എപ്പോഴാണ് സമയം ആരംഭിച്ചത്? ചില തത്വജ്ഞാനികളുമായി അടുത്തിടെ ഞാൻ ചർച്ച ചെയ്ത ഒരു ചോദ്യമായിരുന്നു ഇത്. ഒരു പ്രത്യേക പോയിന്റിലാണ് സമയം ആരംഭിച്ചത് എന്ന് നമ്മൾ പറഞ്ഞാൽ ആ പോയിന്റ് ഏത് സമയത്താണെന്ന് നാം പറയേണ്ടി വരും. അതാണ് പ്രശ്നം. നേരത്തേ സമയം ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞാൽ, അത് ഏത് കാലത്താണെന്ന് നാം പറയേണ്ടി വരും. കുഴപ്പമില്ല, എനിക്കും ഒന്നും മനസിലായില്ല.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങൾ വെറുതെ പങ്കാളികളെ വിഷമിപ്പിക്കുകയാണ്. ഇന്നത്തെ ചന്ദ്രന്റെ മനോഹരമായ സ്വാധീനം നിങ്ങൾക്ക് ഇപ്പോൾ എല്ലാവരുമായും സംസാരിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനം ക്ഷമിക്കാനും മറക്കാനും കഴിയുമെന്ന് വെളിപ്പെടുത്തുന്നു. ഉത്തരവാദിത്തം മറ്റാരേക്കാളും നിങ്ങളുടെ മേൽ ഉണ്ട്. സമാധാനം ആവശ്യമാണെന്ന് നിങ്ങൾക്ക് തോന്നിയാൽ, അതിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ ജ്യോതിഷ ചക്രങ്ങൾ ഓരോ മാസവും ഒരു തരം പുതിയ തുടക്കങ്ങൾ നൽകുന്നു. ഇന്നത്തെ പ്രത്യേക പാറ്റേൺ വീട്ടിൽ പുതിയ തുടക്കങ്ങൾ നിർദ്ദേശിക്കുന്നു, പക്ഷേ സഹായകരമായ ചില സംഭവവികാസങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കാൻ വേണ്ടത്ര സമയമില്ലെന്ന് തോന്നുന്നു. യഥാർത്ഥത്തിൽ, ഇതിന്റെ ഫലമായി നിങ്ങൾ‌ക്ക് വളരെയധികം പ്രശ്‌നങ്ങളിൽ നിന്ന്‌ രക്ഷപ്പെടാം!

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

സാമൂഹ്യപരമായ ചില സംരംഭങ്ങള്‍ക്കുളള സമയമാണ് വീണ്ടും വന്നിരിക്കുന്നത്. മറ്റുള്ളവര്‍ക്കായ് കരുതി വച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ പോലും അധികമാലോചിക്കാതെ നിങ്ങളേറ്റെടുത്തേക്കാനിടയുണ്ട്. വിജയത്തിലേക്കെത്താന്‍ നിങ്ങള്‍ക്കിനിയും സമയമുണ്ടെന്നതിനാല്‍ ഒന്നിലും തിടുക്കം കൂട്ടേണ്ടതില്ല.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

പൊതുകാര്യങ്ങളില്‍ നിങ്ങള്‍ക്കിപ്പോള്‍ നല്ല സമയമാണെന്നാണ് നക്ഷത്രങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാലും വളരെ ചില അടുത്ത സൌഹൃദങ്ങളും ആഗ്രഹങ്ങളും വിചാരിക്കുന്ന രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനായെന്ന് വരില്ല. നിങ്ങളുടെ ചിന്തയില്‍ ഏറ്റവും അവസാനമെത്തുന്ന വ്യക്തിയാവാം ചിലപ്പോള്‍ നിങ്ങളുടെ സഹായത്തിനെത്തുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

രഹസ്യസ്വഭാവം തുടരുന്നത് നല്ലത് തന്നെ, പക്ഷേ നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് മറന്ന് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. എല്ലാവരുടെയും താല്‍പര്യം മനസ്സിലാക്കി വേണം അവരെ പിന്തുണയ്ക്കേണ്ടത്. നിങ്ങളുടെ പ്രവര്‍ത്തികളെക്കുറിച്ച് മറ്റുള്ളവര്‍ യാദൃശ്ചികമായ് അറിയാനിടവന്നാല്‍ അതവരെ അത്ര കണ്ട് സന്തോഷിപ്പിക്കുന്നതായിരിക്കില്ല എന്ന് മനസ്സിലാക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അനാവശ്യമായ പരിഭ്രമം ഒരിക്കലും ഗുണം ചെയ്യില്ലെന്നാണ് ഈ ആഴ്ച മുഴുവനിലേക്കുമായ് നിങ്ങള്‍ക്ക് നല്‍കാനുള്ള ഉപദേശം. മറ്റുള്ളവര്‍ സമയവും സാഹചര്യവും ഒരുക്കി തന്നതിനാലാണ് നിങ്ങള്‍ക്ക് അവരേക്കാള്‍ മുന്നിലെത്താനായതെന്ന തിരിച്ചറിവുണ്ടാകണം. അല്ലെങ്കില്‍ ഈ ചുരുങ്ങിയ സമയത്തില്‍ വളരയെധികം സമ്മര്‍ദ്ദം നിങ്ങള്‍ക്കനുഭവിക്കേണ്ടതായിരുന്നു.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ജീവിതം എന്ന് പഴയതുപോലെയാകും എന്നുള്ള നിങ്ങളുടെ ചോദ്യത്തിന് ഉത്തരം ലഭിക്കുന്ന ദിവസമാണിന്ന്. ഈ രാശിയിലുള്ള എല്ലാവര്‍ക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാന്‍ കഴിയേണ്ടതാണെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. പോരാത്തതിന് വൈകാരികമായ് എല്ലാം നിങ്ങള്‍ക്കനുകൂലമാകുന്ന സാഹചര്യമായാണ് കാണപ്പെടുന്നത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

കിട്ടുന്നതിനനുസരിച്ച് കൊടുക്കുക എന്ന തരത്തിലുള്ള ദിവസമാണിന്ന്, എങ്കിലും വീട്ടിലെ കാര്യങ്ങളില്‍ ഒരു കണ്ണ് വേണം. പ്രേമകാര്യങ്ങള്‍ക്ക് അനുകൂലമായ സമയമാണ് രാവിലെയെങ്കിലും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ തേടുന്നതിന് മടിക്കേണ്ടതില്ല. ഒരിക്കല്‍ ഇത് അംഗീകരിച്ചാല്‍ ബാക്കിയെല്ലാം നിങ്ങളുടെ വഴിക്ക് വരും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അല്‍പം അപകടം പിടിച്ചമേഖലയിലാണെങ്കില്‍ കൂടിയും ഏല്‍പ്പിച്ചിരിക്കുന്ന ജോലി കൃത്യമായ് ചെയ്യാന്‍ തക്കവണ്ണമുള്ള ദൃഢനിശ്ചയം നിങ്ങള്‍ക്കുണ്ട്. പഴയ ചില മുറിവുകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമുണ്ടാകുന്ന അസ്വസ്ഥതകളും ദേഷ്യവുമാണ് ജോലി സ്ഥലത്ത് നിങ്ങള്‍ നേരിടുന്ന പ്രധാന തടസ്സം. വൈകാരികമായ പ്രക്ഷുബ്ധതകളെ വിട്ടുകളയുകയാണ് നിങ്ങള്‍ക്ക് ശാന്തത ലഭിക്കാനായ് ആദ്യം ചെയ്യേണ്ടത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കുട്ടികള്‍ ഇല പറിച്ചെടുക്കുന്ന പോലെ, അധികം ആലോചിക്കാതെ കാര്യങ്ങള്‍ ചെയ്ത് തുടങ്ങിയാല്‍ നിങ്ങള്‍ക്ക് പല കാര്യങ്ങളിലുമുള്ള മന്ദത മാറ്റിയെടുക്കാനാകും. ചന്ദ്രന്‍റെ നീക്കങ്ങള്‍ വളരെ വിവേകത്തോടെ ആയതിനാല്‍ തന്നെ നിങ്ങള്‍ക്ക് സ്വസ്ഥമായ് ഇരിക്കാന്‍ കഴിയുന്ന ദിവസമാണ്. വ്യക്തിയെന്ന നിലയിലെന്നതിനേക്കാള്‍ ബാഹ്യമായ ചിലതില്‍ ആകര്‍ഷിക്കപ്പെട്ട് പ്രേമബന്ധങ്ങളുണ്ടാകുനുള്ള സാധ്യത വളരെ കൂടുതലാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഒരു ചുവട് മുന്നോട്ട് വയ്ക്കുന്നതിന് മുന്നോടിയായ് മൂന്ന് ചുവട് പുറകോട്ടും ഒരു ചുവട് വശങ്ങളിലേക്കും വയ്ക്കുന്ന വ്യക്തിയാണ് ഇപ്പോഴും നിങ്ങള്‍. ഗ്രഹങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ഒന്നോ രണ്ടോ ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടതായ് വന്നേക്കാം.അതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തിലേക്കെത്താന്‍ അടുത്ത ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടിയും വരാം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ലക്ഷ്യത്തിലെത്തുക എത്തുന്നതിന് വലിയ ശ്രമങ്ങള്‍ ആവശ്യമാണെന്നുള്ളത് നിങ്ങള്‍ക്ക് തന്നെയറിയാം. ആവശ്യപ്പെടുമ്പോള്‍ പരമാവധി സഹായവുമായെത്താന്‍ തയ്യാറായ് നില്‍ക്കുന്ന സുഹൃത്തുക്കള്‍‌ നിങ്ങള്‍ക്കുണ്ട്. ദീര്‍ഘകാലമായ് മാറ്റിവച്ചിരിക്കുന്ന ഒരു കാര്യത്തില്‍ ഇനിയും വൈകാതെ തീരുമാനമെടുക്കാനാണ് ഗ്രഹനിലയനുസരിച്ച് നല്‍കാനുള്ള ഉപദേശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook