അസാധാരണമായ മുഖാമുഖങ്ങൾക്കും വിചിത്രമായ കൂടിക്കാഴ്ചകൾക്കും ദീർഘകാലമായി മറന്നിരിക്കുകയായിരുന്നു ഓർമ്മകൾ കടന്നുവരുന്നതിനുമെല്ലാം സാഹചര്യമൊരുക്കുന്ന തരത്തിലാണ് കൂടുതൽ നാടകീയമായ ഗ്രഹ ക്രമീകരണങ്ങൾ. ചിലപ്പോൾ വിധി നമ്മെ പ്രാപഞ്ചികമായ പാഠങ്ങൾ പഠിപ്പിക്കുന്നു. ഇപ്പോൾ എന്തെങ്കിലും പഠിക്കാനുണ്ടെങ്കിൽ, നമ്മൾ ഒരിക്കലും ഭൂതകാലത്തിൽ നിന്ന് യഥാർത്ഥത്തിൽ സ്വതന്ത്രരല്ല എന്നതാണ്!

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ കൂടുതൽ ബിസിനസ്സ് പരമായ കാര്യങ്ങളിൽ ചിന്ത കേന്ദ്രീകരിക്കുന്ന ആളായിരിക്കുന്നു. കുടുംബകാര്യങ്ങളിലെ നഷ്ടങ്ങളെക്കുറിച്ച് ശ്രദ്ധിക്കുക. അല്ലെങ്കിൽ ഒരിക്കൽ നിങ്ങൾ വലിയ വില നൽകേണ്ട സാഹചര്യം വന്നേക്കാം. നിങ്ങൾക്ക് മികച്ചത് പ്രതീക്ഷിക്കാം. ഒപ്പം കാര്യങ്ങൾ മികച്ചതാകുന്നു എന്നതിന്റെ ഏതെങ്കിലും അടയാളങ്ങളുമായി പൊരുത്തപ്പെടാം. യഥാർത്ഥത്തിൽ, ശുഭാപ്തിവിശ്വാസം ഉടൻ തന്നെ വിജയം വളർത്തും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങൾക്ക് സമ്മിശ്ര സന്ദേശങ്ങൾ ലഭിക്കുന്നു. അയൽക്കാരോ ബന്ധുക്കളോ ഒരു കാര്യം പറയും, കുടുംബാംഗങ്ങൾ മറ്റൊന്നും. അവർ ഉദ്ദേശിക്കുന്നത് കൃത്യമായി ആരും പറയില്ല എന്നതാണ് പ്രശ്‌നം. ഇത് അവരുടെ തെറ്റല്ല – ആശയവിനിമയം വളരെ പ്രയാസകരമാക്കുന്നത് ബുധ ഗ്രഹമാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങൾ‌ക്ക് മുന്നിൽ ധാരാളം കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്ന കാര്യത്തിൽ‌ യാതൊരു സംശയവുമില്ല. പക്ഷേ നിങ്ങൾ‌ക്ക് താൽ‌പ്പര്യമുണ്ടെങ്കിൽ‌ നിങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ‌ നിന്നും ഒഴിഞ്ഞുമാറാനുള്ള എല്ലാ സാധ്യതകളും അത്രക്കും തന്നെയുണ്ട്. ഗണ്യമായി മാറിയ ഗ്രഹങ്ങളുടെ വിന്യാസത്തിന്റെ രൂപത്തിൽ വലിയൊരു മാറ്റം നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ എത്തിച്ചേരണം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾക്ക് ചുറ്റുമുള്ള ഘടകങ്ങളെ നിങ്ങൾക്ക് താൽപ്പര്യമുള്ളത്ര കൃത്യമായി നിയന്ത്രിക്കാൻ കഴിയില്ല. ഒന്നുമാറിനിൽക്കാനും വീണ്ടും ഒരു കൈ നോക്കാനും അവസരം ലഭിക്കുന്നത് പലപ്പോഴും ആവേശകരമാണ്, അടുത്ത മൂന്ന് ദിവസങ്ങളിൽ നിങ്ങൾക്കിത് ലഭ്യമാവാം. അധിക ചിലവുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. എന്നിരുന്നാലും അവ നിയന്ത്രണം വിട്ട് പോയേക്കില്ല.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇന്നത്തെ അന്തരീക്ഷം ന്യായമായ അളവിലുള്ള അഭിലാഷങ്ങളുടേത് കൂടിയാണ്. നിങ്ങളുടെ സ്വന്തം വഴി നേടുന്നതിൽ നിങ്ങൾ വളരെ ലക്ഷ്യബോധമുള്ളയാളായിരിക്കുമെന്ന് ഞാൻ കരുതുന്നു. അവസാന നിമിഷം അപ്രതീക്ഷിതമായ ഒരു ഏറ്റുമുട്ടൽ നേരിട്ടേക്കാമെന്ന് ശ്രദ്ധിക്കുക, ഉചിതമായ നടപടി എടുക്കുക. നിങ്ങൾ‌ ഈ പ്രശ്‌നം മൊത്തത്തിൽ‌ ഒഴിവാക്കാൻ‌ താൽ‌പ്പര്യപ്പെട്ടേക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിന്റെ വശങ്ങൾ പരിവർത്തനം ചെയ്യാനുള്ള നിങ്ങളുടെ നീണ്ട, നീണ്ട പോരാട്ടം തീർച്ചയായും ഫലം ലഭ്യമാക്കും. വളരെ കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പ്രതിഫലം ലഭിക്കും, പ്രത്യേകിച്ചും നിങ്ങൾ സ്വന്തമായി ഒരു പരിശ്രമം നടത്താൻ തയ്യാറാണെങ്കിൽ. ധൈര്യത്തിന് പ്രതിഫലം ലഭിക്കുന്ന ഒരു സമയമാണിത്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ ജാതകത്തിൽ വീടും കുടുംബജീവിതവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബന്ധുക്കൾ‌ അവരുടെ പഴയ തന്ത്രങ്ങൾ‌ മനസ്സിലാക്കുന്നുണ്ടാകാം. പക്ഷേ അതിലും പ്രധാനം മനഃശാസ്ത്രപരമായ മാനവും ഉറച്ച വൈകാരിക അടിത്തറയിൽ‌ നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള ആവശ്യകതയുമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വിവാദപരമായ പ്രസ്താവനകൾക്കായി തയ്യാറാകുക. നിങ്ങളുടേതായ ചില മൂർച്ചയുള്ള ആശയങ്ങൾ അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, കൂടുതൽ നല്ലത്. ജീവിതം അല്പം വാദപ്രതിവാദപരമായി കാണപ്പെടുന്നു. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളിൽ ഏത് സമയത്തും ഇച്ഛാശക്തിയുടേതായ വിചാരണയ്ക്ക് തയ്യാറായ നിലയിലാണ് നിങ്ങൾ. അതിനാൽ നിങ്ങൾ ഇന്ന് സഖ്യകക്ഷികളെ അന്വേഷിക്കണം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അടുത്തിടെയുള്ള ഒരു ഉല്ലാസത്തിനും ശേഷം നിങ്ങളുടെ ഹൃദയം തുടിക്കുന്നു. ഇതെല്ലാം ഒരു ഭ്രമാത്മകത ആണെങ്കിലും, നിങ്ങൾക്ക് സ്വയം സുഖം അനുവദിക്കാൻ കഴിയും. നിങ്ങൾക്ക് ഇന്ന് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം പതിവ് ജോലികൾ വഴി ചെറിയ പ്രകോപനത്തെ അവഗണിക്കുക എന്നതാണ്. പങ്കാളികൾ വൈകാരിക വിസ്ഫോടനത്തിലെത്തുന്നതിനുമുൻപ് അവരെ സമാധാനിപ്പിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇപ്പോൾ ശ്രദ്ധിക്കേണ്ടതായ ഗ്രഹം യുറാനസ് ആണ്, ഇത് നിങ്ങളുടെ ജീവിതത്തെ, പ്രത്യേകിച്ച് നിങ്ങളുടെ സാമ്പത്തിമായ സാഹചര്യങ്ങളെ വീണ്ടും വിലയിരുത്താൻ നിങ്ങളെ പ്രേരിപ്പിക്കും. നിങ്ങൾ നിസ്സാരമായി ഒന്നും എടുക്കരുത്. മുന്നോട്ട് നീങ്ങാൻ തയ്യാറാകുക. മറ്റുള്ളവർ പറയുന്നവ സംബന്ധിച്ച് നിങ്ങളുടെ ഭൗതിക കാര്യ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നത് വ്യക്തമാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സൂര്യനും ചന്ദ്രനും ഉടൻ തന്നെ നാടകീയമായ ഒരു വിന്യാസത്തിൽ ഒത്തുചേരും. അത് ഇപ്പോൾ പോലും അതിന്റെ സാന്നിധ്യം അനുഭവിപ്പിച്ചേക്കാം. അസ്വസ്ഥതയുളവാക്കുന്ന സംഭവങ്ങളോ വികാരങ്ങളോ കാരണം വിഷമിക്കരുത്, എന്നാൽ അടുത്തറിയുക, നിങ്ങൾക്ക് സ്വയം പഠിക്കാനും കണ്ടെത്താനും ധാരാളം ഉണ്ടെന്ന് കാണുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

അടുത്ത ബന്ധങ്ങൾക്ക് എല്ലായ്പ്പോഴും വലിയ പ്രാധാന്യമുണ്ട്, പക്ഷേ പലപ്പോഴും സ്വപ്നവും യാഥാർത്ഥ്യവും തമ്മിൽ ഒരു വിടവ് ഉണ്ടെന്ന് എനിക്ക് തോന്നുന്നു. നിലവിലെ ആകാശ സൂചനകൾ നിർദ്ദേശിക്കുന്നത്, മുൻ‌കൂട്ടി ധാരണകളില്ലാതെ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക ബന്ധങ്ങളിലേക്ക് നിങ്ങൾ സ്വയം കൊണ്ടു ചെന്നെത്തിക്കണമെന്നാണ്.

Read More: Horoscope of the Week (September 27 – October 02, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook