ഇന്നത്തെ ദിവസം

രാഷ്ട്രീയക്കാർ വെറും അഭിനേതാക്കൾ ആണെന്ന് കരുതുന്ന ആളുകളിൽ ഒരാളാണോ നിങ്ങൾ? അങ്ങനെ ആണെങ്കിൽ ഒരുപക്ഷേ നിങ്ങൾ ശരിയായിരിക്കാം. അഭിനയ പാടവം കാഴ്ചവയ്ക്കുന്ന വ്യാഴത്തിന്റെ രൂപരേഖയോടുകൂടെ രണ്ടു വിഭാഗം മനുഷ്യർ ജനിക്കുമെന്ന് 1950-കളിൽ ഫ്രഞ്ച് സ്റ്റാറ്റിസ്റ്റീഷ്യനായ മൈക്കൽ ഗൊക്വെലിൻ പറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് അഭിനേതാക്കളും, മറ്റൊന്ന് രാഷ്ട്രീയക്കാരുമാണ്.

Read Here: Horoscope Today October 08, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

സാമ്പത്തിക സമ്മർദങ്ങളും ചില പദ്ധതികളും ഇപ്പോഴും നിങ്ങളുടെ മനസ്സിൽ സജീവമായിട്ടുണ്ടെങ്കിലും, സാധ്യമായ ചില സംഭവ വികാസങ്ങൾ നിങ്ങൾക്ക് മാറ്റിവയ്ക്കാം. നിങ്ങൾ ആശയങ്ങളുടെ ഒരു ഖനിയായിരിക്കെ, ഇനി ആവശ്യം ഒരല്പം ആത്മവിശ്വാസം മാത്രമാണ്, കുറച്ച് തന്ത്രവും.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

പുതിയൊരു തുടക്കത്തിനുള്ള സമയമാണിത്. വൈകാരികവും മനശാസ്ത്രപരവുമായ ശുചീകരണം ഭൂതകാലത്തെ നിങ്ങളുടെ പിന്നിലാക്കാനും ഭാവിയെ തുറന്ന മനസ്സോടെ അഭിമുഖീകരിക്കാനും നിങ്ങളെ പ്രോത്സാഹിപ്പിക്കും. നിങ്ങൾ ഒരു രഹസ്യം സൂക്ഷിക്കുന്നതായി തോന്നുന്നു, അത് കുറച്ച് നാളത്തേക്ക് കൂടെ കാത്തുസൂക്ഷിക്കേണ്ടി വന്നേക്കാം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങൾ മുന്നിലേക്ക് വരേണ്ടിവന്നേക്കാം, അതിനാൽ തന്നെ നിങ്ങളുടെ കഥ തയ്യാറാക്കി, നിങ്ങൾക്ക് മനസിലാകുന്ന രീതിയിൽ തന്നെ ചിട്ടപ്പെടുത്തി സൂക്ഷിക്കുക. ദിവസം മുഴുവൻ നിങ്ങൾ മനസിലാക്കേണ്ട കാര്യമെന്തെന്നാൽ, നിങ്ങളുടെ ആത്മാഭിമാനം വീണ്ടെടുക്കപ്പെട്ടെന്നും ഇനി നിങ്ങൾക്ക് പകൽകിനാവുകളിൽ അഭയം തേടേണ്ടതില്ലെന്നുമാണ്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളെ നിങ്ങളിൽ തന്നെ നിർത്തിക്കൊണ്ട് നിങ്ങളുടെ ഭാവനയെയും മനഃസാക്ഷിയെയും കേൾക്കാനും മനസ്സിലാക്കാനുമുള്ള നിമിഷമാണിത്. ഒരു സാമൂഹിക ഇടപഴകൽ പോലും നിങ്ങൾ റദ്ദാക്കിയേക്കാം. പക്ഷേ നിങ്ങൾ എന്തെങ്കിലും കൃത്യമായ നടപടി എടുക്കുന്നതിനുമുമ്പ് നിങ്ങൾ തിരിച്ചറിഞ്ഞിരിക്കേണ്ട ഒരു കാര്യമെന്തെന്നാൽ സമയമെടുക്കുമ്പോൾ നിങ്ങളുടെ വികാരങ്ങൾക്ക് ചിലപ്പോൾ മാറ്റം സംഭവിച്ചേക്കാം എന്നതാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ ഇച്ഛയ്‌ക്ക് വിരുദ്ധമായോ നിങ്ങളുടെ അന്തസ്സിനെതിരായോ എന്തെങ്കിലും ചെയ്യാൻ നിങ്ങൾ നിർബന്ധിതരാകുന്നതായി നിങ്ങൾക്ക് തോന്നാം. എന്നാൽ, നിങ്ങളുടെ കാഴ്ചപ്പാട് സഹപ്രവർത്തകർ കാണുക എന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത് എന്നതാണ് ഇപ്പോഴത്തെ മികച്ച ഉപദേശം. മൃഗീയമായ പ്രേരണയെക്കാൾ സൗമ്യമായ അനുനയമാണ് കൂടുതൽ പ്രാവർത്തികമാവുക. എനിക്ക് തോന്നുന്നു, അതുതന്നെയാകും നടക്കുക എന്നാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ മുമ്പൊരിക്കലും സന്ദർശിച്ചിട്ടില്ലാത്ത എവിടെയെങ്കിലും പോകാനുള്ള ഒരു മഹത്തായ അവസരം നിങ്ങൾക്ക് ഉടൻ ലഭിക്കും. ഏതു സാഹചര്യത്തിലും, വിദൂര ഭാഗങ്ങളിലുള്ള സുഹൃത്തുക്കളുമായും, മറ്റു സംസകാരങ്ങളിൽ നിന്നുമുള്ള വ്യക്തികളുമായുമുള്ള ബന്ധം നിങ്ങൾ വികസിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്താൽ അത് നിങ്ങൾ നിങ്ങളോടു തന്നെ ചെയ്യുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ഒരു പങ്കാളിത്തത്തിന്റെ അല്ലെങ്കിൽ വൈവാഹിക സ്വഭാവമുള്ള പ്രശ്നങ്ങൾ ഇപ്പോൾ അഭിമുഖീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ ആശങ്കകളെക്കുറിച്ച് സംസാരിച്ചുകഴിഞ്ഞാൽ, അവ അപ്രത്യക്ഷമാകാൻ തുടങ്ങുമെന്നും നിങ്ങളുടെ ജന്മനാ ലഭ്യമായ ക്ഷേമബോധം തിരിച്ചെത്തുമെന്നും നിങ്ങൾ മനസിലാക്കണം. ഒരു പഴയ ചെലവ് നിങ്ങളെ ശല്യം ചെയ്യുന്നു, പക്ഷേ ഒരു കടം ശേഖരിക്കാനുള്ള സമയം കുടെയാണിത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങൾ ശ്രദ്ധാകേന്ദ്രമാകാണാമെന്ന് ആഗ്രഹിക്കുന്നിടത്തോളം, മറ്റ് ആളുകളെ ശ്രദ്ധിക്കുക, അവരുടെ വികാരങ്ങൾ മനസിലാക്കുക, അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ശ്രമിക്കുക എന്നിവ ചെയുകയല്ലാതെ നിങ്ങൾക്ക് മറ്റ് മാർഗമില്ല. സാമ്പത്തിക തിരഞ്ഞെടുപ്പുകൾക്കുള്ള സാധ്യതകൾ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നു, പക്ഷേ ഇതുവരെ ഒരു അന്തിമ തീരുമാനത്തിന്റെ ആവശ്യമെത്തിയിട്ടില്ല

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ധനകാര്യവും ബിസിനസ്സ് അല്ലെങ്കിൽ സ്വത്ത് കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, നിങ്ങൾക്ക് കഴിയുന്നത്ര വ്യക്തമായ ബോധത്തോടെ നിൽക്കുക. നിങ്ങളുടെ ഹൃദയം നിങ്ങളോട് ഒന്ന് പറയുകയും, നിങ്ങളുടെ സാമ്പത്തികസ്ഥിതി മറ്റൊന്ന് പറയുകയുമാണ്, അതിനാൽ വിദഗ്ദ്ധോപദേശം തേടുക. നിങ്ങളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ആളുകൾക്ക് തെറ്റായ ആശയം നൽകാനുള്ള സമയമല്ലയിത്, അതിനാൽ നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുക

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇത് തിരക്കുള്ള ദിവസമാണെന്ന് തോന്നുന്നു, നിങ്ങളുടെ കൂടുതൽ വൈവിധ്യമാർന്ന കഴിവുകളെ ആവാഹിച്ചുവരുത്താനുള്ള സമയമാണിത്. വൈകാരിക സങ്കീർണതകൾ കണക്കിലെടുക്കുമ്പോൾ, നിങ്ങൾക്ക് ഒരേസമയം പല കഴിവുകൾ പയറ്റേണ്ടിവരുമെന്ന് തോന്നുന്നു. ഇതത്ര എളുപ്പമാകാൻ സാധ്യതയില്ല, പ്രത്യേകിച്ച് വേണ്ടപ്പെട്ടൊരു സുഹൃത്തോ സഹപ്രവർത്തകരോ പ്രതിബദ്ധതയിൽ നിന്നും പിന്മാറിയാൽ.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങൾക്ക് അനുകൂലമായ ഗ്രഹങ്ങളുടെ നിരകൾക്ക് സമാനമായി തന്നെ നിങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന ഗ്രഹങ്ങളും സമതുലിതമായി വിന്യസിക്കുകയാൽ രണ്ട് ലോകത്തെയും ഏറ്റവും മികച്ചത് നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ പദ്ധതികൾ‌ പ്രായോഗികമാക്കാൻ പറ്റിയ നിമിഷമാണിത്. ചിന്തയും പ്രവർത്തനവും കൈകോർത്ത് പോകണം, നിങ്ങളുടെ ഹൃദയവും ബുദ്ധിയും നിങ്ങളെ ഒരേ ദിശയിലേക്ക് നയിക്കണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ‌ക്ക് ഒറ്റപ്പെടലോ ആശയക്കുഴപ്പമോ തോന്നുന്നുണ്ടെങ്കിൽ‌, അതിനു കാരണം നിങ്ങളുടെ ഗ്രഹ ചക്രങ്ങൾ‌ ഇപ്പോൾ‌ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. വൈകാരികമായി സംസാരിക്കുകയാണെങ്കിൽ നിങ്ങൾ സ്വന്തം കാലിൽ നില്ക്കാൻ പ്രേരിതനാവുകയാണ്. ഭാവിയിൽ നിങ്ങൾക്ക് പുറത്ത് നിന്നുള്ള പിന്തുണയെ കുറച്ചും നിങ്ങളുടെ സ്വന്തം വിഭവങ്ങളെ കുടുതലും ആശ്രയിക്കേണ്ടതായി വരും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook