scorecardresearch
Latest News

Daily Horoscope October  18, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope October 18, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope October  18, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope October  18, 2022: ഇന്നലെ ഞാൻ ചൊവ്വയെയും നെപ്റ്റ്യൂണിനെയും കുറിച്ചാണ് സംസാരിച്ചത്. ഇപ്പോൾ, അവരുടെ വിന്യാസത്തിന്റെ അർത്ഥമെന്താണെന്ന് ഞാൻ നിങ്ങളോട് പറയട്ടെ? പ്രണയ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിനും നിഗൂഢതകൾ പരിഹരിക്കുന്നതിനും ആഴത്തിലുള്ളതും പ്രശ്‌നകരവുമായ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതിനും ഇത് അനുയോജ്യമാണ്. എന്നിരുന്നാലും, നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം, നാമെല്ലാവരും താൽപ്പര്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകുന്നവരുമാണെങ്കിൽ മാത്രമേ ഇതു സാധ്യമാവുകയുള്ളു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ചില വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് ഇന്നത്തെ ഗ്രഹനില സഹായകമാണ്. അതിനാൽ നിരവധി മേഖലകൾക്ക് പ്രയോജനം ലഭിക്കും, പ്രത്യേകിച്ചും നിങ്ങളോ പ്രിയപ്പെട്ടവരോ ഒരു ദീർഘയാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ. എല്ലാവരോടും തുറന്ന് സംസാരിക്കുന്നത് നല്ലതാണ്, അതിനാൽ നിങ്ങളുടെ നീക്കങ്ങളെക്കുറിച്ച് അടുത്തുള്ളയാളുകളെ അറിയിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി ചിന്തിക്കേണ്ട സമയമാണിത്. നിങ്ങൾ തിരക്കുകൂട്ടേണ്ടതില്ല, നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കാര്യങ്ങൾ ആസൂത്രണ ഘട്ടത്തിൽ തന്നെ ഉപേക്ഷിക്കാം. എന്നിരുന്നാലും, വളരെ മുമ്പുതന്നെ പ്രവർത്തിക്കേണ്ടിയിരുന്ന കാര്യങ്ങളിൽ മറ്റുള്ളവർ പിണങ്ങുന്നത് നിർത്തിയാൽ  ഇടപാടുകൾ വളരെ വേഗത്തിൽ മുന്നോട്ട് പോകും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ജീവിതം ഒരു കയറ്റിറക്കം പോലെ തോന്നുകയാണെങ്കിൽ, എല്ലാം ശുഭമായിരിക്കും. എല്ലാ വൈകാരിക വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ നിങ്ങൾ ഒരു പരിശ്രമം നടത്തുകയാണെങ്കിൽ, ഫലങ്ങൾ അതിശയകരമാകുമെന്ന് നിങ്ങൾ കണ്ടെത്തും. നിങ്ങൾ സ്വയം വിശ്വസിക്കുന്നുവെങ്കിൽ, മറ്റുള്ളവർ നിങ്ങളെ കൂടുതൽ ഗൗരവമായി എടുക്കുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സൗമ്യമായ രീതിയിലാണെങ്കിൽ മാത്രം അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ദിവസമാണിത്, അതിനാൽ സ്വയം അച്ചടക്കത്തിന്റെ ആവശ്യകതയുണ്ട്. നിങ്ങൾ ഇപ്പോൾ നിങ്ങളുടെ കാര്യങ്ങൾ ശരിയായി സംഘടിപ്പിക്കുന്നില്ലെങ്കിൽ, നിങ്ങൾ മറ്റൊരാൾക്ക് നിയന്ത്രണം ഏറ്റെടുക്കാൻ അവസരം നൽകും. കൂടാതെ, നിങ്ങൾ സ്വന്തം സമയം ക്രമീകരിക്കുന്നില്ലെങ്കിൽ, നഷ്ടങ്ങളുണ്ടായാല്‍ പരാതിപ്പെടാന്‍ സാധിക്കില്ല.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഒരു പ്രിയപ്പെട്ട ആഗ്രഹം ഇപ്പോഴും ആസൂത്രണ ഘട്ടത്തിലാണ്, എന്നാൽ നിങ്ങൾ ഇതിനകം തയാറാണെങ്കില്‍, നിങ്ങൾ ഒരു മികച്ച തുടക്കത്തിലേക്ക് പോകണം. നിങ്ങളുടെ നിലയെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ, ഒരു റിസ്ക് എടുക്കാൻ നിങ്ങൾ തയ്യാറാണെന്ന് തോന്നിയേക്കാം. നിങ്ങളെ സഹായിക്കാൻ കഴിയുന്ന ആളുകൾ, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അറിയുന്നുണ്ടെന്ന് ഉറപ്പാക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇന്നത്തെ ഗ്രഹനിലകൾ വീട്ടിൽ വലിയ മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പര്യാപ്തമാണ്, താമസസ്ഥലം പോലും മാറിയേക്കാം. അടുത്ത ദിവസം മാറ്റങ്ങള്‍ വര്‍ധിക്കാനിടയുണ്ട്, അതിനാല്‍ തുറന്ന മനസോടെയിരിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

യാത്രയ്ക്കായി കുറച്ച് സമയം എടുക്കുക. നിങ്ങൾ ജോലിയില്‍ തുടരുകയാണെങ്കില്‍, മീറ്റിംഗുകളും ചര്‍ച്ചകളും നന്നായി നടക്കും. കൂടാതെ, നിങ്ങൾ എവിടെയായിരുന്നാലും, ജീവിതത്തില്‍ സന്തോഷിക്കാന്‍ ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാതിരിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഒരു പങ്കാളി കൂടുതൽ ധാർഷ്ട്യവും പിടിവാശിയും പ്രകടിപ്പിക്കുന്നു, എന്നാല്‍ ഇതിനര്‍ത്ഥം അവര്‍ ശരിയാണെന്നുമല്ല തെറ്റാണെന്നുമല്ല. പറയുന്നത് ശ്രദ്ധയോടെ കേൾക്കുക. എല്ലാത്തിനുമുപരിയായി അവര്‍ പറയുന്നതില്‍ തുടക്കം മുതല്‍ കാര്യമില്ലെന്ന് തോന്നിയാല്‍ കൂടുതല്‍ ചെവി കൊടുക്കേണ്ടതില്ല.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

മാസത്തിലെ ശക്തമായ സമയമാണിത്. വരുന്ന മൂന്ന് മാസത്തിനുള്ളിൽ ഇപ്പോൾ ചെയ്യുന്ന ചെറിയ പ്രവൃത്തികൾ പോലും വലുതാക്കപ്പെടുമെന്ന് ഓർക്കേണ്ട നിമിഷമാണിത്, അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി ചിന്തിക്കുക. സാമ്പത്തിക പ്രത്യാഘാതങ്ങൾ പരിഹരിക്കുക എന്നതാണ് ആദ്യപടി.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇന്ന് ഒരു ചെറിയ ആശയക്കുഴപ്പം ഉണ്ടായാൽ നിങ്ങൾ സന്തോഷവാനായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു ചെറിയ കുഴപ്പമുണ്ടായേക്കും, എന്നാൽ പ്രണയ വാഗ്ദാനങ്ങൾ കൊണ്ടുവരാൻ നിങ്ങളെ സഹായിക്കും. അനാവശ്യമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാനും നിങ്ങൾക്ക് കഴിഞ്ഞേക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സുരക്ഷ പ്രധാനമാണ്, എന്നാൽ വ്യക്തിപരമായ സാഹചര്യം കൂടുതൽ മാറിക്കൊണ്ടിരിക്കുന്നു. ബുദ്ധിമുട്ടുകൾക്കിടയിൽ വളരെ സന്തോഷകരമായ അവസരങ്ങൾ നെയ്തെടുക്കുമെന്നതിനാൽ, ജീവിതം നന്നായി പോകുമെന്ന് തോന്നുകയാണെങ്കിൽ വളരെയധികം വിഷമിക്കേണ്ടതില്ല. കൂടാതെ, മോശം മാനസികാവസ്ഥയിലുള്ള ആളുകളെ അനാവശ്യമായി ശല്യപ്പെടുത്തുന്നതിനുപകരം, നിങ്ങൾക്ക് അവരെ സന്തോഷിപ്പിക്കാന്‍ കഴിയണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജോലിസ്ഥലത്തെ ആളുകളെക്കുറിച്ച് നിങ്ങൾക്ക് പരാതിപ്പെടാൻ ഒരു കാരണമുണ്ടാകാം, എന്നാൽ വിവേകപൂർണ്ണമായ സമീപനം സ്വീകരിക്കുകയും അർഹതയില്ലെങ്കിലും ആളുകൾക്ക് സഹായം നൽകുകയും ചെയ്യുക. നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക. നിങ്ങളോട് മോശമായി പെരുമാറിയ ഒരാളുടെ എടുത്ത് നല്ല സമീപനം സ്വീകരിക്കുക.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today october 18 2022 aries gemini cancer virgo capricorn zodiac signs check astrological prediction

Best of Express