Horoscope Today October 08, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today October 08, 2021:നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today October 08, 2021 : തിരഞ്ഞെടുപ്പുകളുടെ അധികാരിയായ ബുധനാണ് ഇന്നത്തെ എന്റെ ഗ്രഹം. നമ്മുടെ സ്വതന്ത്ര ഇച്ഛാശക്തി വിനിയോഗിക്കാന്‍ ബുധന്‍ സഹായിക്കുന്നു. വളരെക്കാലമായി തീരുമാനമെടുക്കാന്‍ വൈകിയ കാര്യങ്ങളെ നേരിടാനും, നമ്മള്‍ ഒരു സമയത്ത് അവഗണിച്ച വ്യക്തികളുമായി സംസാരിക്കാനും ആശയവിനിമയം നടത്താനും നമ്മെ പ്രോത്സാഹിപ്പിക്കുന്ന ഗ്രഹം കൂടിയാണ് ബുധന്‍.

Also Read: Horoscope of the Week (October 03 – October 09, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

വിജയങ്ങളെയും അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെയും അതിശയോക്തിപരമായി നിങ്ങള്‍ അവതരിപ്പിച്ചേക്കാം. എന്നാൽ ഇതെല്ലാം നിങ്ങളുടെ രാശിയുടെ പ്രത്യേകത മാത്രമാണ്. എങ്കിലും അൽപ്പം യാഥാർത്ഥ്യബോധത്തോടെ മുന്നോട്ട് പോകാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ നിങ്ങൾ തെറ്റിദ്ധാരണകളുടെ ഒരു പരമ്പരയിൽ തന്നെ അകപ്പെടും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

പ്രധാനപ്പെട്ട ചില മാറ്റങ്ങൾ ശരിക്കും സംഭവിക്കുന്നുണ്ട് എന്നതിൽ സംശയമില്ല. എന്നിരുന്നാലും, പങ്കാളികളും അടുപ്പമുള്ള മറ്റ് ആളുകളും പ്രതിബദ്ധതകൾ നിറവേറ്റാൻ നിങ്ങൾക്ക് യഥാർത്ഥ കഴിവുണ്ടെന്ന് മനസിലാക്കണം. ഇതില്‍ ഉറപ്പ് നല്‍കുന്നതിനൊപ്പം തന്നെ നിങ്ങളുടെ ഉദ്ദേശങ്ങളും വ്യക്തമാക്കേണ്ടി വരും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾ വിശ്വസിക്കുന്ന ഒരാൾ ഇപ്പോഴും നിങ്ങളെ നിരാശപ്പെടുത്തുകയോ പ്രതിബദ്ധതകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്യുന്നു. വിഷമിക്കേണ്ട ആവശ്യമില്ല. ഇതെല്ലാം ബുധന്റെ അത്ഭുതകരമായ ചലനം മൂലമാണ്. ഒരു ദിവസം നിങ്ങളുടെ എല്ലാ സംശയങ്ങളും നീങ്ങും. നിങ്ങളുടെ വ്യക്തിപരവും അടുപ്പമുള്ളതുമായ കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാനിടയുണ്ട്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ആളുകൾ നിസംഗതയും നന്ദികേടും പ്രകടിപ്പിക്കുമ്പോൾ നിങ്ങളുടെ പദ്ധതികളെക്കുറിച്ച് വ്യക്തമാക്കാന്‍ എന്തിനാണ് ഇത്രയധികം ബുദ്ധിമുട്ടുന്നതെന്ന് നിങ്ങൾ ചിലപ്പോൾ ചിന്തിച്ചേക്കാം. പക്ഷെ അവിടെ തോല്‍ക്കുന്നത് നിങ്ങളല്ല, അവരാണ്. ഇത് മനസില്‍ വച്ച് കൊണ്ട് അടുത്തതായി എന്ത് ചെയ്യാന്‍ സാധിക്കുമെന്നതില്‍ ശ്രദ്ധിക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സൂര്യൻ നിങ്ങളുടെ രാശിയില്‍ പ്രധാന പങ്ക് വഹിക്കുന്നതിനാലാവാം മറ്റുള്ളവരുടെ പിന്തുണയും വിശ്വസ്തതയും നിസാരമായി കാണുന്നത്. എന്നിട്ടും വെറുതെ എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കാൻ അവകാശമില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളിലൂടെ നിങ്ങള്‍ക്ക് മനസിലായേക്കാം. ഇത് ഒരു ആവശ്യമായ പാഠമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

എല്ലാത്തരം യാത്രകളും ആശയവിനിമയങ്ങളും ഇപ്പോൾ മുന്‍ഗണനയര്‍ഹിക്കുന്നു, തികച്ചും സാമൂഹികമായ കാരണങ്ങളാൽ നിങ്ങൾ അകന്നുപോകുമെന്ന് തോന്നുന്നു. ദൂരെയുള്ള പ്രിയപ്പെട്ടവരിൽ നിന്ന് നിങ്ങൾക്ക് ക്ഷണം ഉണ്ടായേക്കാം. അതൊരു കുടുംബസംഗമമോ ആഘോഷമോ ആയിരിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അംഗീകാരം നൽകേണ്ടിടത്ത് അത് കൊടുക്കുന്നത് എത്ര പ്രധാനമാണെന്ന് ഒരിക്കലും മറക്കരുത്. അല്ലെങ്കില്‍ ഭാവിയിൽ നിങ്ങൾക്ക് പങ്കാളികളുടെ സഹതാപത്തെയും പ്രോത്സാഹനത്തെയും ആശ്രയിക്കാനാവില്ല. നിങ്ങൾക്ക് ശരിക്കും നന്ദി പറയാൻ നിരവധി കാര്യങ്ങളുണ്ട്. അടുത്ത വർഷം നിങ്ങളുടെ അമൂല്യമായ അഭിലാഷങ്ങളിലൊന്നിൽ വിജയം കൈവരിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാമ്പത്തിക തീരുമാനങ്ങൾ വ്യക്തതയില്ല. അതിന്റെ കാരണം നിങ്ങൾക്ക് നന്നായി അറിയാം. അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഒരു തീരുമാനത്തിലെത്തണം. ആകർഷകമായ വ്യത്യസ്ത ബദലുകൾ മുന്നിലെത്തിയേക്കാം. തീർച്ചയായും ഒരു വഴി തിരഞ്ഞെടുക്കാന്‍ പോവുകായണ്. പക്ഷേ അത് ഏത് വഴിയാണ് എന്നതാണ് ചോദ്യം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇന്ന് നിങ്ങളുടെ രാശിയുമായി ബുധൻ സഹായകരമായ വിന്യാസം നിലനിർത്തുന്നു. അഭിമുഖങ്ങൾ ക്രമീകരിക്കാനും പ്രധാനപ്പെട്ട മീറ്റിംഗുകളിൽ പങ്കെടുക്കാനും ചർച്ചകൾ നടത്താനുമുള്ള സമയമാണ്. അടുത്ത കുറച്ച് ആഴ്‌ചകളിൽ നിങ്ങൾ ഏറ്റവും കൂടുതൽ കാര്യങ്ങള്‍ ബോധ്യപ്പെടും. നിങ്ങളുടെ വാക്കുകൾ അപൂർവ്വമായ വൈകാരിക ശക്തിയാൽ പിന്തുണയ്‌ക്കപ്പെടും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രതികൂല സാഹചര്യത്തെ നിങ്ങൾ ഇതിനകം നേരിട്ടു കഴിഞ്ഞു. ഇപ്പോൾ ഉയർന്നുവരുന്ന ഒരു പ്രശ്നത്തെ നേരിടാന്‍ തയാറായിരിക്കുക. മറ്റ് ആളുകൾ ഉടൻ തന്നെ ഉപദേശത്തിനായി നിങ്ങളുടെ അടുത്തേക്ക് വന്നേക്കാം. ഓരോ കാര്യത്തിലും നിങ്ങൾ മാറിമാറി പ്രതികരിക്കേണ്ടതുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

മുൻകൂട്ടി നിശ്ചയിച്ച ചില ആശയങ്ങൾ തകർക്കാനും ആവശ്യമുണ്ടെങ്കിൽ മറ്റ് ആളുകളില്ലാതെ നിങ്ങൾക്ക് എത്രത്തോളം മുന്നോട്ട് പോകാനാകുമെന്ന് തെളിയിക്കാനും സമയമായി. അടുത്ത കുറച്ച് ദിവസങ്ങളിൽ സംഭവിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തും. ഒരിക്കൽ അത് സംഭവിച്ച് കഴിഞ്ഞാല്‍ നിങ്ങൾ വീണ്ടും ലോകത്തെ അഭിമുഖീകരിക്കാൻ തയ്യാറാകും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനോ ആത്മവീര്യം ഉയർത്തുന്നതിനോ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ അപര്യാപ്തമാണ്. നിങ്ങൾക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ.നിങ്ങളുടെ ഇതുവരെയുള്ള വിജയങ്ങളും നേട്ടങ്ങളും, അതുപോലെ നിങ്ങളുടെ പരാജയങ്ങളും നന്നായി നോക്കി കണ്ടുകൊണ്ട് മുന്നോട്ട് പോവുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today october 08 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today October 07, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com