Horoscope Today October 05, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today October 05, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today October 05, 2021: ഞാൻ ഇന്നലെ ശനിയെ കുറിച്ചു പരാമർശിച്ചിരുന്നു. നിലവിലെ സൂര്യനും ശനിയും തമ്മിലുള്ള രീതികൾ പരമ്പരാഗത മൂല്യങ്ങൾ ബഹുമാനിക്കപ്പെടണം എന്നതിന്റെ സൂചനയാണ്. വാസ്തവത്തിൽ, ഇന്ന് (ഇന്നലെയും നാളെയും) ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ശക്തമായ യാഥാസ്ഥിതിക സഹജാവബോധം ഉണ്ടായിരിക്കും. അവർ പ്രവാചതീതമായവർ ആയിരിക്കുമെന്ന് ഉറപ്പാണ്, ഒപ്പം വളരെ ഊർജസ്വലരായവരും!

Also Read: Horoscope of the Week (October 03 – October 09, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഭാവിയിൽ നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരാളെ നിങ്ങൾ എപ്പോഴോ അസ്വസ്ഥനാക്കിയതായി തോന്നുന്നു. ഉലയുന്ന ബന്ധങ്ങളെ ദൃഢമാക്കാൻ ഇതിലും നല്ലൊരു സമയമില്ല. ജോലിയിൽ നിങ്ങൾ ക്രിയാത്മകമായ പുരോഗതി ഉണ്ടാക്കേണ്ടതുണ്ട്. നിങ്ങൾക്ക് പഠിക്കാൻ കഴിയുന്ന പുതിയ സ്കില്ലുകൾ എന്തെങ്കിലും ഉണ്ടോ?

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

സാമ്പത്തിക ചിത്രം അനിശ്ചിതത്വത്തിൽ തന്നെയാണ്, ഒരു അവസരം നിങ്ങളുടെ കൈകളിലൂടെ വഴുതി പോകാൻ അനുവദിച്ചത്‌ കൊണ്ടാകാം അത്. ശുഭാപ്തിവിശ്വാസം എല്ലാം വളരെ നല്ലതാണ്, എന്നാൽ യാഥാർത്ഥ്യമല്ലാത്ത പ്രതീക്ഷകൾ നിങ്ങളുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ അനുവദിക്കരുത്. സ്വപ്‌നങ്ങൾ കാണുമ്പോഴും കാല് നിലത്തുറപ്പിക്കാൻ ശ്രമിക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

വ്യാഴവും ശനിയും തമ്മിലുള്ള നിലവിലെ ബന്ധം നിസ്സംശയമായും നല്ലതാണ്, നിങ്ങളുടെ ബിസിനസ് രീതിയിൽ അല്ലെന്ന് കരുതിയ, നിങ്ങൾ കുറച്ച് കാലമായി പരിഗണിക്കുന്ന പദ്ധതികളെല്ലാം നടപ്പിലാക്കാൻ നിങ്ങൾ ഈ അവസരം ഉപയോഗിക്കണം. ഒരു മാസത്തിനുള്ളിൽ നിലവിലെ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി തന്നെ നിങ്ങൾ മറക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വൈകാരിക ചന്ദ്രൻ ഇപ്പോൾ നിങ്ങളുടെ ജാതകത്തിലെ സൗഹാർദ്ദപരമായ മേഖലയിൽ സ്വാധീനം ചെലുത്തുന്നു, മറ്റ് ആളുകളുമായുള്ള സഹകരണത്തിൽ നിന്നും നിങ്ങൾക്ക് എല്ലാം നേടാനുണ്ടെന്ന് അത് വെളിപ്പെടുത്തുന്നു, പ്രത്യേകിച്ചും വ്യക്തമായി അറിയാവുന്നവരിൽ നിന്നും. ജോലിയിൽ പോലും നിങ്ങൾ ഒരു ടീമിന്റെ ഭാഗമായി പ്രവർത്തിക്കേണ്ടതുണ്ട്. ഒറ്റയ്ക്ക് പോകുകയാണെങ്കിൽ, അത് നിങ്ങൾക്ക് ദീർഘകാല നഷ്ടമുണ്ടാക്കിയേക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ കടന്നു പോയ കാലഘട്ടം പൂർണമായും നിങ്ങളുടെ ഇഷ്ടത്തിനു അനുസരിച്ചല്ല. എന്തായാലും, എല്ലാ ജ്യോതിഷ മേഘങ്ങളിലും ഒരു വെള്ളി വരയുണ്ടാകും, സമീപകാല അസ്വസ്ഥതകളിൽ നിന്നുമുള്ള നേട്ടങ്ങൾ വൈകാതെ വ്യക്തമാകും. അവസാനം കാത്തിരിപ്പ് വെറുതെ ആയില്ല എന്ന് നിങ്ങൾ തീരുമാനിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വീട്ടിൽ അസ്വസ്ഥതകൾ വർധിക്കുന്നുണ്ട്, എന്നാൽ ഇത് മോശമായി കണക്കാക്കാൻ കാരണമൊന്നുമില്ല. നിങ്ങളുടെ സ്ഥിരരീതികളിൽ നിന്നും പുറത്തുകടക്കാനും മെച്ചപ്പെടുത്തലുകൾ വരുത്താനും നിർബന്ധിക്കുന്ന എന്തും സ്വാഗതം ചെയ്യണം. വീട്ടിൽ നിങ്ങൾക്ക് അനുകൂലമായി ഒരുപാട് കാര്യങ്ങൾ നടക്കുന്നതായി തോന്നുന്നു, അതിനാൽ ഏത് ബുദ്ധിമുട്ടുകളും നിങ്ങളുടെ അക്ഷമയുടെ ഫലമായിരിക്കാം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഈയിടെയായി നിങ്ങൾക്ക് വളരെയധികം സംരക്ഷണം നൽകുന്ന ഗ്രഹമായ ശുക്രന്റെ രാശിയിൽ ജനിച്ചതിൽ നിങ്ങൾ ഭാഗ്യവാനാണ്. എന്തായാലും, ഇപ്പോൾ, നിങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം. ഇടക്ക് പങ്കാളികളെ ആശ്രയിക്കുന്നതിൽ കുഴപ്പമില്ല – പക്ഷേ എപ്പോഴും അല്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ ഒരു രഹസ്യ വിവരവുമായി ഇരിക്കുകയോ അല്ലെങ്കിൽ സുഹൃത്തിന് വേണ്ടി ഒരു സ്വകാര്യം സൂക്ഷിക്കുകയോ ചെയ്യുകയായിരിക്കും. എന്തായാലും, ഈ ആഴ്ച അവസാനിക്കും മുൻപ് അതെല്ലാം പുറത്തുവരുന്നതിന് തയ്യാറാകുക. പങ്കാളികൾ നിങ്ങളെ വെറുതെ വിടാൻ വഴിയില്ല, അതിനാൽ ഒരു കഥ തയ്യാറാക്കി വെക്കുന്നത് നല്ലതാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ രാശിയിൽ ഒരു നിർണായകമായ ഗ്രഹവിന്യാസം ഉടനെ ഉണ്ടാകുമെന്നതായി കാണുന്നു, അതിനാൽ നിങ്ങൾ ശ്രദ്ധയോടെ ഓരോ അടിയും വെക്കണം. ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം നിലനിർത്തേണ്ടത് ആവശ്യമാണ്, എന്നാൽ നിങ്ങളുടെ വീഴ്ച അമിത ആത്മവിശ്വാസമാകാം. എല്ലാം രണ്ടു തവണ പരിശോധിക്കുക എന്നതാണ് എന്റെ ഉപദേശം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇന്നത്തെ ചാന്ദ്ര സ്ഥാനങ്ങൾ അടുത്ത പങ്കാളികളെ കേൾക്കാൻ ശക്‌തമായ ഉപദേശം നൽകുന്നു. അവരുടെ ആശയങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം, ചിലപ്പോൾ അതിന്റെ ഫലത്തിലും ആശ്ചര്യപ്പെട്ടേക്കും. നിങ്ങളുടെ മറ്റു ഗ്രഹങ്ങൾ സാമ്പത്തിക വിജയത്തിലേക്ക് വിരൽ ചൂണ്ടുന്നു.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് വിമർശനാത്മകമായി അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് നിങ്ങളെ അറിയാത്തവർക്ക് തോന്നുന്നത് ഭയങ്കര അന്യായമായി തോന്നും. എന്നാൽ ഇന്നും നാളെയും എല്ലാം സംഭവിക്കുന്നത് ഇതായിരിക്കും, അതുകൊണ്ട് ആ ചൂണ്ടയ്ക്ക് ഇരയാവാതിരിക്കുക. കാത്തിരിക്കുകയാണെങ്കിൽ ശരിയായ സമയത്ത് നിങ്ങൾക്ക് എല്ലാം ലഭിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

തൊഴിൽസംബന്ധമായ അസ്വസ്ഥതകൾ ഉണ്ട്, എന്നാലും ഉണ്ടാകുന്ന മാറ്റങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കും. ആഴ്ചാവസാനത്തിലെ മീറ്റിംഗുകളോ ആശയവിനിമയങ്ങളോ ചിത്രം വ്യക്തമാകാം, അതുകൊണ്ട് ഇപ്പോഴെ പൂർണമായി സമ്മതിക്കരുത്. അടുത്ത വർഷം വരെ ഒരു പ്രതിബദ്ധത ആവശ്യമുണ്ടാവില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today october 05 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today October 04, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com