നക്ഷത്രങ്ങൾ ഭൂമിയിലെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടോ? ഉണ്ടെന്നാണ് ചില ജ്യോതിഷികൾ അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കിലും സത്യം വ്യത്യസ്തമാണ്. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഒരു ക്ലോക്കിലെ സൂചികളെപ്പോലെ പ്രവർത്തിക്കുന്നു. അത് കാലത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ഗുണങ്ങളെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് ഒരു നല്ല ജ്യോതിഷിയ്ക്ക് മുന്നോട്ട് നോക്കാനും അത് പറയാനും കഴിയുന്നത്. ‘ഇത് വിവാഹം കഴിക്കാനുള്ള നല്ല സമയമാണ്’, അല്ലെങ്കിൽ ‘ഇത് ഒരു പുതിയ ജോലിയിലേക്ക് പോവാനുള്ള ഒരു നല്ല നിമിഷമാണ്,’ എന്നെല്ലാം.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ജീവിതത്തിന്റെ ആഴമേറിയ രഹസ്യങ്ങളും മറഞ്ഞിരിക്കുന്ന സത്യങ്ങളും ഉൾക്കൊള്ളാനുള്ള സമയമാണിത്. നിഗൂഢമായ കാര്യങ്ങൾക്കായി സമയം പാഴാക്കുന്നതായി തോന്നുമെങ്കിലും, അത് എന്താണെന്ന് കണ്ടെത്തുന്നതിന്റെ അടുത്ത് നിങ്ങളെത്തിയാൽ, അത് നന്നായി ചെലവഴിച്ച സമയമായിരിക്കും. ആവശ്യമുള്ള വിവരങ്ങൾ നിങ്ങൾ അവഗണിച്ചതായും നിങ്ങൾ കണ്ടേക്കാം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

പ്രണയബന്ധങ്ങൾ ക്രിയാത്മകമായി മുന്നോട്ട് കൊണ്ടുപോവണമെന്ന് സാമൂഹികമായ നക്ഷത്രങ്ങളുടെ നിർബന്ധമുണ്ട്. നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്നും എപ്പോൾ ചെയ്യുന്നുവെന്നും ആരുമൊത്താണ് അത് ചെയ്യുന്നതെന്നും എല്ലാം കൃത്യമായി പറയേണ്ട സമയമാണിത്. കൃത്യനിഷ്ഠത പ്രധാനമാണ്, മാത്രമല്ല കാര്യക്ഷമതയും പ്രാധാന്യം നേടുന്നു.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

സ്വയം കണ്ടെത്തലിന്റെയും ഉയർന്ന ഊർജ്ജം ആവശ്യമുള്ള പ്രവർത്തനങ്ങളുടെയും പ്രതീകമായ ചൊവ്വ മുന്നോട്ട് നീങ്ങുന്നു, ഇപ്പോൾ മുതൽ, നിങ്ങൾ നിങ്ങൾ സ്വന്തം കാലിൽ നിൽക്കേണ്ടി വരും. നിങ്ങളുടെ ജീവിതത്തിലെ ഒരു പുതിയ ഘട്ടത്തിലേക്ക് നിങ്ങൾ അടുക്കുന്നുവെന്നതാണ് നല്ല വശം, അത് കുറച്ചുകൂടി ശാന്തമായിരിക്കും, പക്ഷേ അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ടി വരും!

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഇത് പ്രചോദനത്തിനായുള്ള സമയമാണ്, കൂടാതെ ഭാവിയിൽ നിങ്ങൾ ധാരാളം സാധ്യതയുള്ള പദ്ധതികൾ തിരഞ്ഞെടുക്കുമെന്നതിൽ സംശയമില്ല. സാധ്യമെങ്കിൽ, മറ്റുള്ളവർക്ക് ഒപ്പമെത്താൻ സമയം നൽകുക! നിങ്ങളുടെ കൂടിനെ കൂടുതൽ മനോഹരമാക്കാൻ ഒരു ചെറിയ ശ്രമം നടത്തുക. തുറന്ന് പറഞ്ഞാൽ, നിങ്ങൾ കുറച്ചുകൂടി ആശ്വാസകരമായ അവസ്ഥയാണ് അർഹിക്കുന്നത്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

സാമ്പത്തികമായ പ്രശ്നങ്ങളും ആശങ്കകളുമാണ് എല്ലാത്തിലും പ്രധാനപ്പെട്ടതെന്ന വസ്തുതയിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. അക്കാര്യത്തെ നിങ്ങൾ കൈകാര്യം ചെയ്യുക തന്നെ വേണം. നിങ്ങൾക്ക് പണം മുടക്കാൻ ആവാതെ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ പറ്റാതെ വരുന്ന അവസ്ഥ ബുദ്ധിമുട്ടാണ്. കൂടാതെ, ഒരു പങ്കാളിയോട് അവരുടെ യഥാർത്ഥ ഉദ്ദേശ്യങ്ങളെക്കുറിച്ച് ആരായുകയും വേണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ വഴി പല ദിശകളിലേക്കും തിരിയുന്ന ഒരിടത്താണ്. ഇപ്പോൾ ഉള്ളതുപോലെ തന്നെ പാത തുടരുക എന്നതാണ് ഏറ്റവും നല്ല ഉപദേശം. എന്നാൽ ഏത് നിമിഷവും തിരിച്ചുള്ള പാതയിലേക്ക് തിരിയാൻ തയ്യാറാകുക. നിങ്ങളുടെ നക്ഷത്രങ്ങൾ വളരെ ശക്തമായ ഒരു മാനസികാവസ്ഥയിലാണ്. പക്ഷേ സംഭവങ്ങൾ അതി വേഗം നീങ്ങുമ്പോൾ ഏത് വഴിയാണ് പോവേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ ശാരീരം വീണ്ടും ശ്രദ്ധിക്കേണ്ട സമയമാണിത്, ഭക്ഷണക്രമം, വ്യായാമം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക, ഭാവി പദ്ധതികൾക്കായി രൂപം നൽകുക. അടുത്ത മാസത്തിൽ ജോലികൾ വർദ്ധിക്കും, നിങ്ങൾ വേഗത കൈവരിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ വിശ്രമത്തിന് സമയം കണ്ടെത്താനാവണം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ നക്ഷത്രങ്ങൾ‌ വളരെയധികം സൗഹാർദ്ദത്തോടെയായാണ്, ഒപ്പം കൂടുതൽ‌ വൈകാരികവുമാണ്. മറ്റുള്ളവരുമായി നിങ്ങൾ എത്രമാത്രം നന്നായി ഇടപഴകുന്നുവെന്നും അവർ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുന്നുവെന്നും ഉള്ളത് നിങ്ങളെ നന്നായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്. എന്നാൽ ശരിക്കും സ്വയം ബോധമുള്ളയാളാകേണ്ട ആവശ്യമുണ്ടെന്ന് അത് അർത്ഥമാക്കുന്നില്ല.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾക്ക് ഇത് ഒന്നെങ്കിൽ എന്തെങ്കിലും സൃഷ്ടിക്കുന്നതിനോ അല്ലെങ്കിൽ വിട്ടുനിൽക്കുന്നതിനോ ഉള്ള ഒരു സമയമാണിത്. സമീപകാലത്തേക്കുള്ള പ്രവചനങ്ങൾ അതിനേക്കാൾ കൂടുതൽ നാടകീയമാവുകയില്ല. എന്നാൽ നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത പലതും നിങ്ങൾ പുനക്രമീകരിക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ഭാവനയെ നിങ്ങളുടെ മേന്മയാക്കിമാറ്റാൻ നിങ്ങൾ ഇപ്പോൾ പഠിച്ചിട്ടുണ്ടാവും. ഇതുപോലുള്ള സമയങ്ങളിൽ, ഏതൊരു സംരംഭത്തിലെയും നിങ്ങളുടെ വിജയം, മറ്റ് ആളുകളെ ആകർഷിക്കാനും നിങ്ങൾ പറഞ്ഞത് ശരിയാണെന്ന് അവരെ ബോധ്യപ്പെടുത്താനുമുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. അത് ശരിക്കും അമൂല്യമായ കാര്യങ്ങൾ കണ്ടെത്താനുള്ള ഒരു കഴിവാണ്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ചില കാരണങ്ങളാൽ നിങ്ങളുടെ ആത്മാഭിമാനം വഴുതിപ്പോവുന്നതായി തോന്നുന്നു. പക്ഷേ നിങ്ങളുടെ മനോവീര്യം ഉയർത്താൻ വേണ്ട നടപടികളെടുക്കാൻ കഴിയുന്ന ഒരു സമയമാണിത്. നിങ്ങളുടെ ആത്മവിശ്വാസത്തെ തകർക്കുന്നതെന്താണെന്ന് നിങ്ങൾക്ക് മനസ്സിലായേക്കാം. അത് മറ്റൊരു വ്യക്തിയായിരുന്നോ എന്ന് പരിശോധിക്കാനാവും. ഒരുപക്ഷേ നിങ്ങളും നിങ്ങളുടെ പങ്ക് വഹിച്ചിരിക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ശക്തമായ വികാരങ്ങളുടേതായ അന്തരീക്ഷത്തിലാണ് ഇപ്പോൾ. നിങ്ങളുടെ വികാരങ്ങൾ സ്വയം സൂക്ഷിക്കുന്നതിനുള്ള കഴിവിൽ നിങ്ങൾ മുന്നിലാണ്. പക്ഷേ താമസിയാതെ തന്നെയോ അല്ലെങ്കിൽ പിന്നീടോ അവ പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. ശരിയായ വാക്കുകൾ കണ്ടെത്തുമെന്നത് ഉറപ്പാക്കുക! അഭിലാഷത്തിന്റേതായ നക്ഷത്രങ്ങൾ വ്യക്തമാക്കുന്നത് നിങ്ങൾ മുന്നേറ്റത്തെ ലക്ഷ്യമിടുന്നതായാണ്. അതിനായി ശ്രമിക്കൂ!

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook