Horoscope Today September 01, 2021: ജ്യോതിഷം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എനിക്ക് അതിന് നൽകാനുള്ള ഉത്തരം ആ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് ജ്യോതിഷികളാണ് എന്നതാണ്. ജ്യോതിഷം ഒരു മാറ്റമില്ലാത്ത ശാസ്ത്രവും പ്രപഞ്ചത്തിന്റെ അർത്ഥത്തെയും പ്രാധാന്യത്തെയും കുറിച്ച് നമ്മോട് പറയുന്ന ഒരു വ്യാഖ്യാന കലയുമാണ്! പ്രപഞ്ചം മുഴുവൻ ജീവനുള്ളതും ബോധമുള്ളതുമാണെന്നും അത് അനുമാനിക്കുന്നു!
Read More: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
സന്തോഷത്തിന്റെയും വൈകാരികതകളുടെയും ഒരു പുതിയ ഘട്ടത്തിന് ഇടം നൽകേണ്ട സമയമാണിത്. നിങ്ങൾ എന്ത് പ്രതിബദ്ധത ഏറ്റെടുത്തിട്ടുണ്ടെങ്കിലും, നിങ്ങളുടെ സൗര ചാർട്ടിന്റെ മുഴുവൻ സ്വഭാവവും സ്വയം ആഹ്ലാദത്തിലേക്ക് തിരിയുന്നു എന്നതാണ് വസ്തുത. അതിനർത്ഥം നിങ്ങൾക്ക് പ്രായോഗിക ഭാരങ്ങൾ വഹിക്കാനാവില്ല എന്നല്ല, നിങ്ങൾ അവയെ ശുഭാപ്തി വിശ്വാസത്തോടെ കൈകാര്യം ചെയ്യണം എന്നാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
തൊഴിൽരംഗത്ത് നിങ്ങൾ പ്രശംസ നേടും. അവ വലിയ അഭിലാഷങ്ങൾ പിന്തുടരുന്ന നിങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കും. പാരമ്പര്യത്തിന്റെയും അധികാരത്തിന്റെയും പ്രതിനിധിയായി നിങ്ങൾ സ്വയം അവതരിപ്പിക്കുകയാണെങ്കിൽ, നിങ്ങളുടെ സംഭവങ്ങളുടെ പുതിയ പതിപ്പ് അംഗീകരിക്കാൻ മറ്റുള്ളവർക്ക് താൽപര്യമുള്ളതായി തോന്നാം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
വാണിജ്യ രംഗത്ത് നിങ്ങളുമായി സഹകരിക്കുന്നവർ കുറച്ച് ദിവസത്തേക്ക് കൂടുതൽ കുഴപ്പത്തിലാകാൻ സാധ്യതയുള്ളതാണ്. അതിനാൽ, നിങ്ങൾ കാര്യങ്ങൾ മുൻകൂട്ടി ചിന്തിക്കാൻ ശ്രമിച്ചേക്കും. ബുദ്ധിമുട്ടുകൾ മുൻകൂട്ടി കാണാനും ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാനും ഇഷ്ടപ്പെട്ടേക്കാം. വീട്ടിലെ സാമ്പത്തിക കാര്യങ്ങളിന്മേലുള്ള നിയന്ത്രണം നിലനിർത്തുക. കണക്കുകൂട്ടുന്ന കാര്യങ്ങൾ സമവായത്തിലെത്താൻ ശ്രമിക്കുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ആരെങ്കിലും, എവിടെയോ, വളരെ വിചിത്രമായി പെരുമാറുന്നുണ്ടാവും, ഒരുപക്ഷേ ദുരൂഹമായി. എന്നിരുന്നാലും, ഗ്രഹങ്ങൾ തമ്മിലുള്ള എല്ലാ പരസ്പരബന്ധങ്ങളും നോക്കുമ്പോൾ, ഈ പ്രത്യേക വ്യക്തി സത്യസന്ധമായി പ്രവർത്തിക്കുന്നുണ്ടാകാം. ഒപ്പം ആ സാഹചര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ മാറുകയും ചെയ്യാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ചില മാറ്റങ്ങൾ നടപ്പിലാക്കുന്നത് നിങ്ങൾ ഇപ്പോൾ പരിഗണിച്ചേക്കാം. സത്യത്തിൽ, നിലവിലെ സമയം നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ. അല്ലെങ്കിൽ നിങ്ങൾ അൽപ്പം കൂടി കാത്തിരിക്കണമോ എന്ന കാര്യത്തിലുള്ള തീരുമാനും നിങ്ങളുടെ പക്കലാണ്. നിങ്ങളുടെ പ്രധാന പരിഗണന മറ്റുള്ളവരെ കാലികമായി നിലനിർത്തുകയും കാര്യങ്ങൾ ശരിയായി അറിയിക്കുകയും ചെയ്യുന്നു എന്നതാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ജോലിയിൽ ഇത് പൂർണ്ണമായ ഒരു പുതിയ തുടക്കത്തിനുള്ള സമയമാണെന്നതിൽ സംശയമില്ല. ഇത് ജോലി മാറ്റത്തെ സൂചിപ്പിക്കുന്നില്ല. മുൻകാലങ്ങളിൽ നിങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ നിന്ന് തടഞ്ഞ മോശം ശീലങ്ങൾ നിങ്ങൾ ഉപേക്ഷിക്കുന്നു എന്ന് സൂചിപ്പിക്കുന്നു. ഒരു സുഹൃത്ത് യഥാർത്ഥ നിങ്ങളെ കാണുന്ന സമയമാണിത്.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
