Latest News

Horoscope Today September 03, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today September 03, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today September 03, 2021: ശനിയാഴ്ച എന്റെ പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാണ്. പുരാണത്തിലെ സുവർണ്ണകാലത്തിന്റെ അധിപനായിരുന്ന ശനിയുടെ പേരിലായതിനാലാവാം ഇതിന് കാരണം. ആരും ജോലി ചെയ്യണ്ടാത്ത മാനസിക ബുദ്ധിമുട്ടുകള്‍ ഇല്ലാതിരുന്ന കാലമായിരുന്നു അത്. എന്റെ എറ്റവും അനുയോജ്യമായ ജിനമാണ് ശനിയെന്ന് തോന്നുന്നു. ശനി ‘യഥാർത്ഥ ജീവിതം’ ഭരിക്കുന്നു, അതിനാലാണ് നമ്മുടെ സ്വപ്നങ്ങള്‍ എല്ലായിപ്പോഴും സാക്ഷാത്കരിക്കാന്‍ കഴിയാതെ പോകുന്നതെന്ന് ഞാന്‍ കരുതുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പൊതുവായ സ്വഭാവം വിട്ടുവീഴ്ചയോട് ചായ്വുള്ളതല്ല. മറ്റുള്ളവരുടെ വികാരങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും മാനിക്കപ്പെടേണ്ടതുണ്ട്. പക്ഷെ ഇത് പരിഗണിക്കാതെ നിങ്ങൾ സ്വയം ആസ്വദിക്കാനായി ദൃഢനിശ്ചയം എടുത്തേക്കാം. എന്നിരുന്നാലും, അടുപ്പമുള്ള ഒരാളെ അകറ്റുന്നതിലൂടെ ഒന്നും നേടാനാവില്ല.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

വീട്ടിലെ അല്ലെങ്കിൽ കുടുംബപരമായ പ്രധാനപ്പെട്ട മാറ്റങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞതെല്ലാം അടുത്ത മൂന്നോ നാലോ ദിവസങ്ങളിൽ ഉയര്‍ന്ന നിലയില്‍ തന്നെ തുടരും. അതിനാൽ, വ്യക്തിപരമായ മുൻ‌ഗണന നല്‍കി അഭികാമ്യമായതും ആവശ്യമുള്ളതുമായി മുന്നോട്ട് പോകുക. നിങ്ങൾക്ക് സാധിക്കുന്നിടത്തോളം നേടുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

അസാധാരണമായ, രസകരമോ നിഗൂഢമോ ആയ എന്തെങ്കിലും വാങ്ങാനുള്ള അവസരം കടന്നുപോയി. എങ്കിലും പ്രധാനപ്പെട്ട വാങ്ങലുകൾ നടത്താൻ ഇനിയും സമയമുണ്ട്. നിങ്ങളുടെ ഉൾക്കാഴ്ചകൾ ആഴമുള്ളതായിരിക്കാം, പക്ഷേ സ്വയം കരുതുന്നത് പോലെ നിങ്ങൾ അത്ര നല്ലവരല്ല. അതിനാൽ കൂടുതൽ പരിശ്രമിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വൈകാരികമായി നിങ്ങള്‍ക്കിപ്പോഴും നിയന്ത്രണമുണ്ടെന്ന് തോന്നുന്നു. പക്ഷേ ഒരു ബലഹീനത അതിര് കടന്ന പ്രവണതയിലേക്ക് നയിക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ കഠിനാധ്വാനം ചെയ്ത പണം ഒരു വലിയ ഒന്നുമില്ലായ്മയിലേക്ക് തള്ളിക്കളയേണ്ടി വന്നേക്കാം. അത് ഒരിക്കലും ചെയ്യരുത്. വലിയ നാണക്കേടാകും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പ്രിയപ്പെട്ട ഒരു കാരണത്തിനായി ഏതറ്റം വരെയും പോകാന്‍ തയാറായേക്കാം. കഷ്ടപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നത് നിങ്ങള്‍ക്ക് അഭിമാനം നല്‍കിയേക്കാം. എന്നാല്‍ നിങ്ങളുടെ നിലനില്‍പ്പിനെ പറ്റി കൃത്യമായ ബോധ്യം ഉണ്ടായിരിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പ്രത്യേക കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം മാറ്റിവയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ സുഹൃത്ത് വലയം വിശാലവും സന്തുഷ്ടവുമായ ഒരു കുടുംബത്തെ പോലെയായിരിക്കും. ചില സുഹൃത്തുക്കളുമായുള്ള വൈകാരിക ബന്ധങ്ങൾ കുടുംബാംഗങ്ങളുമായുള്ളതിനേക്കാൾ വളരെ പ്രധാനമാണ്. പ്രത്യേകിച്ചും നിങ്ങളുടെ വൈകാരിക ഭാവി രൂപപ്പെടുന്ന സാഹചര്യത്തില്‍.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഈ ആഴ്ചയിലെ നക്ഷത്രങ്ങള്‍ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യതകള്‍ തുറക്കുന്നു. പ്രത്യേകിച്ച് പ്രാധാന്യമുള്ളതായി തോന്നുന്നത് ധാർമ്മിക ബോധമാണ്. അത് ഉചിതമായിരിക്കും. എന്ത് വില കൊടുത്തും നേടാം എന്ന ചിന്തയുണ്ടെങ്കില്‍ പിന്നീട് ഖേദിക്കേണ്ടി വന്നേക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പ്രിയപ്പെട്ടവർക്ക് നിങ്ങളുടെ ധൈര്യവും ശക്തിയും സത്യസന്ധതയും മാത്രമേ അഭിനന്ദിക്കാൻ കഴിയൂ. നിങ്ങളുടെ ധാർമ്മിക നിലവാരം മിക്ക ആളുകളേക്കാളും ഉയർന്നതായി തോന്നുന്നു. സ്വന്തം ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വിദേശത്തുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെടുക. അല്ലെങ്കിൽ പിണങ്ങി നില്‍ക്കുന്നവരുമായുള്ള അകലം ഇല്ലാതാക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ അങ്ങേയറ്റം നേരുള്ളവരാണെങ്കിലും പണത്തിന്റെ കാര്യത്തിൽ നിങ്ങൾ വളരെ നയതന്ത്രപരമായിരിക്കണമെന്ന് ചിലര്‍ ഉപദേശിച്ചേക്കാം. പണപരമായ കാര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ഗ്രാഹ്യം നിങ്ങൾ വിചാരിക്കുന്നതിനേക്കാള്‍ ദുർബലമാണ്. ഒഴിവാക്കാനാവാത്ത ഒരു അവസരം പോലെ തോന്നുന്നത് തികച്ചും വിപരീതമായിരിക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചാന്ദ്ര വിന്യാസങ്ങൾ മൃദുവും വൈകാരികവുമാണ്, ഒപ്പം ഉറച്ചതും പ്രായോഗികവുമാണ്, സാമാന്യബുദ്ധിയും സഹകരണവും വിജയകരമായ ഒരു ദിവസത്തിന്റെ താക്കോലാണ്. നിലവിലെ ട്രെൻഡുകൾ നിങ്ങള്‍ക്ക് അനുകൂലവും വരുമാനം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ഊര്‍ജം നൽകുന്നതായും കാണുന്നു.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സഹപ്രവർത്തകരെയോ അടുത്ത സുഹൃത്തുക്കളെയോ നിങ്ങളില്‍ നിന്ന് അകറ്റാതിരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ സ്വന്തം ജോലിയിൽ തുടരുന്നതാണ് നല്ലത്, മറ്റുള്ളവരുടെ ചെറിയ പരാതികളും വഴക്കുകളും സംബന്ധിച്ച് അനാവശ്യമായി വിഷമിക്കേണ്ടതില്ല. ഉചിതമാണെങ്കിൽ അവർക്ക് സഹായം നല്‍കുക. വെറുതെ സമയം പാഴാക്കരുത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ഗ്രഹങ്ങളുടെ നിലവിലെ ഭാരം നിങ്ങളുടെ സ്വകാര്യ സ്വഭാവത്തിന് അനുയോജ്യമാണ്. സ്വകാര്യ കാര്യങ്ങളിലേക്കും തികച്ചും വ്യക്തിപരമായ ലക്ഷ്യങ്ങളിലേക്കും നിങ്ങളെ വളരെയധികം ആകർഷിക്കുന്നു. നിങ്ങളുടെ എല്ലാ ബാധ്യതകൾക്കും കടമകൾക്കുമിടയിൽ നിങ്ങൾ ആസ്വദിക്കാൻ സമയം കണ്ടെത്തിയേക്കാം. വാസ്തവത്തിൽ, നിങ്ങളുടെ ശുഭാപ്തിവിശ്വാസ മനോഭാവത്തിൽ നിന്ന് മറ്റുള്ളവർ പഠിച്ചേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today september 03 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today September 02, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com