ബഹിരാകാശത്ത് പ്രവേശിക്കാനും ആകാശഗോളങ്ങളെ അടുത്തുനിന്ന് അനുഭവിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വിവിധ കമ്പനികൾ ഇപ്പോൾ അല്ലെങ്കിൽ വരും വർഷങ്ങളിലേക്കുള്ള വാണിജ്യപരമായുള്ള യാത്രകൾക്കായി പരസ്യം ചെയ്യുന്നത് ശ്രദ്ധിക്കാവുന്നതാണ്. നിലവിലെ പ്രശ്‌നം, അതിനുള്ള ചിലവ് 100,000 ഡോളറിന് മുകളിൽ നിശ്ചയിച്ചിരിക്കുന്നു എന്നതാണ്. അതിനാൽ നിങ്ങൾ ഇത് ഇഷ്ടപ്പെടുന്നെങ്കിൽ, നിങ്ങൾ പണം സ്വരുക്കൂട്ടാൻ തുടങ്ങുക. മറുവശത്ത്, നിങ്ങളുടെ പണംകൊണ്ട് കൂടുതൽ മികച്ച കാര്യങ്ങൾ ചെയ്യാനായേക്കും.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ചന്ദ്രൻ ജ്വലനാത്മകമായ മാനസികാവസ്ഥയിലാണ്, അതിനാൽ സാമൂഹികമായ പദ്ധതികൾ മുന്നേറുമെന്ന് നിങ്ങൾ പ്രതീക്ഷിച്ചേക്കാം. ഇന്ന് നല്ലൊരു കാൽപനികമായ അന്തരീക്ഷം ഉണ്ട്, ശരിയായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനുള്ള ഒരു ചോദ്യമാണിത് – ഒപ്പം ശരിയായ വ്യക്തിയെയും! കൂടാതെ, സ്വപ്നത്തിലുള്ള പ്രണയിതാവിനേക്കാൾ ഒരു നല്ലൊരു ലക്ഷ്യത്തിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടാം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ നക്ഷത്രങ്ങൾ‌ പൊതുവെ അനുകൂലമാണ്, മാത്രമല്ല നിങ്ങൾ‌ ഏതെങ്കിലും ഒരു ദിശയിലേക്ക്‌ തള്ളിനീക്കപ്പെടാൻ സാധ്യതയില്ല. പോസിറ്റീവായിരിക്കുക, സഹപ്രവർത്തകരും തൊഴിലുടമകളും നിങ്ങളുടെ കാഴ്ചപ്പാട് കാണാനും സഹായം വാഗ്ദാനം ചെയ്യാനും കൂടുതൽ സാധ്യതയുണ്ട്. എന്നാൽ പങ്കാളികളികളുടെ കാര്യത്തിൽ ശ്രദ്ധാപൂർവ്വം കേൾക്കുക – അല്ലെങ്കിൽ അവർ അത് നിങ്ങൾക്കെതിരെ വരാം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

വീടുമായി ബന്ധപ്പെട്ട പദ്ധതികൾ‌ ഇപ്പോൾ‌ അടിയന്തിര പ്രാധാന്യം കൈവരിച്ചുകൊണ്ടിരിക്കുകയാണ്‌. ഒന്നോ രണ്ടോ പ്രധാനപ്പെട്ട മെച്ചപ്പെടുത്തലുകൾ‌ വരുത്താനുണ്ടെന്ന് വ്യക്തമാണ്. എന്നിരുന്നാലും, നിങ്ങളുടെ ബാധ്യതകളാൽ നിങ്ങൾക്ക് അമിതഭാരം തോന്നിയേക്കാം, അതിനാൽ ഇപ്പോൾ കെട്ടിക്കിടക്കുന്ന ചുമതലകൾ നിറവേറ്റി തീർക്കാൻ പരമാവധി ശ്രമിക്കുക. കഠിനാധ്വാനം ബഹുമാനം നേടും – നിങ്ങൾക്കറിയാവുന്നതുപോലെ തന്നെ!

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

സൂര്യൻ സദ് ഗ്രഹങ്ങളുമായി ആനന്ദകരമായ രീതിയിൽ ലയിക്കുകയാണ്, മുൻ‌കാലങ്ങളിൽ അനുഭവങ്ങളിൽനിന്ന് പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളെ പതുക്കെയാണെങ്കിലും,തീർച്ചയായും അത് സുഖപ്പെടുത്തും. നിങ്ങളുടെ വൈകാരിക ആത്മാവിൽ പ്രണയം ആഴത്തിൽ ഇളകി മറിയും. മറ്റ് ആളുകളും സമാനമായ മാനസികാവസ്ഥയിലായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഒരിക്കൽ കൂടി, ചന്ദ്രൻ ഒരു വൈകാരികമായ വെല്ലുവിളി പുറപ്പെടുവിക്കുന്നു. അതിനാൽ മറ്റുള്ളവരുടെ താൽപ്പര്യങ്ങൾ പ്രഥമ സ്ഥാനത്ത് വരും. ആരെങ്കിലും മുന്നോട്ട് നൽകാൻ തയ്യാറായ പ്രതിബദ്ധതയുടെ ആഴം മാത്രമാണ് നിങ്ങൾ ഇതുവരെ മനസ്സിലാക്കിയത്. അവർക്ക് മറ്റൊരു അവസരം നൽകുക. എല്ലാത്തിനുമുപരി, പങ്കാളികൾ‌ നിങ്ങൾ‌ക്ക് മുമ്പ് രണ്ടാമത്തെ അവസരങ്ങൾ‌ നൽ‌കിയിരുന്നു.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മടുപ്പിക്കുന്ന ജോലികൾ ഒഴിവാക്കണമെങ്കിൽ, പതിവ് കാര്യങ്ങളിൽ നിന്നുള്ള ഒരു പൂർണ്ണ ഇടവേള നൽകേണ്ടിവരും. നിങ്ങൾക്ക് റദ്ദാക്കാൻ കഴിയാത്ത ഉത്തരവാദിത്തങ്ങളുണ്ടെങ്കിൽ, നിങ്ങൾ ജീവിതത്തെ ശ്രദ്ധാപൂർവ്വം എടുക്കണം. കൂടാതെ, നിങ്ങൾ തയ്യാറാകുമ്പോൾ ഒരു സുഹൃത്തിനോട് രഹസ്യങ്ങൾ പങ്കുവയ്ക്കുന്നതും പരിഗണിക്കണം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ ദീർഘകാല ഭാവിയെ ബാധിച്ചേക്കാവുന്ന, മറഞ്ഞിരിക്കുന്ന സംഭവവികാസങ്ങൾക്കായി നിങ്ങളുടെ കണ്ണുകൾ തുറന്നിടുക. നിങ്ങൾക്ക് ഇപ്പോഴും പകുതി അറിവുള്ളവയാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ, പക്ഷേ അടുത്ത ആറ് മാസത്തിനുള്ളിൽ ഇത് നിങ്ങളുടെ ജീവിതത്തിൽ അവിശ്വസനീയമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അത് തികച്ചും ചിന്തനീയമായ ഒരു കാര്യമാണ്!

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വർണ്ണാഭമായ സാമൂഹിക സംഭവങ്ങൾ വരുന്നു. എന്നിരുന്നാലും, ഗൗരവമേറിയതും നന്നായി പരിഗണിച്ചുള്ള പ്രതികരണം ആവശ്യമുള്ളതുമായ ഒരു പ്രധാന വാർത്ത നിങ്ങൾക്ക് ലഭിച്ചേക്കാം. തീരുമാനങ്ങൾ വേഗത്തിൽ എടുക്കാൻ നിങ്ങൾ പ്രലോഭിതമാകുന്നു, പക്ഷേ നിങ്ങളുടെ സമയം എടുക്കാൻ മടിക്കേണ്ടതില്ല. എല്ലാത്തിനുമുപരി, അവർ പറയുന്നതുപോലെ കൂടുതൽ തിടുക്കവും വേഗതയും വേണ്ടതില്ല.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ദീർഘകാലത്തേക്കുള്ള ഗുരുതരമായ സമസ്യകൾ പരിഗണിക്കാൻ ഇത് ഉപയോഗപ്രദമായ ദിവസമാണ്. ഇന്ന്‌ വരുന്ന ഏതൊരു വാർത്തയും വ്യക്തിപരമായതിനപ്പുറമുള്ള പ്രത്യാഘാതങ്ങൾ‌ ഉണ്ടാക്കുന്നുവെന്ന് ആദ്യ കാഴ്ചയിൽ‌ തന്നെ തോന്നുന്നു. തികച്ചും അപരിചിതരായവർ പോലും വികസിപ്പിച്ചുവരുന്ന ക്രമീകരണങ്ങളിൽ ഉൾപ്പെട്ടേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

അടുത്ത പങ്കാളികൾ‌ പിരിയാൻ‌ തുടങ്ങി. ഭാവിയിൽ‌ നിങ്ങൾ‌ക്ക് എളുപ്പത്തിൽ‌ യാത്ര തുടരാം. നിങ്ങളുടെ സാമ്പത്തിക പ്രതിബദ്ധത പരിശോധിക്കുന്നതാണ് നല്ലതാണ്. പ്രധാനമായും ഭാവിയിലേക്കുള്ള സുരക്ഷ ഉറപ്പാക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾക്കായി ശരാശരിയേക്കാൾ ഉയർന്ന സാധ്യതയുള്ളതായി തോന്നുന്നു.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമ്പത്തിക സങ്കീർണതകൾ അനിവാര്യമാണെങ്കിലും, നിങ്ങൾ ചിലവേറിയ ഒരു ഘട്ടത്തിലേക്ക് കടക്കാൻ പോകുന്നതിനാൽ, ഒഴുക്ക് തീർച്ചയായും നിങ്ങളുടെ ദിശയിലേക്കാണ്. ചെറിയ മുൻകരുതലുകൾ സഹായിക്കും: അധികം പണം സൂക്ഷിക്കുക, നിങ്ങൾക്ക് പറ്റാവുന്നതിലധികം ഉപഭോഗം ചെയ്യാതിരിക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

സഹപ്രവർത്തകർ സജീവമായ ഒരു മാനസികാവസ്ഥയിലായിരിക്കും. ഒപ്പം കരാറുകളിൽ എളുപ്പത്തിൽ എത്തിച്ചേരാനാകില്ല. നിലവിലെ ഘട്ടത്തിന്റെ ഏറ്റവും പ്രയാസകരമായ ഭാഗം അവസാനിച്ചു, നിങ്ങൾ നിലം ഒരുക്കിയിട്ടുണ്ടെങ്കിൽ, വാഗ്ദാനം ചെയ്ത മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ നടക്കും. നിങ്ങൾക്ക് ആശ്വാസമാവാനുള്ള സമയം ഉടൻ എത്തിച്ചേരും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook