നിങ്ങളിൽ ചൊവ്വയിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുന്നവർക്കായി, നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണം. ഓർക്കുക, ചൊവ്വയിലെ മണ്ണിന്റെ അപകടകരമായ വസ്തുക്കൾ ഉണ്ടോയെന്നറിയാൻ വിശകലനം ഉൾപ്പെടെയുള്ള പ്രാഥമിക തയ്യാറെടുപ്പുകൾ ഞങ്ങൾ നടത്തുന്നു. എന്നിരുന്നാലും, ഈ ഗവേഷണം നടത്താൻ രൂപകൽപ്പന ചെയ്ത ബഹിരാകാശ പേടകം ഇപ്പോൾ അതിന്റെ പ്രവർത്തനം തുടരുകയാണ്. അതിനാൽ നമ്മൾ കുറച്ച് പതിറ്റാണ്ടുകൾ കൂടി കാത്തിരുന്നാൽ മതി.

Read Here: Horoscope of the Week (Oct 06-Oct ,12 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നല്ലതും ചീത്തയും ഭാഗ്യവുമെല്ലാം ദുരൂഹമായ വഴികളിലൂടെ വരുന്നു. നിങ്ങൾ സ്നേഹിക്കുന്നവർ നിങ്ങളിൽ നിന്ന് ആരെങ്കിലും അകന്നു പോകുന്നുണ്ടോ എന്ന് നിങ്ങൾക്ക് അറിയാൻ സാധിക്കും. അതേസമയം, നിങ്ങളെ സ്നേഹിക്കുന്നവർ നിങ്ങൾക്കായി ചെയ്യുന്നതൊന്നും നിങ്ങൾ ചിലപ്പോൾ കാണുകയില്ല.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ചില പദ്ധതികൾക്ക് കാലതാമസം വന്നേക്കാം. എന്നാൽ ഇതൊരു മോശം കാര്യമല്ലെന്ന് ഓർക്കുക. സംയമനം പാലിക്കാനും മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും സാധിച്ചാൽ നിങ്ങളൊരു ഭാഗ്യമുള്ള വ്യക്തിയാണ്. ഹൃദയത്തിൽ നന്മയുള്ളവർക്ക് ബന്ധങ്ങളിലും പ്രണയങ്ങളിലും നല്ല സമയമാണ്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ശുഭകരമായ ഗ്രഹനിലകൾ അപ്രത്യക്ഷമായിട്ടില്ല, പക്ഷെ വളരെ അപൂർവ്വമാണ്. ഇത് തിരക്കു പിടിച്ച സമയമാണ്. എന്നാൽ കുറേ ഭാരങ്ങൾ ചുമലിൽ നിന്നും എടുത്തു മാറ്റി നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള സമയം കൂടി കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ കാര്യം നല്ല രീതിയിൽ​ ചെയ്യുന്നതിലൂടെ വിശ്വാസ്യത കൈവരിക്കാൻ സാധിക്കും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

അനാവശ്യമായി നിങ്ങൾ ഒരുപാട് ചിന്തിച്ചു കൂട്ടും. വൈകാരിക രംഗത്ത് ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ അവഗണിക്കാൻ നിങ്ങളെ ഉപദേശിക്കുന്നതിൽ കാര്യമില്ല. സംശയത്തിന്റെ ആനുകൂല്യം മറ്റുള്ളവർക്ക് നൽകാനും പ്രശ്നങ്ങളിൽ നിന്ന് സന്തോഷങ്ങളിലേക്ക് കാര്യങ്ങളെ നയിക്കാനും മാത്രമേ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കൂ.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നേരിട്ടും തുറന്ന രീതിയിലും കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ താൽപ്പര്യപ്പെടുമെന്നതിൽ സംശയമില്ല, പക്ഷേ ഇത് സാധ്യമാകണമെന്നില്ല. ചില കാര്യങ്ങൾ സ്വയം സൂക്ഷിക്കാൻ നിങ്ങൾ ബാധ്യസ്ഥനാകാം. ഗാർഹിക പരിഗണനകൾ പ്രബലമാണ്, ഒരു ബന്ധുവിന്, ഒരുപക്ഷേ ഒരു കുട്ടിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇത് ആ ദുഷ്‌കരമായ മറ്റു ദിവസളിൽ ഒന്നു മാത്രമാണ്. പക്ഷേ ഉച്ചകഴിഞ്ഞാൽ, നിങ്ങൾ എവിടെ നിന്ന് വരുന്നു, എവിടേക്കാണ് പോകുന്നത്, അവിടെ എത്തുമ്പോൾ നിങ്ങൾ എന്തുചെയ്യും എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തമായ ചിത്രം നിങ്ങൾക്ക് ലഭിക്കാൻ തുടങ്ങും! സൂചനകൾ‌ വളരെ ചെറുതും പ്രത്യക്ഷത്തിൽ‌ നിസ്സാരവും അർ‌ത്ഥരഹിതവുമായ സംഭവങ്ങളിലാണ് കിടക്കുന്നത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ദിവസത്തിന്റെ മുഴുവൻ മൂഡും ഉച്ചയോടെ മാറുന്നു, മാത്രമല്ല നിങ്ങൾ‌ക്ക് സ്വയം ഒഴിഞ്ഞു മാറാനും അധികം മിണ്ടാതിരിക്കാനും തോന്നും. ഇത്തരം നിഷ്ക്രിയത്വം ഇടയ്ക്ക് എല്ലാവർക്കും ആവശ്യമാണ്, കൂടാതെ ഏകാന്തതയും ചിലപ്പോൾ നല്ലതാണ്. ഒരു മാറ്റത്തിനായി നിങ്ങൾ‌ക്കായി സമയം കണ്ടെത്തുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

മാട്രിമോണിയൽ, പങ്കാളിത്ത കാര്യങ്ങളിൽ ഒരു വഴിത്തിരിവ് ഉണ്ടായിരിക്കണം. നിങ്ങൾ തനിച്ചല്ല, നിങ്ങളുടെ ബന്ധങ്ങളുടെ യാഥാർത്ഥ്യവും അവ സൃഷ്ടിക്കുന്ന ബാധ്യതകളും ബന്ധങ്ങളും നിങ്ങൾ അഭിമുഖീകരിക്കും. പങ്കാളികൾക്ക് ആവശ്യങ്ങളും ആഗ്രഹങ്ങളും ഉണ്ട്, അവയിൽ ചിലത് നിങ്ങൾ പ്രോത്സാഹിപ്പിക്കണം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ദിവസത്തിന്റെ ആദ്യ ഭാഗം രണ്ടാം പകുതിയെക്കാൾ നല്ലതാണ്. തുടക്കത്തിൽ നിങ്ങൾ റിലാക്സ്ഡ് ആയിരിക്കും. മണിക്കൂറുകൾ മുന്നോട്ട് പോകുന്തോറും, നിങ്ങളുടെ നിലനിൽപ്പിനാവശ്യമായ കാര്യങ്ങൾ ഓർത്ത് മനസ് ആധി പിടിക്കാൻ തുടങ്ങും. ഈ സമയത്ത് ഒരു കൂട്ട് ആവശ്യമാണ്. പ്രത്യേകിച്ചും പങ്കാളിയുടെ പിന്തുണ.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പില പേശൽ ഉൾപ്പെടെ പണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തേ തന്നെ കൈകാര്യം ചെയ്യുക. രാവിലെ ചെയ്യുന്നതാണ് കൂടുതൽ നല്ലത്. സാഹസികതകൾ, വിദേശ ബന്ധങ്ങൾ, ദൂരദേശത്തേക്കുള്ള യാത്രകൾ എന്നിവയാണ് ഉച്ചയ്ക്ക് ശേഷമുള്ള നക്ഷത്രങ്ങൾ ശുപാർശ ചെയ്യുന്നത്. അടുത്ത ഒരു പങ്കാളി അപ്രതീക്ഷിത പിന്തുണ വാഗ്ദാനം ചെയ്യുമെങ്കിലും തിരിച്ചെന്തെങ്കിലും പ്രതീക്ഷിക്കും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളിന്ന് അധിക സമയം ജോലി ചെയ്യും. നിങ്ങളുടെ രാശിയിലെ എല്ലാ ആളുകളും ഇന്ന് ആഗ്രഹങ്ങൾ വെട്ടിപ്പിടിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കും. പങ്കാളികളുമായി രാവിലെ തന്നെ സംസാരിച്ച് കാര്യങ്ങൾ സെറ്റിൽ ചെയ്യുകയും ഉച്ച കഴിഞ്ഞ് പണമിടപാടുകൾ നടത്തുകയും ചെയ്യുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മറ്റ് ആളുകളോടുള്ള നിങ്ങളുടെ ബാധ്യതകളെ കുറിച്ച് നിങ്ങൾ കൂടുതൽ ബോധവാന്മാരാകും. ഭാവി സംരംഭത്തിനായി നിങ്ങൾ സാധിക്കുന്നവരോട് സഹായം തേടണം. ഈഗോ മാറ്റി നിർത്തണം. എല്ലാവരും പരസ്പരം സഹായിച്ചാലേ നേട്ടങ്ങളുണ്ടാകൂ.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook