നിങ്ങളുടെ ഇന്നത്തെ ദിവസം

ചന്ദ്രൻ ഒരു ആവേശകരമായ ‘ഉഷ്ണമേഖലാ’ രാശിചക്രത്തിന്റെ മേഖലയിലാണ്. ‘അതെന്താണ്?’ എന്ന് നിങ്ങൾ ചോദിക്കുന്നത് എനിക്ക് കേൾക്കാം. അതായത് പല തരത്തിലുള്ള രാശിചക്രങ്ങളുണ്ട്, ചിലത് ഋതുക്കളെ അടിസ്ഥാനമാക്കി, മറ്റുള്ളവ നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി. ഒരു രാശിചക്രത്തിന് ആകാശത്ത് പോലും ഉണ്ടാകേണ്ട കാര്യമില്ല. എന്റെ ചില സഹപ്രവർത്തകർ ലോകത്തിലെ ചില വിശുദ്ധ ഇടങ്ങളിലെ ഭൂദൃശ്യങ്ങളിൽ അധിഷ്ഠിതമാണെന്ന് അവകാശപ്പെടുന്ന ഭൗമ രാശിചക്രങ്ങളെ വരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Read Here: Horoscope Today October 11, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

എല്ലാം പറഞ്ഞും ചെയ്തുതീർത്തും കഴിയുമ്പോൾ ഇതൊരു യുക്തിസഹമായ വൈകാരിക ദിനമാണ്. കൂടാതെ നിങ്ങളുടെ ജ്യോതിഷ മനഃശാസ്ത്രത്തിൽ ആഴത്തിലുള്ള വൈകാരിക പ്രവണത കണ്ടെത്താം. കുടുംബാംഗങ്ങൾക്ക് മുൻഗണന നൽകുക, സുഹൃത്തുക്കളും സഹപ്രവർത്തകരും അവരുടെ അവസരത്തിനായി കാത്തിരിക്കട്ടെ. ഒരിക്കൽ ആലംകോലമായി കിടന്ന സ്ഥലത്ത് വ്യവസ്ഥയാണ് നിങ്ങൾക്ക് ഇപ്പോൾ ആവശ്യം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഔദ്യോഗിക കാര്യങ്ങൾ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ നടക്കണമെന്നില്ല. നിങ്ങൾ വിജയിക്കുകയാണെങ്കിൽ അത്രയും നല്ലത്, അല്ലെങ്കിൽ ക്ഷമയോടെ കാത്തിരിക്കുക, അഭിലാഷങ്ങൾ പൂർത്തീകരിക്കണമെങ്കിൽ സമയം നല്ലതാകണം. നിങ്ങൾക്ക് ജയിക്കാൻ കഴിയാത്ത പോരാട്ടങ്ങളിൽ നിന്ന് വളരെ കുറച്ച് മാത്രമേ നേടാനാകൂ – ഒരുപാട് നഷ്ടപ്പെടുകയും ചെയ്യും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ മുൻകാലത്തെ ചില സംഭവങ്ങളിൽ നിന്ന് നിങ്ങളെ അകറ്റാനുള്ള പ്രവണത ഉള്ളവരാകാം നിങ്ങൾ, ഭാവിയിൽ നിങ്ങളുടെ ചക്രവാളങ്ങൾ വിശാലമാക്കുന്നതിന് രൂപകൽപ്പന ചെയ്ത പദ്ധതികളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. നിങ്ങൾക്ക് എത്രത്തോളം താങ്ങാനാകുമെന്നതാണ് നിർണായകമായ ഘടകം. നിങ്ങളുടെ കൈയിലെ പണത്തിന്റെ കണക്കെടുക്കുക എന്നതാണ് ആദ്യപടി.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

മിക്കവാറും ഇന്ന് ഉച്ചതിരിഞ്ഞ് കുറച്ച് വൈകാരിക ഉയർച്ചതാഴ്ചകളും, ഇടയ്ക്കിടെയുള്ള തെറ്റിദ്ധാരണയും ഉണ്ടാകും. ദീർഘകാല പദ്ധതികൾ മനസ്സിൽ വെച്ചുകൊണ്ട് എന്തിനും സജ്ജമായിട്ടിരിക്കുക. നിങ്ങളുടെ ഉദേശങ്ങളുടെ തെറ്റായ അർത്ഥം കണ്ടെത്തുന്നവരെ ഓർത്ത് വിഷമയ്‌ക്കേണ്ടതില്ല.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

പരിഹരിക്കപ്പെടേണ്ടതായ ഒരു നിഗൂഢത നിലനിൽക്കുന്നു, ഒരുപക്ഷേ നഷ്ടപ്പെട്ടൊരു വസ്തുവോ അല്ലെങ്കിൽ തെറ്റായൊരു നിർദേശമോ ആകാം. മറ്റ് ആളുകൾ കൂടിക്കാഴ്‌ചകളിൽ പങ്കെടുക്കാതിരിക്കുകയോ ആശയങ്ങൾ കൃത്യമായി പറയുകയോ ചെയ്യുന്നില്ലെങ്കിൽ അതിൽ പ്രഹസനത്തിന്റെ ഒരു ഘടകം പോലുമുണ്ടാകാം. ഈ സന്ദർഭത്തിൽ നല്കാൻ സാധ്യമായൊരു ഉപദേശം? നിങ്ങളുടെ നർമ്മബോധം നിലനിർത്തുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ തിരക്കേറിയ ജീവിതത്തിനിടയ്ക്ക് ഒരു നിമിഷം എടുത്ത് അല്പം വിശ്രമിക്കുകയും ആവാം. ഇത് അത്തരമൊരു സമയമായിരിക്കണം, ആരാണ് എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് കൃത്യമായി തിരിച്ചറിയാൻ കഴിയുമെങ്കിൽ, നിങ്ങളുടെ ഭാവി കര്‍ത്തവ്യത്തെക്കുറിച്ച് വളരെ മികച്ച ഒരു ധാരണ നിങ്ങൾക്ക് ലഭിക്കും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

തേജസ് നഷ്ടപ്പെട്ടൊരു ബന്ധത്തിന്റെ വില കണക്കാണുന്നതിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കാൻ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾക്ക് സാധിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നിങ്ങൾക്ക് ഉള്ളതിൽ സന്തോഷവും തൃപ്തിയും കണ്ടെത്തുക, ആളുകൾ അവർ അല്ലാത്തവരായി ഇരിക്കുമെന്ന് പ്രതീക്ഷിക്കരുത്. നിങ്ങൾക്ക് ലഭിച്ചതിനെ വിലമതിക്കുന്നതിൽ നിന്ന് ചിലപ്പോൾ സന്തോഷം പ്രവഹിക്കും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ലളിതമായ പരിഹാരങ്ങളൊന്നുമില്ല. എന്നിരുന്നാലും, മറ്റുള്ളവർ‌ നിങ്ങളെ നിങ്ങളുടെ വാക്കുകാരണം സ്വീകരിക്കുകയും, നിങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുമെന്ന് നിങ്ങൾക്ക് ഉറപ്പാക്കാം. പങ്കാളികൾക്ക് സാധാരണയിൽ നിന്നും പത്തിരട്ടി വാത്സല്യം ആവശ്യമാണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ, ഈ നിമിഷം നിങ്ങൾ അനുഭവിക്കുന്ന വൈകാരിക സാഹചര്യത്തിന്റെ ഭാരം വർധിക്കും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങൾ‌ മുമ്പ്‌ കഠിനമായ നിരവധി പാഠങ്ങൾ‌ പഠിച്ചു, എന്നാലിപ്പോൾ മറ്റുള്ളവരെ പിന്നെയും വിശ്വസിക്കുക എന്ന ഏറ്റവും കഠിനമായ പാഠമാണ് പഠിക്കേണ്ടത്. ഭാഗ്യവശാൽ, വൈകാരിക പ്രശ്നങ്ങൾ ചെറുതാണെന്ന് തോന്നുന്നു, അതിനാൽ പ്രായോഗിക കാര്യങ്ങൾ മാത്രം അഭിമുഖീകരിച്ചാൽ മതി. ബിസിനസ്സ് പോലുള്ള സമീപനത്തെ പങ്കാളികൾ വിലമതിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ചാർട്ട് ഒരു കുടുക്കുവഴി പോലെയാണ്, കാര്യങ്ങളുടെ ഹൃദയത്തിലേക്ക് എത്തിച്ചേരുക എന്നതാണ് പ്രധാന വിഷയം. നിങ്ങൾക്ക് നന്നായി അറിയാവുന്ന കാരണങ്ങളാൽ രണ്ട് വൈകാരിക തിരഞ്ഞെടുപ്പുകളുടെ ഇടയിൽ പെട്ടുകിടക്കുകയാണ് നിങ്ങൾ. സുഹൃത്തുക്കൾക്കോ പ്രണയിതാക്കളോടോ അടുത്ത് നില്കുനന്നതിനേക്കാൾ ഇത് ബന്ധപ്പെട്ടിരിക്കുനന്ത് കുടുംബാംഗങ്ങളോടാണ്. പരിഹാരം നിങ്ങളുടെ മൂക്കിനു കീഴിലുണ്ട് താനും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

അടുത്ത കുറച്ച് ആഴ്‌ച സമയത്ത് ഫലപ്രദമാകുന്ന ഒരു അവസരം നിങ്ങൾക്ക് പൂർണ്ണമായും പുതിയൊരു തുടക്കം കുറിക്കാൻ പ്രാപ്തമാക്കും. ബാലിശമെന്ന് കരുത്തപ്പെടാമെന്ന അപകടം നിലനിൽക്കുമ്പോൾ പോലും നിങ്ങളുടെ എല്ലാ പദ്ധതികളെക്കുറിച്ചും സംസാരിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പങ്കാളികൾക്ക് നിങ്ങളെ മനസ്സിലാകുന്നില്ലെങ്കിൽ, അതവരുടെ പ്രശ്നമാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ ഒരു സർഗ്ഗാത്മക മാനസികാവസ്ഥയിലാണ്, ജോലിസ്ഥലത്തും വീട്ടിലും, കഠിനമായ പ്രവർത്തനങ്ങൾ പോലും ആസ്വദിക്കാനുള്ള വഴികൾ നിങ്ങൾ കണ്ടെത്തണം. നിങ്ങൾ പുതിയ വാങ്ങലുകളോ നിക്ഷേപങ്ങളോ പരിഗണിക്കുകയാണെങ്കിൽ, സംഭാഷണങ്ങൾ തുടരുക, വസ്തുതകൾ പരിശോധിക്കുക. എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ നിങ്ങൾ കൂടുതൽ ശക്തമായ സ്ഥാനത്ത് ആയിരിക്കും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook