scorecardresearch
Latest News

Horoscope Today November 30, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today November 30, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today November 30, 2021: ചന്ദ്ര സ്വാധീനത്തെക്കുറിച്ച് കൂടുതൽ അറിയാം. ലോകത്തിലെ ഏറ്റവും വലിയ ഫോൺ ഓപ്പറേറ്റർമാരിൽ ഒന്നായ ബ്രിട്ടീഷ് ടെലികോമിന്റെ ഏറ്റവും പുതിയ ഗവേഷണമനുസരിച്ച് പൗർണ്ണമിക്ക് മുന്‍പുള്ള ഏഴ് ദിവസങ്ങളിൽ ടെലിഫോൺ ഉപയോഗം ഏറ്റവും ഉയർന്നതായി തെളിവുകള്‍ ഉണ്ട്. ഇത് കോർപ്പറേറ്റ് എക്സിക്യൂട്ടീവുകളെ അത്ഭുതപ്പെടുത്തിയേക്കാം. എന്നാൽ ജ്യോതിഷികൾക്ക് ഇത് അപ്രതീക്ഷതമല്ല.

Also Read: Horoscope of the Week (November 28 – December 04, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിയമങ്ങൾ അനുസരിക്കുന്നതിനുപകരം അവ ഉണ്ടാക്കുന്ന ഒരാളാണ് നിങ്ങള്‍. ആൾക്കൂട്ടത്തോടൊപ്പം പോകുന്നതിനുപകരം നിങ്ങൾക്ക് അനുയോജ്യമായ പ്രവർത്തന ഗതി പരിഗണിക്കുക. വിദൂര സ്ഥലങ്ങളിലേക്കുള്ള വിളികള്‍ വന്നേക്കാം. ഏറ്റവും സാധാരണമായ തലത്തിൽ ഇത് യാത്രാ പദ്ധതികൾ ശരിയാക്കാൻ ഉപയോഗപ്രദമായ ദിവസമാണ്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

സാമൂഹിക ബന്ധങ്ങളിൽ നിയമപരമായ സങ്കീർണതകൾ ഉൾപ്പെട്ടേക്കാം. ഇത് എങ്ങനെയായിരിക്കണമെന്നോ എന്തുകൊണ്ടെന്നോ വ്യക്തമല്ല. എന്നാൽ നിങ്ങളുടെ ഉത്തരവാദിത്തം എന്താണെന്നും ഒരു പങ്കാളിയുടേത് എന്താണെന്നും കൃത്യമായി അറിയാമെന്ന് ഉറപ്പാക്കിക്കൊണ്ട് നിങ്ങൾക്ക് സഹായം നല്‍കാം. പക്ഷെ അവര്‍ നിങ്ങളോട് യോജിക്കണമെന്നില്ല.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ വ്യക്തിപരമായ വിഷയങ്ങള്‍ മറ്റൊരാളുടെ പ്രശ്‌നമായി തോന്നാം. എന്നാൽ നിങ്ങൾ കേൾക്കുന്നതെല്ലാം നിങ്ങൾ വിശ്വസിക്കരുത്. ജോലിസ്ഥലത്ത് നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളുണ്ട്, എന്നാൽ നിങ്ങൾ തികച്ചും വ്യത്യസ്തമായ ഒരു ദിശയിൽ നിന്ന് പ്രശ്നങ്ങളെ സമീപിക്കുകയാണെങ്കിൽ മാത്രം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഒരു ബന്ധം അവസാനിച്ചയുടനെ മറ്റൊന്ന് ആരംഭിക്കും, അത് ഒരു നല്ല വാർത്തയായിരിക്കും. എന്നിരുന്നാലും, നിങ്ങൾ ഇടകലരുന്ന ആളുകളേക്കാൾ ശ്രദ്ധ ആവശ്യമുള്ളത് നിങ്ങളുടെ മനോഭാവത്തിനാണ്. ആവശ്യമെങ്കില്‍ ഒരു പ്രത്യേക അടുപ്പമുള്ള പങ്കാളിത്തത്തിലൂടെ നിങ്ങളുടെ വികാരങ്ങളെയും പെരുമാറ്റത്തെയും പൂർണ്ണമായും മാറ്റാൻ കഴിയും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചിലപ്പോൾ ശരിയായ വാക്കുകളെ തെറ്റായ രീതിയിലായിരിക്കും വ്യാഖ്യാനിക്കുക. ഈയിടെയായി തിടുക്കത്തിലോ ദേഷ്യത്തിലോ വളരെയധികം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, വൈകാരികമായ വശത്തെ നിയന്ത്രിക്കാനുള്ള വഴി കണ്ടെത്തുക. നിങ്ങളുടെ സമ്പാദ്യശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സാങ്കൽപ്പിക മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുക, എന്നാൽ ഓരോ ഘട്ടത്തിലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുക

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഒരു പ്രത്യേക വൈകാരിക ഇടപെടൽ ഇപ്പോൾ ഒരു കൗതുകകരമായ ഘട്ടത്തിലൂടെ കടന്നുപോകുന്നു. ഒരിക്കൽ ശരിയെന്നു തോന്നിയത് ഇപ്പോൾ സമയം പാഴാക്കുന്നതായി തോന്നാം. നിങ്ങൾക്ക് മനസ്സ് തുറന്ന് സംസാരിക്കാന്‍ മടിക്കേണ്ടതില്ല. പ്രശ്‌നങ്ങൾ ആശയക്കുഴപ്പത്തിലാക്കാനുള്ള മറ്റുള്ളവരുടെ കഴിവിനെ ഭയപ്പെടരുത്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

കുടുംബ ബന്ധങ്ങള്‍ സംബന്ധിച്ച ഒരു നിർണായക നിമിഷത്തിലേക്കാണ് നിങ്ങൾ പോകുന്നത്. എല്ലാ നല്ല മാറ്റങ്ങളും ഇപ്പോൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഒരു നീക്കം ആസൂത്രണം ചെയ്യുന്നവർക്ക് ഉടൻ തന്നെ ഒരു നല്ല വാർത്ത ഉണ്ടായിരിക്കും. സാമ്പത്തിക കാര്യങ്ങൾ അനിശ്ചിതത്വത്തിൽ കാണപ്പെടുമ്പോൾ നിങ്ങൾക്ക് കഴിയുന്ന ഏറ്റവും മികച്ച കരാറില്‍ ഏര്‍പ്പെടേണ്ടി വന്നേക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ ഇപ്പോഴും ദീർഘകാല നിക്ഷേപങ്ങൾ പരിഗണിക്കേണ്ടി വന്നേക്കാം. എന്നാൽ ആദ്യം പരിഹരിക്കേണ്ടത് നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ്. മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന വ്യക്തിയാണ് നിങ്ങള്‍. അതിനാൽ ഇതിനകം നിരസിച്ച നിർദ്ദേശങ്ങൾ വീണ്ടും അവതരിപ്പിക്കാൻ നിങ്ങൾക്ക് ശ്രമിക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ദീർഘകാല പദ്ധതികളിൽ സ്ഥിരമായി നിലകൊള്ളാന്‍ കഴിയാത്തത്ര അസ്ഥിരമാണ് സാഹചര്യം. എല്ലാം കൈക്കലാക്കാനുള്ളതാണ് എന്ന നിലവിലെ തോന്നൽ നിങ്ങളുടെ സ്വഭാവത്തിന് യോജിച്ചതായിരിക്കണം, അതിനാൽ നിങ്ങളുടെ സുരക്ഷിതത്വത്തിനായി നിലനിൽക്കുന്ന ഏത് ഭയവും മാറ്റിവയ്ക്കാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടും. അത് ആവശ്യമാണെന്ന് തോന്നുമ്പോൾ പങ്കാളികളെ അറിയിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ക്രിയാത്മകമായ മാറ്റത്തിന് കടുത്ത സമ്മർദ്ദമുണ്ട്. നിങ്ങൾ ഒരു ക്രിയേറ്റീവ് ലൈനിൽ പിന്തുടരുകയോ അല്ലെങ്കിൽ സ്വയം മെച്ചപ്പെടുത്തലിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഏതെങ്കിലും പ്രവർത്തനത്തിൽ പ്രതിജ്ഞാബദ്ധരായിരിക്കുകയോ ആണെങ്കിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കും. ഉയർന്ന നിലവാരമുള്ളത് മാത്രമെ വിജയിക്കു.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സ്വകാര്യ ജീവിതത്തിൽ എന്ത് ചെയ്യുന്നു എന്നത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. എന്നിരുന്നാലും, മറ്റുള്ളവർ വിയോജിക്കാം. മാതാപിതാക്കളെയോ കുട്ടികളെയോ നിങ്ങളുടെ പക്ഷത്ത് നിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വീട്ടില്‍ സംസാരിക്കേണ്ടത് ആവശ്യമാണ്. നിങ്ങൾ ഒറ്റയ്ക്ക് പോകാൻ ശ്രമിക്കുകയാണെങ്കിൽ തളര്‍ന്നു പോകാന്‍ സാധ്യതയുണ്ട്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

തിടുക്കത്തിലുള്ള തീരുമാനങ്ങളിലേക്കും ആവേശകരമായ പ്രവർത്തനങ്ങളിലേക്കും നിങ്ങൾ പ്രലോഭിപ്പിക്കപ്പെടും. ഈ പ്രവണത ഇന്ന് ശക്തമാണെങ്കിലും ആഴ്‌ച മുഴുവൻ തുടർന്നേക്കാം. അന്തിമ തീരുമാനം എല്ലായ്പ്പോഴും നിങ്ങളുടേതായിരിക്കണം. എന്നാൽ സാധ്യതയുള്ള അനന്തരഫലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക. ശ്രദ്ധാപൂർവമായ ആസൂത്രണമാണ് പ്രധാനം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today november 30 2021 aries gemini cancer virgo capricorn zodiac signs check astrological prediction