നിങ്ങളുടെ ഇന്നത്തെ ദിവസം

ചന്ദ്രൻ ഒരു വൈകാരിക മേഖലയിൽ നിന്ന് ഒരു സാഹസിക ഘട്ടത്തിലേക്ക് മാറുകയാണ്, അതിനാൽ മാനസികാവസ്ഥ മാറുകയാണെങ്കിൽ നിങ്ങൾ ആശ്ചര്യപ്പെടേണ്ടതില്ല.നിങ്ങൾ ഒരു കൂട്ടം പ്ലാനുകൾ തയ്യാറാക്കുകയും ഉച്ചകഴിഞ്ഞ് അവയെല്ലാം പാഴായിപോയിയെന്നു കണ്ടാൽ, വിഷമിക്കേണ്ടതില്ല. ഇതൊരു നല്ല കാര്യമാണ്: നിങ്ങൾക്ക് നിങ്ങളുടെ പഴയ ക്രമീകരണങ്ങൾ ഉപേക്ഷിച്ച് ഒരു ഞൊടിയിടയിൽ പുതിയ ദിശയിലേക്ക് തിരിയാൻ സാധിക്കും. എന്നാൽ നമ്മൾ എല്ലാരും തന്നെ ഒരേസമയ൦ ഇറങ്ങിത്തിരിച്ചാൽ അത് കുഴപ്പങ്ങൾ സൃഷ്ടിക്കും.

Read Here: Horoscope Today October 10, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

വ്യക്തിപരമായ പദ്ധതികൾ ഏറ്റവും പ്രാധാന്യമർഹിക്കുന്നു, അതിനാൽ അധികാരമോ സമൂഹമോ മറ്റ് ബാഹ്യ സമ്മർദ്ദങ്ങളോ നിങ്ങളുടെ തീരുമാനത്തെ വളച്ചൊടിക്കാൻ അനുവദിക്കരുത്. ഗാർഹിക പദ്ധതികൾക്ക് ഉയർന്ന മുൻ‌ഗണന നൽകുകയും ജോലിസ്ഥലത്ത് ആവശ്യമില്ലാത്ത സാഹചര്യങ്ങൾ ഒഴിവാക്കുകയും വേണം. അഗാധമായ പ്രശ്നങ്ങൾ നിങ്ങൾക്ക് അവഗണിക്കാം, പക്ഷേ അവ ഒഴിവാക്കാൻ നിങ്ങൾക്ക് കഴിയില്ല!

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

അടിപതറിക്കൊണ്ടുള്ള തുടക്കമാണെങ്കിലും യാത്ര ചെയ്യാനും ബന്ധപ്പെടാനും ചർച്ചകൾ വിപുലീകരിക്കാനുമുള്ള ഒരു ഉപയോഗപ്രദമായ ദിവസമാണിത്. നല്ല ആശയവിനിമയമാണ് അടിസ്ഥാനപരമായ കാര്യം, അഭിമുഖങ്ങളിലോ മറ്റ് പ്രധാന മീറ്റിംഗുകളിലോ പങ്കെടുക്കുന്ന ആർക്കും ആത്മവിശ്വാസത്തോടെയിരിക്കാൻ അവകാശമുണ്ട്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

അടുത്ത ഒരു മാസത്തേക്കോ മറ്റോ നിങ്ങളൊരു സഞ്ചരിക്കുന്ന സാമൂഹിക വൈരുദ്ധ്യമായിരിക്കും, പ്രത്യക്ഷമായി അതിശയകരമാംവിധം തുറന്ന മനോഭാവവും എന്നാൽ യഥാർത്ഥത്തിൽ, നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ടതും തീവ്രവുമായ എല്ലാ വികാരങ്ങളും ആഴത്തിൽ മറച്ചുവെക്കുകയും ചെയ്യും. എന്നിരുന്നാലും, ഇത് പരിഗണിക്കുക: പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അത് കുറച്ചുകൂടി നേരിട്ട് നടത്താൻ ശ്രമിക്കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

മറ്റുള്ളവർ നിങ്ങൾ കാണുന്ന രീതിയിൽ കാര്യങ്ങൾ കാണണമെന്ന് നിർബന്ധിക്കാനുമുള്ള സമയവും, നിയന്ത്രണം ഏറ്റെടുക്കാനുള്ള നേരവുമാണിത്. നിങ്ങൾ അവരുടെ താൽപ്പര്യങ്ങൾ അവഗണിക്കണമെന്ന് ഇതാർത്ഥമാക്കുന്നില്ല, എന്നാൽ ന്യായമായും പക്ഷപാതപരമല്ലാതെയും കാര്യങ്ങൾ കേൾക്കേണ്ട സമയമാണ്. ഒരുപക്ഷെ നിങ്ങളുടെ കേസ് തയ്യാറാക്കാൻ നിങ്ങൾ കുറച്ചുകൂടെ സമയം ചിലവഴിക്കണം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ മനസിന്റെ ഇഷ്ടത്തിന്റെ അത്രയും നിങ്ങൾ പകൽക്കിനാവുകൾ കാണുക. നിങ്ങൾ സ്വയം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നതിൽ നിങ്ങളെ ആരും കുറ്റപ്പെടുത്തേണ്ടതില്ല. ജോലിസ്ഥലത്ത് നിങ്ങളെ മുന്നോട്ട് നയിക്കുന്നത് നിങ്ങൾക്ക് എന്തറിയാം എന്നതിനേക്കാൾ നിങ്ങൾക്ക് ആരെയൊക്കെ അറിയാമെന്നതാണ്. വ്യക്തിപരമായ ബന്ധങ്ങൾ ചൂഷണം ചെയ്യുന്നതിൽ തെറ്റൊന്നുമില്ല – ഉണ്ടോ?

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെസാമൂഹിക നക്ഷത്രങ്ങൾ കൂടുതൽ ശക്തരാകുന്നു, അതിനർത്ഥം ജോലിസ്ഥലത്ത് പോലും വ്യക്തിപരമായ ബന്ധങ്ങളാണ് ഏറ്റവും കൂടുതൽ ഉപയോഗപ്പെടാൻ പോകുന്നതെന്നാണ്. ദീർഘകാല ഫലങ്ങളെ ലക്‌ഷ്യം വെച്ച് നിങ്ങളുടെ ചക്രവാളങ്ങൾ വിശാലമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുക. ഇതുകൂടാതെ ഒരു സർപ്രൈസ് നിങ്ങളെ കാത്തിരിക്കുന്നു.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ഒരുദ്യോഗികമായ ആഗ്രഹങ്ങൾ ഉൾപ്പെടയുള്ള നിങ്ങളുടെ എല്ലാ അഭിലാഷങ്ങളെയും കുറിച്ച് സത്യസന്ധമായി പറയാനുള്ള സമയമെത്തിയിരിക്കുന്നു. നിങ്ങൾ ഒരിക്കൽ വിചാരിച്ചതിലും ആഴത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകാമെന്ന കാരണത്താൽ തന്നെ പങ്കാളികളുടെ ആഗ്രഹങ്ങൾ ഒഴിവാക്കാൻ നിങ്ങൾക്ക് മേലിൽ കഴിയില്ലെന്നതും ഓർമിക്കുക. ഇതൊരു മോശം കാര്യമല്ലായെന്നതും ഓർക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ സ്വന്തം അവകാശങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട്, എന്നാൽ നിങ്ങളുടെ ഉത്തരവാദിത്വം മറക്കാതെ നിങ്ങൾക്ക് നിയമപരമായ സാഹചര്യം പരിശോധിക്കാം. മാനദണ്ഡങ്ങൾ ക്രമീകരിക്കുന്ന അവസരത്തിൽ അത് മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കരുത്, കാരണം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിന് നിങ്ങളുടെ കാഴ്ചപ്പാടിനേക്കാൾ കാഠിന്യം കുറവായിരിക്കും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഇതൊരു സാഹസിക നിമിഷമാണ്, അർത്ഥം നഷ്‌ടപ്പെട്ട സാമൂഹിക നിരോധനങ്ങളാൽ നിങ്ങളെ തടയാൻ കഴിയില്ലെന്ന് നിങ്ങൾ തിരിച്ചറിയണം. നിങ്ങൾക്ക് ഏറ്റവും മുൻപന്തിയിൽ എത്തണമെങ്കിൽ നിങ്ങളുടെ മത്സരപരമായ സഹജാവബോധം പുറത്തുവിടണം. എന്നിരുന്നാലും മികച്ച ജോലി കാഴ്ചവയ്ക്കുന്നതിനോളം വരില്ല ആദ്യമെത്തുന്നത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി ഇപ്പോൾ നിൽക്കുന്നത് പങ്കാളിത്ത പ്രശ്നങ്ങളാണ്, അതിനാൽ നിങ്ങൾ ഒരു വിട്ടുവീഴ്ചയിൽ എത്തിച്ചേരാൻ ശ്രമിക്കണം. പങ്കാളികളും സഹപ്രവർത്തകരും പരസ്പരം കലഹിച്ചേക്കാം, അല്ലെങ്കിൽ അവർക്ക്വ്യക്തമായി ആശയങ്ങൾ പ്രകടിപ്പിക്കാൻ കഴിയണമെന്നില്ല, പക്ഷേ അത് അവരുടെ സന്ദേശത്തിന്റെ പ്രസക്തി കുറയ്ക്കുന്നില്ല

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ ചാർട്ടിന്റെ താഴത്തെ ഭാഗങ്ങളിൽ വളരെയധികം ഗ്രഹ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വീട്ടിൽ പരമാവധി മാറ്റങ്ങൾ പ്രതീക്ഷിക്കണം. നിങ്ങളുടെ ഭാഗം എന്തായിരിക്കണമെന്ന് വ്യക്തമാക്കുന്നതിന് അടുത്തൊരു പന്ത്രണ്ട് ആഴ്ചവരെയെടുക്കാം. അതുവരെ ആളുകൾ വരികയും പോവുകയും ചെയ്യാം, പക്ഷേ നിങ്ങൾക്ക് ശരിക്കും വേണ്ടത് സുരക്ഷയാണ്

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ബിസിനസ്സ് പോലുള്ളതും സംഘടിതവും കാര്യക്ഷമവുമായ ഗുണങ്ങൾ തിരഞ്ഞുകൊണ്ടു നിങ്ങളുടെ സ്വഭാവത്തിന്റെ വിരാമങ്ങളിൽ നിങ്ങൾ അലഞ്ഞുതിരിയണം അതുവഴി അതിവ്യയപരമായ നക്ഷത്രങ്ങളെ നിങ്ങളുടെ വരുമാനം വർധിപ്പിക്കാൻ ആവശ്യമായ ദിശയിലേക്ക് നിങ്ങൾക്ക് തിരിച്ചുവിടാൻ സാധിക്കും. ഇതിലും പ്രയോജനകരമായ മറ്റൊരു വ്യായാമത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല!

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook