Horoscope Today October 14, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today October 14, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today October 14, 2021: നിലവിലെ ഗ്രഹ നില വളരെ ശക്തമാണ്. പക്ഷേ, കാര്യങ്ങള്‍ ഏത് വഴിക്ക് പോകുമെന്നത് ചോദ്യമായി നിലനില്‍ക്കുന്നു. അതാണ് ഞങ്ങൾക്ക് പറയാൻ ബുദ്ധിമുട്ടുള്ളതും. നമുക്കെല്ലാവർക്കും ധാർമ്മികമായ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള കഴിവുണ്ട്. കൂടുതൽ മര്യാദയോടും സത്യസന്ധതയോടും കരുതലോടും കൂടി മറ്റുള്ളവരോട് പെരുമാറുമ്പോൾ ലോകം മുഴുവൻ മികച്ചതായി മാറും.

Also Read: Horoscope of the Week (October 10 – October 16, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

വിശ്രമിക്കാന്‍ സമയം കണ്ടെത്തിയില്ലെങ്കില്‍ ഇത് നിങ്ങളെ ശാരീരികമായും വൈകാരികമായും ക്ഷീണിപ്പിക്കുന്ന ആഴ്ചയാകാനിടയുണ്ട്. തൊഴില്‍ പരമായി പറഞ്ഞാൽ നിങ്ങൾ ഒരു വിജയിയെ സമീപിക്കും. പക്ഷേ നിങ്ങൾ ഒരു ഊഹത്തെ പിന്തുടരുകയാണെങ്കിൽ മാത്രമായിരിക്കും ഇത് സംഭവിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ ചങ്കൂറ്റം പങ്കാളികളെ അത്ഭുതപ്പെടുത്തും. എന്നിരുന്നാലും നിങ്ങളുടെ ഇപ്പോഴത്തെ വിജയത്തിന്റെ പിന്നില്‍ മറ്റുള്ളവരുടെ പ്രയത്നവും ഉണ്ടെന്ന കാര്യം മറക്കരുത്. നന്ദികെട്ടവരോ അഹങ്കാരികളോ ആയിരിക്കുന്നത് ബുദ്ധിയല്ല. ഭാവനകളില്‍ മുഴുകാന്‍ ഇനിയും സമയമുണ്ട്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഒരു പങ്കാളിയുടെ ജീവത സാഹചര്യങ്ങളില്‍ ഉണ്ടായ മാറ്റങ്ങളാൽ നിങ്ങൾക്ക് പ്രോത്സാഹനം ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ആത്മവിശ്വാസം തോന്നുന്ന സന്ദർഭത്തിലാണ് ആത്മസംതൃപ്തിക്കെതിരെ ജാഗ്രത പാലിക്കേണ്ടതെന്ന് മറക്കരുത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ മാനസികാവസ്ഥയില്‍ ഒരു മാറ്റം വന്നേക്കും. നിങ്ങൾ കൂടുതൽ ബിസിനസ് രീതിയിലേക്ക് മാറാന്‍ പോവുകയാണെന്ന് തോന്നുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

തൊഴില്‍പരമായ മേഖലിയലെ പങ്കാളിത്തവും അടുത്ത വ്യക്തിബന്ധങ്ങളും നിങ്ങൾക്ക് പ്രധാനമാണ്. എന്നാൽ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനനുസരിച്ച് സൗഹൃദങ്ങള്‍ക്കുള്ള സാധ്യതകള്‍ അകലുകയാണ്. നിങ്ങൾക്ക് ചെയ്യാനാവുന്നത് കഴിയുന്നത്ര സത്യസന്ധത പുലർത്തുക എന്നതാണ്. ഏതൊരു വിഷയത്തിലും ആത്മാര്‍ഥമായി ഇടപെടുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വീട്ടിലെ സ്ഥിതി കൂടുതൽ സങ്കീര്‍മാവുകയാണ്. ലഭിച്ചിരിക്കുന്ന ജീവിത സാഹചര്യം കൊണ്ട് സ്ഥിരതയും സുരക്ഷിതത്വവും ലഭിക്കുമോ എന്ന സംശയം നിങ്ങള്‍ക്കുണ്ട്. ഒരു ആദർശപരമായ വഴിത്തിരിവ് എടുക്കുകയാണെങ്കിൽ ജോലിയില്‍ മികവ് പുലര്‍ത്താന്‍ കഴിയും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ പദ്ധതികളില്‍ പങ്കാളികളുമായി കൂടിയാലോചിക്കേണ്ടത് അത്യാവശ്യമാണ്. വേണ്ട ചർച്ചകൾ നടത്തുക. ഒരു സാമ്പത്തിക സ്വഭാവമുള്ള കാര്യങ്ങൾ മാറ്റിവയ്ക്കേണ്ടി വന്നേക്കാം. ഒരു പങ്കാളിയുമായി ഇടവേളയെടുക്കുന്നതിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് തീര്‍ക്കേണ്ടതായുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ ബിസിനസ്സ് കാര്യങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവിലെത്താം. നിങ്ങളെ ബാധിക്കാത്ത ആളുകളിലും സാഹചര്യങ്ങളിലും നിങ്ങളുടെ അഭിപ്രായങ്ങള്‍ അടിച്ചേൽപ്പിക്കാതിരിക്കേണ്ടത് പ്രധാനമാണ്. ചെറുപ്പക്കാരായ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പിന്തുണയും സഹതാപവും ആവശ്യമാണ്. അതിനാൽ അവർക്ക് ആവശ്യമായ സമയവും നല്‍കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇന്നത്തെ പ്രതികൂലമായ അന്തരീക്ഷം ആസ്വദിക്കുകയല്ലാതെ നിങ്ങൾക്ക് മറ്റ് മാർഗമില്ല. ചുറ്റുമുള്ള ചില മോശം വികാരങ്ങളിൽ നിങ്ങൾ അകപ്പെട്ടാല്‍ മനോവീര്യം തകരാനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണെങ്കില്‍ കുടുംബ കാര്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ പ്രശസ്തിക്കുവേണ്ടി നിലകൊള്ളാനുള്ള സമയമായിരിക്കുന്നു. അത് കേൾക്കാൻ തയ്യാറാകുന്നവരോട് വിശദീകരിക്കുക. മറ്റാരെയും പോലെ തന്നെ കഠിനാധ്വാനത്തിന് നിങ്ങൾ അംഗീകാരം അർഹിക്കുന്നു. നിങ്ങളുടെ പ്രയത്നത്തിന്റെ ഫലം ഇല്ലായിരുന്നെങ്കില്‍ പലരും ഇന്നത്തെ അവസ്ഥയിലെത്തില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ദൈനംദിന ജീവിതത്തിന്റെ സമ്മർദ്ദത്തിനിടയിലും ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം ഒരിക്കലും മറക്കരുത്. ജീവിതത്തെ വലിയ രീതിയില്‍ കാണുകയാണെങ്കില്‍ സാമ്പത്തികമായി വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇന്നത്തെ വെല്ലുവിളി നിറഞ്ഞ ഗ്രഹ വശങ്ങൾക്ക് സമീപ മാസങ്ങളിലെ എല്ലാ അനിശ്ചിതത്വങ്ങളും തുടച്ചുനീക്കാനും നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഭൂതകാലം മുറുകെ പിടിക്കരുത്. നിങ്ങൾക്ക് ഇനി അത് ആവശ്യമില്ല. നിങ്ങളുടെ രഹസ്യങ്ങള്‍ നിങ്ങള്‍ സൂക്ഷിക്കുന്നു. ഭാവനകള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം കൊടുക്കുന്നതിനാലാണത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ജാതകം ഭരിക്കുന്ന ഭൗതിക അഭിലാഷങ്ങളുടെ ഭാഗവുമായി ഉജ്ജ്വലമായ ചൊവ്വ ഒത്തുചേരുന്നു, നിങ്ങളുടെ വരുമാനം വർദ്ധിക്കാൻ പോകുന്നു എന്നതിന്റെ ന്യായമായ സൂചന. ഭൂതകാലത്തില്‍ ഇനിയും ആകുലപ്പെടേണ്ട കാര്യമില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today october 14 2021 aries gemini cancer virgo capricorn zodiac signs check astrological prediction

The moderation of comments is automated and not cleared manually by malayalam.indianexpress.com