Horoscope Today October 23, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today October 23, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today October 23, 2021: വീണ്ടും ഒരു ശനിയാഴ്ച കൂടി. എന്റെ പ്രിയപ്പെട്ട ദിവസങ്ങളിൽ ഒന്ന്. ശനി ഗ്രഹത്തിന്റെ പേരിലാണ് ദിവസം അറിയപ്പെടുന്നത്. പുരാതന ലോകത്ത്, ഇത് ഏറ്റവും ദൂരെയുള്ള ഗ്രഹമാണെന്നാണ് കരുതപ്പെട്ടിരുന്നത്. നിങ്ങൾക്ക് അതിനപ്പുറം സഞ്ചരിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് പറുദീസയല്ലാതെ മറ്റൊന്നും കണ്ടെത്താനാവില്ല. വാഗ്ദാനങ്ങളും ആശ്ചര്യങ്ങളും നിറഞ്ഞ ആ പഴയ, മാന്ത്രിക പ്രപഞ്ചം മറന്ന് ഒരുപാട് നഷ്ടങ്ങള്‍ സംഭവിച്ചു എന്ന് ചിലപ്പോൾ എനിക്ക് തോന്നാറുണ്ട്.

Also Read: Horoscope of the Week (October 17 – October 23, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

വ്യാഴം ചിറകുകള്ഞക്കായി കാത്തിരിക്കുന്നു, കുടുംബ ക്രമീകരണങ്ങളിലും ഗാർഹിക മെച്ചപ്പെടുത്തലുകളിലും കാലതാമസം മൂലം ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ നിരാശപ്പെടരുത്. ഇത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകാൻ ഇനിയും സമയമായിട്ടില്ല. പക്ഷേ, എപ്പോഴാണ് ശരിയായ സമയമെന്ന് നിങ്ങൾക്ക് നന്നായി അറിയാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

സ്വയം പുനർവിചിന്തനം ചെയ്യാനും നിങ്ങളുടെ മനോഭാവം മാറ്റാനും അനുയോജ്യമായ ദിവസങ്ങളിൽ ഒന്നാണ് ഇന്ന്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിലെ സംഭവങ്ങൾ നിങ്ങളെ വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കാം. എന്നിരുന്നാലും ഇന്നത്തെ പ്രശ്നങ്ങൾ എത്ര പെട്ടെന്ന് അപ്രത്യക്ഷമാകുമെന്നതില്‍ നിങ്ങൾ ആശ്ചര്യപ്പെടും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഗ്രഹങ്ങളുടെ ക്രമീകരണങ്ങളാൽ യാത്രാ പദ്ധതികൾ തടസ്സപ്പെടുകയോ വൈകുകയോ ചെയ്യാനിടയുണ്ട്. തെറ്റിദ്ധാരണകളാണ് നിലവില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം. അതുകൊണ്ടാണ് നിങ്ങൾ ചെയ്യുന്ന കാര്യങ്ങള്‍ പലതവണ പരിശോധിക്കണമെന്ന് പറയുന്നത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ശ്രദ്ധേയമായ പല ചോദ്യങ്ങൾക്കും ഉത്തരം നല്‍കാന്‍ കഴിയുന്നിടത്തോളം കാലം, നിങ്ങളുടെ സുരക്ഷ ഉറപ്പാണ്. അതിനാൽ നിങ്ങൾക്ക് സാമ്പത്തികമായി കാര്യങ്ങള്‍ക്ക് രണ്ടാമത്തെ പരിഗണന നല്‍കാം. മറിച്ച്, നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത് യഥാർഥത്തിൽ തുല്യവും സ്വതന്ത്രവും തുറന്നതുമായ പങ്കാളിത്തമാണ്, അത് ഭാവി വിജയത്തിലും സന്തോഷത്തിലും സുപ്രധാന കാരണമാകും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചിലപ്പോൾ നിങ്ങൾ തിരിച്ചടികള്‍ വരെ ആസ്വദിച്ചേക്കാം. ഭാവി സുരക്ഷിതത്വത്തിന് വേണ്ടി കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ, സമീപകാലത്തെ തർക്കവിഷയങ്ങളെ ഉപേക്ഷിച്ച് പുതിയതും ശുഭാപ്തിവിശ്വാസമുള്ളതുമായ ഒരു പാതയിലേക്ക് നീങ്ങാൻ നിങ്ങൾ തീരുമാനിച്ചേക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വിജയകരമായ ഒരു ആഴ്ചയാണ് കടന്ന് പോകുന്നത്. അതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം. ഇതില്‍ ചന്ദ്രന്‍ ശക്തമായൊരു പങ്ക് വഹിക്കുന്നു. നിങ്ങളുടെ നേട്ടങ്ങൾക്ക് അനുബന്ധമായി വൈകാരിക ഊഷ്മളതയും സുരക്ഷിതത്വവും നൽകുന്നു. എന്തുകൊണ്ടാണ് അത്തരം ഭാഗ്യമുള്ള നക്ഷത്രങ്ങളെ അഭിനന്ദിക്കാത്തത്?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

സമീപകാലത്തുണ്ടായ ചില വൈകാരിക പ്രശ്നങ്ങള്‍ക്ക് ശേഷം നിങ്ങളിൽ പലർക്കും ഉന്മേഷം അനുഭവപ്പെട്ടിരിക്കാം. മറ്റുള്ളവരുടെ സമനില തെറ്റിയേക്കാം. പക്ഷേ വരാനിരിക്കുന്ന പല കാര്യങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. നിങ്ങൾക്ക് അടിസ്ഥാനകാര്യങ്ങളിലേക്ക് മടങ്ങാനും ഒരു ബാല്യകാല സ്വപ്നം നിറവേറ്റാനും കഴിയും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ ഒരു ജോലിയില്‍ മുഴുകിയിരിക്കുന്ന ഒരാള്‍ അല്ലെങ്കില്‍, തൊഴില്‍പരമായ സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച സമയമായിരിക്കില്ല ഇത്. കഴിഞ്ഞ രണ്ടോ മൂന്നോ ദിവസങ്ങളായി കുടുംബത്തിലുയര്‍ന്നു വരുന്ന കാര്യങ്ങളില്‍ പങ്കാളികള്‍ ആകുന്നത് ഉചിതമായിരിക്കും. ഒരു പുതിയ വിനോദത്തില്‍ ഏര്‍പ്പെടാനും അത് ആസ്വദിക്കാനും ശ്രമിക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ദിവസത്തിന്റെ പകുതിയോളം എത്തുമ്പോള്‍ മാനസികാവസ്ഥയില്‍ മാറ്റം വരാനുള്ള സാധ്യതകളുണ്ട്. ചന്ദ്രൻ സ്ഥാനങ്ങൾ മാറുന്നതും മാനസികാവസ്ഥയില്‍ അതിന്റെ വൈകാരിക ശക്തി ക്രമീകരിക്കുകയും ചെയ്യുന്നതാണ് കാരണം. . ഇത് നിങ്ങളുടെ പദ്ധതികളിൽ ഒരു മാറ്റത്തിന് പ്രേരിപ്പിച്ചേക്കാം, പക്ഷേ മറ്റുള്ളവരെ അറിയിക്കുക, അല്ലാത്തപക്ഷം അവർ നിങ്ങൾക്ക് പിന്തുണ നൽകുന്നില്ലെങ്കിൽ നിങ്ങൾക്ക് അവരെ കുറ്റപ്പെടുത്താനാവില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാമ്പത്തിക ബിസിനസുകള്‍ രാവിലെ ഒഴിവാക്കുക. അത്തരം ലൗകികമായുള്ള പദ്ധതികള്‍ മാറ്റിവച്ച് നിങ്ങൾ ശരിക്കും എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കാനുള്ള സമയമാണിത്. നിങ്ങളുടെ ദീർഘകാല ഭാവിയെക്കുറിച്ച് ചിന്തിക്കുക. അടുത്തതായി എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാത്ത യുവാക്കളുമായി ബന്ധപ്പെടാനും സാധിക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പ്രധാന പദ്ധതികളിൽ ഇപ്പോഴും ചില ആശയക്കുഴപ്പങ്ങളുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾക്ക് ഇപ്പോഴും യാത്ര ചെയ്യാനാകില്ലായിരിക്കാം. അല്ലെങ്കിൽ ഒരു സുപ്രധാന കരാർ നീട്ടിവെക്കേണ്ടിവന്നേക്കാം. നിങ്ങൾ ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നിടത്തോളം കാലം നിങ്ങളുടെ നിലവിലെ സാഹചര്യത്തില്‍ തുടരുന്നത് മൂല്യവത്താണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്ന് കൂടുതൽ പ്രായോഗികവും അസംഘടിതവുമായിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ്. ഇപ്പോൾ ചന്ദ്രൻ അതിന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നതിനാൽ, നിങ്ങളുടെ സ്വന്തം കൈകൊണ്ട്, വീട് മെച്ചപ്പെടുത്തൽ, അല്ലെങ്കിൽ ഒരു വലിയ പുതിയ പദ്ധതിക്ക് അടിത്തറയിടാൻ നിങ്ങളൊരു പരീക്ഷണത്തിന് മുതിര്‍ന്നേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today october 23 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today October 22, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com