Horoscope Today October 03, 2020: ആശയവിനിമയത്തിലുണ്ടാകാന്‍ പോകുന്ന തടസ്സങ്ങളെ കുറിച്ച് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു. അങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍‌ എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് ചിന്തിക്കുക. ഏതെങ്കിലും ഒരു കാര്യത്തിന് തടസമുണ്ടാവുകയോ മാറ്റി വക്കേണ്ടി വരുകയോ ചെയ്താല്‍, കഴിഞ്ഞ കാലങ്ങളില്‍ മുടങ്ങി കിടക്കുന്ന മറ്റ് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നോക്കുക.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍20)

അടുപ്പമുളള വ്യക്തികളുമായുള്ള ചെറിയ കൂട്ടായ്മയുടെ ഊഷ്മളത, പൊതുപരിപാടികളിലെ കൂടിച്ചേരലുകളില്‍ നിന്ന് ലഭിക്കാനിടയില്ല. പ്രധാനപ്പെട്ട സാമ്പത്തീക ഇടപാടുകളെക്കുറിച്ച് അന്തിമതീരുമാനമെടുക്കേണ്ട സമയമാണ് ഇപ്പോള്‍. വ്യക്തിപരമായ ചര്‍ച്ചകളില്‍ മൃദുവായ്, അല്‍പം എളിമപ്പെട്ടുള്ള സമീപനം സ്വീകരിച്ചാല്‍ നിങ്ങളോടുളള മറ്റുള്ളവരുടെ ബഹുമാനം വര്‍ധിക്കുന്നതായി കാണാം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ചെറുതാണെങ്കിലും അത്ര പ്രാധാന്യമല്ലാത്തതാണെങ്കില്‍ കൂടി ചില നിക്ഷേപങ്ങള്‍ക്ക് തുടക്കമിടാന്‍ നിങ്ങള്‍ സമയവും ഊര്‍ജ്ജവും കണ്ടെത്തണം. അല്‍പം പരമ്പരാഗതവും നിയന്ത്രിതമായ രീതിയിലുമുള്ള പൊതുപരിപാടികള്‍ നന്നായ് ആസ്വദിക്കാന്‍ കഴിയുന്നവയാണ്. എത്രയൊക്കെയാണെങ്കിലും പരമ്പരാഗത രീതികള്‍ നന്മയുള്ളതാണ്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

തുടക്കത്തില്‍‌ ബുദ്ധിമുട്ടും പ്രയാസവുമുള്ള വെല്ലുവിളികളായിട്ടാകും നിങ്ങളുടെ വളര്‍‌ച്ചയ്ക്കും സമൃദ്ധിയ്ക്കും വഴിയൊരുക്കുന്ന അവസരങ്ങള്‍ തേടിയെത്തുക. ചിപ്പിക്കുള്ളില്‍ ചെറിയ കല്ലുകള്‍ കയറി പിന്നീടത് പവിഴമായ് മാറുന്നത് പോലെ ആ അനുഭവങ്ങളെ മുതല്‍ക്കൂട്ടായ് കാണുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഒഴിച്ചുകൂടാനാവത്ത ചില ഘടകങ്ങള്‍ ഈ രാശിക്കാര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. ഉദാഹരണത്തിന് വൈകാരിക സമ്മര്‍ദ്ദങ്ങളും സുരക്ഷിതത്വമില്ലായ്മയും, അതിനെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുവാന്‍ പോലുമാകാതെ തീവ്രമായ് അനുഭവിക്കുന്നവരാണ് നിങ്ങള്‍. എന്നാല്‍ അത്തരം അവസ്ഥകള്‍ അടുപ്പമുള്ളവരുമായ് പങ്കുവെയ്ക്കേണ്ട സമയമാണ് ഇപ്പോള്‍.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ചില അപായസൂചനകളെ വകവയ്ക്കാതെ മുന്നോട്ട് പോകാനുളള പ്രവണത നിങ്ങള്‍ക്കുണ്ടാകിനിടയുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങളും മനസ്സിന്‍റെ നിര്‍ദേശങ്ങളും കൃത്യമായ് പിന്തുടരാന്‍ ശ്രമിക്കണം. സന്ദേശം വളരെ സൂക്ഷ്മമാണെങ്കിലും അവയെ നിസ്സാരമാക്കി കളയരുത്. എന്ത് തുടങ്ങുന്നതിന് മുന്‍പും ഒരു കാര്യം ഓര്‍മിക്കണം, വികാരങ്ങള്‍ നിങ്ങളെ നിയന്ത്രിക്കുന്ന സമയമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഈ രാശിക്കാരെ സംബന്ധിച്ചിടത്തോളം അനുകൂലവും ശുഭദായകവുമായ രീതിയില്‍ ഗ്രഹങ്ങള്‍ അണനിരക്കുന്ന സമയമാണ്. അതില്‍ത്തന്നെ കൂടുതല്‍ ഊര്‍ജ്ജദായകമായ ശുക്രന്‍, ഇടപാടുകള്‍ നല്ലരീതിയില്‍ പൂര്‍ത്തിയാക്കുവാന്‍ നിങ്ങളെ സഹായിക്കും. ചെറിയ പ്രവര്‍ത്തികള്‍ പോലും ആസ്വദിക്കുന്ന സമയമാണ്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

വീടിന്‍റെ ഉത്തരവാദിത്തം നിങ്ങള്‍ക്കാണെന്നാണ് നക്ഷത്രങ്ങള്‍ സൂചിപ്പിക്കുന്നത്. നിങ്ങളുടെ കഴിവ് പരമാവധി പ്രയോജനപ്പെടുത്തി കാര്യങ്ങള്‍ ചെയ്യുമ്പോളും മറ്റ് കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുക്കണം. പരുക്കമായ നിങ്ങളുടെ സംസാരരീതി മയപ്പെടുത്തുകയും വേണം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ചെറിയ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മനസ്സ് മടുക്കരുത്. പരസ്യമാക്കാനാകാത്ത ചില പ്രശ്നങ്ങള്‍ കുഴിച്ചുമൂടാന്‍ ശ്രമിക്കാതെ, നിങ്ങളുടെ കഴിവും പരിചസമ്പത്തുമുപയോഗിച്ച് അവ പരിഹരിക്കാന്‍ ശ്രമിക്കുക. പ്രശ്നങ്ങളെ സമര്‍ത്ഥമായ് അതിജീവിച്ചവരുടെ സഹായവും ഉപദേശവും തേടുന്നത് പ്രയോജനപ്പെടും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

മറ്റുള്ളവരുമായ് കൂടിച്ചേര്‍ന്ന് ഇടപാടുകള്‍ നടത്തുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ കാര്യങ്ങള്‍ ചെയ്യാന്‍ അനുയോജ്യമായ സമയമാണ്. ബന്ധുജനങ്ങളുടെ കൂടിച്ചേരലിനും ചുറ്റുമുള്ളവരുമായ് ചെറിയ കൂട്ടായ്മകളൊരുക്കാനും അനുകൂലമായ സാഹചര്യമാണ്. വെളിപ്പെടുത്താനാകാത്ത ചില പ്രമേബന്ധങ്ങള്‍ തുടങ്ങുന്നതിനും ഉള്‍ക്കൊള്ളാനാകാത്ത ചില തോന്നലുകള്‍ മനസ്സിലുണ്ടാകാനും സാധ്യതയുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ജോലികളെല്ലാം തീര്‍ത്ത് വീടിനുളളില്‍, മറ്റ് തലവേദനകളൊന്നുമില്ലാതെ കഴിച്ചുകൂട്ടാവുന്ന ദിവസമാണിന്ന്. എന്നാല്‍ പ്രായോഗിക കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍, വെറുതെ സമയം കളയാന്‍ നില്‍ക്കാതെ ഭാവിയിലേക്ക് പ്രയോജനകരമായ നടപടികളുമാണ് മുന്നോട്ട് പോകുമെന്നാണ് എനിക്ക് തോന്നുന്നത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

സമാധാനത്തോടെയും അതേസമയം ഊര്‍ജ്ജസ്വലതയോടെയും ഇരിക്കാന്‍ അവസരമൊരുക്കുന്ന വിധത്തിലാണ് ചന്ദ്രന്‍റെ സ്ഥിതി. നിങ്ങളുടെ താല്‍പര്യങ്ങളും ഇഷ്ടങ്ങളുമൊക്കെയായ് ദിവസം പരമാവധി ആസ്വദിക്കുക. അതുപോലെ തന്നെ സാമ്പത്തീകനേട്ടം കൊണ്ടുവരുന്ന മറ്റൊരു പദ്ധതിയെക്കുറിച്ച് ആലോചിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

അടുത്തിടെയുണ്ടായ ഒരു ബന്ധത്തിന്‍റെ മാസ്മരികതയിലൂടെ സഞ്ചരിക്കുകയാണ് നിങ്ങള്‍. കിട്ടുന്നത്രയും ഊഷ്മളത തിരികെ നല്‍കാന്‍ പ്രാപ്തിയുളളവരാണ് നിങ്ങളെന്നതില്‍ സംശയമില്ല. വ്യക്തിപരമായ കാര്യങ്ങള്‍ ഒരു വശത്തേക്കും ഔദ്യോഗിക കാര്യങ്ങളും വ്യാപാര ഇടപാടുകളും മറ്റൊരുവശത്തും നിര്‍ത്തുന്നതാണ് മുന്നോട്ട് നന്നാവുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook