കാപ്രിക്കോണിയൻ സംവേദനക്ഷമത ആകാശത്തിന് സ്ഥിരമായ ഒരു മാനം നൽകുന്നു.യഥാർത്ഥത്തിൽ, കാപ്രിക്കോൺ എന്റെ പ്രിയപ്പെട്ട അടയാളങ്ങളിൽ ഒന്നാണ്, എന്റെ കാപ്രിക്കോണിയൻ സുഹൃത്തുക്കളിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് അവരുടെ ശാന്തമായ ജാഗ്രതയാണ്.ചില സന്ദർഭങ്ങളിൽ അവരുടെ ക്ഷമ നഷ്ടപ്പെട്ടുപോകാറുണ്ടെന്നു എനിക്കറിയാം, എന്നാൽ എന്റെ അനുഭവത്തിൽ നിങ്ങൾ അവരെ ശരിയായ രീതിയിൽ പരിഗണിച്ചാൽ ഒരു ചുംബനം നൽകി സൗഹൃദം തുടരാൻ അവർ തയ്യാറാകും.
Read Here: Horoscope Today October 12, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിശ്ചയധാർട്യമുള്ള ചൊവ്വയിലെ വിന്യാസങ്ങൾ വൈകാരികമായ ചാന്ദ്ര പാറ്റേർണുകളോട് ചേർന്ന് ഇപ്പോൾ ഒരു പ്രഭാവം സൃഷ്ടിക്കുന്നുണ്ടാകാം. ഇത് സൂചിപ്പിക്കുന്നത് നിങ്ങൾ മറ്റുള്ളവരെ എന്തെങ്കിലും തെളിയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുന്നോട്ടു പോകുക എന്നതാണ്. മുൻ വിജയങ്ങൾ വീണ്ടും ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, എന്തുകൊണ്ട് നിങ്ങൾക്ക് ആയിക്കൂടാ?
Horoscope Today October 12, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
എല്ലായ്പ്പോഴും നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിവേകം സൂക്ഷിക്കുക, പ്രധാനമായും നിങ്ങളുടെ ദൃഷ്ടിയുടെ അകലെ നടക്കുന്ന കാര്യങ്ങൾ ആണെങ്കിൽ നിങ്ങളുടെ ഭാവി താല്പര്യങ്ങളെ ഇവ ബാധിക്കാം. പങ്കാളികൾ എന്തണ് ചെയ്യുന്നതെന്ന് നിങ്ങൾ കണ്ടെത്തുന്നത് അടുത്ത ആഴ്ചകളിൽ ആയിരിക്കും. ഇതിനു ലളിതമായൊരു പരിഹാരമെന്തെന്നാൽ നിങ്ങളുടെ സ്വന്തം പദ്ധതികൾ ഒരു പഴുതുകളും ഇല്ലാത്തതാണെന്ന് ഉറപ്പുവരുത്തുക എന്നതാണ്.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
ജോലിസ്ഥലത്തും വീട്ടിലും നിങ്ങൾ കരാറിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. വാഗ്ദാനം ചെയ്യപ്പെട്ട ഒത്തുചേരലിനെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അറിയാമെന്ന് ഉറപ്പ് വരുത്തണം. നിങ്ങൾ സ്വയം വിശദീകരിക്കുകയാണെങ്കിൽ, അവർക്ക് നിങ്ങളെ മനസ്സിലായില്ലെന്ന് നടിക്കാൻ കഴിയില്ല
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ഇന്നത്തെ ദിവസം പുറത്തിറങ്ങി ഒരു ഷോപ്പിംഗ് തെറാപ്പിയ്ക്കായി വിനിയോഗിക്കേണ്ടതാണ്, അഥവാ ഇന്നേ ദിവസം നിങ്ങൾ മറ്റ് കാരണങ്ങളാൽ ബന്ധിതരാന്നെങ്കിൽ നാളേയ്ക്ക് ഇത് മാറ്റം. നിങ്ങളുടെ മനോവീര്യം ഉയർത്താൻ കാലഹരണപ്പെട്ട ഈ ഷോപ്പിംഗ് അനുഭവം ഒരു തെറ്റല്ല. പക്ഷേ, നിങ്ങൾക്ക് ഇപ്പോഴും ഒരു ദീർഘകാല പരിഹാരം ആവശ്യമാണ്, അതിനാൽ നിങ്ങൾ രക്ഷപെട്ടുവെന്ന് കരുതണ്ട.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങൾ പ്രയോജനകരമായ ചാന്ദ്ര വിന്യാസങ്ങളിൽ മുങ്ങി നിൽക്കുകയാണ്, മാത്രമല്ല ഇത് നിങ്ങളെ കൂടുതൽ വികാരാധീനനും അനുകമ്പയുള്ളവനും ആക്കുന്നു. അതുകൂടാതെ നിങ്ങൾ എളുപ്പത്തിൽ വഞ്ചിക്കപെടാൻ സാധ്യതയുള്ളൊരു വ്യക്തിയായതിനാൽ പലർക്കും നിങ്ങൾ ഒരിരയാണ്. അതിനാൽ നിങ്ങളുടെ ആത്മവിശ്വാസത്തെ നശിപ്പിക്കാനായി സഞ്ചരിക്കുന്ന സൂത്രക്കാർക്ക് വേണ്ടി ശ്രദ്ധയോടെ നിൽക്കുക
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾക്ക് വിഷമിക്കുന്ന പ്രകൃതമുണ്ട്, അതോടൊപ്പം തന്നെ നിങ്ങൾ തെറ്റായ വ്യക്തിയെയോ സംവിധാനത്തെയോ പിന്തുണച്ചോ എന്ന സംശയവും. എന്നാൽ പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപായി നിലവിലെ പുരോഗതികൾക്ക് പ്രവർത്തിക്കാനും, ഓപ്ഷനുകൾ തെരഞ്ഞെടുക്കാനുള്ള അധികമായ സമയം നിങ്ങൾ സ്വയം നൽകേണ്ടതുണ്ട്.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങൾ കൂടുതൽഉത്സാഹഭരിതമായി കാണാൻ തുടങ്ങിയിരിക്കുന്നു, മാത്രമല്ല പുതിയ ചങ്ങാതിമാർക്കും ആകർഷകമായ കണ്ടുമുട്ടലുകൾക്കുമായി നിങ്ങൾ കണ്ണുതുറന്നിരിക്കണം. പ്രണയത്തെ സംബന്ധിച്ചിടത്തോളം, സുരക്ഷയാണ് പ്രധാന പ്രശ്നമെന്ന് തോന്നുന്നു. നിങ്ങളുടെ പക്കൽ അവശേഷിക്കുന്നതിനെ നിങ്ങൾ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
വീട്, ജോലി, കുടുംബതാല്‍പര്യങ്ങൾ, പുറമെയുള്ള അഭിലാഷങ്ങൾ എന്നിവയിൽ നിന്നും തിരഞ്ഞെടുക്കാൻ ശക്തമായ ഗ്രഹവശങ്ങളെ നിങ്ങളെ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ നിലപാട് നിങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞാൽ, മറ്റുള്ളവർ നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം വഴിക്ക് പോകാനുള്ള സ്വാതന്ത്ര്യം നൽകണം. എന്നാൽ സ്വാതന്ത്ര്യമാണോ ശരിക്കും നിങ്ങൾക്ക് ആവശ്യം? നിങ്ങൾക്ക് ലഭിക്കാത്തിടത്തോളം നിങ്ങൾക്ക് അറിയില്ല.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ഭൂതകാലത്തെ സ്വയം പരിപാലിക്കാൻ വിട്ടുകൊണ്ട്, ഭാവിയിലെ പരിശ്രമിക്കപ്പെടാത്തതും പരീക്ഷിക്കപ്പെടാത്തതുമായ പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിസ്ഥലത്തെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ചുറ്റും കുറച്ച് പൊലിമ വ്യാപിപ്പിക്കുന്നതിനും പൊതുവെ ജീവിതനിലവാരം ഉയർത്തുന്നതിനും ഇത് നിങ്ങളെ സഹായിക്കും. നിങ്ങൾ അത് ചെയ്യുമ്പോൾത്തന്നെ നിങ്ങളൊടൊപ്പം ജീവിക്കുന്നവരോട് നിങ്ങൾ അവരോടൊപ്പം തന്നെ ഉണ്ടെന്നുള്ള ഒരുറപ്പ് എന്തുകൊണ്ട് നൽകിക്കൂടാ?
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഒരുപക്ഷേ ദീർഘകാല സാമ്പത്തിക പ്രതിബദ്ധതകളും ബാധ്യതകളും ആശങ്കയുണ്ടാക്കുന്നുണ്ടാകാം, പക്ഷേ പങ്കാളികൾ നിങ്ങളുടെ കാഴ്ചപ്പാട് പങ്കിടാനിടയില്ലെന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. സമാധാനത്തോടെ സമയത്തിന്റെ ശമനശക്തിയിൽ വിശ്വാസമർപ്പിക്കുക. ഇന്ന് വളരെ പ്രധനപ്പെട്ടതെന്ന് കരുതുന്ന പലതും നാളെ മറന്നുപോലും പോകാമെന്നത് എത്ര വിചിത്രമാണ്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
ഇത് തികച്ചും സമ്മർദ്ദകരമായ ദിവസമാണ്, പക്ഷേ ഒരു തരത്തിലും മോശമല്ല. മാറ്റത്തെ സ്വാഗതം ചെയ്യാൻ നിങ്ങൾ എത്രത്തോളം തയാറാണ് എന്നതിനെയും സംഘർഷങ്ങളെ നിങ്ങളെങ്ങനെ നിങ്ങളുടെ നേട്ടങ്ങളാക്കി മാറ്റുന്നു എന്നതിനെയും ആശ്രയിച്ചിരിക്കു൦ കാര്യങ്ങൾ. പറയുന്നത് ഒരു ക്ലിഷേ ആണെങ്കിൽ കൂടെ, ജീവിതത്തിന്റെ ശോഭയുള്ള ഭാഗത്തേക്ക് നോക്കുക. ശുഭാപ്തിവിശ്വാസം വിജയത്തെ വളർത്തുന്നു.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
തിരക്കിലായിരിക്കുക, സജീവമായി തുടരുക. പതിവ് ജോലികളുമായി പൊരുത്തപ്പെടാനുള്ള ഒരു ദിവസമാണിത്, നിങ്ങൾക്ക് കഴിയുന്നത്ര നേട്ടങ്ങൾ ഉണ്ടാക്കുക. പ്രധാനപ്പെട്ട നിയമം എന്തെന്നാൽ നിങ്ങളിപ്പോൾ എത്രത്തോളം കഠിനമായി പ്രവർത്തിക്കുന്നുവോ അത്രത്തോളം സമയം നിങ്ങൾക്ക് പിന്നെ വിശ്രമിക്കാം. നിങ്ങൾക്കത് അറിയാമെന്ന് എനിക്കറിയാം, പക്ഷേ നിങ്ങളെ ഓർമ്മപ്പെടുത്തുന്നത് മൂല്യവത്താണ്.