സമയത്തിലൂടെയുളള യാത്ര തന്നെയാണ് ഈ ആഴ്ചയിലെ ചര്‍ച്ചാ വിഷയമായ് എടുത്തിരിക്കുന്നത്. ജ്യോതിഷികള്‍ക്ക് ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഇതിനോടകം സൂചിപ്പിച്ചതാണ്. എന്തുതന്നെയായാലും വലിയ സാധ്യതകളാണ് ഇങ്ങനെയൊരു വിഷയം മുന്നോട്ട് വയ്ക്കുന്നത്. വ്യത്യസ്തങ്ങളായ ജ്യോതിഷപരമായ കാലഘട്ടങ്ങളെ, അതിനിടയിലുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഒഴിവാക്കിയിട്ട് ആഘോഷമാക്കുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യുന്നത്.

Read Here: Horoscope of the week (September 1-September 7, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഇപ്പോഴുണ്ടാകുന്ന ചില അടിസ്ഥാനകാര്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തിയില്ലെങ്കില്‍, ഇന്നലത്തേതിനേക്കാള്‍ വലിയ വ്യത്യാസമൊന്നുമില്ലാത്ത വ്യാപാരഇടപാടുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം തന്നെയാണ് ഇന്നും. സ്വന്തം താല്‍പര്യങ്ങളുണ്ടെങ്കില്‍ പോലും വേണ്ടപ്പെട്ടവരെ ബഹുമാനിക്കണമെന്നും പാരമ്പര്യങ്ങളെ മാനിക്കണമെന്നുള്ള കാര്യം മറക്കരുത്. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും നിങ്ങളുടെ ലക്ഷ്യങ്ങളെ മാറ്റി നിര്‍ത്തതാരിക്കാന്‍ ശ്രമിക്കണം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

സംഘര്‍‌ഷഭരിതമായ സാഹചര്യങ്ങളില്‍ തന്നെയാവാം ഇപ്പോഴും നിങ്ങള്‍ തുടരുന്നത്. സാമ്പത്തീകപ്രതിബന്ധങ്ങള്‍ പലതിനും തടസ്സമുണ്ടാക്കുന്നുണ്ടെങ്കിലും, വലിയ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുകയാണെങ്കില്‍ കൂടുതല്‍ സംതൃപ്തി നിങ്ങള്‍ക്കുണ്ടാകും. എന്ത് തന്നെയായാലും പണത്തെക്കാള്‍ പ്രധാനം ആത്മീയമായ വളര്‍ച്ച തന്നെയാണെന്നതില്‍ സംശയമില്ല.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21))

നിങ്ങള്‍ വളരെ തീക്ഷണമായ് കൊണ്ട് നടക്കുന്ന ചില വിശ്വാസങ്ങള്‍ക്ക് നേരെ വെല്ലുവിളികള്‍ ഉയരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ചിന്താഗതി മാറുന്നതിനും ഇടയായേക്കാം. എന്നിരുന്നാലും പഴയതിനേക്കാള്‍ കൂടുതല്‍ മറ്റുള്ളവരോട് അയഞ്ഞ് ഇടപെടാന്‍ തീരുമാനിച്ചാല്‍, കഴിഞ്ഞ തവണ പരാജയപ്പെട്ട സ്ഥലങ്ങളിലെല്ലാം നിങ്ങള്‍ക്ക് വിജയിക്കാനാകും. അതുപോലെ തന്നെ ഒരിക്കല്‍ നിങ്ങളെ അവഗണിച്ചവര്‍ നിങ്ങളെ തേടിയെത്തുകയും ചെയ്യാനിടയുണ്ട്.

Read More: Horoscope Today September 06, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ശരിയാണെന്ന് ഉറച്ച ബോധ്യമുള്ള കാര്യങ്ങള്‍ക്കായ് നിങ്ങള്‍ ഉല്‍സാഹത്തോടെ ഇറങ്ങി തിരിക്കുന്ന സമയമാണ്. ഇതിനോടകം നിങ്ങളുടെ വരുതിയിലായ കാര്യങ്ങളാണെങ്കില്‍, നിങ്ങളതിനെ കൂടുതല്‍ മുറുകെപ്പിടിക്കും. ഉണ്ടാകാനിടയുള്ള ഒരു പ്രശ്നമെന്താണെന്ന് വച്ചാല്‍, പെട്ടെന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ നിങ്ങളെ കൂടുതല്‍ തിരക്കുളള വ്യക്തിയാക്കിയേക്കാം. ഇതിനിടയില്‍ ചെയ്യേണ്ട പ്രധാനപ്പെട്ട പല കാര്യങ്ങളും വിട്ടുപോകാനിടയുണ്ട്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഇനിയെത്ര മുന്നോട്ട് പോകാന്‍ നിങ്ങളെക്കൊണ്ടാകുമെന്നാണ് ഇപ്പോഴുയരുന്ന പ്രധാന ചോദ്യം. മറ്റൊരു തരത്തില്‍ ചോദിച്ചാല്‍ എത്രത്തോളം വലിയ വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ തയ്യാറായിട്ടുണ്ട്. ഒരു ചൂതാട്ടത്തിനുള്ള മനസ്സായിരിക്കും നിങ്ങള്‍ക്കിപ്പോള്‍. യാഥാര്‍ത്ഥ്യവുമായ് താരതമ്യം ചെയ്താല്‍ പ്രശ്നങ്ങളെ നിങ്ങള്‍ക്ക് വളരെ വേഗം അതിജീവിക്കാനാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സമയം പോകുന്തോറും, വീടിനും വീടുമായ് ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമാവാം പ്രാധാന്യം. ജനിച്ചപ്പോള്‍ മുതല്‍ നിങ്ങളറിയുന്ന പലരും നിങ്ങളുടെ ഓര്‍മകളിലേക്കെത്തുകയും അങ്ങനെ നിങ്ങളുടെ വ്യക്തിജീവിതം വളരെ നിറമുള്ളതാവുകയും ചെയ്യുന്ന ദിവസമാണ്. അതുപോലെ തന്നെ വ്യക്തിപരമായ് നിങ്ങള്‍ക്ക് പ്രിയപ്പെട്ട പല കാര്യങ്ങളും സംഭവിക്കാനിടയുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ അതിരുകളെ വലുതാക്കുന്നുവെന്നത് നല്ല കാര്യം തന്നെയാണ്. ഒരു കാര്യം ഓര്‍മിക്കേണ്ടതെന്താണെന്നാല്‍, വിദേശയാത്രകള്‍ക്കും സാഹസീകയാത്രകള്‍ക്കുമായ് ഒരുങ്ങുന്നവര്‍ക്ക് നേരിട്ടിരിക്കുന്ന കാലതാമസം അടുത്ത ആറ് ആഴ്ചകള്‍ കൂടെ നീളാനിടയുണ്ട്. എന്ന് വച്ച് ആ തടസ്സത്തെ അതിജീവിക്കാനാവില്ല എന്നര്‍ത്ഥമില്ല. അതിനെ അങ്ങനെ തന്നെ കണ്ട് ആവശ്യത്തിന് സമയം നല്‍കി കാത്തിരിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടേതായ പരിഗണനകള്‍ക്ക് പ്രാധാന്യം നല്‍കി കാര്യങ്ങള്‍ ചെയ്യേണ്ട ദിവസമാണ്. അധികമുള്ള പല ചുമതലകള്‍ ഒരു വശത്ത്, വ്യാപാരസംബന്ധമായ ഇടപാടുകള്‍ മറുവശത്ത്. വീട്ടുകാരും അതുപോലെ തന്നെ നിങ്ങള്‍ക്ക് വൈകാരികമായ അടുപ്പമുള്ളവരും നിങ്ങളുടെ ഉദ്ദേശങ്ങള്‍ അറിയാന്‍ ശ്രമിക്കാനിടയുണ്ട്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

എത്രത്തോളമെത്തി, അല്ലെങ്കില്‍ എത്ര ചെലവാക്കി എന്നതിനെക്കുറിച്ചൊക്കെ ഒരു തിരിച്ചറിവുണ്ടായില്ലെങ്കില്‍ തിരിച്ചടി നേരിടാവുന്ന സമയമാണ്. ശരിക്ക് പറയുകയാണെങ്കില്‍, ഈ രാശിക്കാരില്‍ ഭൂരിഭാഗമാളുകള്‍ക്കും ജ്യോതിഷികള്‍ പലപ്പോഴും കാര്യമാക്കാത്ത ഒരു ഭാഗ്യരേഖയുളള സമയമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നിങ്ങളുള്ളത് സുരക്ഷിതമായ സ്ഥാനത്താണെന്ന് പറയാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വരാനിരിക്കുന്ന കാര്യങ്ങളെ മുന്‍നിര്‍ത്തി വലിയ തീരുമാനങ്ങളെടുക്കരുത്. ഇപ്പോള്‍ നിങ്ങളുള്ളത് ശരിയായ വഴിയിലാണെങ്കില്‍ കൂടിയും ഏതെങ്കിലും ഒരു സമയത്ത് സമ്മര്‍ദ്ദത്തിലകപ്പെട്ട് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥ വന്നാല്‍, എല്ലാ കൈവിട്ട് പോകുന്നത് പോലെ നിങ്ങള്‍‌ക്ക് തോന്നിയേക്കാം. ഒരു വലിയ വാഗ്ദാനം നിങ്ങളെ തേടിയെത്തിയേക്കാമെങ്കിലും അതിനവസാനം വലിയൊരു വഴിത്തിരിവും പ്രതീക്ഷിക്കണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

സ്വന്തം നന്മയെക്കരുതി എന്തെങ്കിലും ഉപേക്ഷിക്കാന്‍ ഇന്ന് ഒരു കാരണവശാലും നിങ്ങള്‍ തയ്യാറാകാതിരിക്കുന്നത് നല്ല കാര്യം തന്നെയാണ്. നിങ്ങളുടെ വ്യക്തിത്വത്തിലെ പ്രധാന വീഴ്ചയെന്നത്, ആത്മവിശ്വാസമില്ലായ്മ തന്നെയാണ്. അത് അധികം വൈകാതെ അതിജീവിക്കാനാകും. ഇപ്പോഴുണ്ടാകുന്ന പ്രധാനപ്പെട്ട സമ്മര്‍ദ്ദങ്ങളും അതുപോലെ തന്നെ താല്‍ക്കാലികമാണെന്ന് മനസ്സിലാക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വ്യക്തിപരമായതോ അല്ലെങ്കില്‍ പ്രേമകാര്യങ്ങളിലുള്ള പ്രശ്നങ്ങളോ ദിവസം മുഴുവന്‍ നിങ്ങളെ വലച്ചേക്കാം. വികാരങ്ങള്‍ സമ്മര്‍ദ്ദത്തിലാക്കാത്ത ഒരിടം കണ്ടെത്തി, സ്വസ്ഥമായിരിക്കുന്നത് ഗുണം ചെയ്തേക്കാം. എന്തുതന്നെയായാലും വികാരവിക്ഷോഭപ്രകടനങ്ങള്‍ ബന്ധുക്കളോടോ, സഹപ്രവര്‍ത്തകരോടോ അരുത്. കാരണം അവരെ വിഷമിപ്പിക്കുന്നത് നിങ്ങള്‍ക്ക് പിന്നീട് ദോഷമായ് വരുമെന്ന് ഓര്‍മിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook