Horoscope Today October 29, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today October 29, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today October 29, 2021: ഞാൻ ഇന്നലെ പ്രപഞ്ചത്തിന്റെ ഒരു അത്ഭുതകരമായ ചിത്രം നോക്കുകയായിരുന്നു. ഒരു ശരീരത്തിലെ സിരകളോ ധമനികളോ പോലെയല്ല, ശതകോടിക്കണക്കിന് നക്ഷത്രങ്ങൾ അടങ്ങിയ ഗാലക്സികൾ ഊർജത്തിന്റെ ഫിലമെന്റുകൾക്കൊപ്പം വളരുന്ന രീതി ഇത് കാണിച്ചു. പ്രപഞ്ചം സങ്കൽപ്പിക്കാനാവാത്തത്ര വലിയതും ജീവാംശമുള്ളതുമാണെന്ന സിദ്ധാന്തങ്ങളെ അത് എന്നെ ഓർമ്മിപ്പിച്ചു.

Also Read: Horoscope of the Week (October 24 – October 30, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

യാത്രകളും മാറ്റങ്ങളും വൈവിധ്യം കൊണ്ടുവരുന്നു. എന്നാൽ കുടുംബകാര്യങ്ങളിൽ വളരെയധികം ശ്രദ്ധാലുവായതിനാല്‍ നിസാരമായ കാര്യങ്ങള്‍ പരിഗണിക്കാതെ പോയേക്കാം. നിങ്ങളുടെ ജീവിതത്തിന്റെ വ്യാഴം താത്പര്യം പ്രകടിപ്പിക്കുന്നതിനാൽ എല്ലാ മേഖലകളിലും പുരോഗതി ഉണ്ടാകും. പ്രത്യേകിച്ചും സാമൂഹിക സാഹചര്യങ്ങളിൽ.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ജോലിസ്ഥലത്തെ സാഹചര്യങ്ങൾ അസ്വസ്ഥതയ്ക്ക് കാരണമായേക്കാം. എന്നിരുന്നാലും കാര്യമായി തോന്നുന്ന സംഭവങ്ങളില്‍ പങ്കാളിയാകുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായേക്കാം. നിലവിലെ ചാന്ദ്ര പശ്ചാത്തലമാണ് കൂടുതൽ അസ്വസ്ഥമായ സാഹചര്യങ്ങൾ കൊണ്ടുവരാൻ കാരണം. എന്നാൽ നിങ്ങൾ തിരിച്ചടികളില്‍ നിന്ന് പുറത്തുകടക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

അല്‍പ്പം ആശങ്ക നിറഞ്ഞ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെങ്കില്‍ എല്ലാം വ്യക്തതയോടെയും കൈകാര്യം ചെയ്യുന്നതാകും ഉത്തമം. ഈ ഘട്ടത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന അവസാന കാര്യം ഒഴിവാക്കിയിരുന്ന കാര്യങ്ങള്‍ക്കായി ചിലവഴിക്കുക എന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ നിന്ന് പിന്തുണ തേടുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ പ്രവൃത്തികൾ കാരണം ഒരു പങ്കാളി നിങ്ങളെ വിളിച്ചേക്കാം. അതിനാൽ നിങ്ങൾക്ക് ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന തരത്തില്‍ ഒരു കഥ തയാറാക്കി വയ്ക്കുക. നിങ്ങൾ വാക്കുകള്‍ നിറവേറ്റി എന്നതിന്റെ ഉദാഹരണങ്ങള്‍ കാണിക്കുക. പൂർത്തിയാകാത്ത എല്ലാ വൈകാരിക ബിസിനസുകളും ചിട്ടപ്പെടുത്തിയാൽ മാത്രമേ നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കഴിയൂ.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

തിരക്കേറിയ ഒരു ദിവസമാണ് ഇന്ന്. അതിവേഗം സഞ്ചരിക്കുന്ന ഗ്രഹങ്ങൾ നിങ്ങളെ കൂടുതൽ കൂടുതൽ പ്രവർത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. പങ്കാളികൾ സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിക്കുന്നതിനാൽ നിരവധി നിക്ഷേപങ്ങളിൽ ശ്രദ്ധ പുലർത്തുക. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവസാനിപ്പിക്കാന്‍ കഴിഞ്ഞാല്‍, പ്രണയത്തിനായി കൂടുതല്‍ സമയം കണ്ടെത്താന്‍ കഴിഞ്ഞേക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വളരെക്കാലം മുമ്പുള്ള പ്രവർത്തനങ്ങൾ പുതുക്കിയ താൽപ്പര്യത്തിന്റെ പ്രധാന ഉറവിടമായി മാറിയേക്കാം. എന്നിരുന്നാലും, നിങ്ങളുടെ ബാധ്യതകള്‍ തീര്‍ക്കാതെ മുന്നോട്ട് പോകാമെന്ന് കരുതണ്ട. സാമ്പത്തികവുമായി ബന്ധപ്പെട്ട നക്ഷത്രങ്ങൾ ഈ നിമിഷം നിശ്ചലമായാണ് കാണപ്പെടുന്നത്. എന്നിരുന്നാലും, നിങ്ങൾക്ക് അനിവാര്യമെന്ന് തോന്നുന്നത് വൈകിപ്പിക്കാം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം എളുപ്പമാകുമെന്നോ പങ്കാളികൾ നിങ്ങളുടെ പദ്ധതികളെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുമെന്നോ കരുതുന്നത് മണ്ടത്തരമാണ്. മറ്റുള്ളവരുടെ മാറുന്ന മാനസികാവസ്ഥയോട് സഹിഷ്ണുത പുലർത്താൻ ശ്രമിക്കുക. അല്ലെങ്കില്‍ ഒരു പങ്കാളിയുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായേക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മോശം ശീലങ്ങളെല്ലാം ഉപേക്ഷിക്കുന്നതുൾപ്പെടെ ശരീരത്തിന്റെ കരുത്ത് വീണ്ടെടുക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് ഉത്തമമായ സമയമാണിത് എന്ന് നിങ്ങളെ ഓര്‍മപ്പെടുത്തുന്ന കാലാവസ്ഥായാണ് നിലവില്‍.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഗാർഹികമായ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് നിർഭാഗ്യകരമായിരിക്കാം. എന്നാൽ തൃപ്തിയില്ലായ്മയുടെ അടിസ്ഥാന കാരണങ്ങളെ അഭിമുഖീകരിക്കാൻ അത് നിങ്ങളെ പ്രേരിപ്പിക്കുകയാണെങ്കിൽ നല്ല ഫലങ്ങൾ ഉണ്ടാക്കാം. തെറ്റുകള്‍ തിരുത്തുന്നതിന് നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

യാത്ര പോകുന്നതില്‍ ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയുള്ള ദിവസമാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തത ഉണ്ടായിരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. വസ്തുതകള്‍ക്ക് ഒപ്പം നില്‍ക്കുകയാണെങ്കില്‍ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാം. നിങ്ങൾ പങ്കാളികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകുന്നുവെന്ന് ഉറപ്പാക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അടുത്തിടെ ഉണ്ടായ ഒരു കാര്യം സ്വകാര്യത നിറഞ്ഞതാണെന്നും പരസ്യമാക്കേണ്ട ഒന്നല്ല എന്നും മനസിലാക്കാന്‍ ശ്രമിക്കുക. അന്തിമ തീരുമാനത്തിലേക്ക് എത്തുന്നതിന് മുന്‍പ് അനുയോജ്യമായ മാറ്റങ്ങള്‍ ആവശ്യപ്പെടാൻ നിങ്ങൾക്ക് മുന്നില്‍ സമയമുണ്ട്. പങ്കാളികള്‍ നിങ്ങളുടെ സ്വപ്നം നിറവേറ്റുന്നതില്‍ ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജ്യോതിഷപരമായി പറയുകയാണെങ്കില്‍ ഇത് വളരെ തിരക്കുള്ള ദിവസമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളെ അപേക്ഷിച്ച് സാവധാനം ജീവിതം ആസ്വദിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. സാമ്പത്തിക സ്ഥിതി കൈവിട്ടുപോകാൻ അനുവദിക്കരുത്. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണം അപകടത്തിലാകാനുള്ള സാഹചര്യം ഉണ്ടായാല്‍.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today october 29 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today October 28, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com