Latest News

Horoscope Today October 12, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today October 12, 2021: ബുധൻ നിഗൂഡ ഗ്രഹമായ നെപ്റ്റ്യൂണിനെ കണ്ടുമുട്ടുന്നു. ഇത് നമ്മുടെ ഉള്ളിലുള്ള ആഗ്രഹങ്ങൾ ഉയർത്തുന്ന തരത്തിലുള്ള ക്രമീകരണമാണ്. ആത്യന്തികമായ സത്യത്തിന്റെ ഗ്രഹമാണ് നെപ്റ്റ്യൂണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. നെപ്റ്റ്യൂണ്‍ സജീവമാകുമ്പോഴെല്ലാം നമ്മൾ സാധാരണയായി അവഗണിക്കുന്ന യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എങ്കിലും നമുക്ക് വേറെ വഴികളും സ്വീകരിക്കാവുന്നതാണ്.

Also Read: Horoscope of the Week (October 10 – October 16, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ദീർഘകാലമായുള്ള ലക്ഷ്യങ്ങൾക്കും അഭിലാഷങ്ങൾക്കും ഇത് ഒരു നിർണായക സമയമായിരിക്കും. ചൊവ്വയുടെ സാന്നിധ്യം പലകാര്യങ്ങളിലും മുൻകൈ എടുക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. അനുകൂലമായ സാഹചര്യത്തിലും നിങ്ങള്‍ കരുതലോടെ നീങ്ങാനാണ് ആഗ്രഹിക്കുക. ഇപ്പോള്‍ ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നു.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ സൗഹൃദത്തെ മനസിലാക്കത്തവര്‍ക്കും നിങ്ങള്‍ സ്വന്തം പാതയിലൂടെ സഞ്ചരിക്കാനാഗ്രഹിക്കുന്നതിനെ അഭിനന്ദിക്കാന്‍ തയാറാകാത്തവര്‍ക്കുമായി സമയം നല്‍കാനില്ല. നിങ്ങളുടെ ബന്ധങ്ങളിലൂടെ പ്ലൂട്ടോ മാന്ത്രീകത പ്രവര്‍ത്തിക്കുകയാണ്. അടുത്ത ആറ് മാസത്തിനുള്ളില്‍ ചില വിചിത്രമായ സംഭവങ്ങള്‍ ഉണ്ടായേക്കാം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ചാർട്ടിലെ ശക്തമായ പ്രദേശങ്ങളിൽ വ്യാഴത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ നിങ്ങൾ ഇപ്പോൾ വളരെ ഭാഗ്യവാനാണ്. എന്നിരുന്നാലും, ഈ ഗ്രഹത്തിന്റെ പിന്തിരിപ്പൻ ചലനം കാലതാമസമുണ്ടാക്കുന്നു. അടുത്ത വർഷം വരെ പ്രധാനപ്പെട്ട പദ്ധതികൾ പൂര്‍ത്തീകരിക്കാന്‍ സാധ്യതയില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ രാശിയിലെ സഹാനുഭൂതിയുടെ ഭാഗത്ത് ചന്ദന്റെ സാന്നിധ്യം മൂലം നിങ്ങൾക്ക് ലഭിച്ച വൈകാരിക ആശ്വാസത്തെ ഇനി ആശ്രയിക്കാനാവില്ല. പകരം ഗുരുതരമായ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. എല്ലാം സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കേണ്ടത് ആവശ്യമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സൂര്യൻ വൈകാരിക ബന്ധങ്ങളുടെ മറ്റൊരു പരമ്പര രൂപീകരിക്കുന്നു. ഇത് വീട്ടിലൊരു വലിയ പ്രശ്നത്തിന് കാരണമായേക്കാം. അല്ലെങ്കില്‍ മുംഖം തിരച്ച് നേരിടേണ്ടി വരും. പരിപാലിക്കുന്ന കാര്യങ്ങളില്‍ കുടുംബാംഗങ്ങളുടെ ഭാഗത്താണ് ന്യായം. സമാധാനം പുലര്‍ത്തേണ്ടതിന്റെ ചുമതല നിങ്ങള്‍ക്കാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മറ്റ് ആളുകൾ നിങ്ങളോട് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നിറവേറ്റുന്നത് കാത്ത് ഒരുപാട് സമയം പാഴാക്കിയിരിക്കുന്നു. നിങ്ങളെപ്പോലെ പങ്കാളികളേയും സഹപ്രവർത്തകരേയും കാര്യക്ഷമതയുള്ളവരാക്കി മാറ്റേണ്ടതായിരിക്കണം നിലവിലെ ലക്ഷ്യം. ജോലിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു അത്ഭുതകരമായ ഒഴികഴിവുണ്ട്, നിങ്ങള്‍ അത് സ്വീകരിക്കുമോ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ശുക്രൻ ഇപ്പോൾ അതിശയകരമായ ഒരു സംരക്ഷണ സ്ഥാനത്താണ്. എന്നിരുന്നാലും നിങ്ങളുണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷിക്കാൻ ആരും മുന്നോട്ട് വരില്ലെന്ന് അറിഞ്ഞിരിക്കുക. അതുകൊണ്ടാണ് ധൈര്യത്തോടെ മുന്നോട്ട് പോകേണ്ടത് പ്രധാനമാണ്. നിങ്ങൾ സ്വയം ബഹുമാനിക്കുകയാണെങ്കിൽ മാത്രമേ മറ്റുള്ളവർ നിങ്ങളെ ബഹുമാനിക്കുകയുള്ളു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാവധാനം എന്നാൽ ഒഴിവാക്കാനാവാത്ത വിധം നിങ്ങൾ ഒരു പരീക്ഷണത്തിലേക്ക് നീങ്ങുകയാണ്. ഇത് വീട്ടിലെ പങ്കാളികളുമായോ ജോലിസ്ഥലത്തെ സഹപ്രവർത്തകരുമായോ അല്ലെങ്കിൽ നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന ഒരു സുഹൃത്തിനോടോ ആകാം. ഇതുപോലുള്ള സമയങ്ങളിൽ നിങ്ങൾ ജാഗ്രത പാലിക്കണം. അല്ലാത്തപക്ഷം അടുത്ത ബന്ധങ്ങളില്‍ വിള്ളല്‍ വീഴും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വലിയ ശുഭാപ്തി വിശ്വാസമുള്ള സമയമാണിത്. സാഹചര്യങ്ങളെ തെറ്റിദ്ധരിക്കരുത്. നിങ്ങളെ കുഴപ്പത്തിലാക്കാനുള്ള ശ്രമങ്ങള്‍ പിന്നണിയില്‍ നടക്കുന്നുണ്ട്. അതിനാല്‍ സാധാരണ നിലയില്‍ തന്നെ എല്ലാത്തിനോടും പ്രതികരിക്കുക. അന്തിമ തീരുമാനമെടുക്കാനുള്ള സമയം നീട്ടി വയ്ക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് യാഥാര്‍ത്ഥ്യബോധമില്ലാത്തതിനാല്‍ തന്നെ കുറച്ചു നാളായി തിരിച്ചടികള്‍ ഉണ്ടാകുന്നു. പഴയ സുഹൃത്തുക്കളിൽ നിന്ന് സഹായവും ഉപദേശവും ലഭിക്കാൻ നല്ല സമയമാണ്. പ്രണയം കൂടുതല്‍ സ്വകാര്യവും സാഹസികവുമാക്കി മുന്നോട്ട് പോകാന്‍ ആരംഭിച്ചിരിക്കുന്നു.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ ചട്ടങ്ങള്‍ പോലെ സത്യസന്ധമായി പെരുമാറണം. എന്നാൽ ആരെയെങ്കിലും വ്രണപ്പെടുത്താതെ നിങ്ങളുടെ വഴി നേടാൻ സാധിക്കുന്ന പ്രത്യേക കഴിവ് നിങ്ങളുടെ പക്കലുണ്ട്. പങ്കാളികൾ നിങ്ങളുടെ പുതിയ മര്യാദകൾ ഇഷ്ടപ്പെടുന്നതായി കണ്ടേക്കാം. നിങ്ങളുടെ ബിസിനസ് പദ്ധതികള്‍ അതിവേഗം നീങ്ങുന്നു. പക്ഷേ അടുത്ത വർഷം പകുതിയോടെ പദ്ധതികള്‍ പൂര്‍ത്തിയാകാനിടയില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ഗ്രഹത്തിന്റെ ഭരണാധികാരിയായ വ്യാഴവുമായുള്ള ശുക്രന്റെ ബന്ധം നിങ്ങൾക്ക് സംതൃപ്തി നൽകുന്നു. എല്ലാം ശരിയാണെങ്കിൽ, നിങ്ങൾക്ക് വളരെ വിജയകരമായ ദിവസമായിരിക്കും. നിങ്ങള്‍ ജാഗ്രതയോടെ മുന്നോട്ട് പോവുകയാണെങ്കില്‍ പുഞ്ചിരിക്കാനുള്ള അവസരം ധാരാളം ഉണ്ടാകും. നിങ്ങളുടെ പങ്കാളികള്‍ ഒപ്പമുണ്ടാകും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today october 12 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today October 11, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express