ഇന്നത്തെ ദിവസം
നക്ഷത്രങ്ങളെ കുറിച്ച് പഠിക്കുന്നവര്‍ ആശങ്കപ്പെടുന്നത് ബഹിരാകാശത്തെ കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോള്‍ നടത്തുന്നത് റോബോട്ടുകളാണെന്നാണ്. പക്ഷെ എന്നിക്കു തോന്നുന്നില്ല. നമ്മുടെ പ്രശ്നങ്ങള്‍ക്ക് ഭൂമിയിലാണ് ആദ്യ പരിഹാരം കാണേണ്ടതെന്ന് തോന്നുന്നു.
Read Here: Horoscope Today October 1, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
പണം ചെലവാക്കുന്നതില്‍ അല്‍പ്പം കരുതല്‍ കാണിക്കണം. തിരക്കിട്ടെടുക്കുന്ന പല തീരുമാനങ്ങളും നാളെ ചെലവേറിയതായി മാറാം. നിങ്ങളുടെ വികാരപരിസരത്തിന് ഇതില്‍ പങ്കുണ്ടെങ്കിലും നിങ്ങള്‍ക്ക് നിങ്ങളെ മാത്രമേ ആശ്രയിക്കാവുകയുള്ളൂവെന്ന് ഓര്‍ക്കുക.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
ഇത് വരെ കടന്നു ചെല്ലാത്തിടത്തേക്കാണ് നിങ്ങള്‍ ഇപ്പോള്‍ പോകുന്നത്. ആവശ്യമെന്നു തോന്നുകയാണെങ്കില്‍ ഉപദേശം തേടാവുന്നതാണ്. തെറ്റില്ല. അഹന്ത ഇല്ലാതെ ജീവിക്കാന്‍ കഴിയുന്നതാണ്. അത് നിങ്ങളുടെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കുകയേയുള്ളൂ.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങള്‍ക്ക് വിശ്രമിക്കാം, മറ്റുള്ളവര്‍ തര്ക്കിച്ചോളും. സമാധാനത്തിന് വേണ്ടി നിങ്ങളോളം പ്രവര്‍ത്തിച്ച ആരുമില്ല. ഇത് വിശ്രമിക്കാനുള്ള സമയമാണ്. നിങ്ങള്‍ക്ക് നിങ്ങളോട് നന്നായി പെരുമാറാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരോടും നന്നായി പെരുമാറാനാകില്ല.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ശനിയുടേയും ബുധന്റേയും നില നിങ്ങളുടെ വ്യക്തി ജീവിതത്തില്‍ ഒരുപാട് മാറ്റം കൊണ്ടു വരും. നിങ്ങളുടെ ജീവിതം മാറുകയാണെന്ന് കേട്ട് മടുത്തുകാണാം പക്ഷെ ഓര്‍ക്കുക, മറ്റുള്ളവരെ തകര്‍ക്കുന്ന പലതും നടന്നിട്ടുണ്ട്.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
ചെയ്യാവുന്ന എല്ലാം ശരിയായി തന്നെ ചെയ്തിട്ടും നിങ്ങളുടെ മാര്‍ഗ്ഗം നന്നാകുന്നില്ലെങ്കില്‍ ആശങ്കപ്പെടരുത്. നിങ്ങള്‍ അല്‍പ്പം വാശി കാണിക്കുന്നുണ്ട്. ചിന്തിക്കുക, ഇങ്ങനെ തന്നെ തുടരണമോ അതോ അല്‍പ്പമൊന്ന് അയയണോ എന്ന്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ധ്യാനത്തിലേക്കോ നിങ്ങളിലേക്ക് തന്നെയോ ഒതുങ്ങിയാല്‍ നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ച് പലതും കൂടുതലായി അറിയാനാകും. നിങ്ങളുടെ കരുത്തുകളും ലക്ഷ്യങ്ങളും മനസിലായാല്‍ ശരിയായ തീരുമാനം എടുക്കാനാകും.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
നേരിട്ടുള്ള സമീപനമല്ലെങ്കിലും സഹായത്തിനായി ചോദിക്കുന്ന രീതിയായിരിക്കും നിങ്ങള്‍ക്ക് ഇഷ്ടപ്പെടുക. മറ്റുള്ളവര്‍ ശരിയെന്ന് കരുതുന്ന വഴിയില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പം അപ്രായോഗികമായ വഴിയായിരിക്കും നിങ്ങള്‍ തിരഞ്ഞെടുക്കുക.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
മറ്റുള്ളവരെ ഇംപ്രസ് ചെയ്യാന്‍ പറ്റിയ സമയാണ്. നിങ്ങള്‍ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടാകാം പക്ഷെ വെറുതെ കരയുന്നതില്‍ കാര്യമില്ല. അതുകൊണ്ട് നിങ്ങള്‍ പ്രധാനപ്പെട്ട പലതും നഷ്ടപ്പെടുത്തിയെന്നും വരാം.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ഇരയാക്കപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നിയേക്കാമെന്നാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. അങ്ങനെ തോന്നുകയാണെങ്കില്‍ നിങ്ങളെ ഇവിടേക്ക് എത്തിച്ചത് എന്താണെന്ന് ചിന്തിക്കുക. തിരിച്ചു പോകാനുള്ള വഴിയാണത്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ചില കാര്യങ്ങളില്‍ നിങ്ങളുടെ കഴിവിന് അനുസരിച്ച് നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് സമതിക്കേണ്ടി വരും. നിങ്ങളെങ്ങനെയാണ് യഥാര്‍ത്ഥത്തിലെന്ന് ലോകത്തിന് ഇതുവരേയും കാണിച്ചു കൊടുത്തിട്ടില്ല. പക്ഷെ ഒട്ടും വൈകിയിട്ടില്ല.
കുംഭംകുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങളുടെ തന്നെ കാലില്‍ നില്‍ക്കുന്നതല്ലേ നല്ലത്. മറ്റുള്ളവര്‍ നിങ്ങളെ മറി കടക്കുമെന്ന് കരുതി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. ഏത് വിഷമഘട്ടത്തില്‍ നിന്നും നിങ്ങള്‍ക്ക് പുറത്ത് കടക്കാനാകുമെന്ന് പങ്കാളികള്‍ക്ക് മനസിലാകും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങള്‍ സ്നേഹവും കരുതലുമായി കരുതുന്ന ചിലത് മറ്റുള്ളവര്‍ക്ക് അവരുടെ വ്യക്തികാര്യങ്ങളില്‍ ഇടപെടുന്നതായി തോന്നിയേക്കാം. ആത്മാര്‍ത്ഥ നല്ലതാണ്, എന്നാല്‍ അമിതമാകരുത്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക.