ന് പ്രയോജനം നേടാൻ കൂടുതൽ താൽപ്പര്യപ്പെടും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇത് നിങ്ങളുടെ സാധാരണ ദിനചര്യയിൽ ഊന്നിനിൽക്കേണ്ട ഒരു കാലഘട്ടമല്ല. മുൻകാലത്തെ ഇടപഴകലുകൾ അപ്രസക്തമാവുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുമെന്ന് നിങ്ങൾ പ്രതീക്ഷിക്കണം. എല്ലാ വിധത്തിലും പരിശ്രമിക്കുകയും സ്വയം ശക്തിപ്പെടുത്തുകയും ചെയ്യുക. സഹപ്രവർത്തകരെ അകറ്റാതിരിക്കുക. ഒരു ചെറിയ പ്രശംസയിലൂടെ അവരെ സ്വാധീനിക്കാനായേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സജീവമായ ചില ഗ്രഹ വശങ്ങൾ അസ്വസ്ഥമായ സാഹചര്യങ്ങൾക്ക് കാരണമാവുന്നു. വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള പ്രസ്താവനകളോ പ്രവർത്തനങ്ങളോ നിങ്ങൾ ഇപ്പോഴും ആശയക്കുഴപ്പത്തിലാക്കും. നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ചോർത്ത് പോലും നിങ്ങൾ മാനസിക സംഘർഷത്തിൽ പെടാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സുഹൃത്തുക്കളും പങ്കാളികളും കേന്ദ്ര സ്ഥാനങ്ങളിൽ നിലകൊള്ളും. രസകരമായ സംഭവങ്ങൾ നിങ്ങളെ പരോക്ഷമായ രീതിയിൽ മനോഹരമായി ബാധിക്കുകയും ചെയ്തേക്കാം. നേരത്തെയുള്ള കാലതാമസങ്ങളെ അടുത്ത കുറച്ച് ദിവസങ്ങളിലെ നാടകീയ സംഭവങ്ങൾക്കുള്ള നഷ്ടപരിഹാരം എന്ന നിലയിൽ കാണാം. നിങ്ങൾ ഇപ്പോഴും കാലതാമസം നേരിടുന്നു, പക്ഷേ ഓരോ ദിവസവും കടന്നുപോകുമ്പോഴും എളുപ്പമുള്ള സമയങ്ങൾ അടുത്തുവരുന്നു.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ശുക്രൻ ഇപ്പോഴും നിങ്ങളുടെ പക്ഷത്താണെങ്കിലും സാമ്പത്തിക കാര്യങ്ങൾ ഇന്ന് വിചിത്രമായ തരത്തിൽ പ്രവചനാതീതമാണ്. ഒരു കരാറിൽ ഏർപ്പെടുമ്പോൾ ആരും നിങ്ങളെക്കാൾ മെച്ചപ്പെടുകയില്ല. എന്നാൽ നിങ്ങൾ ഇപ്പോഴും കുറച്ച് തുറുപ്പു ചീട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഊന്നൽ നൽകേണ്ടത് സാമ്പത്തിക കാര്യങ്ങളിലാണ്. സൃഷ്ടിപരമായ രീതിയിൽ മുന്നേറ്റങ്ങളുണ്ടാകുമെന്നതിന്റെ അടയാളങ്ങളുണ്ട്. എന്നിരുന്നാലും, വ്യത്യസ്ത സമയങ്ങളിൽ ലഭിക്കുന്ന വാർത്തകൾ പരസ്പരവിരുദ്ധമായിരിക്കാം. കൂടാതെ നിങ്ങൾക്ക് തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം. നിങ്ങൾക്ക് ചില നല്ല പദ്ധതികൾ ഉണ്ടാകും, നിങ്ങൾ അത് ശരിയായി നടപ്പാക്കുമെന്ന് എനിക്കറിയാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ പ്രതീക്ഷിച്ചതുപോലെ ഒന്നും വ്യക്തമല്ല, പക്ഷേ നിങ്ങൾക്ക് ഇപ്പോൾ അത് ശീലമായിരിക്കുന്നു. ജീവിതത്തെ അതിന്റെ സാധാരണ ചിട്ടയായ ക്രമം നിങ്ങൾക്ക് പിന്തുടർന്ന് പോകാൻ കഴിയാറില്ല. ക്രമീകരണങ്ങൾ തെറ്റുകയും വരണ്ട അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യാനുള്ള സാഹചര്യമുണ്ടാവാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വ്യക്തിപരവും തൊഴിൽപരവുമായ സമ്മർദ്ദങ്ങളിൽനിന്ന് പുറത്തുകടക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടാവാം. നിങ്ങളുടെ കർത്തവ്യങ്ങൾ കുടുംബവുമായോ ഗാർഹിക കാര്യങ്ങളുമായോ ബന്ധപ്പെട്ടതാണെങ്കിൽ അതിൽ രസകരമായ സംഭവ വികാസങ്ങളുണ്ടാവാം. നിങ്ങളെ വൈകാരികമായ ഉയർച്ച താഴ്ചകളും ബാധിച്ചേക്കാം. അത് നിങ്ങളുടെ സ്വീകാര്യമായ ദിനചര്യയെ ചോദ്യം ചെയ്യാൻ കാരണമായേക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

താമസിയാതെ കുടുംബ പ്രശ്നങ്ങളിൽ മാറ്റം ഉണ്ടാകും. നിങ്ങളുടെ മുൻഗണനകൾ മികച്ച കാഴ്ചപ്പാടിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു വഴിത്തിരിവ് ഈ ആഴ്ചയുണ്ടാവും. കൂടാതെ, നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ വർധിക്കും. ഒരുപക്ഷേ നിങ്ങളുടെ ഒഴിവു സമയം കുറയും. പക്ഷേ പുതിയ അവസരങ്ങൾക്കുള്ള വഴി തുറക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സാമ്പത്തിക കാര്യങ്ങൾ ക്രമരഹിതമായി കാണപ്പെടുന്നു, കാരണം നിങ്ങളുടെ തലയെക്കാൾ നിങ്ങളുടെ ഹൃദയം നിങ്ങളെ ഭരിക്കും. എല്ലാ പണമിടപാടുകളിലും നിങ്ങൾ അതീവ ശ്രദ്ധാലുവായിരിക്കുന്നിടത്തോളം, നഷ്ടത്തെക്കുറിച്ചുള്ള ഭയം അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കും. ഒരു നിമിഷം നിങ്ങൾ മറ്റൊരു വഴി നോക്കുകയാണെങ്കിൽ, നിങ്ങൾ വഴുതിപ്പോയതായി നിങ്ങൾ കണ്ടെത്തിയേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today september 07 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today September 06, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com