Latest News

Horoscope Today October 19, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today October 19, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today October 19, 2021: ഊർജ്ജസ്വലനായ ചന്ദ്രൻ ഒരു ഊഷ്മളമായ ദിവസത്തിനു സജ്ജമാക്കുന്നു. തീർച്ചയായും നമ്മുടേതായ രീതിയിൽ നമ്മുക്ക് വിദൂര ലക്ഷ്യങ്ങളിലേക്ക് കാഴ്ച തിരിക്കാം. നമ്മൾ ഓരോരുത്തരും നമ്മുടെ ജീവിതം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നത് ഉചിതമാണെന്നും ശരിയാണെന്നും എനിക്ക് തോന്നുന്നു, എല്ലാ ജ്യോതിഷ വിന്യാസങ്ങളും അതിനു കാരണമായി ഞാൻ എടുക്കും.

Also Read: Horoscope of the Week (October 17 – October 23, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സംശയത്തിന്റെ ഒരു തരി നിഴലുപോലുമില്ലാതെ, ഇത് മേട രാശിക്കാർക്ക് ഉത്‌കര്‍ഷേച്ഛ നിറഞ്ഞ സമയമാണ്. എന്നാൽ നിങ്ങളിൽ രണ്ടു പേരും ഒരേ ലക്ഷ്യം പങ്കിടുന്നവർ ആയിരിക്കില്ല. ഒരു കാര്യം ഉറപ്പാണ്, മറ്റുള്ളവരോടുള്ള ഉത്തരവാദിത്തങ്ങൾക്കും കടമകൾക്കും മുകളിൽ നിങ്ങളുടെ തനതായ അഭിലാഷങ്ങൾ കൊണ്ടുവന്നാൽ മാത്രമേ ഈ ആഴ്ചയിലെ വിജയം നേടാനാവുകയുള്ളു.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

എന്തുതന്നെ വെല്ലുവിളികൾ നിങ്ങൾ നേരിട്ടാലും, ഏത് അപകടങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാലും, ഒരു കാര്യം ഓർക്കുക. ഈ മാസത്തെ ബാക്കിയുള്ള ദിവസങ്ങളിൽ ഗ്രഹങ്ങൾ നിങ്ങളുടെ ഭാഗത്താണ്. ദീർഘകാല ഗ്രഹ സാധ്യതകളെക്കുറിച്ചാണെങ്കിൽ നിങ്ങളെപ്പോലെ കുറച്ച് ആളുകൾ ഭാഗ്യവാന്മാരാണ്, എല്ലാത്തിനുമുപരി, നിങ്ങൾ ഒരു വിപ്ലവത്തിന് തയ്യാറാണെങ്കിൽ.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിലവിലെ സാമ്പത്തിക സങ്കീർണതകളിൽ നിന്നും രണ്ടു വഴിയാണ് ഉള്ളത്. ഒന്ന്, പരമ്പരാഗത രീതിയിൽ നിങ്ങൾക്ക് കാര്യങ്ങൾ നടത്താൻ ശ്രമിക്കാം. രണ്ടാമതായി, നിങ്ങളുടെ ഭാഗ്യങ്ങൾ മറ്റുള്ളവരെ ആശ്രയിച്ചാണെന്ന് നിങ്ങൾ മനസിലാക്കും, കൂട്ടായ പരിശ്രമങ്ങൾക്ക് നിങ്ങൾ മുൻഗണന നൽകുക. അവർക്കൊരു കൈ സഹായവും നിങ്ങൾക്ക് വാഗ്ദാനം ചെയ്യാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സംഭവങ്ങൾ വളരെ വേഗത്തിൽ നീങ്ങുന്നു, ഇത് അടുത്ത മാസം വരെ ഇങ്ങനെ തുടരും. ഇതിൽ പ്രശ്‌നം എന്തെന്നാൽ സംഭവിക്കുന്ന പല കാര്യങ്ങളും നിങ്ങളുടെ നിയന്ത്രണത്തിനു പുറത്തായി തോന്നും. നിങ്ങൾ സത്യസന്ധനാണെങ്കിൽ കഴിഞ്ഞ പന്ത്രണ്ടു മാസത്തെ പ്രതിസന്ധികളുടെയും വിജയങ്ങളുടെയും വിത്ത് പാകിയത് നിങ്ങളാണെന്ന് കാണും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇന്നത്തെ പ്രധാന ഘടകം നിഗൂഢതകളും ആശയക്കുഴപ്പങ്ങളും സൃഷ്‌ടിക്കാനുള്ള ഗ്രഹങ്ങളുടെ ആഗ്രഹമാണ്, ഇത് നിങ്ങളെ ഏകാന്തതാ, ദാനം, ഭാവന, സ്വപ്‌നങ്ങൾ തുടങ്ങിയ ലൗകിക പ്രാധാന്യമുള്ളവയിൽ നിന്നും അകറ്റി നിർത്തും. അതിനാൽ ചില സ്ഥിര ചുമതലകളിൽ നിന്നും ബന്ധം വിട്ടു പോയതായി നിങ്ങൾക്ക് തോന്നും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ പൊതുവെ ചെറിയ സംസാരങ്ങൾ ആഗ്രഹിക്കുന്നില്ല, എന്നാലും എത്ര അനുകൂലമാകാത്ത സാമൂഹിക സമ്പർക്കങ്ങൾ ആയാലും കഴിയുന്ന അത്ര ഇടപഴകാൻ കഴിയുന്നതെല്ലാം ചെയ്യാൻ ഞാൻ ഉപദേശിക്കുന്നു. അങ്ങനെ, നിങ്ങൾക്ക് കാത്തിരിക്കാനായാൽ, മൂല്യവത്തായ എന്തെങ്കിലും ആ പുതിയ ബന്ധത്തിൽ നിന്നും ഉണ്ടാകും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

വീട്ടിലെ ആഘോഷങ്ങളും കുടുംബപരമായ ഇടപെടലുകളും ഈ ആഴ്ച അനുകൂലമാണ്. ചിലത് ആനന്ദകരമായിരിക്കും, ചിലത് പരിഹാരിക്കാൻ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള വിളി ആയിരിക്കും. അതിനു പിന്നാലെയാണ് നിങ്ങളെങ്കിൽ, ഓർക്കുക ഒരു ആഗ്രഹമുണ്ടെങ്കിൽ അതിലേക്ക് വഴിയുമുണ്ട്. മറ്റൊരു വാക്കിൽ, അതെല്ലാം നിങ്ങളെ സംബന്ധിച്ചാണ് ഇരിക്കുന്നത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

മികച്ചതും, അവബോധജന്യവും സാമാന്യജ്ഞാനവുമുള്ള ചാന്ദ്ര വശങ്ങൾ നിങ്ങളെ ശരിയായ പാതയിലേക്ക് നയിക്കും. അതിന്റെ പ്രയോജനകരമായ പ്രാഭവം നിങ്ങളുടെ സഹജവാസനകളിൽ അനുഭവപ്പെടും, അത്തരം നിഗൂഢമായ വൃശ്ചികരാശി വികാരങ്ങളാണ് നിങ്ങളെ ജീവിതത്തിലെ നിരവധി ചെറിയ അപകടങ്ങളിലൂടെ നയിക്കുന്നത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാമ്പത്തിക ആശങ്കകൾ ഇന്ന് വീണ്ടും ഉയർന്നു വരും, എന്നാൽ നിങ്ങളുടെ സാഹചര്യത്തിന് അനുകൂലമായി എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചിരിക്കുന്നവരെ അത് കൂടുതൽ അഭിവൃദ്ധിയിലേക്ക് നയിക്കും. ഈ ആഴ്ചയിലെ പൊതുവായ സംഭവങ്ങൾ പിന്തുണ നൽകുന്നതാണ്, അതിനാൽ ഇപ്പോൾ മടിക്കരുത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചന്ദ്രൻ ശക്തമായ ഒരു സ്ഥാനം ഏറ്റെടുക്കുന്നു, ഇത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ അവബോധം മികച്ച നിലയിലാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു.ഇതിനു രണ്ട് അനന്തരഫലങ്ങളുണ്ട്. മറുവശത്ത്, പങ്കാളികളുടെ താത്പര്യം സംരക്ഷിക്കണം എന്ന വസ്തുതയിൽ നിങ്ങൾ വളരെ ലോല മനസുള്ളയാളായിരിക്കും. മറ്റൊരിടത്ത്, നിങ്ങളുടെ പ്രവർത്തനങ്ങളുടെ വ്യാപ്തി വിപുലീകരിക്കാൻ നിങ്ങൾ വെല്ലുവിളിക്കപ്പെട്ടേക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇത് വളരെ സജീവമായ ദിവസമാണ്, എല്ലാവർക്കും അവർക്ക് ആവുന്നതിനേക്കാൾ കൂടുതൽ വേണ്ടതായി തോന്നുന്നു. ഒരു അപ്രതീക്ഷിത തടസ്സം ഒരു ഏറ്റുമുട്ടലിനുള്ള വലിയ അപകടസാധ്യത ഉണ്ടാക്കുന്നു, എന്നാൽ വിചിത്രമായ രീതിയിൽ, ഏതെങ്കിലും യുക്തിരഹിതമായ വിയോജിപ്പിന്റെ അനന്തരഫലങ്ങൾ നിങ്ങളുടെ യഥാർത്ഥ ലക്ഷ്യങ്ങളെയും സാധ്യതകളെയും കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചയാകാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ചന്ദ്രന്റെ സൃഷ്ടിപരമായ മാനങ്ങളാൽ സാമൂഹിക പ്രതിബദ്ധതകൾ ഗംഭീരമാകുന്നു. നിങ്ങൾ പുതിയ കൂട്ടായ്മയോ സാമൂഹിക ഉത്തരവാദിത്തങ്ങളോ തേടുകയാണെങ്കിൽ, നിങ്ങളുടെ യഥാർത്ഥ പങ്ക് നിങ്ങൾ കണ്ടെത്തും. ബാക്കിയുള്ളവർക്ക് ശരിയായ പാത കാണിക്കാൻ കഴിയുന്ന വ്യക്തിയാണ് നിങ്ങൾ.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today october 19 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today January 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com