സമയത്തിലൂടെയുള്ള യാത്രയെക്കുറിച്ചാണ് ഈ ആഴ്ച ഞാന്‍ സംസാരിക്കുന്നത്. ‘ഗ്രാന്‍ഡ് ഫാദര്‍ പാരഡോക്സ്’ എന്നൊരു പ്രയോഗം ഇംഗ്ലീഷിലുണ്ട്. അതായത് സമയത്തിലൂടെയുള്ള യാത്ര സാധ്യമായിരുന്നെങ്കില് പലരും യാത്ര ചെയ്ത് അവരുടെ പൂര്‍വികരെ കൊന്നുകളയാനിടയുണ്ട്. ജനിക്കാതിരുന്നെങ്കില്‍ എന്ന് തോന്നലുണ്ടാകുന്ന അവസരങ്ങളിലാണ് ഇത്തരം പ്രയോഗം സാധാരണ നടത്താറ്. പൂര്‍വികരെ കൊല്ലുന്നതൊക്കെ സാധ്യമാകുമോയെന്ന് അറിയില്ല. ഈ കടംകഥയ്ക്ക് ഉത്തരം കണ്ടെത്താന്‍ എന്‍റെ അറിവില്‍ ആരും ശ്രമിച്ചിട്ടില്ല.

Read Here: Horoscope Today September 07, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളെ പുറകോട്ട് വലിച്ച പല സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കുന്ന ദിവസമാണ്. ഇപ്പോഴും നിങ്ങള്‍ ആ സാഹചര്യത്തിന്‍റെ പിടിയിലാണെങ്കില്‍, സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളെ സന്തോഷത്തിലേക്കുള്ള വഴി കാണിച്ചുതരാനുണ്ടാകും. കാര്യങ്ങള്‍ വേണ്ട രീതിയില്‍ ചെയ്യാനറിയുന്ന ഒരാളാണ് നിങ്ങളെന്ന ബോധ്യം മറ്റുള്ളവര്‍ക്ക് നല്‍കാനും മറക്കരുത്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

സംരംഭകരെയും വ്യവസായികളെയും അതുപോലെ ഉല്‍ക്കര്‍ഷേച്ഛയുള്ളവരെയും സംബന്ധിച്ച് ഉയര്‍ന്ന് നില്‍ക്കുന്ന സമയമാണ്. നിങ്ങള്‍ക്കോ നിങ്ങളുമായ് വളരെ അടുത്തബന്ധമുള്ള ഒരാള്‍ക്കോ ഔദ്യോഗിക മേഖലയില്‍ ഒരു സുവര്‍ണ്ണാവസരം ഉടനെ തന്നെ വന്ന് ചേരാനിടയുണ്ട്. ചെയ്യുന്ന പ്രവര്‍ത്തികളിലെല്ലാം പ്രിയപ്പെട്ടവരുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ച് വേണം ചെയ്യാന്‍.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21))

ബുദ്ധിമുട്ടൊഴിവാക്കാനുള്ള ശ്രമങ്ങള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. പെട്ടെന്നുള്ള ദേഷ്യവും അതുപോലെ പിടിവാശിക്കാരായ ആളുകളെയും കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഒട്ടകപ്പക്ഷിയെപ്പോലെ തല മണലില്‍ പൂഴ്ത്തി വയ്ക്കുന്നത് കൊണ്ട് എന്തെങ്കിലും നിങ്ങള്‍ക്ക് നേടാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ക്കുള്ള അജ്ഞാതമായ ഭയങ്ങളെ നേരിടാന്‍ തയ്യാറായാല്‍ അവ തനിയെ ഇല്ലാതാകും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

അനിശ്ചിതത്വത്തിന്‍റെ പുകമറ പൂര്‍ണമായും മാഞ്ഞുപോകാന്‍ മടിക്കും. ചില നിഗൂഢതകള്‍ പശ്ചാത്തലത്തില്‍ തുടരുമെങ്കിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്കോ അല്ലെങ്കില്‍ മറ്റാര്‍ക്കുമെങ്കിലോ ഒരു ധാരണയുണ്ടായിരിക്കും. വൈകാരികമായ സമ്മര്‍ദ്ദമായിരിക്കാം നിങ്ങളുടെ വിഷമത്തിന് ഒരു കാരണം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ജ്യോതിഷം ഭാഗ്യവുമായ് ചേര്‍ന്ന് കാര്യങ്ങള്‍ ചെയ്യുന്നത് വിരളമാണ്. ഭാഗ്യത്തിനായ് ആഗ്രഹിക്കുമ്പോള്‍ തന്നെ നിങ്ങളുടെ ഭാഗ്യം സ്വയം സൃഷ്ടിക്കേണ്ടതെന്ന ബോധ്യവും മറ്റാരേക്കാളും നിങ്ങള്‍ക്കുണ്ട്. വീട്ടിലെ പ്രശ്നങ്ങളെല്ലാം പഴംകഥകളാവുകയും ജോലിസ്ഥലത്തെ സങ്കീര്‍ണ്ണതകള്‍ അയയുകയും ചെയ്യാനിടയുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങള്‍ക്കുണ്ടാകുന്ന അധികച്ചെലവിനെക്കുറിച്ച് തിരിച്ചറിയാന്‍ പറ്റുന്ന സമയമാണിത്, മിക്കവാറും പങ്കാളിയായിരിക്കും അതോര്‍മപ്പെടുത്തുക. വീടുമായ് ബന്ധപ്പെട്ടുള്ള തീരുമാനങ്ങളും പദ്ധതികളും തയ്യാറാക്കുമ്പോള്‍ അത് ഹ്രസ്വകാലത്തേക്കുള്ളതോ ദൈനംദിന ആവശ്യത്തിനനുസരിച്ചോ ചെയ്യുക. ദീര്‍‌ഘകാലത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുക എന്നത് പൊതുവെ എളുപ്പമാകാം പക്ഷേ, ഫലമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

പൊതുവെ ശാന്തമായ അന്തരീക്ഷമാണെന്ന് ഗ്രഹനില സൂചിപ്പിക്കുന്നതിനാല്‍ ഒരു അവധിയെടുത്ത് നിങ്ങള്‍ക്ക് കുറച്ച് സ്വസ്ഥമായിരിക്കാവുന്നതാണ്. ഗൌരവതരമായ ചര്‍ച്ചകളും കൂടിക്കാഴ്ചകളും, അഭിമുഖങ്ങളും അതോടൊപ്പം പ്രതീക്ഷിക്കാതെ വന്നെത്തുന്ന ഏറ്റമുട്ടലുകളും നിങ്ങളെ ശരിയായ ദിശയില്‍ തന്നെ കൊണ്ട് ചെന്നെത്തിക്കേണ്ടതാണ്. അതുപോലെ മൂടിയിരിക്കുന്ന പല സത്യങ്ങളും വെളിപ്പാടുനമിടയുണ്ട്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ പല ആഭ്യന്തരകാര്യങ്ങളിലും പണത്തിന്‍റെ സ്വാധീനം കാര്യമായുണ്ടാകുന്ന ദിവസമാണ്. വീടിനാവശ്യമുള്ള കാര്യങ്ങള്‍ക്കായ് നിങ്ങള്‍ക്ക് പുറത്ത് പണം ചെലവഴിക്കേണ്ടി വന്നേക്കാം. വസ്തു ഇടപാട് നടത്തുന്നവര്‍ക്കും പണമിടപാട് നടത്തുന്നവര്‍ക്കും അനുകൂലമായ സമയമാണെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. ഒരു മാറ്റം നിങ്ങളാഗ്രഹിക്കുന്നുണ്ടെങ്കില്‍ യാത്രകളെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

അല്‍പം സങ്കീര്‍ണ്ണമായ സമയമാണെന്നതില്‍ സംശയമില്ല. ആശയവിനിമയാണ് പരിഹാരമെങ്കിലും അതിനുള്ള സഹകരണം നേടിയെടുക്കുക ബുദ്ധിമുട്ടാണ്. ചെറിയ യാത്രകളില്‍ നിന്ന് മടക്കി വിളിക്കാനിടയുണ്ട്. വിവരങ്ങള്‍ കണ്ടെത്തി തീരുമാനങ്ങളിലേക്കെത്തുന്നതിനുള്ള സാഹചര്യങ്ങള്‍ ഈ രാശിക്കാര്‍ നേരിടാനിടയുണ്ട്. അങ്ങനെ മുന്നോട്ട് പോകുന്നതാണ് നല്ലത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പല കാരണങ്ങളാല്‍ പല അവസരങ്ങളിലും മനസ്സ് മാറ്റേണ്ടി വന്നതിനാല്‍ കാര്യങ്ങളെ വിധിക്ക് വിടാനാകും നിങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ടാവുക. അതൊരു ദീര്‍ഘകാലത്തേക്കുള്ള ചിന്തയായ് എടുത്താല്‍ മതി. പക്ഷേ, ഇന്നത്തെ കാര്യങ്ങള്‍ പ്രത്യേകിച്ച് വീട്ടിലെ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകണമെങ്കില്‍ പണം വേണമെന്നുളളത് മറക്കാതിരിക്കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഇന്നത്തെ ദിവസത്തെ നിയന്ത്രിക്കുന്നത് നിങ്ങള്‍ തന്നെയായിരിക്കും. അടുത്തിടെ ചെയ്ത് കൂട്ടിയ ചില മണ്ടത്തരങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍കയ്യെടുക്കാന്‍ അവസരമുണ്ട്. നിങ്ങളുടെ കഴിവിന്‍റെ പരമാവധി ഉപയോഗിച്ചാല്‍ തര്‍ക്കമുണ്ടാകിനിടയുള്ള ഒരു സാഹചര്യം വളരെ നന്നായ് കൈകാര്യം ചെയ്യാനാകും. വീട്ടിലെ ചില പിറുപിറുക്കലുകള്‍ ഗൌരവമാകുന്നതിന് മുന്‍പ് തന്നെ അവ പരിഹരിക്കാന്‍ ശ്രമിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വിവേകവും നന്മയുമുള്ള ഒരാളായിരിക്കാം നിങ്ങള്‍. സ്വയം തീരുമാനമെടുക്കുമ്പോള്‍ അത് പ്രയോജനപ്പെടുത്താവുന്നതാണ്. വലിയ ബഹളമൊന്നുമുണ്ടാക്കാതെ, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ വീട്ടില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുള്ളവരാകാം നിങ്ങള്‍. നിങ്ങളെ ഉപദേശിക്കാന്‍ അര്‍ഹതയുള്ളവര്‍ പറയുന്നതിനെക്കുറിച്ച് വീണ്ടും ആലോചിക്കാവുന്നതാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook