Horoscope Today October 15, 2021: എനിക്ക് വെള്ളിയാഴ്ച വളരെ ഇഷ്ടമാണ്. പ്രണയത്തിന്റെയും ആനന്ദത്തിന്റെയും ദേവതയ്ക്ക് പ്രത്യേകമായി കരുതുന്ന ദിവസം ആയതുകൊണ്ടാകാം അത് എന്ന് ഞാൻ കരുതുന്നു. എന്റെ പുസ്തകത്തിൽ, എല്ലാം പെട്ടെന്ന് ബാധിക്കുന്നന ആളുകളും സ്വയം ആസ്വദിക്കാൻ പുറപ്പെടുന്ന ഒരു ദിവസമാണ് അത്. അവർ അതിൽ ആയിരിക്കുമ്പോൾ കുറച്ച് സ്നേഹവും വെളിച്ചവും പ്രചരിപ്പിക്കുന്നു. അത് വളരെ നിസ്സാരമായി തോന്നുന്നില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു – ഇത് ശരിയാണ് അത്ര മാത്രം!
Also Read: Horoscope of the Week (October 10 – October 16, 2021): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
കേതുവുമായള്ള സൂര്യന്റെ ബന്ധം സാമ്പത്തിക മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു, പക്ഷേ നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ മാത്രമാണ് അവ ലഭ്യമാവുക. നിങ്ങളുടെ ആത്മവിശ്വാസത്തെ വളരെയധികം ആശ്രയിക്കേണ്ടതുണ്ട്. നിങ്ങൾ സ്വയം വിശ്വസിക്കുന്നുവെങ്കിൽ നിങ്ങൾക്ക് വിജയസാധ്യത കൂടുതലാണ്. സ്നേഹത്തിൽ, നിങ്ങളുടെ സാഹസികമായ ഇടപെടൽ വേണ്ടി വരും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
സൂര്യനുമായുള്ള നിങ്ങളുടെ ഇപ്പോഴത്തെ ബന്ധം ഒരു പതിവ് സംഭവമായി മാറിയിരിക്കുന്നു, എന്നിരുന്നാലും നിങ്ങൾക്ക് തിരക്ക് കുറയുകയും വിഷമിക്കാനുള്ള സാഹചര്യങ്ങൾ വരികയും ചെയ്യും. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിലേക്കുള്ള മാർഗങ്ങൾ കണ്ടെത്താനുള്ള മികച്ച ദിവസമാണിത്. നിങ്ങൾക്ക് വലിയ ചിത്രം എന്താണെന്ന് കാണാൻ കഴിഞ്ഞാൽ, നിങ്ങൾക്ക് ദിവസേനയുള്ള ചോദ്യങ്ങൾ ക്രമീകരിക്കാൻ കഴിയും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ മെച്ചപ്പെടുത്തലുകൾ നിരസിക്കുന്നത് നിങ്ങൾ തുടരുകയാണെങ്കിൽ, പാഴാക്കിയ അവസരങ്ങൾ നിറഞ്ഞ ജീവിതമാണ് നിങ്ങൾ ജീവിക്കുന്നതെന്ന് പറയാം. പങ്കാളികൾ അവരുടെ ബുദ്ധിമുട്ടുകളുമായി നിങ്ങളുടെ അടുത്തെത്തിയാൽ കാര്യത്തിന്റെ കാതൽ തേടുക. വാസ്തവത്തിൽ, നിങ്ങളുടെ കൃത്യമായ അവബോധം മറ്റുള്ളവർ കാണാത്ത പ്രശ്നങ്ങൾ കണ്ടെത്തും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഇന്നത്തെ ഗ്രഹ പാറ്റേണുകൾ അൽപ്പം തീവ്രമാണ്, ഒപ്പം ഹൃദയത്തിന്റെ എല്ലാ കാര്യങ്ങൾക്കും വളരെ അനുയോജ്യമാണ്. നിങ്ങളുടെ കാലിൽ നിന്നുകൊണ്ട് പ്രശ്നങ്ങളെയെല്ലാം ഉന്മൂലനം ചെയ്യാനുള്ള ശരിയായ മാനസികാവസ്ഥയിലാണ് നിങ്ങൾ. നിങ്ങളുടെ സമൃദ്ധമായ ഊർജ്ജത്തെ പല തരത്തിലും വിനിയോഗിക്കേണ്ടതുണ്ട്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
വീട്ടിൽ മാറ്റത്തിനുള്ള സമ്മർദ്ദം ഇപ്പോഴും ശക്തമാണ്. എന്നാൽ ആസന്നമായ മാറ്റങ്ങൾ ശരിക്കും അഭികാമ്യമാണോ എന്ന് നിങ്ങൾക്ക് മാത്രമേ തീരുമാനിക്കാൻ കഴിയൂ. വൈകാരികമായ സങ്കീർണതകളിൽ പെട്ട് ഒതുങ്ങരുത്. കാരണം പങ്കാളികളുടെ വികാരങ്ങളിൽ നിന്ന് വളരെ കുറച്ച് മാത്രമേ നേടാനാകൂ. സത്യത്തെ അഭിമുഖീകരിക്കേണ്ട സമയമാണിത്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ ഇപ്പോഴും പൂർണ്ണമായും അനുകൂലമാണെന്ന് പറയുന്നത് ശരിയാവില്ല. പക്ഷേ, പ്രശ്നങ്ങളുമായി സ്വയം പരിചയപ്പെടാൻ നിങ്ങൾ വേണ്ടത്ര പരിശ്രമിക്കുകയാണെങ്കിൽ, ഒരു നല്ല സാധ്യത നേടുന്നതിനുള്ള മികച്ച അവസരമാണ് നിങ്ങൾക്ക് ലഭിക്കുക. ഒരു പദ്ധതിയുമായി മുന്നോട്ട് പോകുക, അല്ലാത്തപക്ഷം നിങ്ങളുടെ സമയം നഷ്ടപ്പെട്ടേക്കാം
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിലവിലുള്ള അപ്രസക്തമായ പ്രശ്നങ്ങൾക്ക് നിങ്ങളുടെ എല്ലാ ബുദ്ധിയും പ്രയോഗിക്കുക. വൈകാരികമായ അടിയൊഴുക്കുകൾ അസ്വസ്ഥതയുണ്ടാക്കാം, പക്ഷേ നിങ്ങളുടെ യുക്തിപരമായ കഴിവുകൾക്കായി ഇപ്പോൾ ഉള്ളതുപോലെ ഒരിക്കലും ആവശ്യം ഉയർന്നിരുന്നില്ല. ചില നിയന്ത്രണങ്ങൾ അവഗണിച്ചുകൊണ്ട് മാത്രമേ നിങ്ങളുടെ പ്രണയ പ്രതീക്ഷകൾ വികസിപ്പിക്കാൻ കഴിയൂ.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
മുൻകൂട്ടി നിശ്ചയിച്ച പദ്ധതികളിൽ ഉറച്ചുനിൽക്കാൻ നിങ്ങൾക്ക് നിശ്ചയദാർഢ്യമുണ്ടെങ്കിലും സാഹചര്യങ്ങൾ നിങ്ങളെ വഴിതെറ്റിക്കാൻ ഗൂഢാലോചന നടത്തും. നിങ്ങളുടെ കാഴ്ചപ്പാട് പൂർണ്ണമായും ശരിയാണെന്ന് അംഗീകരിക്കാൻ പങ്കാളികൾ തയ്യാറല്ലെന്ന് വന്നേക്കാം. എന്തുകൊണ്ടാണ് നിങ്ങൾ സ്വയം ഒരു ഉപകാരം ചെയ്യാത്തതും അവരുടെ വിമർശനങ്ങളിൽ സത്യത്തിന്റെ കണങ്ങളുണ്ടോ എന്ന് തിരയാത്തതും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഒരു ചട്ടം പോലെ നിങ്ങളെ സംശയാസ്പദമായ വ്യക്തി എന്ന് വിളിക്കാൻ കഴിയില്ല, എന്നാൽ ഇപ്പോൾ നിങ്ങളുടെ പുറകിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നതായി തോന്നുന്നു. നിങ്ങളെ നിരാശപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്ന ആളുകളെ ശ്രദ്ധിക്കരുത്. പക്ഷേ നിങ്ങളുടെ സാധാരണ സത്യസന്ധതയോടും നേരോടും കൂടി നിങ്ങളുടെ സ്വന്തം കാര്യങ്ങൾ തുടരുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾ എന്തുതന്നെ ചെയ്താലും, അത് നിങ്ങളിൽത്തന്നെ രഹസ്യമായി സൂക്ഷിക്കാൻ ശ്രമിച്ചാലും, അത് പരസ്യമാക്കപ്പെടും. നിങ്ങളുടെ ദീർഘകാല പ്രതീക്ഷകളിലും ആഗ്രഹങ്ങളിലും നിങ്ങളുടെ ഊർജ്ജം കേന്ദ്രീകരിക്കുക, ദൈനംദിന കാര്യങ്ങൾ ഒരു വശത്ത് വയ്ക്കുക. നിങ്ങൾ ഇപ്പോൾ ശരിക്കും ചെയ്യേണ്ടത് വ്യക്തിപരവും ക്രിയാത്മകവുമായ ലക്ഷ്യത്തോടെ മുന്നോട്ടുപോകുക എന്നതാണ്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ ചാർട്ടിലെ കൗതുകകരമായ മേഖലകളിലെ ഗ്രഹങ്ങളുടെ പ്രവർത്തനം നിങ്ങളുടെ കാഴ്ചപ്പാടുകളെ ഉയർത്താൻ ഉപദേശിക്കുന്നു. കുംഭം ഒരു സമത്വപരവും ജനാധിപത്യപരവുമായ ചിഹ്നമാണെന്ന് നിങ്ങൾ വായിച്ചതെല്ലാം മറന്ന് വ്യക്തിപരമായ പുരോഗതിക്കും സ്ഥാനക്കയറ്റത്തിനും വേണ്ടി എല്ലാം ചെയ്യുക. ആദ്യം ഒരു ക്ഷണം വിചിത്രമായി തോന്നുകയാണെങ്കിൽ, അത് പൂർണ്ണമായും തള്ളിക്കളയാൻ ഒരു കാരണവുമില്ല.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ അഭിലാഷം നിറഞ്ഞതും ദീർഘദർശനമുള്ളതുമായ സ്വഭാവത്തെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്, നിങ്ങൾ ഇന്ന് നിങ്ങളുടെ പക്കൽ ധാരാളം ഉണ്ടെങ്കിൽ പോലും. നിങ്ങളുടെ സാഹസിക വശങ്ങൾ വളർത്തിയെടുക്കുക, ആവേശകരമായ ഒരു ഇടവേള ആസൂത്രണം ചെയ്യുക. വിദൂര യാത്ര അഭികാമായമായിരിക്കുമെന്ന് തോന്നുന്നു, പക്ഷേ വളരെയധികം തിരഞ്ഞെടുപ്പ് വേണ്ടി വരും, നിങ്ങൾ എവിടെ പോകണം എന്നത് ചോദ്യമാണ്. ഒരുപക്ഷേ നിങ്ങൾക്ക് തനിച്ചായിരിക്കാൻ കഴിയുന്ന എവിടേക്കെങ്കിലും പോവുക.
