രണ്ട് ഗ്രഹനിലകള്‍ ഒരേസമയം സ്വാധീനം ചെലുത്തുന്ന സമയാണ്. അവ ജീവിതത്തെ പ്രണയാര്‍ദ്രമാക്കും. സ്വപ്‌ന ജീവികള്‍ക്കും പ്രണയിക്കുന്നവര്‍ക്കും കവികള്‍ക്കും പ്രവാചകര്‍ക്കും നല്ല ദിവസമാണ്. ഗൗരവ്വമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ അല്‍പ്പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

Read Here: Horoscope Today October 5, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ആനന്ദത്തിനും സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടിയും സമയം കണ്ടെത്തുക. സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് നിങ്ങളെ സഹായിക്കാനാകും. ചിലപ്പോള്‍ ചെറിയ കാര്യങ്ങള്‍ക്കും സഹായിക്കാനും. നിങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുകയാണ് വേണ്ടത്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഹൃദയം ഇരിക്കുന്നത് വീട്ടിലാണെന്ന് അക്ഷരാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ചേരുന്നതാണ്. എല്ലാം ശരിയാകുമെന്ന് നിങ്ങള്‍ എത്ര തന്നെ പ്രതീക്ഷിച്ചാലും പങ്കാളിയ്ക്ക് മറ്റ് ചിന്തയുണ്ടാകും. അവര്‍ക്ക് നല്ല ചില വിമര്‍ശനം നടത്താനാകും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ പേര് വര്‍ധിപ്പിക്കാനുള്ള അവസരം ചുറ്റുമുണ്ട്. പക്ഷെ അത് നടപ്പിലാക്കാന്‍ നിങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരും. പ്രധാന്യമുള്ള വിഷയങ്ങള്‍ പങ്കാളി സംസാരിച്ച് തുടങ്ങുന്നത് വരെ കാത്തിരിക്കാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

പിന്നിലേക്ക് നോക്കി പൊട്ടിച്ചിരിക്കുന്ന സമയമുണ്ടാകും. ഇപ്പോള്‍ സംഭവിക്കുന്നതിനെ നോക്കി ചിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കത് നന്നാകും. നര്‍മബോധമാണ് നിങ്ങള്‍ക്കുള്ള മരുന്നത്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങള്‍ ചില വ്യക്തിപരമായ നീക്കുപോക്കുകള്‍ക്ക് തയ്യാറായിട്ടുണ്ടെങ്കിലും നിങ്ങള്‍ക്ക് എല്ലാം അറിയാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നത് സംശയമാണ്. നിങ്ങള്‍ക്കൊരു ബ്രേക്ക് അത്യാവശ്യമാണെന്നതാണ് വസ്തുത.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വാക്കുതര്‍ക്കങ്ങള്‍ക്ക് മുതിരരുത്. പ്രത്യേകിച്ച് അവയ്ക്ക് ചില ബന്ധങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമ്പോള്‍. പഴയ കണക്കുകള്‍ തീര്‍ക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത സമയാണെങ്കിലും ഇതല്ല അതിന് യോജിച്ചത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

വൈകാരിക ജീവിതം സങ്കീര്‍ണമാകുമ്പോള്‍ നിങ്ങള്‍ തകരും. പക്ഷെ കാര്യങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കാനത് നിങ്ങളെ സഹായിക്കുമെന്നതാണ് വസ്തുത. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

വികാരങ്ങള്‍ അതിന്റെ ഉച്ഛസ്ഥായിലെത്തുന്ന സമയമാണ്. നിങ്ങളത് അങ്ങനെ തന്നെയാകും ഇഷ്ടപ്പെടുക. ഓര്‍ക്കുക നിങ്ങളുടെ രാശിയ്ക്ക് പ്രതിരോധ ശേഷി വളരെ കൂടുതലാണ്. തകര്‍ന്നാലും തിരികെ വരാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളിപ്പോഴും അസ്ഥിരത അനുഭവിക്കുന്നുണ്ടെന്നാണ് രാശി ഫലം പറയുന്നത്. പക്ഷെ സൂക്ഷിച്ച് നോക്കിയാല്‍ നിങ്ങളുടെ ആത്മീയ തലം വികസിക്കുന്നതായി കാണാം. സ്വയം കണ്ടെത്താനുള്ള സമയമാണ്. പലപ്പോഴും നിങ്ങള്‍ അവഗണിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ച് ഒരുപാട് പരാധികള്‍ ഉണ്ടാകും. പക്ഷെ സത്യം പറയട്ടെ, നിങ്ങള്‍ കടന്നു വന്ന വഴികള്‍ നിങ്ങള്‍ക്ക് ഒരുപാട് പക്വത നല്‍കിയിട്ടുണ്ട്. മറ്റുള്ളവര്‍ നിങ്ങളെയാണ് കേള്‍ക്കേണ്ടത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഒരുമിച്ചുള്ള സാമ്പത്തിക ഇടപാടുകളില്‍ ചില വ്യക്തതകള്‍ കൊണ്ടു വരേണ്ടതുണ്ട്. കരിയറില്‍ മാറ്റം വരുത്താന്‍ സാധിക്കും. സത്യത്തില്‍, പഴയ ചില ബന്ധങ്ങള്‍ നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ തരും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

യാത്രയ്ക്കുള്ള സാധ്യത ഏറെ കൂടുതലാണ്. വിദേശത്തുള്ള ഒരു ബന്ധം ദൃഢമാകും. ജീവിത നിലവാരത്തിന് കൂടുതല്‍ പ്രധാന്യം കൊടുക്കേണ്ടതുണ്ട്. ജീവിക്കാന്‍ ആസ്വദിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെന്ത് ?

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook