scorecardresearch
Latest News

Horoscope Today November 29, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today November 29, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

horoscope, astrology, horoscope today, ie malayalam

ഈ ദിവസത്തെ സവിശേഷ രാശിയാണ് ഇടവം. ഇതിന്റെ ഗുണങ്ങൾ യാഥാസ്ഥിതികമാണ്. പുരാതന കാലം മുതൽ ഇത് സഹോദരിയായ മകരം രാശി (കാപ്രിക്കോൺ) വഴി ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ ചില മതവിശ്വാസങ്ങളും ആചാരങ്ങളും ഇന്ത്യ സംരക്ഷിക്കുന്നത് ഇതുകൊണ്ടാണെന്ന് പല ജ്യോതിഷികളും കരുതുന്നു. അവയിൽ പലതും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
കൃത്യമായി തീരുമാനത്തിൽ എത്താനോ സാഹചര്യത്തെ കൈകാര്യം ചെയ്യാനോ പ്രയാസമുള്ള എന്തോ നടക്കുന്നുണ്ട്. പക്ഷേ ഇത് കഴിഞ്ഞ കാലത്തെ അവശേഷിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ നീണ്ടുനിൽക്കുന്നതുകൊണ്ടാകാം. വാസ്തവത്തിൽ, നിങ്ങളുടെ പകുതി ഓർമ്മകൊണ്ടാണ് നിങ്ങളെ നെഗറ്റീവും ഉൽ‌പാദനക്ഷമമല്ലാത്തതും ഒരുപക്ഷേ ചെലവേറിയതുമായ രീതിയിൽ പ്രവർത്തിക്കാൻ കാരണമാക്കുന്നത്.

Horoscope of the Week (Nov 24 -Nov 30 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഇന്നത്തെ പ്രധാന ഗ്രഹവശം നിസ്സംശയമായും വൈകാരികവും അസ്ഥിരവുമാണ്. എന്നാൽ നിങ്ങൾ കാണുന്നതുപോലെ ശാന്തമായും സഹാനുഭൂതിയോടെയും വസ്തുതകളെ വിശദീകരിക്കുന്നതിലൂടെ പ്രതിസന്ധി മറികടക്കാനും ഹിസ്റ്റീരിയ ഒഴിവാക്കാനും എളുപ്പമായിരിക്കും. നിങ്ങൾ‌ക്ക് മറ്റൊരാളുടെ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തേണ്ടിവരും..

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിലവിലെ ആകാശ വിന്യാസങ്ങളുടെ പൂർണ്ണമായ സ്വാധീനം മനസിലാക്കാൻ പ്രയാസമാണ്. എല്ലാം ശരിയല്ല എന്ന വിചിത്രമായ വികാരം നിങ്ങൾക്ക് ഉണ്ടാകാം. ഇത് മാറ്റിനിർത്തി, നിങ്ങൾക്കായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വിട്ടുമാറാത്ത ആരോഗ്യ അസ്വസ്ഥതകൾ പരിഹരിക്കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

അഭിനിവേശം ഉയർന്ന തോതിൽ പ്രവർത്തിക്കുന്നു. നിങ്ങൾ‌ക്ക് വൈകാരിക ബന്ധമില്ലാത്ത ചങ്ങാതിമാരുടെ കൂട്ടായ്മ നിങ്ങൾ‌ക്ക് ഇഷ്ടപ്പെടാം. പക്ഷേ പരസ്‌പരം അടുപ്പത്തിലുള്ളവർ ഏറ്റുമുട്ടിയാൽ നിങ്ങൾ‌ ദീർഘനേരം കുഴിച്ചിട്ട വികാരങ്ങൾ‌ക്കായി അബോധമനസ്സിൽ നിന്നും വെളിപ്പെടുന്നത് കാണാൻ തയ്യാറായിരിക്കണം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങൾ വളരെ ശക്തമായ ഒരു സ്ഥാനത്താണ്, ആദ്യമായല്ല, പക്ഷേ അത് ചിതറുന്ന വൈകാരിക വെടിയുണ്ടകളിൽ നിന്നും നിങ്ങളെ രക്ഷിച്ചേക്കില്ല. മണിക്കൂറുകൾ കടന്നുപോകുമ്പോൾ ദുഃഖവും കണ്ണുനീരും നിറഞ്ഞ രംഗങ്ങളുടെ സാധ്യത വർദ്ധിക്കുന്നു, പക്ഷേ സമാധാനവും കലാപവും ക്രമത്തിലാക്കാനുള്ള നിങ്ങളുടെ കഴിവും വർദ്ധിക്കുന്നു.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങൾക്ക് ഇന്ന് ഒരുതരം വെളിപ്പെടുത്തൽ ലഭിച്ചേക്കാം. നിങ്ങൾക്ക് സ്വാഗതാർഹമായ ഒരു വാർത്ത കേൾക്കാം, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് ഒടുവിൽ അറിയാമെന്ന തോന്നൽ എല്ലാം മൂല്യവത്താക്കും. ജോലിസ്ഥലത്ത് ഒരു വികാരപ്രകടനം നിങ്ങൾക്ക് പ്രതീക്ഷിക്കാം, ഒരുപക്ഷേ ദിവസത്തിന്റെ ഒടുവിലായി.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ചില സമയങ്ങളിൽ നിങ്ങൾ ചില കാര്യങ്ങളിൽ പങ്കെടുക്കരുതെന്ന് നിങ്ങൾ അറിയേണ്ടതുണ്ട്. അടുത്ത ആഴ്ച വലിയ ഊരാകുടുക്ക് വരാതിരിക്കണമെങ്കിൽ കെട്ടടങ്ങിയ കാര്യം വീണ്ടും കുത്തിപ്പൊക്കരുത്‌. നിങ്ങളെക്കാൾ പണം കൈകാര്യം ചെയ്യുന്നതിൽ മറ്റ് ആളുകൾ മികച്ചവരാണെന്ന് അസാധാരണമായ രീതിയിൽ വെളിച്ചത്തുവരുന്നത് കാണാം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ശരിയായ ദിശയിലേക്കുള്ള ആദ്യപടി കടന്നപ്പോൾ മറ്റൊരാൾ പറഞ്ഞത് തികച്ചും ശരിയാണെന്ന് തിരിച്ചറിഞ്ഞതായി തോന്നുന്നു. എന്നിരുന്നാലും, പ്രവർത്തനങ്ങളെയും പെരുമാറ്റത്തെയും സംബന്ധിച്ചിടത്തോളം അങ്ങനെയാകാമെങ്കിലും, നിങ്ങളുടെ വിശ്വാസങ്ങളും ഭാവനയും ഇപ്പോഴും കൃത്യയമാണ്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങൾ‌ക്ക് പോസിറ്റീവിറ്റി തോന്നണം, പക്ഷേ, നിങ്ങളുടെ സംശയങ്ങളെ നിങ്ങളുടെയുള്ളിൽ കലാപം നടത്താൻ‌ അനുവദിക്കുകയാണെങ്കിൽ‌, നിങ്ങൾ‌ക്ക് വിഷമം തോന്നാം. എന്നിരുന്നാലും, വ്യസനിക്കേണ്ട ആവശ്യമില്ല. ദൈനംദിന കാര്യങ്ങളുമായി മുന്നോട്ട് പോകുക; അടിയന്തിരവും പതിവായതുമായ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് വളരെയധികം സംതൃപ്തി ലഭിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ‌ക്കറിയാത്ത ചങ്ങാതിമാർ‌, സാധാരണ പരിചയക്കാർ‌, എന്നിവർ നിങ്ങൾ‌ക്ക് ഒരു പ്രയാസകരമായ സമയം നൽ‌കും. ഇത് എന്തുകൊണ്ടാണ് അവർക്ക് ചെയ്യാൻ അവകാശമുണ്ടെന്ന് തോന്നുന്നത് എന്നത് ഒരു അജ്ഞാതവസ്തുതയാണ്. നിങ്ങൾ കമിതാവ്, കുട്ടികൾ, ചെറുപ്പക്കാരായ ആളുകൾ എന്നിവരുമായി ഇടപഴകുന്നതാണ് നല്ലത് – കാരണം അവരെ വിശ്വസിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങൾ സാധാരണയായി വളരെ ജാഗരൂകരാണ്. നിങ്ങളുടെ ആറാമത്തെ ബോധം പൂർണ്ണമായും പ്രവർത്തിക്കുന്നുണ്ടെങ്കിൽ, ഒരു തൊഴിലുടമയോ മറ്റൊരു അധികാരിയോ യുക്തിരഹിതമായി പെരുമാറുന്നുവെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം. നിങ്ങൾക്ക് അതിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിക്കാം, അതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം!

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

യാത്ര നിങ്ങളുടെ മനസ്സിൽ വളരെയധികം ഉണ്ടെന്ന് തോന്നുന്നു. ഒരു യാത്രയ്ക്ക് അവസരമില്ലെങ്കിൽ, കുറഞ്ഞത് നിങ്ങൾ ചില വിദൂര ഫാന്റസിയിൽ മുഴുകണം. നിങ്ങൾക്ക് ഇന്ന് ഒരു സാഹസിക യാത്ര ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ജീവിതം ഉത്സാഹഭരിതമാക്കാൻ എന്തെങ്കിലും വഴിയുണ്ടോ? മുൻകൈയെടുത്ത് വിദേശത്തുള്ളവരുമായി ബന്ധപ്പെടുക.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today november 29 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction

Best of Express