scorecardresearch

Latest News

Horoscope Today October 26, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today October 26, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today October 26, 2021: ഇന്നലത്തെ ചർച്ച തുടരാൻ, എങ്ങനെയാണ് ജ്യോതിഷം പ്രവർത്തിക്കുന്നത് എന്നതിനെ കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും സിദ്ധാന്തങ്ങൾ ഉണ്ടോ? ചില ജ്യോതിശാസ്ത്രജ്ഞർ കരുതുന്നത് ജനന സമയത്തും ജീവിതത്തിന്റെ ആദ്യ ആഴ്ചകളിലും സൂര്യൻ വൈദ്യുതകാന്തിക മണ്ഡലങ്ങളെ ബാധിക്കുന്ന രീതി മൂലമാണെന്നാണ്. ഇത് ഒരു കൗതുകകരമായ ആശയമാണ്, സൂര്യന്റെ ഊർജ്ജത്തെക്കുറിച്ച് നമ്മൾ കൂടുതൽ കണ്ടെത്തുമ്പോൾ അത് കൂടുതൽ വ്യക്തമാകും.

Also Read: Horoscope of the Week (October 24 – October 30, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിർബന്ധമായും ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് അറിയുന്ന കാര്യങ്ങളിൽ തന്നെ തുടരുക, നിങ്ങളുടെ വഴിയിൽ തടസമാകുന്നതും നിങ്ങളെ അതിൽ നിന്നും വ്യതിചലിപ്പിക്കുന്നതും ദൈവിക പ്രേരിത ദൗത്യമായി കാണുന്നവരാൽ നിങ്ങളുടെ ചുവടുവെപ്പുകൾ ഒഴിവാക്കരുത്. വഴിയിൽ വലിയ തിരഞ്ഞെടുപ്പുകൾ ഉണ്ടായേക്കാം, അതിനു തയ്യാറാവുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ചില പിരിമുറുക്കങ്ങൾ ഇപ്പോഴും അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലും, നിങ്ങൾ നന്നായി സജ്ജീകരിക്കപ്പെട്ടിരുക്കുന്നതായി തോന്നുന്നു. നിങ്ങളുടെ നക്ഷത്രങ്ങൾ അടിസ്ഥാനപരമായി അനുകൂലമാണ്, നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് ചെറിയ സമ്മർദ്ദമുള്ളതായി തോന്നുന്നു. ഗാർഹിക ക്രമീകരണങ്ങൾ ഉണ്ടെങ്കിൽ, അനിവാര്യമായ മറ്റു ചിലത് നിങ്ങൾക്ക് കുറച്ചു ദിവസത്തേക്ക് കൂടി മാറ്റിവെക്കാം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ജീവിതത്തിന്റെ എല്ലാ മേഖലകളിലും, അടിസ്ഥാനപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഒരു ചോദ്യമാണ്. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ഒരു തുടക്കവും മധ്യവും അവസാനവും ഉണ്ടാകണം. ഈ പതിവ്, ക്രമപ്രകാരമുള്ള രീതികളിൽ നിന്നും മാറിയാൽ നിങ്ങൾ സ്തംഭിക്കപ്പെടാനുള്ള സാധ്യതയുണ്ടാകും. പക്ഷെ നിങ്ങൾ അങ്ങനെ തന്നെ തുടർന്നാൽ നിങ്ങൾക്ക് ഒരു വലിയ അവസരം നഷ്ടമായേക്കും. ഒരു അന്തിമ തീരുമാനം എടുക്കുന്നത് നിങ്ങൾക്ക് അടുത്ത കുറച്ചു മാസങ്ങൾ കൂടി ഉപേക്ഷിക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ചില തീരുമാനങ്ങൾ എടുക്കേണ്ടതായുണ്ട്, അതിനു മുൻപ് ചർച്ചകൾ നടത്തേണ്ടതുണ്ട്. മറ്റുള്ളവരുമായി ആലോചിക്കാതെ നിങ്ങൾ മുന്നോട്ട് പോകുന്ന സമയം, സംഘർഷങ്ങളും പിന്തുടരുമെന്ന് നിങ്ങൾ ഇപ്പോൾ അറിഞ്ഞിട്ടുണ്ടാകണം. നിങ്ങൾ ഈ രീതി നിർത്തുകയും അമിതമായി പ്രതികരിക്കുന്ന നിങ്ങളുടെ പ്രവണത ഒഴിവാക്കുകയും ചെയ്യേണ്ട സമയമാണിത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ധനകാര്യങ്ങളിലേക്ക് വരുമ്പോൾ, ഇപ്പോൾ രണ്ടു നിയമങ്ങളാണ് ഉള്ളത്. നിങ്ങളുടെ സ്വന്തം പണത്തെ സംബന്ധിച്ചിടത്തോളം, ഓരോന്നിലും കഴിയുന്നത്ര ശ്രദ്ധ നൽകുക. കൂട്ടായ പുനഃക്രമീകരങ്ങളെ സംബന്ധിച്ച്, ആളുകളുമായി ഇടപഴകുന്നതിലും കരാറുകളിൽ എത്തിച്ചേരുന്നതിലും ഊന്നൽ നൽകുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ റൊമാന്റിക് നക്ഷത്രങ്ങൾ വളരെ ശക്തിയുള്ളവയാണ്, എന്നാൽ ഇച്ഛാശക്തിയുടെ കാര്യത്തിൽ പങ്കാളികൾക്ക് ആകും മുൻ‌തൂക്കം. സഹായകരമല്ലാത്ത ഒരു സാഹചര്യം വിധിയായി അംഗീകരിക്കാൻ നിങ്ങൾ ഉടൻ ബാധ്യസ്ഥരായേക്കാം. കുറഞ്ഞത് ഇപ്പോഴത്തേക്കെങ്കിലും. അടുത്ത കുറച്ചു മാസങ്ങൾക്ക് ശേഷം, സാഹചര്യങ്ങൾ മാറുമ്പോൾ, സാഹചര്യം നിങ്ങൾക്ക് അനുകൂലമായി തിരുത്താൻ കഴിയും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

വരാനിരിക്കുന്ന ദിവസങ്ങൾ സന്തോഷകരമാണ്, നിങ്ങളുടെ തുലാംരാശിക്കാരന്റേതായ ക്രിയാത്മക കഴിവുകൾക്കായി അധിക സമയം ചിലവഴിക്കുക എന്നതാണ് വ്യക്തിപരമായ പൂർത്തീകരണത്തിനുള്ള ഏറ്റവും നല്ല മാർഗം. നിങ്ങൾ ഇപ്പോൾ ജോലിയിൽ ആയിരിക്കുന്നതിനേക്കാൾ അവധിയിൽ ആയിരിക്കുന്നതാണ് ഉത്തമം. നിങ്ങൾക്ക് ചെറിയ ഉലച്ചിൽ തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു പങ്കാളിയെ ആശ്രയിക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ സ്വന്തം താല്പര്യങ്ങൾ പിന്തുടരാനാണ് നിങ്ങൾ അവശേഷിക്കുന്നത് എന്ന വസ്തുതയിൽ നിന്നുമാണ് മികച്ച സാധ്യതകൾ ഉണ്ടാകുന്നത്. ഒമ്പത് മുതൽ അഞ്ചുവരെയുള്ള കഠിന പരിശ്രമത്തിലേക്ക് വഴങ്ങേണ്ട കാര്യമില്ല, നിങ്ങളുടെ പതിവു രീതിയിൽ നിന്നും പുറത്തുകടക്കാനുള്ള എല്ലാ അവസരവും ഉണ്ട്. എന്നാൽ കുടുംബ പ്രശ്നങ്ങൾ ഉടൻ തന്നെ ഒരു പൊട്ടിത്തെറിയിലേക്ക് എത്തിയേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ മുൻഗണനകൾ ക്രമീകരിക്കുകയും നിങ്ങളുടെ സുഹൃത്തോ ബഹുമാനിക്കുന്ന ആരെങ്കിലുമായോ ഉപയോഗപ്രദമായ ഒരു സംഭാഷണത്തിൽ ഏർപ്പെടാനും ശ്രമിക്കുക. ഗാർഹിക പ്രശ്നങ്ങളിൽ നിങ്ങളെ സഹായിച്ചേക്കാവുന്ന ആവശ്യപ്പെടാതെയുള്ള ഒരു ഉപദേശം നിങ്ങൾക്ക് ലഭിച്ചേക്കാം. എന്നാലും ഇന്ന് പറയുന്നത് നാളെ ചിലപ്പോൾ വിരുദ്ധമാകാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ഊർജം ഇപ്പോൾ വളരെ ഉയർന്നതായിരിക്കണം, എന്നാൽ നിങ്ങൾ ഇപ്പോൾ അത്ര സുഖം തോന്നാത്ത മകരരാശിക്കാരനാണെങ്കിൽ, അത് നിങ്ങളുടെ അനാരോഗ്യകരമായ ജീവിത ശൈലി കാരണമാകും. എല്ലാ മോശം ശീലങ്ങളും ഉപേക്ഷിക്കുക എന്നതാണ് അതിനു പരിഹാരം. സാമൂഹിക സമ്മർദ്ദങ്ങൾ ചിലപ്പോൾ ലഘൂകരിക്കപ്പെട്ടേക്കും, എന്നാൽ നിങ്ങൾ ആദ്യം അഴഞ്ഞ അറ്റങ്ങൾ കെട്ടണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ജീവിതം അൽപ്പം ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ചിഹ്നത്തിൽ സൂക്ഷ്മമായ വശങ്ങളുണ്ടാക്കുന്ന നെപ്റ്റ്യൂണിനെ കുറ്റപ്പെടുത്താൻ നിങ്ങൾക്ക് അവകാശമുണ്ട്. എന്തായാലും, റൊമാന്റിക് അടിയൊഴുക്കുകൾ ക്രമാനുഗതമായി കൂടുകയാണ്, നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ ഉറപ്പുണ്ടായിരിക്കണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ഹ്രസ്വകാല പദ്ധതികൾക്ക് അപ്രതീക്ഷിതമായ ചില നല്ല വാർത്തകളിൽ നിന്ന് ഉടൻ തന്നെ ഉത്തേജനം ലഭിക്കും, എന്നിരുന്നാലും ചെറിയ ക്രമീകരണങ്ങൾ ഉചിതമായിരിക്കും. നിങ്ങൾ പ്രധാന തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ, എല്ലാ വശങ്ങളും പരിഗണിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനു ആവശ്യമുള്ള സമയം എടുക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today october 26 2021 aries gemini cancer virgo capricorn zodiac signs check astrological prediction