scorecardresearch

Daily Horoscope September 06, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope September 06, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope 4

Daily Horoscope September 06, 2022: എനിക്ക് പ്രിയപ്പെട്ട രാശികളില്‍ ഒന്നാണ് കന്നി. കന്നി രാശിയില്‍ പിറന്ന എല്ലാവരുമായി ഞാന്‍ ഒത്തുപോകുമെന്നല്ല ഇതിന് അര്‍ത്ഥം. പക്ഷെ ഞാന്‍ ശ്രമിക്കാറുണ്ട്. കന്നി രാശിയില്‍ ജനിച്ചവര്‍ ഭൂമിയിലെ തന്നെ പ്രധാനപ്പെട്ടയാളുകളാകാനുള്ള സാധ്യതയാണുള്ളത്. ശാന്തതയോടും കാര്യങ്ങള്‍ വ്യക്തതയോടും ചെയ്യാന്‍ കഴിയുന്നുവെന്നതാണ് ഇവരുടെ പ്രധാന സവിശേഷത.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്നത്തെ നിങ്ങളുടെ നക്ഷത്ര രൂപീകരണങ്ങളിൽ പ്രചോദനമുണ്ടാകും എന്ന തോന്നലിനുമപ്പുറം  മാറ്റമൊന്നുമില്ല. വരും ദിവസങ്ങളിൽ നിങ്ങളുടെ ഗ്രഹനിലകൾ വ്യത്യസ്തമാകുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ല. അതിനാൽ നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സ്ഥിരത കൈവരിക്കാൻ ശ്രമിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾ ആരുടെയെങ്കിലും പുറകിലേക്ക് പോകുകയോ രഹസ്യ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ, വളരെ ശ്രദ്ധാലുവായിരിക്കുക. ധാർമ്മികമായ നിലപാട് സ്വീകരിക്കുന്നു എന്നത് ഉറപ്പാക്കുക. നിങ്ങൾക്ക് ഏറ്റവും മികച്ചത് എന്താണെന്ന് നിങ്ങൾ കണ്ടെത്തേണ്ടതുണ്ട്. പരിണതഫലങ്ങൾക്കായി നിങ്ങൾ തയ്യാറാണെങ്കിൽ മാത്രം റിസ്ക് എടുക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

മറഞ്ഞിരിക്കുന്ന പലതും വെളിപ്പെടാൻ പോകുന്നു. ദുരൂഹമായ കാര്യങ്ങളിൽ ഏർപ്പെടരുത് എന്നതാണ് ഈ ആഴ്‌ചയിൽ നിങ്ങള്‍ക്ക് നല്‍കാനുള്ള മുന്നറിയിപ്പ്. ഇത്തരത്തിലുള്ള പ്രവർത്തനം നിങ്ങളുടെ പ്രശസ്തിയെ നശിപ്പിക്കുന്ന ഒരേയൊരു കാര്യമാണ്. അതിനാല്‍ നിങ്ങള്‍ എപ്പോഴും പരമാവധി പരിശ്രമം നല്‍കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങള്‍ക്ക് താത്പര്യമുള്ള കാര്യത്തിനുവേണ്ടി നിങ്ങൾക്ക് ജീവിക്കാം. നിങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിന് തടസങ്ങളുണ്ടാകാന്‍ അനുവദിക്കരുത്. അടുത്ത പന്ത്രണ്ട് ആഴ്‌ചത്തേക്ക്, നിങ്ങളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനോ നിങ്ങൾ അർഹിക്കുന്ന നിരവധി അവസരങ്ങൾ നിഷേധിക്കാനോ ആരെയും അനുവദിക്കരുത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചിങ്ങം രാശിയുമായുള്ള ചന്ദ്ര വികാരങ്ങളുടെ സംയോജനം അടുത്ത കുറച്ച് ദിവസങ്ങളിൽ വളരെ ശക്തമായ ഒരു കാര്യം തെളിയിക്കുമെന്ന് ഉറപ്പാണ്. ചില അവശ്യ പരിഗണനകൾ അവഗണിക്കപ്പെട്ടിരിക്കാമെന്ന് നിങ്ങളില്‍ ചിലര്‍ കണ്ടെത്തിയേക്കാം. നിങ്ങളിൽ കുടുംബപരമായ വ്യവസായത്തില്‍ ഏര്‍പ്പെടുന്നവര്‍ സാമാന്യബുദ്ധിയുള്ള സമീപനം സ്വീകരിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ ഈ ആഴ്‌ച യാത്ര ചെയ്യുകയാണെങ്കിലോ യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെങ്കിലോ, എല്ലാം കൃത്യമായി ക്രമീകരിക്കുക. ഏത് സംഭവവികാസത്തിനും നിങ്ങൾ തയ്യാറായിരിക്കണം. നിങ്ങൾ കണ്ടെത്തുന്ന കാര്യം നിങ്ങള്‍ക്ക് പ്രയോജനം നല്‍കുന്ന ഒന്നാണെങ്കില്‍ പോലും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അടുത്ത മൂന്ന് ദിവസത്തേക്ക് നിങ്ങൾ സാമ്പത്തിക പ്രശ്നങ്ങളില്‍ അകപ്പെട്ടേക്കും. നിങ്ങളിൽ ചിലർക്ക് ചെറിയ അസ്വസ്ഥതകളല്ലാതെ മറ്റൊന്നും അനുഭവപ്പെടില്ല, എന്നാൽ പ്രധാന ഇടപാടുകൾ ആസൂത്രണം ചെയ്യുന്നവർ വിദഗ്ദ്ധോപദേശം തേടേണ്ടതാണ്. എപ്പോഴും കുടുംബത്തിന് ഒന്നാം സ്ഥാനം നല്‍കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ രാശിയുടെ സ്വാധീനമുള്ള മേഖലയിലേക്ക് ചന്ദ്രൻ എത്തുകയാണ്, ഇതിനാല്‍ നിങ്ങളുടെ വൈകാരിക ശക്തിയും നിശ്ചയദാർഢ്യവും വര്‍ധിക്കും. നിങ്ങളുടെ ജീവിതം ശാന്തമാകുമ്പോള്‍, എല്ലാ സാമ്പത്തിക കാര്യങ്ങലും കൈകാര്യം ചെയ്യാനുള്ള സന്നദ്ധത പോലെ കരുതലും സൂക്ഷ്മതയും അത്യന്താപേക്ഷിതമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ആഗ്രഹങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്ന നിങ്ങളുടെ രാശിയുടെ പ്രദേശവുമായി ചന്ദ്രൻ യോജിക്കുന്നു. അതിനാൽ നിങ്ങൾ വിചിത്രവും അതിയാഥാർത്ഥ്യവുമായ സ്വപ്നങ്ങൾക്ക് അടിമപ്പെട്ടേക്കാം. എല്ലാ സ്വപ്നങ്ങളും ഒരു വ്യക്തിഗത സന്ദേശം വെളിപ്പെടുത്തുന്നുവെന്ന് ഞങ്ങൾ ജ്യോതിഷികൾ വിശ്വസിക്കുന്നു, അതിനാൽ ശ്രദ്ധിക്കുക, ചില സാമ്പത്തിക നേട്ടങ്ങൾ വരെ ഉണ്ടായേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സൂര്യനും ചന്ദ്രനും നിങ്ങളെ വ്യത്യസ്ത ദിശകളിലേക്ക് നയിക്കുകയാണ്. ഈ ആകാശ ചലനങ്ങളാൽ നിങ്ങളുടെ ജീവിതം കുറച്ചുകൂടി സങ്കീർണ്ണമാകുമോ എന്ന് എനിക്ക് സംശയമുണ്ട്, എന്നാൽ ചുരുങ്ങിയത് മറ്റുള്ളവരെങ്കിലും നിങ്ങളുടെ പരിശ്രമത്തിൽ സന്തോഷിക്കും. ഒരു സുഹൃത്തിന് നിങ്ങളുടെ വൈകാരിക പിന്തുണ ആവശ്യമായി വന്നേക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ചെലവുകൾ വർധിക്കുന്നത് തികച്ചും സ്വാഭാവികമാണ്. നിങ്ങളുടെ സാമൂഹിക അഭിലാഷങ്ങളിലും ദീർഘകാല പ്രതീക്ഷകളിലും ആഗ്രഹങ്ങളിലും ചൊവ്വയുടെ സ്വാധീനം മൂലമാണ് ഇതെല്ലാം സംഭവിക്കുന്നത്. എന്നിരുന്നാലും, നിങ്ങൾക്ക് ഒരു തീരുമാനം ഉണ്ടെങ്കിൽ, നിങ്ങളുടെ ജീവിതത്തെ കൂടുതൽ വർണ്ണാഭമാക്കുന്ന ആശയങ്ങൾ, പ്രവർത്തനങ്ങൾ, വസ്തുക്കൾ എന്നിവയിൽ ഉറച്ച് നില്‍ക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഉന്നതവിദ്യാഭ്യാസത്തിലോ ദീർഘദൂര യാത്രകളിലോ ആത്മീയ കാര്യങ്ങളിലോ ഏർപ്പെട്ടിരിക്കുന്ന എല്ലാ മീനരാശിക്കാർക്കും അടുത്ത മൂന്ന് ദിവസങ്ങൾ പ്രത്യേകതയുള്ളതായിരിക്കും. സാധ്യമായ എല്ലാ വഴികളിലും നിങ്ങളുടെ ചക്രവാളങ്ങൾ വിശാലമാക്കാനുള്ള സമയമാണിത്. പ്രണയത്തിൽ, നിങ്ങൾ അൽപ്പം പിന്നോട്ട് നിന്നേക്കാ. നിങ്ങളുടെ യഥാർത്ഥ വികാരങ്ങൾ കാണിക്കാൻ വിമുഖത തോന്നും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today september 06 2022 aries gemini cancer virgo capricorn zodiac signs check astrological prediction