ഇന്നത്തെ ദിവസം

നമ്മൾ ശക്തമായൊരു ചാന്ദ്ര ഘട്ടത്തിലാണ്, അതിനാൽ നമ്മൾ പൊതുവെ ആവേശകരമായ ഒരു കാലഘട്ടത്തിലാണ്. പുതിയ സംരംഭങ്ങൾ‌ ആസൂത്രണം ചെയ്യുന്ന ആളുകളോട് എനിക്ക് ഉപദേശിക്കാനുള്ളത് ഏകദേശം അഞ്ചു ദിവസങ്ങൾക്കകം വ്യക്തമാകാനിരിക്കുന്ന പ്രാപഞ്ചികമായ അവസ്ഥകൾ കഴിയുന്നതുവരെ കാത്തിരിക്കുക എന്നതാണ്. ഇനി ഈ ദിവസത്തേക്കുറിച്ച് മറ്റൊരു വസ്തുത: പൂർണ്ണചന്ദ്രനുള്ള ദിവസങ്ങളിൽ സൈനിക അധിനിവേശത്തിന്റെ ഒരു പാരമ്പര്യമുണ്ടെന്ന് നിങ്ങൾക്കറിയാമോ, കാരണം സൈനികർക്ക് അത് നൽകുന്ന പ്രകാശം തന്നെയാണ്.

Read More: Horoscope of the Week (Oct 13-Oct ,19 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഒടുവിൽ നിങ്ങൾക്ക് നിങ്ങളുടെ നീക്കം നടത്താൻ തയ്യാറെടുക്കാം. നിങ്ങളുടെ നക്ഷത്രങ്ങൾ‌ ചില ആഴ്‌ചകളിൽ ഉള്ളതിനേക്കാൾ കൂടുതൽ‌ അനുകൂലമായ ഒരു സ്ഥാനം സ്വീകരിക്കുന്നു, അതിനാൽ നിങ്ങൾ‌ക്ക് ഈ അവസരത്തിൽ ചെയ്യാൻ‌ കഴിയുന്ന ഏറ്റവും മികച്ച കാര്യം എന്തെന്നാൽ മനസ്സിൽ യൗവനം സൂക്ഷിക്കുകയും, സ്വതസിദ്ധമായി നിലക്കൊളുകയും ഏതു നിമിഷവും എന്തും ചെയ്യാനുള്ള മനസും ഉണ്ടാക്കുക എന്നതാണ്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

സൂര്യനും ചന്ദ്രനും അടുത്തിടെ നിങ്ങളുടെ സഹായത്തിനെത്തി, വളരെ നല്ലൊരു ഭാവിക്കായി നിങ്ങൾ സജ്ജീകരിക്കപ്പെടണം. ഇന്നത്തെ നക്ഷത്രങ്ങൾ ഗാർഹിക കാര്യങ്ങളിൽ ഊന്നൽ നൽകുന്നു, അതിനാൽ കുടുംബബന്ധങ്ങൾ ഒന്നാമതായിരിക്കണം, കൂടാതെ നിങ്ങളോടൊപ്പം താമസിക്കുന്ന ആളുകൾ കൂടുതൽ ശ്രദ്ധയാകർഷിക്കും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഹ്രസ്വ യാത്രകൾ നിങ്ങളെ വിളിക്കുകയാണ്, അതിനാൽ നിങ്ങളെ വീട്ടിൽ നിന്ന് വിട്ടുനിർത്തുന്ന ഏത് ക്ഷണവും നിങ്ങൾ സ്വീകരിക്കാം. അവ എത്രത്തോളം തന്നെ ആനന്ദത്തിനാണോ അത്രത്തോളം തന്നെ ബിസിനെസ്സിനും കൂടെയാണ് എന്നോർക്കുക. ആരെങ്കിലും ബന്ധപ്പെടുന്നതിനായി നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ, ഇനി കാത്തിരിക്കരുത്. മുൻകൈയെടുക്കുക, ആദ്യ നീക്കം നടത്തുക, ഒരിക്കലും സ്വയം സംശയിക്കരുത്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

വഞ്ചനയോ കൃത്രിമമോ ഇല്ലാതെ, പതിവിലും അൽപ്പം രഹസ്യമായിരിക്കേണ്ടതിന്റെ ആവശ്യകത നിങ്ങൾക്ക് അനുഭവപ്പെടാം.നിങ്ങളുടെ റൊമാന്റിക് നക്ഷത്രങ്ങൾ ഏറ്റവും ഉയരത്തിലാണ്, ചെറിയ മാറ്റം പോലും നിങ്ങൾക്ക് കൂടുതൽ സെൻസിറ്റീവായി അനുഭവപ്പെടും. എന്നിരുന്നാലും നിങ്ങളുടെ വികാരങ്ങളുമായി സമ്പർക്കം പുലർത്തുന്നത് നല്ലതാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഇത് ഉയർച്ചയ്ക്ക് പ്രാധാന്യം നൽകികൊണ്ടുള്ള വൈകാരിക ഉയർച്ചതാഴ്ചകളുടെ സമയമാണ്. എന്നാൽ ഒരു ദൃഢനിശ്ചയമുള്ള പ്രവർത്തനം മാത്രമേ ജോലിസ്ഥലത്തുള്ള പരിഹരിക്കപ്പെടാതെ പ്രശ്നങ്ങൾക്കും വീട്ടിലെ ആഴത്തിൽ വേരൂന്നിയ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളു. എല്ലാത്തിനുമുപരി പങ്കാളികൾക്ക് എന്താണ് വേണ്ടതെന്നുള്ളത് നിങ്ങൾ മനസിലാക്കിയെടുക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സ്വപ്നം കാണുക. നിങ്ങളുടെ ഭാവന അതിന്റെ ഉന്നതിയിൽ ആയിരിക്കണം, അതിനർത്ഥം അധിക ആശങ്കകൾ ഉണ്ടാകാമെന്നാണ്, എന്നാൽ അതോടൊപ്പം തന്നെ ജീവിതത്തിന്റെ സകാരാത്മകമായ കോണുകളിലേക്ക് ശ്രദ്ധതിരിക്കണം. ധാർമ്മിക പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ധാർമ്മിക നിലവാരം എല്ലായിടത്തും ഉയർത്തുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ഒരുതരം സാമ്പത്തിക പ്രതിസന്ധി അന്തരീക്ഷത്തിലുണ്ട്, അതിനാൽ മോശം വികാരം ഒഴിവാക്കാനും നിങ്ങൾ കഠിനമായി സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗമെങ്കിലും ലാഭിക്കാനും തന്ത്രപരമായ നീക്കൽ നടത്തേണ്ടതുണ്ട്. നിങ്ങൾ ഭവന മാർക്കറ്റിലോ, അല്ലെങ്കിൽ വലിയ ആഭ്യന്തര വാങ്ങലുകളെക്കുറിച്ച് ആലോചിക്കുയോ ആണെങ്കിൽ നിങ്ങളുടെ മുന്നറിവിനെ പിന്തുടരുന്നതാകും നല്ലത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

വൈകാരിക പൊട്ടിത്തെറികൾക്കായി ജാഗ്രത പാലിക്കുക, ഒപ്പം ഏതെങ്കിലും തകരാറുകൾക്ക് നിങ്ങൾ എത്രത്തോളം ഉത്തരവാദിയാകാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിരിക്കുക. നിങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തുവെന്നല്ല ഇതിനർത്ഥം, മറിച്ച് നിങ്ങൾ അപൂർണമായി വിട്ട ഏതോ ഒരു കാര്യം മറ്റൊരാളെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ് എന്നാണ്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ ഭാവന നിങ്ങളെ ഉല്ലാസകരമായ ഒരു പഴയ നൃത്തത്തിലേക്ക് നയിച്ചേക്കാം, അതോടൊപ്പം തന്നെ നീരസം, അസൂയ, കോപം, പ്രതികാരമോഹം തുടങ്ങിയ വികാരങ്ങൾ പതിയിരിക്കുന്നു. എന്നാൽ ആദ്യം നിങ്ങൾ സാഹചര്യത്തെക്കുറിച്ച് ന്യായവും വിവേകപൂര്ണവുമായൊരു വിലയിരുത്തൽ നടത്തണം. വസ്തുതകൾ സ്വയം സംസാരിക്കട്ടെ.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ നക്ഷത്രങ്ങൾ‌ കൂടുതൽ‌ വികാരാധീനനായി കാണുന്നത് വിരളമാണ് – കുറഞ്ഞത് ഒരു മാസത്തേക്ക് തുടർച്ചയായി. അത്തരം വികാരങ്ങൾ തീർച്ചയായും നിങ്ങളുടെ പ്രണയസംമ്പന്ധമായ കാര്യങ്ങളിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, പക്ഷേ നിങ്ങളുടെ ജീവിതത്തിന്റെ മറ്റ് മേഖലകളെയും ഇത് സ്വാധീനിക്കും. ധീരവും വർണ്ണാഭവുമായ സമീപനം സ്വീകരിക്കുക

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ നിങ്ങൾ ശക്തരാണ്, മാത്രമല്ല വിനാശകരമായ സംഭവവികാസങ്ങൾ പോലും നിങ്ങൾക്ക് അനുകൂലമായി ഭവിക്കും. തങ്ങൾക്ക് മനസിലാക്കാൻ സാധിക്കാത്ത വികാരങ്ങളാൽ അകന്നുപോകുന്ന പങ്കാളികൾക്ക് നിങ്ങൾ പ്രത്യേകം ശ്രദ്ധ നൽകണം. കൂടാതെ അധികാരവുമായി പിണങ്ങുകയും അരുത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ധാർമിക ചോദ്യങ്ങളിൽ നിങ്ങളൊരുപാട് ഉൾപ്പെട്ടുപോകാൻ സാധ്യതയുണ്ട്, അതോടൊപ്പം തന്നെ എന്താണ് ശരിക്കും സംഭവിക്കുന്നതെന്ന് അറിയാതെ നിഗമനങ്ങളിലേക്ക് എത്താനും സാധ്യതയുണ്ട്. നിങ്ങളുടെ ഭാഗം പറയുക, പക്ഷേ നല്ല ശ്രോതാവായിരിക്കുക. നിങ്ങളുടെ ശ്രദ്ധ പങ്കാളികൾക്ക് നൽകുന്നുവെന്ന് അവർക്ക് അറിയാമെങ്കിൽ, അവർ ദയയോടെ പ്രതികരിക്കും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook