Horoscope Today October 27, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today October 27, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today October 27, 2021: ഇന്നലെ ജ്യോതിഷത്തെ കുറിച്ചുള്ള മനോഹരമായ ഒരു ശാസ്ത്ര വിശദീകരണം ഞാൻ സൂചിപ്പിച്ചു. സത്യമെന്തെന്നാൽ, എന്റെ പല സഹപ്രവർത്തകരും അത്തരം സിദ്ധാന്തങ്ങളെ തള്ളിക്കളയുകയാണ്. അവർ വിശ്വസിക്കുന്നത് ജ്യോതിഷം പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും നിഗൂഢതയിലേക്ക് ഉറ്റുനോക്കാനുള്ള മാർഗമാണെന്നാണ്. ആ കാഴ്ചപ്പാടിനോട് എനിക്ക് ചെറിയ സഹതാപം തോന്നുന്നുണ്ട്!

Also Read: Horoscope of the Week (October 24 – October 30, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പദ്ധതികൾ മാറ്റുന്നത് ഇപ്പോൾ നല്ല സാധ്യതയാണ്, കാരണം നിങ്ങൾ മിക്ക സമ്മർദ്ദങ്ങളിൽ നിന്നും ഇപ്പോൾ മുക്തനാണ്. നിങ്ങളുടെ രാശിയുമായി ചന്ദ്രനുള്ള ബന്ധം എല്ലാ ഗാർഹിക കാര്യങ്ങളിലും നിങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്, നിങ്ങൾ കൂടുതൽ പണം ചിലവാക്കാൻ തയ്യാറാണെങ്കിൽ പ്രേത്യേകിച്ചും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

മികച്ച ചന്ദ്ര പ്രവണതകൾ നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും ഇന്ന് വിജയത്തിനുള്ള ശുഭ പ്രതീക്ഷ നൽകുന്നു. പദ്ധതികൾ പുതുക്കുന്നതിനും പുതിയ മേഖലകളിലേക്ക് കടക്കുന്നതിനും ധാരാളം സമയമുണ്ട്, അവ പിന്നീട് ഉപകാരപ്പെടും. നിങ്ങൾ ഒന്ന് രണ്ട് ചെറിയ തടസങ്ങൾ നേരിടും, എന്നാൽ നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത ഒന്നും തന്നെ ഉണ്ടാവില്ല.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ജോലി, ലൗകിക അഭിലാഷങ്ങൾ, പ്രൊഫഷണൽ സാധ്യതകൾ എന്നിവയെ കുറിച്ച് ഒരു വാക്ക് ആവശ്യമാണ്. വലിയ പിന്തുണയോ സഹതാപമോ ഇല്ലാതെ തന്നെ നിങ്ങൾ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് സത്യസന്ധമായി തോന്നുന്നു. അതിനാൽ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം, മറ്റുള്ളവരെ ആകർഷിക്കുകയും, നിങ്ങളുടെ ലക്ഷ്യത്തെ കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ആശയങ്ങളും ആശയവിനിമയവും ഉള്ള എല്ലാ കാര്യങ്ങളിലും ഭാഗ്യമുണ്ടാകും. വാസ്‌തവത്തിൽ, എല്ലാ പഴഞ്ചൻ ശീലങ്ങളിൽ നിന്നും മനോഭാവങ്ങളിൽ നിന്നും അഭിപ്രായങ്ങളിൽ നിന്നും ഒരു നാടകീയമായ വിടവാങ്ങൽ നടത്താനും സുഹൃത്തുക്കളെയും പരിചയക്കാരെയും നിങ്ങളുടെ പക്ഷത്ത് നിർത്താനുമുള്ള ഒരു ദിവസമാണിത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇത് സംസാരിക്കപ്പെടുന്ന ഒരു സമയമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ നിസാര പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നാൽ ഉച്ചയോടെ അതെല്ലാം മാറും. എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായി വരും, പ്രത്യേകിച്ചും ഗാർഹിക ചെലവുകൾ. ജോലിയിലെ പുതിയ ഉത്തരവാദിത്തം നിങ്ങളുടെ അടുത്ത ബന്ധങ്ങളിൽ ആശ്ചര്യകരമായ സ്വാധീനം ചെലുത്തും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളൊരു ആത്മവിശ്വാസമുള്ള കരുതലുള്ള വ്യക്തിയാണെന്ന് കാണിക്കാനുള്ള സമയമാണിത്. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തതയുള്ള ആളാണ് നിങ്ങളെങ്കിൽ, ആളുകൾ നിങ്ങളെ അവരുടെ താല്പര്യങ്ങളെ പ്രതിനിധീകരിക്കാൻ അനുയോജ്യനായ വ്യക്തിയായി കാണും. നിങ്ങളുടെ കാര്യങ്ങളും നോക്കുക, നിങ്ങളുടെ മുൻഗണകൾ അനുയോജ്യമാക്കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

കഴിഞ്ഞ ഒരു വർഷക്കാലം അനുഭവിച്ച എല്ലാ കുതിച്ചുചാട്ടങ്ങൾക്കിടയിലും, കരിയറിലെ പ്രധാന മാറ്റങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഇന്നത്തെ നക്ഷത്രങ്ങൾ സമൃദ്ധവും എന്നാൽ അതിരുകടന്നതുമായ മാനസികാവസ്ഥ ഉണ്ടാകുന്നു, നിങ്ങളുടെ പേഴ്സ് നോക്കേണ്ടതും അത്യാവശ്യമാണ്. ഒരു സാമ്പത്തികമായൊരു ഊഹക്കച്ചവടം ഒരു നല്ല ആശയമായിരിക്കാം, എന്നാൽ നിങ്ങൾ എല്ലാ ഓപ്ഷനുകളും നോക്കേണ്ടതുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിലവിലെ ഗ്രഹരീതികൾ നിങ്ങളുടെ ബന്ധങ്ങൾക്ക് ഉത്തേജനം നൽകുന്നതായി തോന്നുന്നു, പക്ഷെ, അതിന്റെ ഫലമെന്താകുമെന്ന് ആർക്കും പറയാൻ കഴിയില്ല. ഒരുകാര്യം ഉറപ്പാണ്, അടുത്ത മൂന്ന് നാല് ദിവസത്തിനടിയിലെ സംഭവങ്ങളാൽ നിങ്ങൾക്ക് ഒരാളോട് താല്പര്യം തോന്നും. വീട്ടിൽ നേതൃത്വം ഏറ്റെടുക്കുക, നിങ്ങളുടെ ആശയങ്ങൾ സമൂലമായിരിക്കാം, പക്ഷേ അവ തീർച്ചയായും മികച്ചതാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ഭരിക്കുന്ന ഗ്രഹമായ വ്യാഴത്തിന് നിങ്ങളുടെ അബോധാവസ്ഥയിൽ നിന്ന് എല്ലാത്തരം മറഞ്ഞിരിക്കുന്ന ആഗ്രഹങ്ങളും മോഹങ്ങളും പുറത്തെടുക്കുന്ന ഒരു മോശം ശീലമുണ്ട്. സംസാരത്തിലൂടെ തന്നെ ഇപ്പോൾ കൈകാര്യം ചെയ്യാവുന്ന ചില ദീർഘകാല ചോദ്യങ്ങളുണ്ട്. നിങ്ങൾക്ക് ശരിക്കും തോന്നുന്നത് പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരിക്കണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ ആശ്വാസം തോന്നിയേക്കാം, എന്നാൽ ഗ്രഹങ്ങളുടെ ഇപ്പോഴത്തെ രീതിവെച്ച് വിശ്രമിക്കാൻ ആകെ കുറച്ചു സമയമേ ഉള്ളു. നിങ്ങൾ ഇപ്പോൾ ഭാവിയിലേക്കുള്ള ശക്തമായ അടിത്തറ പാകുകയായിരിക്കും, പ്രത്യേകിച്ചും ബിസിനസ് വിപുലീകരിക്കുന്നതിനായി. എങ്ങനെയെങ്കിലും, എവിടെയെങ്കിലും, എപ്പോഴെങ്കിലും, കൂടുതൽ പണം സമ്പാദിക്കാനുള്ള പുതിയ മാർഗം നിങ്ങൾ കണ്ടെത്തും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പുതിയ തൊഴിൽ സാധ്യതകൾ നിലനിൽക്കുന്നുണ്ട്, എന്നാൽ സംഭവങ്ങൾ നിങ്ങളുടെ വഴിക്കാണ് നീങ്ങുന്നതെങ്കിലും, അവ ഫലവത്താകാൻ സാധ്യതയില്ല. ഭാവിയിൽ, താമസങ്ങൾ എല്ലാം നിങ്ങൾക്ക് ഗുണകരമായി വരും, അതിനു ആദ്യം തന്നെ നിങ്ങളുടെ പിടിവാശികൾ കൈകാര്യം ചെയ്യണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

അധികം താമസിക്കാതെ, ദൂരെനിന്നും സന്തോഷകരമായ വാർത്ത വന്നേക്കാം, അത് ആവേശകരമായ ഒരു ക്ഷണം ഉൾക്കൊള്ളുന്നതുമാകാം. ദൈനംദിന ജോലികൾ ഇപ്പോൾ നിയന്ത്രണത്തിൽ ആയിരിക്കും, അതിനാൽ നിങ്ങൾക്ക് ആവശ്യമായ ഇടവേള എടുക്കുക. നിങ്ങൾക്ക് വേണ്ടി അല്പം സമയം ചെലവഴിക്കാൻ കഴിയുമെങ്കിൽ, വ്യാക്തിപരമായ ഒരു പദ്ധതി പിന്തുടരാൻ കഴിയുമെങ്കിൽ അത് ചെയ്യുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today october 27 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
ഇന്നത്തെ ദിവസഫലം: പീറ്റർ വിഡൽദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express