Horoscope Today October 13, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today October 13, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today October 13, 2021: ഇന്നത്തെ പ്രധാന ആകാശ ക്രമീകരണങ്ങൾ നാടകീയമായ ചിങ്ങരാശി സംഭവവികാസങ്ങൾക്കൊപ്പം ലോലമായ മീനരാശി പ്രവണതകളും കൊണ്ടുവരുന്നു. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ സാധാരണയുള്ളതിനേക്കാൾ എളുപ്പവും എളുപ്പമുള്ളവ അനുകൂലമായി വരുമെന്നതിന്റെയും സൂചനയാണിത്. അത് പൊതുവായ ചിത്രമാണ്, പക്ഷേ, തീർച്ചയായും നമുക്കെല്ലാവർക്കും ഓരോ കാര്യങ്ങൾ ചെയ്യാൻ നമ്മുടെ സ്വന്തം വഴികളുണ്ട്, നല്ലതോ ചീത്തയോ ആവട്ടെ, അത് നല്ലതിനാക്കുക!

Also Read: Horoscope of the Week (October 10 – October 16, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സാഹചര്യങ്ങൾ വളരെ സങ്കീർണമാണ്. എല്ലാ അർത്ഥത്തിലും നിങ്ങളോട് താൽപ്പര്യമുണ്ടെന്ന് അവകാശപ്പെടുന്ന പങ്കാളികളിൽ വിശ്വസിക്കുക, എന്നാൽ പെട്ടെന്നുണ്ടാകാൻ ഇടയുള്ള ഒരു കൊടുംകാറ്റിനെ സൂക്ഷിക്കുക. അത് എവിടെ നിന്നു വേണമെങ്കിലും വീശിയടിച്ചേക്കാം. അസാധാരണമായ പരിഹാരങ്ങൾക്കും അപരിചിതമായ തീരുമാനങ്ങൾക്കുമുള്ള ദിവസമാണ് ഇന്ന്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

മറ്റുള്ളവരുടെ സഹായത്തിലൂടെ നിങ്ങൾക്ക് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സാധിക്കും. എന്നാൽ നിങ്ങൾക്ക് ശരിക്കും സമ്പന്നൻ ആകാൻ ആഗ്രഹിക്കുന്നുണ്ടോ അതോ ആഴത്തിലുള്ള നിർവൃതിയാണോ നിങ്ങളെ ആകർഷിക്കുന്നത്? എന്നാൽ നിങ്ങളുടെ അടുത്ത നീക്കത്തെ കുറിച്ച് നിങ്ങൾക്ക് അത്ര വ്യക്തതയുണ്ടാകില്ല. എന്നാൽ തുറന്ന ചിന്താഗതി ഉണ്ടാവുക എന്നത് നല്ലതാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾക്ക് എത്ര ദൂരം സഞ്ചരിക്കാനുണ്ടെന്ന് നിങ്ങൾക്ക് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടുണ്ടാവില്ല, പക്ഷേ അങ്ങനെയാണെങ്കിൽ പോലും, അടുത്ത അഞ്ചോ ആറോ മാസം കഴിഞ്ഞാൽ പോലും നിങ്ങളുടെ യാത്ര പൂർത്തിയാകാൻ സാധ്യതയില്ല. തീർച്ചയായും നിങ്ങൾ പാതിവഴിയിലാണ്, എന്നാൽ ഒരു വൈകാരിക ഘട്ടത്തിലേക്ക് മാത്രമാണ് നീങ്ങുന്നത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ചാർട്ടിൽ ചൊവ്വ വളരെ അനുകൂലമായി കാണപ്പെടുന്നു, സൂര്യനും സൗഹൃദപരമായി കാണപ്പെടുന്നു, ഇത് നിങ്ങൾക്ക് ആവേശകരമായാ ഒരു രൂപരേഖ നൽകുന്നു. നിങ്ങൾക്ക് കഴിയുന്നിടത്തോളം നിങ്ങളുടെ ഭാവനലോകത്തിൽ മുഴുകുക, ‘യഥാർത്ഥ’ ജീവിതം സ്വയമേ മുന്നോട്ട് പോകാൻ വിടുക. പങ്കാളിത്തങ്ങളോടുളള നിങ്ങളുടെ മനോഭാവം വളരെ കാവ്യാത്മകമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ ചന്ദ്രന്റെ വലിയ സ്വാധീനത്തിന് കീഴിലാണ്. ഇത് നിങ്ങളെ അല്പം അസ്വസ്ഥനാക്കിയേക്കാം, വൈകാരികമായി, പ്രത്യേകിച്ചും പരിപാടികൾ പദ്ധതി പ്രകാരം നടക്കാതാവുമ്പോൾ . അതെ സമയം നിങ്ങളുടെ തോന്നലുകളെയും കേൾക്കണം. ഉടനെ തന്നെ നിങ്ങളുടെ മിക്ക പ്രതീക്ഷകളും പദ്ധതികളും നടപ്പിലാക്കാൻ കഴിയും. അതുകൊണ്ട് മനസ്സ് കൈവിടരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അഭിമുഖീകരിക്കേണ്ട ചില പ്രധാനപ്പെട്ട ജോലിസംബന്ധമായ പ്രശ്നങ്ങൾ ഉണ്ട്, മുൻപ് സ്വീകരിച്ചതിലും കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിയും വന്നേക്കും. നിസ്സാരമായ തെറ്റുകൾ തിരുത്താൻ ധീരമായ തുടക്കം കുറിക്കേണ്ട സമയമാണിത്. എല്ലാത്തിനുമുപരി, നിങ്ങൾക്ക് നന്നായി കഴിയുന്ന ഒരു കാര്യമുണ്ടെങ്കിൽ, അത് പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ പ്രധാന ആശങ്ക സാമ്പത്തികമാണെന്ന് തോന്നുന്നു, ഈ ആഴ്ച കഴിയുന്നതിന് മുമ്പ് നിങ്ങളുടെ ബജറ്റ് പുനക്രമീകരിക്കാൻ നിങ്ങൾ നിർബന്ധിതരാകുമെന്ന് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ദീർഘകാല സമ്പാദ്യത്തിനും സുരക്ഷയ്ക്കും കൂടുതൽ ഊന്നൽ നൽകണം, അനാവശ്യ ചെലവുകൾ കുറയ്ക്കുന്നതാണ് നല്ലത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചൊവ്വയുടെയും വ്യാഴത്തിന്റെയും മികച്ച വിന്യാസങ്ങൾ നിങ്ങളുടെ കടുപ്പമേറിയതും കൂടുതൽ നിഷ്‌കരുണവും ആയ സ്വഭാവത്തെ നിയന്ത്രിക്കാൻ ആവശ്യമാണ്. അർഹതയുള്ള ആളുകളേക്കാൾ യഥാർത്ഥത്തിൽ നിങ്ങളാണ് അത് സ്വയം നേരിടുന്നത് എന്ന ലളിതമായ കാരണത്താൽ ഇത് ആഗ്രഹിക്കുന്ന ഒരു ഫലമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ നല്ല യോജിപ്പോടെയുള്ള ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ നിശ്ചയദാർഢ്യത്താൽ ഞെട്ടിയ പങ്കാളികൾക്കും പ്രിയപ്പെട്ടവർക്കും ധൈര്യം നൽകണം. അവരെ ആശ്വസിപ്പിക്കാനുള്ള നിങ്ങളുടെ കഴിവ് മനസ്സിൽ തട്ടുന്നതായിരിക്കും. പ്രണയത്തിൽ അസാദാരണമായ തിരഞ്ഞെടുപ്പുകൾക്ക് ഉള്ള സമയമാണ്, അല്ലെങ്കിൽ നല്ലൊരു അവസരം നഷ്ടമാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഒരു കാര്യങ്ങൾ പോകുന്ന നിലവിലെ ഗതിയിൽ നിങ്ങൾ പൂർണമായും സന്തോഷവാനായിരിക്കില്ല. എന്തായാലും ഇപ്പോൾ ഭയപ്പെടേണ്ടതില്ല. ഉടൻ സംഭവിക്കുന്ന മാറ്റങ്ങൾ നിലവിലെ സംശയങ്ങൾ ദൂരീകരിക്കും. നിങ്ങൾ ഇപ്പോൾ തികച്ചും എല്ലാം തുറന്നു പറയുന്ന സത്യസന്ധനാണെങ്കിലും, നിങ്ങൾ ഇപ്പോഴും നിങ്ങളുടെ ഉള്ളിൽ മാത്രമായി സൂക്ഷിക്കുന്ന കാര്യങ്ങളുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ജോലിസ്ഥലത്ത് ധിക്കാരം കാണിച്ച സഹപ്രവർത്തകർ അതിൽ ഖേദിക്കും. ജോലി സ്ഥലത്ത് നിങ്ങളുടെ ശക്തി കാണിക്കേണ്ട സമയമാണിത്, എന്നാൽ ഏറ്റുമുട്ടൽ തന്ത്രങ്ങൾ ഒരു വിജയകരമായ ഫലം ഉറപ്പുനൽകാൻ പര്യാപ്തമല്ലെന്ന് ഓർക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സൂര്യനും പ്ലൂട്ടോയും നിങ്ങളുടെ സ്വപ്നങ്ങളുടെ ശക്തി വർദ്ധിപ്പിക്കുന്നു നിങ്ങളുടെ കാഴ്ചപ്പാടുകളും നിങ്ങളുടെ വിധിയെ കുറിച്ചുള്ള ബോധവും വർദ്ധിപ്പിന്നു. ഇനി നിങ്ങൾ മറ്റൊന്നും ചെയ്യുന്നില്ലെങ്കിൽ, നിങ്ങളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കണം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today october 13 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today October 12, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com