അടുത്ത ഏതാനും ആഴ്ചകൾ നിങ്ങൾക്കായി കാത്തുവച്ചിരിക്കുന്നത് എന്തായാലും, ഫലം ആഗ്രഹിച്ചതുപോലെയായിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. ഇത് പല കാര്യങ്ങൾക്കും അനുയോജ്യമായ സമയമാണ്. അതായത് നിങ്ങൾ ലോകത്ത് നിങ്ങളുടെ മുഴുവൻ പങ്ക് വഹിക്കുകയും നിങ്ങളുടെ സാമൂഹ്യ കാര്യങ്ങളിൽ മുന്നോട്ട് നീങ്ങുകയും വേണം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഇന്നത്തെ ഗ്രഹവിന്യാസങ്ങളുടെ എല്ലാ മനശാസ്ത്രപരമായ മാറ്റങ്ങളും മാറ്റിനിർത്തിയാൽ, അവയ്ക്ക് വളരെ കൃത്യമായ ഒരു വ്യാഖ്യാനമുണ്ട്. പദവിയും സ്ഥാനക്കയറ്റവും നേടുന്നതിനുള്ള മുൻകാല ശ്രമങ്ങളുടെ ഫലമായി നിങ്ങളുടെ വരുമാനത്തിൽ ശ്രദ്ധേയമായ വർദ്ധനവുണ്ടാവുമെന്ന് അത് സൂചിപ്പിക്കുന്നു. നക്ഷത്രങ്ങളുടേതായ വാഗ്ദാനം നിറവേറ്റപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം!

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഒരു കൂട്ടം ഗ്രഹങ്ങളിൽ ചിലത് ദീർഘദൂര യാത്രാ സാധ്യതകളെ സൂചിപ്പിക്കുന്നു, മറ്റു ചിലത് പങ്കാളിത്തത്തിന്റെ ആവശ്യകത വെളിപ്പെടുത്തുന്നു. നിങ്ങളുടെ ശ്രദ്ധേയമായ ഗ്രഹ സാധ്യതകൾ പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ഒരിക്കലും അവസാനിക്കാത്ത ആഘോഷങ്ങൾ തേടിയുള്ള യാത്രയാണ്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോൾ നിലവിലുണ്ട്. കൂടാതെ ഇത് നിങ്ങളുടെ സാമ്പത്തിക സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ പുതുതായി ലഭിക്കുന്ന പണം നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിഞ്ഞേൽക്കില്ല. ഒപ്പം വളരെ ശക്തമായ ചില ഉത്തരവാദിത്തങ്ങൾ വന്നേക്കാം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ പുറകിൽ നടക്കുന്നതെന്തും നിങ്ങൾ അറിയാതിരിക്കില്ല. പക്ഷേ അതുമായി ബന്ധപ്പെട്ട് നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. നിങ്ങൾ ഇപ്പോൾ നൽകുന്ന ഏത് അവസ്ഥയും പിന്നീട് മാറും. എന്നിരുന്നാലും, നിങ്ങൾ ചെയ്യേണ്ടത് ശരിയായ പങ്കാളികളെ തിരഞ്ഞെടുക്കുകയും തെറ്റായ ആളുകളെ ഒഴിവാക്കുകയും ചെയ്യുക എന്നതാണ്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
വ്യക്തിപരമായും തൊഴിൽപരമായും, ഇന്ന് ഒരു വഴിത്തിരിവായിരിക്കാം. പക്ഷേ ഇത് ഏറ്റവും പ്രധാനപ്പെട്ടത് വീടും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് തോന്നുന്നു. ഒരു കാര്യം ഉറപ്പാണ്, എന്താണ് നല്ലത് എന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ. അതിനാൽ മറ്റുള്ളവർ അവരുടെ ആശയങ്ങൾ നിങ്ങളിൽ അടിച്ചേൽപ്പിക്കരുത്.

Read More: Horoscope of the Week (August 29 – September 04, 2021): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?